Follow Us On

25

November

2024

Monday

Author's Posts

  • സ്മാര്‍ട്ട് അവധിക്കാല പരിശീലന കളരി

    സ്മാര്‍ട്ട് അവധിക്കാല പരിശീലന കളരി0

    കോട്ടയം:  യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്മാര്‍ട്ട് ഗ്രൂപ്പിലെ കുട്ടികളുടെ അവധിക്കാല പരിശീലന കളരി സംഘടിപ്പിച്ചു.   തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്ന പരിശീലന കളരിയുടെ കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  കെഎസ്എസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോ-ഓര്‍ഡിനേറ്റര്‍ മേഴ്സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു.

    READ MORE
  • വത്തിക്കാനും ചൈനയുമായുള്ള കരാര്‍ പുതുക്കുമോ ?

    വത്തിക്കാനും ചൈനയുമായുള്ള കരാര്‍ പുതുക്കുമോ ?0

    വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍-ചൈന കരാര്‍ വീണ്ടും പുതുക്കാന്‍ സാധ്യത ഉണ്ടെന്ന് വ്യക്തമാക്കി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഇറ്റാലിയന്‍ കര്‍ദിനാള്‍ പിയെത്രോ പരോളിന്‍. കഴിഞ്ഞ ദിവസം വത്തിക്കാന്‍-ചൈന ബന്ധങ്ങളെ ക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് കര്‍ദിനാള്‍ പിയട്രോ പരോളിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ കരാര്‍ ഈ വര്‍ഷം ഒക്‌ടോബറില്‍ അവസാനിക്കും. ബിഷപ്പുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് വത്തിക്കാനും ചൈനീസ് അധികൃതരും തമ്മിലുള്ള താല്‍ക്കാലിക കരാറാണ് ഇത്. 2018ല്‍ രൂപം കൊടുത്ത ഈ കരാറിന് ആദ്യം രണ്ട് വര്‍ഷത്തെ

    READ MORE
  • ക്രിസ്തുവിന്റെ ചരിത്രസ്മരണകളുമായി  പ്രണാം മരിയ മ്യൂസിയം

    ക്രിസ്തുവിന്റെ ചരിത്രസ്മരണകളുമായി പ്രണാം മരിയ മ്യൂസിയം0

    മുംബൈ: രക്ഷാകരചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ പരിശുദ്ധ അമ്മയുടെ 20 ജപമാല രഹസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പ്രണാം മരിയ മ്യൂസിയം കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. മുംബൈ അതിരൂപതയാണ് മാതാവിന്റെ നാമത്തിലുള്ള ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഈശോയുടെ ജീവിതകാലഘട്ടത്തെ സംഭവങ്ങളാണ് മ്യൂസിയത്തിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്. സന്ദര്‍ശകര്‍ക്കും തീര്‍ത്ഥാടകര്‍ക്കും ജപമാലയിലെ സന്തോഷം, ദുഖം മഹിമ, പ്രകാശ രഹസ്യങ്ങളെക്കുറിച്ച് ചിന്തിക്കുവാനും ധ്യാനിക്കുവാനും മ്യൂസിയം പ്രചോദനമാകുന്നു. അന്യമതവിശ്വാസികള്‍ക്ക് സുവിശേഷത്തെക്കുറിച്ച് മനസിലാക്കുവാന്‍ ചരിത്രപരമായ അറിവും കൂടി പങ്കിടുന്നതിനാല്‍ ഇത് വളരെ ഉപകാരപ്രദമാണ്. മ്യൂസിയത്തില്‍ 252 റിയല്‍സൈസ് പ്രതിമകളുണ്ട്.

    READ MORE
  • ഏത് അന്ധകാരത്തെയും അതിജീവിക്കാന്‍ ശക്തി നല്‍കുന്ന പുണ്യം…

    ഏത് അന്ധകാരത്തെയും അതിജീവിക്കാന്‍ ശക്തി നല്‍കുന്ന പുണ്യം…0

    ”പ്രത്യാശയെന്ന പുണ്യത്തിന്റെ അഭാവത്തില്‍ നിരാശ ബാധിച്ച് മറ്റ് പുണ്യങ്ങള്‍കൂടി ശോഷിച്ച് ചാരമായി മാറുവാന്‍ സാധ്യതയുണ്ട്” യേശുവിന്റെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചുകൊണ്ടും പരിശുദ്ധാത്മാവിന്റെ കൃപയില്‍ ആശ്രയിച്ചുകൊണ്ടും സ്വര്‍ഗരാജ്യത്തെയും നിത്യജീവിതത്തെയും ലക്ഷ്യംവയ്ക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്ന പുണ്യമാണ് പ്രത്യാശയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രത്യാശയും സഹിഷ്ണുതയും നിറഞ്ഞവര്‍ക്ക് എത്ര അന്ധകാരം നിറഞ്ഞ രാത്രിയെയും അതിജീവിക്കാനാവുമെന്നും ബുധനാഴ്ചയിലെ പൊതുദര്‍ശനപരിപാടിയോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ പാപ്പ കൂട്ടിച്ചേര്‍ത്തു. പ്രത്യാശയെന്ന പുണ്യത്തിന്റെ അഭാവത്തില്‍ നിരാശ ബാധിച്ച് മറ്റ് പുണ്യങ്ങള്‍കൂടി ശോഷിച്ച് ചാരമായി മാറുവാന്‍ സാധ്യതയുണ്ടെന്ന് പാപ്പ മുന്നറിയിപ്പ് നല്‍കി. പ്രകാശം

    READ MORE

Latest Posts

Don’t want to skip an update or a post?