ജീവിക്കുവാനുള്ള അവകാശം മറ്റെല്ലാം മനുഷ്യാവകാശങ്ങളുടെയും അടിസ്ഥാനം: ലിയോ 14-ാമൻ മാർപാപ്പ
- AMERICA, Featured, INTERNATIONAL, LATEST NEWS, WORLD
- January 23, 2026

തന്റെ 105-ാം ജന്മദിനത്തിന് ഏതാനും ആഴ്ചകള് മാത്രം ബാക്കിനില്ക്കെയാണ് ഫാ. ജോസഫ് ഗുവോ ഫുഡ് എസ്വിഡി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. 2024 ഡിസംബര് 30-ന് ഷാന്ഡോങ് പ്രവിശ്യയിലെ ജിനിംഗില് അന്തരിച്ച അദ്ദേഹത്തിന്റെ മൃതസംസ്കാരവേളയില് യാന്ഷൗ ബിഷപ് ജോണ് ലു പീസന് ഫാ. ഗുവോയുടെ അസാധാരണമായ വിശ്വസ്തതയെക്കുറിച്ച് ഇപ്രകാരം പറഞ്ഞു,’തന്റെ ജീവിതം പേനയായും സമയത്തെ മഷിയായും ഉപയോഗിച്ച് നിസ്വാര്ത്ഥതയുടെയും സ്നേഹത്തിന്റെയും അത്ഭുതകരമായ കഥ എഴുതുന്നതിന് ജീവിതം മുഴുവന് സമര്പ്പിച്ച വൈദികനായിരുന്നു ഫാ. ഗുവോ.’ വൈദികജീവിതത്തിന്റെ 25 വര്ഷം തടവില് കഴിഞ്ഞ

ഡമാസ്കസ്/സിറിയ: ഒരു ഗ്രീക്ക് ഓര്ത്തഡോക്സ് പുരോഹിതന്, മുത്തശ്ശി, മാതാപിതാക്കള്, കുട്ടികള് എന്നിവരടങ്ങുന്ന ഒരു കുടുംബം മുഴുവന്, ഇവാഞ്ചലിക്കല് സഭാംഗമായ ഒരപ്പനും മകനും കൂടാതെ ഡസന് കണക്കിന് പുരുഷന്മാരും മുതിര്ന്നവരും സ്ത്രീകളും കുട്ടികളും – സിറിയയില് ഏറ്റവും പുതിയതായി പൊട്ടിപ്പുറപ്പെട്ട അക്രമപരമ്പരയില് നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട ക്രൈസ്തവരുടെ കണക്കുകളാണിത്. സിറിയയുടെ മുന് പ്രസിഡന്റ് ബാഷര് അല്-അസാദിനോട് കൂറ് പുലര്ത്തുന്ന അലാവൈറ്റ് വിഭാഗവും ഡമാസ്കസിലെ പുതിയ ഭരണകൂടവും തമ്മില് അടുത്തിടെ ആരംഭിച്ച ഏറ്റുമുട്ടലുകളെത്തുടര്ന്ന് അരങ്ങേറിയ കൊലപാതകങ്ങളുടെ ഹൃദയഭേദകമായ വാര്ത്തകളാണ് പുറത്തുവരുന്നത്.

മാര്ച്ചുമാസം ഒന്പതാംതീയതി മുതല് ആരംഭിച്ച റോമന് കൂരിയയുടെ നോമ്പുകാല ധ്യാനത്തില്, ഫ്രാന്സിസ് പാപ്പായും ഓണ്ലൈനായി സംബന്ധിക്കുന്നു വത്തിക്കാനിലെ പോള് ആറാമന് ശാലയില് വച്ച് മാര്ച്ചുമാസം ഒന്പതാം തീയതി ഉച്ചകഴിഞ്ഞു ആരംഭിച്ച റോമന് കൂരിയയ്ക്കുള്ള നോമ്പുകാലധ്യാനത്തില്, പൊന്തിഫിക്കല് ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകന് ഫാ. റൊബെര്ത്തോ പസോളിനി തന്റെ ആദ്യസന്ദേശം നല്കി. ധ്യാനത്തില്, ഫ്രാന്സിസ് പപ്പായയും ഓണ്ലൈനായി സംബന്ധിക്കുന്നുണ്ട്. അതേസമയം മാര്ച്ചു ഒന്പതാം തീയതി, ഞായറാഴ്ച്ച രാവിലെ വത്തിക്കാന് സ്റ്റേറ്റ് സെക്രട്ടറി കര്ദിനാള് പിയെത്രോ പരോളിന്, മോണ്സിഞ്ഞോര് എഡ്ഗാര് പേഞ്ഞ

നോമ്പ്, ശുദ്ധീകരണത്തിന്റെയും ആത്മീയ നവീകരണത്തിന്റെയും സമയമാകട്ടെയെന്ന് , പാപ്പാ ഫ്രാന്സീസ് ത്രികാലജപ സന്ദേശത്തില് പറഞ്ഞു. റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കല് കോളേജാശുപത്രിയില് ചികിത്സയിലായതിനാല് ഇക്കഴിഞ്ഞ നാലു ഞായറാഴ്ചകള് തുടര്ച്ചയായി പാപ്പായ്ക്ക് ഞായറാഴ്ചകളില് പതിവുള്ള മദ്ധ്യാഹ്നപ്രാര്ത്ഥന നയിക്കാന് കഴിഞ്ഞില്ല. എന്നിരുന്നാലും മദ്ധ്യാഹ്നപ്രാര്ത്ഥനാ സന്ദേശം പാപ്പാ വരമൊഴിയായി നല്കിപ്പോരുന്നു. പ്രിയ സഹോദരീ സഹോദരന്മാരേ, കഴിഞ്ഞ ബുധനാഴ്ച, ചാരംപൂശല് കര്മ്മത്തോടെ, നാം നോമ്പുകാലം ആരംഭിച്ചു, ഹൃദയ പരിവര്ത്തനത്തിന് നമ്മെ ക്ഷണിക്കുകയും ഉത്ഥാനനാനന്ദത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്ന നാല്പത് ദിവസത്തെ അനുതാപ യാത്രയാണിത്.

ബെയ്ജിംഗ്: ഹോങ്കോംഗ് കര്ദിനാള് സ്റ്റീഫന് ചൗ സൗ യാനിന്റെ നേതൃത്വത്തില് ഹോങ്കോംഗിലെ ബിഷപ്പുമാര് ചൈനീസ് ബിഷപ്പുമാരോടൊപ്പം ചൈനയുടെ പ്രത്യേക മധ്യസ്ഥയായ ഷേഷ്വാന് നാഥയുടെ തീര്ത്ഥാടന കേന്ദ്രത്തില് ഫ്രാന്സിസ് മാര്പാപ്പക്ക് വേണ്ടി പ്രത്യേക പ്രാര്ത്ഥന നടത്തി. അടുത്തിടെ ഹോങ്കോംഗ് കര്ദിനാളന്റെ നേതൃത്വത്തില് ഹോങ്കോംഗിലെ ബിഷപ്പുമാര് ചൈനയില് നടത്തിയ സന്ദര്ശനത്തിന്റെ മര്മഭാഗമായിരുന്നു ഈ പ്രാര്ത്ഥനയെന്ന് കര്ദിനാള് സ്റ്റീഫന് ചൗ പറഞ്ഞു. ഈ ദൈവാലയത്തിലേക്ക് തീര്ത്ഥാടനം നടത്താനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ള ഫ്രാന്സിസ് മാര്പാപ്പ ചൈനയിലെ ദൈവജനത്തിന്റെ മധ്യസ്ഥയായ ‘ഔവര് ലേഡി

നോര്ത്ത്ഡാലസ്: വിശുദ്ധ മറിയം ത്രേസ്യായുടെ തിരുശേഷിപ്പും തിരുസ്വരൂപവും അമേരിക്കന് ദൈവാലയത്തില് പ്രതിഷ്ഠിച്ചു. നോര്ത്ത് ഡാലസിലെ ഫ്റിസ്കോയില് ഒരു വര്ഷം മുമ്പ് സ്ഥാപിതമായ വിശുദ്ധ മറിയം ത്രേസ്യാ സീറോമലബാര് മിഷന് ദൈവാലയത്തിലാണ് കേരളത്തില്നിന്ന് കൊണ്ടുവന്ന തിരുശേഷിപ്പും തിരുരൂപവും പ്രതിഷ്ഠിച്ചത്. സീറോമലബാര് ചിക്കാഗോ രൂപതാധ്യക്ഷന് മാര് ജോയി ആലപ്പാട്ട് പ്രതിഷ്ഠാകര്മ്മം നടത്തി. വിശുദ്ധ മറിയം ത്രേസ്യായുടെയും എല്ലാ വിശുദ്ധരുടെയും ആദ്ധ്യാത്മിക ശക്തിയും പുണ്യപ്രഭാവവും വിശുദ്ധിയും വിശ്വാസി സമുഹങ്ങള്ക്ക് അനുഗ്രഹവും പുണ്യജീവിതത്തിന് പ്രചോദനമാകുമെന്ന് മാര് ആലപ്പാട്ട് പറഞ്ഞു. തിരുകര്മ്മങ്ങള്ക്ക് വികാരി ഫാ.

റോം: തങ്ങളുടെ പരിചരണം ആവശ്യമുള്ളവരോട് കാണിക്കുന്ന അടുപ്പത്തിനും ആര്ദ്രതയ്ക്കും സന്നദ്ധപ്രവര്ത്തകര്ക്ക് നന്ദി പറഞ്ഞ് ഫ്രാന്സിസ് മാര്പാപ്പ. വത്തിക്കാന് പ്രസിദ്ധീകരിച്ച പാപ്പയുടെ ത്രികാലജപ സന്ദേശത്തിലാണ് വോളണ്ടിയര്മാരുടെ ലോക ജൂബിലിയില് പങ്കെടുക്കാനെത്തിയ 25,000ഓളം വരുന്ന സ്ത്രീപുരുഷന്മാര്ക്ക് പാപ്പ നന്ദി പ്രകടിപ്പിച്ചത്. റോമിലെ ജെമെല്ലി ആശുപത്രിയില് ചികിത്സയില് കഴിയുന്ന പാപ്പയുടെ നില ക്രമേണ മെച്ചപ്പെട്ട് വരുകയാണ്. മറ്റുള്ളവരെ സേവിച്ചുകൊണ്ട് യേശുവിനെ അനുഗമിക്കുന്ന സന്നദ്ധപ്രവര്ത്തകര്ക്ക് മാര്പ്പാപ്പ നന്ദി പറഞ്ഞു. തെരുവുകളിലും വീടുകളിലും കഴിയുന്ന, രോഗികള്ക്കും കഷ്ടപ്പെടുന്നവര്ക്കും തടവിലാക്കപ്പെട്ടവര്ക്കും ഔദാര്യത്തോടെയും പ്രതിബദ്ധതയോടും സന്നദ്ധപ്രവര്ത്തകര് ചെയ്യുന്ന സഹായം

ടോപേകാ/യുഎസ്എ: അമേരിക്കയിലെ കന്സാസ് സംസ്ഥാനത്ത് ക്യാപ്പിറ്റോളില് ഈ മാര്ച്ച് 28-ന് ബ്ലാക്ക് മാസ് നടത്താനുള്ള പദ്ധതിയുമായി സാത്താനിസ്റ്റ് സംഘം.. ഈ പശ്ചാത്തലത്തില് ദൈവനിന്ദ തടയുന്നതിനും തിരുവോസ്തിയെ അപമാനിക്കുന്നതുമായ കാര്യങ്ങള് തടയുന്നതിനും സംസ്ഥാനത്തെ കത്തോലിക്കാ ബിഷപ്പുമാര് പ്രാര്ത്ഥനയ്ക്ക് ആഹ്വാനം ചെയ്തു. ഒപ്പം ദൈവനിന്ദാപരമായ ഈ ചടങ്ങിനെ തടയാനുള്ള നിയമപരമായ സാധ്യതകളും തേടുന്നുണ്ട്. ഈ മാസം അവസാനം സ്റ്റേറ്റ് ക്യാപിറ്റലിനുള്ളില് നടക്കാനിരിക്കുന്ന ദൈവനിന്ദാപരമായ സംഭവത്തെക്കുറിച്ച് അവബോധമുണ്ടെന്നും ഇതിനെ പ്രതിരോധിക്കാന് ആത്മീയവും നിയമപരവുമായ മാര്ഗങ്ങള് ആലോചിക്കുന്നുണ്ടെന്നും ബിഷപ്പുമാരുടെ സംയുക്ത പ്രസ്താവനയില് പറയുന്നു.
Don’t want to skip an update or a post?