Follow Us On

10

October

2025

Friday

Author's Posts

  • നാവില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നവര്‍ക്ക് ദിവ്യകാരുണ്യത്തിലെ  യേശുവിന്റെ സാന്നിധ്യത്തില്‍ കൂടുതല്‍ വിശ്വാസമുള്ളതായി പഠനറിപ്പോര്‍ട്ട്

    നാവില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നവര്‍ക്ക് ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സാന്നിധ്യത്തില്‍ കൂടുതല്‍ വിശ്വാസമുള്ളതായി പഠനറിപ്പോര്‍ട്ട്0

    വാഷിംഗ്ടണ്‍ ഡിസി: നാവില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നത് ഉള്‍പ്പടെ പരമ്പരാഗത ആരാധനാ അനുഭവങ്ങളുള്ള കത്തോലിക്കര്‍ക്ക് ദിവ്യകാരുണ്യത്തിലെ  യേശുവിന്റെ സാന്നിധ്യത്തില്‍ കൂടുതല്‍ വിശ്വാസമുള്ളതായി പഠനറിപ്പോര്‍ട്ട്. ദിവ്യകാരുണ്യം യേശുക്രിസ്തുവിന്റെ യഥാര്‍ത്ഥശരീരവും രക്തവുമാണെന്ന  കത്തോലിക്കരുടെ ബോധ്യത്തെക്കുറിച്ച് നതാലി എ. ലിന്‍ഡെമാന്‍ പ്രസിദ്ധീകരിച്ച ജേണല്‍ ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നാവില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നതിന് പുറമെ ദിവ്യകാരുണ്യ ആരാധന നടത്തുന്ന ദൈവാലയങ്ങളില്‍ ദിവ്യബലിയില്‍ പങ്കെടുത്തു വരുന്നവരിലും ദിവ്യകാരുണ്യത്തെ കുമ്പിട്ടാരാധിച്ച് കടന്നുപോകുന്ന പാരമ്പര്യം കണ്ട് വളര്‍ന്നവരിലും ദിവ്യകാരുണ്യം യേശുവിന്റെ തിരുശരീരരക്തങ്ങള്‍ തന്നെയാണെന്ന ബോധ്യം കൂടുതലാണെന്ന് ലേഖനം അടിവരയിടുന്നു.

    READ MORE
  • ദൈവത്തെ സേവിക്കുന്ന വ്യക്തി സമ്പത്തിന്റെ (അടിമത്വത്തില്‍) നിന്ന് മുക്തനാകുന്നു; എന്നാല്‍ സമ്പത്തിനെ സേവിക്കുന്നവന്‍ അതിന്റെ അടിമയായി മാറുന്നു: ലിയോ 14 ാമന്‍ പാപ്പ

    ദൈവത്തെ സേവിക്കുന്ന വ്യക്തി സമ്പത്തിന്റെ (അടിമത്വത്തില്‍) നിന്ന് മുക്തനാകുന്നു; എന്നാല്‍ സമ്പത്തിനെ സേവിക്കുന്നവന്‍ അതിന്റെ അടിമയായി മാറുന്നു: ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: പണവും വിഭവങ്ങളും പൊതുനന്മയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോഗിക്കണമെന്നും  ജനങ്ങളെ നശിപ്പിക്കുന്ന ആയുധങ്ങള്‍ നിര്‍മിക്കാനോ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന  സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാനോ ഉപയോഗിക്കരുതെന്നും ആഹ്വാനം ചെയ്ത് ലിയോ 14  ാമന്‍ പാപ്പ. ഞായറാഴ്ച വിശുദ്ധ അന്നയുടെ നാമത്തിലുള്ള ഇടവക ദൈവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേയും, സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിലും സമ്പത്തിനോടും ഭൗതിക വസ്തുക്കളോടുമുള്ള തങ്ങളുടെ ബന്ധത്തെക്കുറിച്ച് വിചിന്തനം ചെയ്യുവാന്‍ പാപ്പ വിശ്വാസികളെ ക്ഷണിച്ചു. ദൈവത്തെ സേവിക്കുന്ന വ്യക്തി സമ്പത്തിന്റെ (അടിമത്വത്തില്‍) നിന്ന് മുക്തനാകുമ്പോള്‍

    READ MORE
  • അഖണ്ഡജപമാലയുമായി ജീവന്‍ സംരക്ഷണ സമിതി

    അഖണ്ഡജപമാലയുമായി ജീവന്‍ സംരക്ഷണ സമിതി0

    കൊല്ലം: ജീവന്‍ സംരക്ഷണ സമിതി കൊല്ലം രൂപതയുടെ ആഭിമുഖ്യത്തില്‍ കൊല്ലം ബിഷപ്‌സ് ഹൗസില്‍ ആരംഭിച്ച  അഖണ്ഡജപമാല കൊല്ലം രൂപതാധ്യക്ഷന്‍ ഡോ. പോള്‍ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്തു. തിന്മയെ അതിജീവിക്കുവാനുള്ള പ്രധാനമാര്‍ഗം പ്രാര്‍ത്ഥനയാണെന്ന് അദ്ദേഹം പറഞ്ഞു. വിശുദ്ധിയെ മുറുകെപ്പിടിച്ചു മുന്നോട്ട് പോകാന്‍ സഭക്ക് കഴിയണം.  ധാര്‍മ്മികത നഷ്ടമാകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് പുതിയ തലമുറ കടന്നുപോകുന്നത്. സുഖം മാത്രം ലക്ഷ്യം വെക്കുന്ന മനുഷ്യര്‍ തിന്മയെ മുറുകെപ്പിടിക്കുകയാണ്. ലിയോ പതിനാലാമന്‍ പാപ്പയുടെ ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു സഭയ്ക്കും മാര്‍പാപ്പയ്ക്കും കൊല്ലം രൂപതക്കും,

    READ MORE
  • മാര്‍ത്തോമ്മാ ആശ്രമഭൂമിയിലെ കയ്യേറ്റം അപലപനീയം

    മാര്‍ത്തോമ്മാ ആശ്രമഭൂമിയിലെ കയ്യേറ്റം അപലപനീയം0

    കൊച്ചി: കളമശേരി മാര്‍ത്തോമ്മാ ആശ്രമത്തിന്റെ ഭൂമിയില്‍ ചിലര്‍ അതിക്രമച്ചു കയറിയത് അപലപനീയമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍. കുറ്റവാളികള്‍ക്കെതിരെ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. അതേസമയം ഈ അതിക്രമത്തെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ക്കായി ചിലര്‍ ദുരുപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത് തിരിച്ചറിയണമെന്നും ജാഗ്രതാ കമ്മീഷന്‍ ഓര്‍മ്മിപ്പിച്ചു. പ്രശ്‌നത്തില്‍ ആശ്രമത്തിന്റെ നിലപാടുകള്‍ക്കും നടപടികള്‍ക്കും ജാഗ്രതാ കമ്മീഷന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. സംഭവം ഉണ്ടായതു മുതല്‍ ഇതൊരു വര്‍ഗീയ സംഘര്‍ഷമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള ചിലരുടെ പ്രചാരണം. വര്‍ഷങ്ങളായി

    READ MORE

Latest Posts

Don’t want to skip an update or a post?