ഞായറാഴ്ചകളില് മത്സരങ്ങള് നടത്താനുള്ള നീക്കം പിന്വലിക്കണം
- ASIA, Featured, Kerala, LATEST NEWS
- October 10, 2025
കോഴിക്കോട്: ആര്ച്ചുബിഷപ് എമിരറ്റസ് മാര് ജേക്കബ് തൂങ്കുഴി ഇനി ജനഹൃദയങ്ങളിലെ ദീപ്തസ്മരണ. കോഴിക്കോട് ചേവരമ്പലത്തെ സൊസൈറ്റി ഓഫ് ക്രിസ്തുദാസി (എസ്കെഡി) സഭയുടെ ജനറലേറ്റിലെ ചാപ്പലില് പ്രത്യേകം തയാറാക്കിയ കബറിടത്തിലായിരുന്നു സംസ്കാരം നടന്നത്. മാര് ജേക്കബ് തൂങ്കുഴി സ്ഥാപിച്ച സന്യാസിനി സമൂഹമാണ് എസ്കെഡി. സമൂഹത്തിന്റെ നാനാതുറകളിലുള്ള ആയിരക്കണക്കിന് ആളുകള് പ്രാര്ത്ഥനകളോടെ അദ്ദേഹത്തിന് അന്തിമോപചാരമര്പ്പിക്കാന് ഒഴുകിയെത്തി. അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ചായിരുന്നു ചാപ്പലില് മാതാവിന്റെ തിരുസ്വരൂപത്തിന് മുമ്പിലായി അന്ത്യവിശ്രമത്തിനുള്ള സ്ഥലം നിശ്ചയിച്ചത്. തന്റെ സംസ്കാരം ലളിതമായ രീതിയില് നടത്തണമെന്നും അദ്ദേഹം വില്പത്രത്തില് എഴുതിയിരുന്നു.
READ MOREവത്തിക്കാന് സിറ്റി: വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് സര്ക്കാരിന്റെ കീഴില് 13 വര്ഷക്കാലം തടവില് കഴിഞ്ഞ കര്ദിനാള് ഫ്രാന്സിസ്-സേവ്യര് നുയെന് വാന് തുവാന്റെ നാമകരണനടപടികള് പുനരുജ്ജീവിപ്പിക്കുന്നു. വാന് തുവാന്റെ ഇളയ സഹോദരിയും ജീവിച്ചിരിക്കുന്ന സഹോദരങ്ങളില് അവസാന വ്യക്തിയുമായ എലിസബത്ത് നുയെന് തി തു ഹോങ് വത്തിക്കാന് സന്ദര്ശിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. വിയറ്റ്നാമീസ് കര്ദിനാളിന്റെ നാമകരണനടപടികളുമായി ബന്ധപ്പെട്ട് ഒരു പുതിയ വെബ് പേജ് വത്തിക്കാന്റെ നാമകരണനടപടികള്ക്കായുള്ള ഡിക്കാസ്റ്ററി ആരംഭിച്ചിട്ടുണ്ട്. 13 വര്ഷം വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് സര്ക്കാരിന്റെ തടവുകാരനായിരുന്നു, അതില് ഒമ്പത് വര്ഷവും
READ MOREമാര്ട്ടിന് വിലങ്ങോലില് ടെക്സാസ്: ചെറുപുഷ്പ മിഷന്ലീഗിന്റെ ചിക്കാഗോ രൂപതാതല സമ്മേളനം ഒക്ടോബര് 4നു നടക്കും. കൊപ്പേല് സെന്റ് അല്ഫോന്സാ സീറോമലബാര് ഇടവകയാണ് ഇത്തവണ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. അന്നേദിവസം ഇടവകയില് നടക്കുന്ന വിപുലവുമായ പരിപാടിയില് ടെക്സാസ് ഒക്ലഹോമ റീജണിലെ ഇടവകയിലെ അറുനൂറോളം ചെറുപുഷ്പ മിഷന് ലീഗ് അംഗങ്ങള് പങ്കെടുക്കും. ചിക്കാഗോ രൂപതാ മെത്രാന് മാര് ജോയ് ആലപ്പാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. റീജണിലെ ഇടവക യൂണിറ്റുകളുടെ മാര്ച്ചുപാസ്റ്റും മറ്റു വിവിധങ്ങളായ പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. ഭാരതസഭയിലെ ഏറ്റവും വലിയ
READ MOREറാഞ്ചി: തീവ്രഹിന്ദുത്വ വര്ഗീയ സംഘടനയായ ബജ്റംഗ്ദള് വീണ്ടും നിയമം കയ്യിലെടുത്ത് കന്യാസ്ത്രീയെയും ഒരു കത്തോലിക്ക സന്നദ്ധസംഘടനയുടെ രണ്ട് സ്റ്റാഫ് അംഗങ്ങളെയും 19 കുട്ടികളെയും ജാര്ഖണ്ഡിലെ റെയില്വേ സ്റ്റേഷനില് തടഞ്ഞുവച്ചു. ഛത്തീസ്ഗഡിലെ ദുര്ഗ് റെയില്വേസ്റ്റേഷനില് കഴിഞ്ഞ ജൂലൈ 25ന് രണ്ട് മലയാളി കന്യാസ്ത്രീകളെ തടഞ്ഞുവച്ച് ജയിലില് അടപ്പിച്ചതും ഈ സംഘടനയുടെ നേതൃത്വത്തിലായിരുന്നു. മതപരിവര്ത്തനത്തിനായി കുട്ടികളെ കൊണ്ടുപോകുകയാണെന്ന് ആരോപിച്ചായിരുന്നു ജംഷഡ്പൂര് ടാറ്റാനഗര് റെയില്വേ സ്റ്റേഷനില് ബജ്റംഗ്ദള്, വിഎച്ച്പി പ്രവര്ത്തകര് ചേര്ന്ന് അവരെ തടഞ്ഞുവച്ചത്. തുടര്ന്ന് സോഷ്യല് മീഡിയകള് വഴി സംഭവം
READ MOREDon’t want to skip an update or a post?