ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ ജയിലിലാക്കാന്‍ എഫ്ഐആറില്‍ തിരിമറി നടത്തിയതായി ആരോപണം ഉയരുന്നു
- Featured, INDIA, LATEST NEWS
- July 29, 2025
ബാംഗ്ലൂര്‍: മൊബൈല്‍ ആപ്പിലൂടെ 20 ഇന്ത്യന്‍ ഭാഷകളില്‍ ബൈബിള്‍ ലഭ്യമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പില്‍ എസ്ഡിബിക്കും ഇലോയിറ്റ് ഇന്നവേഷന്‍സ് സിഇഒ തോംസണ്‍ ഫിലിപ്പിനും കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ) യുടെ ക്രിയേറ്റീവ് ബൈബിള്‍ മിനിസ്ട്രി അവാര്‍ഡ്. സലേഷ്യന്‍ സഭ അംഗമായ ഫാ. ജോസുകുട്ടി രൂപകല്പനചെയ്ത ‘ഹോളി ബൈബിള്‍ ഇന്‍ ടങ്‌സ്’ (Holy Bible In Tounges) എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തോംസണ്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ ഇലോയിറ്റ്
ഡല്‍ഹി: തിരഞ്ഞെടുപ്പ് സമയത്ത് ഉത്തരവാദിത്തം’ കാണിക്കാനും ‘അവസരം’ ഉപയോഗിക്കാനും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് നാഷണല്‍ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (എന്‍യുസിഎഫ്) പ്രസ്താവന പുറത്തിറക്കി. സിബിസിഐ സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് അനില്‍ ജെ. ടി. കൂട്ടോ, എന്‍സിസിഐയുടെയും ഇഎഫ്‌ഐയുടെയും ജനറല്‍ സെക്രട്ടറി റവ. അസീര്‍ എബനേസര്‍ എന്നിവര്‍ ഒപ്പിട്ട പത്രക്കുറിപ്പില്‍ രാജ്യം ഒരു സുപ്രധാന സമയത്തിലാണെന്ന് പറയുന്നു. ‘എല്ലാ പൗരന്മാര്‍ക്കും തുല്യത, നീതി, സ്വാതന്ത്ര്യം, സാഹോദര്യം, സമൃദ്ധി എന്നീ ഭരണഘടനാ തത്വങ്ങളും ബഹുത്വത്തിന്റെയും മതേതരത്വത്തിന്റെയും സ്ഥിരീകരണവും ഉയര്‍ത്തിപ്പിടിക്കുന്ന പ്രതിനിധികളെ
ബംഗളൂരു: ലോകമെമ്പാടുമുള്ള യുവജനങ്ങള്‍ക്കായി ബംഗളൂരു ക്രിസ്തുജയന്തി കോളേജിലെ ചാവറ യൂത്ത് എന്ന യുവജന സംഘടന സംഘടിപ്പിച്ച ‘യുവ 2024’ എന്ന ഫെസ്റ്റ് ഏപ്രില്‍ 14ന് സമാപിക്കും. മൂന്ന് മാസം നീണ്ടുനിന്ന യുവജന മഹോത്സവത്തിനാണ് സമാപനമാകുന്നത്. പ്രിലിമിനറി റൗണ്ടില്‍ വിവിധ ഇനങ്ങളില്‍ നിന്ന് വിജയികളായവരാണ് അന്തിമഘട്ടത്തില്‍ മത്സരിക്കുന്നത്. മൂന്ന് റീത്തുകളിലെ 369 ഇടവകകളില്‍നിന്നും 36 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുമായി രണ്ടായിരത്തോളം മത്സരാര്‍ത്ഥികളാണ് യുവ ഫെസ്റ്റില്‍ പങ്കെടുത്തത്. അന്തിമ ഘട്ടത്തില്‍ വിജയിക്കുന്നവരെ കാത്തിരിക്കുന്നത് രണ്ട് ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ്. ക്രിസ്തുജയന്തി കോളേജിലെ
ബംഗളൂരു: നാല് ഭാഷകളിലായി ഒരേ സമയം ബൈബിളിന്റെ ഏഴ് കയ്യെഴുത്തുപ്രതികള്‍ എന്ന അപൂര്‍വ നേട്ടവുമായി ഒരു ഇടവക. വെറും 24 ദിവസങ്ങള്‍കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. അതും തിരക്കുകള്‍ക്കു നടുവിലുള്ള ബംഗളൂരു നഗരത്തിലെ ഇടവകയാണ് ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നതാണ് പ്രത്യേകത. വൈറ്റ്ഫീല്‍ഡ് സേക്രഡ് ഹാര്‍ട്ട് ഇടവകയിലാണ് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നട എന്നീ നാലു ഭാഷകളിലായി ബൈബിളിന്റെ ഏഴ് കൈയെഴുത്തു പ്രതികള്‍ തയാറാക്കിയത്. ബൈബിള്‍ പകര്‍ത്തിയെഴുതാന്‍ ഇടവകയിലെ 10 മുതല്‍ 75 വയസുവരെയുള്ള 150 പേര്‍
ബെംഗളൂരു: രാജ്യത്ത് വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മതേതര സര്‍ക്കാരിനുവേണ്ടി വോട്ടുചെയ്യാന്‍ കത്തോലിക്കരോട് അഭ്യര്‍ത്ഥിച്ച് ബെംഗളൂരു ആര്‍ച്ചുബിഷപ് പീറ്റര്‍ മച്ചാഡോ. ബെംഗളൂരുവിലെ ലോഗോസ് റിട്രീറ്റ് സെന്ററില്‍ പ്രസംഗിക്കവേയാണ് ആര്‍ച്ചുബിഷപ് മച്ചാഡോ ഇങ്ങനെ പറഞ്ഞത്. ‘മതേതരത്വമുള്ള, വര്‍ഗീയതയില്ലാത്ത, ഭരണഘടനയില്‍ വിശ്വസിക്കുന്ന, അഴിമതി ഇല്ലാത്ത ഒരു നേതാവിനെ തിരഞ്ഞെടുക്കുക. ഒരു വിവേചനവുമില്ലാതെ എല്ലാവരെയും ബഹുമാനിക്കുന്നതാണ് സെക്യുലര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും എല്ലാ മതങ്ങളെയും അംഗീകരിക്കുന്ന ആളാണ് വര്‍ഗീയതയില്ലാത്ത ആളെന്നും അദ്ദേഹം വിശദീകരിച്ചു. വരുന്ന തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതും ചരിത്രപരവുമായതിനാല്‍ എല്ലാ കത്തോലിക്കരും നിര്‍ബന്ധമായും വോട്ട്
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ അധ്യാപകനായ ജെസ്യൂട്ട് വൈദികന്‍ ഫാ. ലാഡിസ്ലൗസ് ചിന്നദുരൈ നിര്യാതനായി. തമിഴ്‌നാട്ടിലെ ദിണ്ടിഗലിലെ ബെസ്ചി ഇല്ലത്ത് അന്തരിച്ച ഇദ്ദേഹത്തിന് 100 വയസായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ മധുര ഈശോ സഭാ പ്രൊവിന്‍സിന് വിശുദ്ധനായ ഒരു പുരോഹിതനെ നഷ്ടപ്പെട്ടുവെന്ന് പ്രൊവിന്‍ഷ്യല്‍ ഫാ. തോമസ് അമൃതം സന്ദേശത്തില്‍ പറഞ്ഞു. 1923 ജൂണ്‍ 13-ന് തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് ഫാ. ചിന്നദുരൈ ജനിച്ചത്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ട്രിച്ചിയില്‍നിന്നുള്ള ആദ്യത്തെ ബ്രാഹ്‌മണനായ മഹാദേവ അയ്യരുടെ ചെറുമകനായ
പനാജി: ഗോവ & ദാമന്‍ അതിരൂപതയുടെ പുതിയ സഹായ മെത്രാനായി റവ. ഡോ. സിമിയോ പ്യൂരിഫിക്കാസോ ഫെര്‍ണാണ്ടസിനെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. നിലവില്‍ സെന്റ് പയസ് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി സേവനം ചെയ്തു വരികയായിരിന്നു അദ്ദേഹം. 1967 ഡിസംബര്‍ 21 ന് ഗോവ ദാമന്‍ അതിരൂപതയിലെ ചന്തോര്‍ എന്ന സ്ഥലത്തായിരിന്നു ജനനം. 1993 മെയ് 10 ന് ഗോവ ദാമന്‍ അതിരൂപത വൈദികനായി അഭിഷിക്തനായി. റാച്ചോളിലെ പാത്രിയാര്‍ക്കല്‍ സെമിനാരിയില്‍ തത്ത്വചിന്തയും ദൈവശാസ്ത്രവും പഠിച്ചു. റോമിലെ പൊന്തിഫിക്കല്‍ ബൈബിള്‍
ന്യൂഡല്‍ഹി: കത്തോലിക്ക സഭയുടെ സമൂഹിക സേവന സംഘടനയും ദുരിതബാധിതര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്വാസവുമായ കാരിത്താസ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവുമായി തീവ്ര ഹിന്ദുത്വ സംഘടന. ബിജെപിയുടെ കീഴിലുളള ലീഗല്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം എന്ന സംഘടനയാണ് ഈ അവശ്യം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരിക്കുന്നത്. കാരിത്താസ് ഇന്ത്യയുടെ പ്രവര്‍ത്തനം ഭാരതത്തിന്റെ ദേശീയവും സാമൂഹികവും സാമ്പത്തികവുമായ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് സംഘടനയുടെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇന്ത്യയിലെ ഗവണ്‍മെന്റിന്റെ എല്ലാ മാര്‍ഗരേഖകളും അനുസരിച്ചുകൊണ്ടാണ് കാരിത്താസ് ഇന്ത്യ
Don’t want to skip an update or a post?