Follow Us On

03

November

2025

Monday

  • ചൈനയിലെ പുതിയ രൂപതയ്ക്ക് മെത്രാന്‍: ആന്റണി ജി വെയ്‌ഷോങ്ങ് അഭിഷിക്തനായി

    ചൈനയിലെ പുതിയ രൂപതയ്ക്ക് മെത്രാന്‍: ആന്റണി ജി വെയ്‌ഷോങ്ങ് അഭിഷിക്തനായി0

    ല്യൂലിയാങ്: ചൈനയിലെ പുതിയ രൂപതയായ ല്യൂലിയാങ് രൂപതയുടെ മെത്രാനായി ആന്റണി ജി വെയ്‌ഷോങ്ങ്  അഭിഷിക്തനായി. 51 വയസുള്ള അദ്ദേഹം, ബെയ്ജിംഗും വത്തിക്കാനും തമ്മില്‍ ഒപ്പുവെച്ച ഇടക്കാല കരാറിന്റെ അടിസ്ഥാനത്തില്‍ ചൈനയില്‍ അഭിഷിക്തനാകുന്ന 11-ാമത്തെ മെത്രാനാണ്.  ടായ്യുവാന്‍ രൂപതയുടെ കീഴിലുള്ള സഫ്രഗന്‍ രൂപതയായി പുതിയതായി രൂപീകൃതമായ ല്യൂലിയാങ് രൂപതയുടെ മെത്രാനായുള്ള അദ്ദേഹത്തിന്റെ അഭിഷേകം ല്യൂലിയാങ്ങിലെ ഫന്യാങിലുള്ള സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ നടന്നു. അഭിഷേക ചടങ്ങിന് ടായ്യുവാന്‍ രൂപതയുടെ മെത്രാനായ പോള്‍ മെങ് നിംഗ്യു മുഖ്യകാര്‍മികനായിരുന്നു. മെത്രാന്‍മാരായ പീറ്റര്‍ ലിയു

  • ദൈവത്തെയും ഭരണഘടനയെയും മറക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപ്; ‘അമേരിക്കയെ മഹത്തരമാക്കാന്‍ ദൈവം എന്നെ രക്ഷിച്ചു’

    ദൈവത്തെയും ഭരണഘടനയെയും മറക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപ്; ‘അമേരിക്കയെ മഹത്തരമാക്കാന്‍ ദൈവം എന്നെ രക്ഷിച്ചു’0

    വാഷിംഗ്ടണ്‍, ഡി.സി:  ദൈവമാണ്  രണ്ട് കൊലപാതകശ്രമങ്ങളില്‍ നിന്ന് തന്നെ രക്ഷിച്ചത് ഏറ്റുപറഞ്ഞ് യുഎസിന്റെ 47 -ാമത് പ്രസിഡന്റായി  സ്ഥാനമേറ്റെടുത്ത ഡൊണാള്‍ഡ് ട്രംപിന്റെ കന്നി പ്രസംഗം. തന്റെ പ്രസംഗത്തിനിടെ നിരവധി തവണ ദൈവത്തെ പരാമര്‍ശിച്ച ട്രംപ് വര്‍ണവിവേചനമില്ലാത്തതും മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതുമായ സമൂഹത്തിനായി ഗവണ്‍മെന്റ് യത്‌നിക്കുമെന്ന് പ്രഖ്യാപിച്ചു. സ്ത്രീയും പുരുഷനും എന്ന രണ്ട് ലിംഗങ്ങള്‍ മാത്രമേ ഉള്ളൂ എന്നത് യുഎസ് ഗവണ്‍മെന്റിന്റെ ഔദ്യോഗിക നയമായിരിക്കും എന്ന പ്രഖ്യാപനം നിറഞ്ഞ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്. ”നമ്മള്‍ നമ്മുടെ രാജ്യത്തെ മറക്കില്ല, നമ്മുടെ

  • ട്രംപിനും അമേരിക്കന്‍ ജനതക്കും ‘ദൈവാനുഗ്രഹങ്ങളുടെ സമൃദ്ധി’ നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ

    ട്രംപിനും അമേരിക്കന്‍ ജനതക്കും ‘ദൈവാനുഗ്രഹങ്ങളുടെ സമൃദ്ധി’ നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ0

    വത്തിക്കാന്‍ സിറ്റി: 47-ാമത് യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുത്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അമേരിക്കന്‍ ജനതക്കും ദൈവാനുഗ്രഹങ്ങളുടെ സമൃദ്ധി ആശംസിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ട്രംപിന്റെ സ്ഥാനാരോഹണത്തോടനുബന്ധിച്ച്  അയച്ച സന്ദേശത്തില്‍ പ്രസിഡന്റ് എന്ന നിലയിലുള്ള കടമകള്‍ നിറവേറ്റുന്നതിന് വേണ്ട ‘ജ്ഞാനവും ശക്തിയും സംരക്ഷണവും’ ട്രംപിന് ലഭിക്കുന്നതിനായി പാപ്പ പ്രാര്‍ത്ഥിച്ചു. പരിശുദ്ധ സിംഹാസനത്തിന്റെ  പ്രസ് ഓഫീസ് പുറത്തിറക്കിയ സന്ദേശത്തില്‍, ട്രംപിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ ജനത അഭിവൃദ്ധി പ്രാപിക്കുമെന്നും കൂടുതല്‍ നീതിയുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ എപ്പോഴും പരിശ്രമിക്കുമെന്നും

  • യുഎസിന്റെ നാടുകടത്തല്‍ പദ്ധതി ‘അപമാനകരം’ എന്ന്  മാര്‍പാപ്പ

    യുഎസിന്റെ നാടുകടത്തല്‍ പദ്ധതി ‘അപമാനകരം’ എന്ന് മാര്‍പാപ്പ0

    വാഷിംഗ്ടണ്‍ ഡിസി: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴില്‍ അമേരിക്കയില്‍നിന്ന്  കൂട്ട നാടുകടത്തലിന് സാധ്യതയുള്ള പദ്ധതികളെ ഫ്രാന്‍സിസ് മാര്‍പാപ്പ വിമര്‍ശിച്ചു.”ഇത് ശരിയാണെങ്കില്‍ അപമാനമാണ്, കാരണം അസന്തുലിതാവസ്ഥയുടെ വില ഒന്നുമില്ലാത്ത പാവങ്ങളാണ് നല്‍കേണ്ടി വരുന്നത്. ഇങ്ങനെയല്ല കാര്യങ്ങള്‍ പരിഹരിക്കപ്പെടുന്നത്,’  പാപ്പ പറഞ്ഞു. ഒരു ഇറ്റാലിയന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനധികൃതമായി യുഎസില്‍ കഴിയുന്ന കുടിയേറ്റക്കാരെ നാടുകടത്താനുള്ള പദ്ധതികളെക്കുറിച്ച്  പാപ്പ പ്രതികരിച്ചത്. മനുഷ്യന്റെ അന്തസ്സിനെ മാനിക്കാത്ത നിര്‍ദേശം മുന്നോട്ട് വെച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് യുഎസ് ബിഷപ്പുമാരും പറഞ്ഞിരുന്നു. സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍

  • ഗാസയിലെ  വെടിനിര്‍ത്തല്‍: ഇടനിലക്കാര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നന്ദി പറഞ്ഞു

    ഗാസയിലെ വെടിനിര്‍ത്തല്‍: ഇടനിലക്കാര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നന്ദി പറഞ്ഞു0

    വത്തിക്കാന്‍ സിറ്റി: ഗാസയിലെ  വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചവരോട് നന്ദി പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഞായറാഴ്ച ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ എല്ലാ ബന്ദികളും ‘നാട്ടിലേക്ക് മടങ്ങുകയും അവരുടെ പ്രിയപ്പെട്ടവരെ ആശ്ലേഷിക്കുകയും ചെയ്യുമെന്ന്’ പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. ഗാസയിലെ വെടിനിര്‍ത്തല്‍ പ്രധാനപ്പെട്ട കാര്യമാണെന്നും മധ്യസ്ഥത വഹിച്ചവര്‍ നന്നായി പ്രവര്‍ത്തിച്ചെന്നും പാപ്പ പറഞ്ഞു. കരാറിന്റെ വ്യവസ്ഥകള്‍ ഇരു കൂട്ടരും മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാപ്പ കൂട്ടിച്ചേര്‍ത്തു. ‘ഗാസയില്‍ ബന്ധികളാക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിരുന്നു. ‘ഗാസയിലേക്ക് കൂടുതല്‍ വേഗത്തിലും അളവിലും സഹായം

  • കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 4476 ക്രൈസ്തവര്‍

    കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 4476 ക്രൈസ്തവര്‍0

    വാഷിംഗ്ടണ്‍ ഡിസി: ആഗോളതലത്തില്‍ 2023 ഒക്ടോബര്‍ മുതല്‍ 2024 സെപ്റ്റംബര്‍ വരെ 4476 ക്രൈസ്തവര്‍ ക്രൈസ്തവ വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ടതായി വിവിധ രാജ്യങ്ങളല്‍ അരങ്ങേറുന്ന ക്രൈസ്തവപീഡനം നിരീക്ഷിക്കുന്ന ‘ഓപ്പണ്‍ ഡോര്‍സ്’ പുറത്തിറക്കിയ ‘വേള്‍ഡ് വാച്ച് ലിസ്റ്റ്’ റിപ്പോര്‍ട്ട്. ക്രൈസ്തവ ദൈവാലയങ്ങള്‍ക്ക് നേരെ 7,000 ആക്രമണങ്ങളും ക്രൈസ്തവരുടെ ഉടമസ്ഥതയിലുള്ള വീടുകള്‍ക്കും കടകള്‍ക്കും നേരെ 28,000 ആക്രമണങ്ങള്‍ നടന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2024-ല്‍ വിശ്വാസത്തിന്റെ പേരില്‍ ഏറ്റവുമധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ട രാജ്യമായ നൈജീരിയയില്‍ 3,100 ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും 2,830 ക്രിസ്ത്യാനികളെ

  • വീഴ്ചയെത്തുടര്‍ന്ന് മാര്‍പാപ്പയുടെ വലതു കൈയ്ക്ക് പരിക്കേറ്റു

    വീഴ്ചയെത്തുടര്‍ന്ന് മാര്‍പാപ്പയുടെ വലതു കൈയ്ക്ക് പരിക്കേറ്റു0

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ താമസിക്കുന്ന കാസ സാന്താ മാര്‍ത്തയില്‍ വീണതിനെ തുടര്‍ന്ന് മാര്‍പാപ്പയുടെ വലത് കൈയ്ക്ക് പരിക്കേറ്റതായി വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു. വീഴ്ചയില്‍ ഒടിവുകളൊന്നും ഉണ്ടായിട്ടില്ലെന്നും ചതവുണ്ടായതായും  വത്തിക്കാന്‍ പ്രസ് ഓഫീസിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി. മുന്‍കരുതലിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കൈയില്‍  ആം സ്ലിംഗ് ഇട്ടിരിക്കുകയാണ്.  പരിക്കേറ്റിട്ടും ഒരു പരിപാടിപോലും മാറ്റിവയ്ക്കാതെ  ഷെഡ്യൂള്‍ ചെയ്തതപ്രകാരം തന്നെ പരിപാടികളില്‍ പാപ്പ പങ്കെടുക്കുന്നുണ്ട്.

  • ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥ ‘ഹോപ്പ്’ പുറത്തിറങ്ങി

    ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥ ‘ഹോപ്പ്’ പുറത്തിറങ്ങി0

    വത്തിക്കാന്‍ സിറ്റി: ജനുവരി 14-ന് പുറത്തിറങ്ങിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥയായ ‘ഹോപ്പ്’  നൂറിലധികം രാജ്യങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തി.  പാപ്പയുടെ ചെറുപ്പകാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍, ഉപകഥകള്‍, ഫോട്ടോകള്‍ എന്നിവ ഉള്‍പ്പെടുത്തി തയാറാക്കിയ പുസ്തകം റാന്‍ഡം ഹൗസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അധികാരത്തിലിരിക്കുന്ന ഒരു മാര്‍പാപ്പയുടെ ആത്മകഥ  ചരിത്രത്തിലാദ്യമായാണ് പ്രസിദ്ധീകരിക്കുന്നതെന്ന പ്രത്യേകതയും പുസ്തകത്തിനുണ്ട്. ഇംഗ്ലീഷ് പതിപ്പില്‍ 320 പേജുകളുളള ഈ പുസ്തകം ആറ് വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. പത്രപ്രവര്‍ത്തകനായ കാര്‍ലോ മുസ്സോയുടെ സഹകരണത്തോടെയാണ് പാപ്പ പുസ്തകം എഴുതിയത്.  ഓര്‍മ്മക്കുറിപ്പുകള്‍ക്ക് പുറമേ, യുദ്ധവും സമാധാനവും, കുടിയേറ്റം, പാരിസ്ഥിതിക

Latest Posts

Don’t want to skip an update or a post?