Follow Us On

12

January

2025

Sunday

Author's Posts

  • മുനമ്പം നിരാഹാര സമരം 47-ാം ദിനത്തിലേക്ക്

    മുനമ്പം നിരാഹാര സമരം 47-ാം ദിനത്തിലേക്ക്0

    മുനമ്പം:  റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതി നായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം 47-ാം ദിനത്തിലേക്ക്. 46-ാം ദിനം വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ സി.പി ഉദ്ഘാടനം ചെയ്തു. പതിനാലുപേര്‍ നിരാഹര സമരത്തില്‍ പങ്കുചേര്‍ന്നു.

    READ MORE
  • മൂന്നരമാസത്തെ പട്ടിണിക്ക് അറുതി; ഒന്നരലക്ഷം ജനങ്ങള്‍ക്കുള്ള ഭക്ഷണവുമായി  വാഹനവ്യൂഹം സുഡാനില്‍

    മൂന്നരമാസത്തെ പട്ടിണിക്ക് അറുതി; ഒന്നരലക്ഷം ജനങ്ങള്‍ക്കുള്ള ഭക്ഷണവുമായി വാഹനവ്യൂഹം സുഡാനില്‍0

    എല്‍ ഫാഷര്‍/നോര്‍ത്ത് ഡാര്‍ഫര്‍: ഒന്നരലക്ഷം ജനങ്ങള്‍ക്ക്  ഒരുമാസത്തോളം കഴിയാനുള്ള 17,500 ടണ്‍  ഭക്ഷണവുമായി 700 വാഹനങ്ങളടങ്ങുന്ന വ്യൂഹം നോര്‍ത്ത് ഡര്‍ഫറിലെ സംസം അഭയാര്‍ത്ഥി ക്യാമ്പിലെത്തി. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ നേതൃത്വത്തിലാണ് ഏറ്റവും കൂടിയ തോതിലുള്ള പട്ടിണിയായ ഫേസ് 5 വിഭാഗത്തിലുള്ള  ദാരിദ്ര്യത്തിലൂടെ കടന്നുപോകുന്ന സംസം അഭയാര്‍ത്ഥി ക്യാമ്പിലേക്ക് ഭക്ഷണസാമഗ്രികളുമായി ട്രക്കുകളെത്തിയത്. ഈ ക്യാമ്പില്‍ കഴിയുന്ന ആയിരക്കണക്കിന് കുട്ടികള്‍ക്ക് ഗുരുതരമായ പോഷകാഹാരക്കുറവ് ജൂലൈ മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  പ്രദേശത്ത് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയും മഴക്കെടുതിയും മൂലമാണ് ഭക്ഷണമെത്തിക്കുന്നത് ഇത്രയും വൈകിയതെന്ന്

    READ MORE
  • ‘കര്‍ദിനാള്‍ മിഗുവല്‍ ഏഞ്ചല്‍ ആയുസോ ജനങ്ങളും മതങ്ങളും തമ്മിലുള്ള സാഹോദര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച മിഷനറി’

    ‘കര്‍ദിനാള്‍ മിഗുവല്‍ ഏഞ്ചല്‍ ആയുസോ ജനങ്ങളും മതങ്ങളും തമ്മിലുള്ള സാഹോദര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച മിഷനറി’0

    വത്തിക്കാന്‍ സിറ്റി: ദിവംഗതനായ മതാന്തരസംവാദത്തിനായുള്ള ഡിക്കാസ്റ്ററി തലവന്‍ കര്‍ദിനാള്‍ മിഗുവല്‍ ഏഞ്ചല്‍ ആയുസോ ജനങ്ങളും മതങ്ങളും തമ്മിലുള്ള സാഹോദര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച തീക്ഷ്ണമതിയായ മിഷനറിയായിരുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.  ദൈവത്തിന് മനുഷ്യരോടുള്ള സ്‌നേഹത്തിന് ജ്ഞാനത്തോടെ സാക്ഷ്യം വഹിക്കാന്‍ തന്റെ എല്ലാ കര്‍ത്തവ്യങ്ങളിലും കര്‍ദിനാള്‍ പരിശ്രമിച്ചിരുന്നതായും കൊമ്പോനി മിഷനറീസ് ഓഫ് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ്  സഭയുടെ വികാര്‍ ജനറലിനയച്ച അനുശോചന സന്ദേശത്തില്‍ പാപ്പ പറഞ്ഞു. 2019 മുതല്‍ വത്തിക്കാനിലെ മതാന്തര സംവാദങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായിരുന്നു കര്‍ദിനാള്‍ മിഗുവല്‍ ഏഞ്ചല്‍

    READ MORE
  • ആര്‍ട്ടിഫിഷ്യല്‍  ഇന്റലിജന്‍സിനെക്കുറിച്ച്  ശില്പശാല

    ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ച് ശില്പശാല0

    ബംഗളൂരു: ഉഡുപ്പി രൂപതയിലെ വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ച് ശില്പശാല നടത്തി. ഉഡുപ്പിയിലെ അനുഗ്രഹ പാസ്റ്ററല്‍ സെന്ററില്‍ വെച്ചാണ് ശില്പശാല സംഘടിപ്പിച്ചത്. പ്രിന്‍സിപ്പാള്‍മാരും ഹെഡ്മാസ്റ്റര്‍മാരും സ്‌കൂളുകളിലെ ടെക്‌നിക്കല്‍ സ്റ്റാഫും ഉഡുപ്പി രൂപതയുടെ കാത്തലിക് ഏഡ്യുക്കേഷണല്‍ സൊസൈറ്റി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തു. വിദ്യാഭ്യാസരംഗത്തെ ധാര്‍മ്മികനിലവാരം നിലനിര്‍ത്തിക്കൊണ്ടുതന്നെ വിദ്യാഭ്യാസ മേഖലയില്‍ എ.ഐ സ്‌കില്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ശില്പശാലയ്ക്ക് നേതൃത്വം നല്‍കിയ ഉഡുപ്പി കാത്തലിക് എഡ്യുക്കേഷണല്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. വിന്‍സന്റ് ക്രാസ്റ്റ പറഞ്ഞു. വികാരി ജനറല്‍ ഫാ. ഫെര്‍ഡിനന്‍ഡ് ഗോണ്‍സാല്‍വസ് പ്രസംഗിച്ചു.

    READ MORE

Latest Posts

Don’t want to skip an update or a post?