പീഡിത ക്രൈസ്തവര്‍ക്ക് പിന്തുണയുമായി 'റെഡ് വീക്ക്'; നവംബര്‍ 15 മുതല്‍ 23 വരെ 600-ലധികം ദൈവാലയങ്ങള്‍ ചുവപ്പണിയും
- AMERICA, Featured, Featured, INTERNATIONAL, LATEST NEWS, WORLD
- November 11, 2025

അഡ്വ. ഫ്രാന്‍സീസ് വള്ളപ്പുര സിഎംഐ മണിപ്പൂര്‍ ഇന്ത്യയുടെ മാണിക്യമാണ്. രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ക്കാകെ മണിപ്പൂരിലെ അശാന്തി അസ്വസ്ഥതയുണ്ടാക്കുന്നു. അവിടെ ശാശ്വതമായി സമാധാനം ഉണ്ടാകണമെന്ന് ഇന്ത്യന്‍ ജനത ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു; രാഷ്ട്രീയ മുതലെടുപ്പു നടത്തുന്ന ഭരണാധിപന്മാരൊഴികെ. അക്കൂട്ടര്‍ക്ക് സമാധാനം പുലരണമെന്നില്ല. രണ്ടു വര്‍ഷത്തോളമാകുന്നു മണിപ്പൂര്‍ കലാപകലുഷിതമായിട്ട്. ഇരുനൂറിലധികം പേരുടെ മരണത്തിനിടയാക്കിയ വംശീയ കലാപത്തിന്റെ പേരില്‍ മുഖ്യമന്ത്രി ബിരേന്‍സിംഗ് അടുത്ത നാളില്‍ ഒരു ഖേദപ്രകടനം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഖേദപ്രകടനവും ക്ഷമയാചനയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപയുക്തമാണോ എന്നതാണ് ചിന്താവിഷയം. സമാധാനം കേവലം ആശംസിക്കാനുള്ളതല്ല,
READ MORE
സ്വന്തം ലേഖകന്‍ തൊമ്മന്‍കുത്തില്‍ വനപാലകര്‍ കുരിശ് പിഴുതു മാറ്റിയ പ്രദേശം മുഴുവന്‍ വനഭൂമിയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ റവന്യൂ വകുപ്പിന്റെ സഹായത്തോടെ അണിയറയില്‍ നടക്കുന്നു. ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന വിധത്തിലേക്ക് ആ പ്രശ്‌നം മാറിക്കഴിഞ്ഞിരിക്കുകയാണ്. മതസ്വാതന്ത്ര്യം ഇല്ലാത്ത രാജ്യങ്ങളില്‍ നടക്കുന്ന സംഭവങ്ങളെ നാണിപ്പിക്കുന്ന രീതിയിലുള്ള കിരാത നടപടികളാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ തൊമ്മന്‍കുത്തില്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് നടന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് കുരിശ് പിഴുതു മാറ്റി കസ്റ്റഡിയില്‍ എടുക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
READ MORE
പാലക്കാട്: മെയ് ഒന്നിന് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനം വ്യത്യസ്തമായി ആചരിച്ച് ഒലവക്കോട് സെന്റ് ജോസഫ് ഫൊറോന ദൈവാലയം. വിഭവസമൃദ്ധമായ ഊട്ടുനേര്‍ച്ചയോടൊപ്പം യൗസേപ്പിതാവിന്റെ വ്യത്യസ്തമായ കലാസൃഷ്ടി ഒരുക്കിയാണ് ഒലവക്കോട് ദൈവാലയം വിശ്വാസികളുടെ ശ്രദ്ധ ആകര്‍ഷിച്ചത്. വികാരി ഫാ. ഷാജു അങ്ങെവീട്ടിലിന്റെ നേതൃത്വത്തില്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ജോയല്‍ സിഎച്ച്എഫിന്റെ മേല്‍നോട്ടത്തില്‍, അസിസ്റ്റന്റ് വികാരി ഫാ. ഫ്രെഡി അരിക്കാടനോട് ചേര്‍ന്ന്, അള്‍ത്താരബാലന്‍മാരാണ് ഈ കലാസൃഷ്ടി രൂപപ്പെടുത്തിയത്. മെറ്റല്‍ പെയിന്റ് ചെയ്ത്, വിശുദ്ധ യൗസേപ്പിന്റെ ചിത്രത്തില്‍ നിരത്തിയാണ് ഇത് രൂപപ്പെടുത്തിയത്. 6
READ MORE
കോട്ടയം:രാജ്യാന്തര മിഷന്‍ ചലച്ചിത്ര മേളയായ ഐഎഫ്എഫ്എം (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മിഷന്‍) ന്റെ നാലാം ദിവസം ക്രിസ്തുവിന്റെയും ക്രിസ്തുശിഷ്യരുടെയും ജീവിതം ആധുനിക ജീവിത പരിസരങ്ങളിലൂടെ പറയുന്ന പന്ത്രണ്ട് എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് നടന്ന ഓപ്പണ്‍ ഫോറത്തില്‍ ചിത്രത്തിന്റെ സംവിധായകന്‍ ലിയോ തദേവൂസ് തന്നെ ആഴത്തില്‍ സ്വാധീനിച്ച ക്രിസ്തു ദര്‍ശനങ്ങളേക്കുറിച്ചും സിനിമയെടുക്കുവാന്‍ നടത്തിയ പഠന പരിശ്രമങ്ങളേക്കുറിച്ചും സംസാരിച്ചു. നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമ യുവതീയുവാക്കളെ വളരെയേറെ സ്പര്‍ശിച്ചതായി ഓപ്പണ്‍ ഫോറത്തിലെ അവരുടെ പ്രതികരണങ്ങള്‍ വെളിപ്പെടുത്തി. ഐഎഫ്എഫ്എം
READ MOREDon’t want to skip an update or a post?