Follow Us On

02

November

2025

Sunday

  • യൂറോപ്യന്‍ യൂണിയന്റെ  വിവേചനത്തിന് ചുട്ട മറുപടി; പീഡനത്തിന് ഇരയായ 20 ലക്ഷത്തിലധികം ക്രൈസ്തവര്‍ക്ക് സഹായമെത്തിച്ച് ഹംഗറി

    യൂറോപ്യന്‍ യൂണിയന്റെ വിവേചനത്തിന് ചുട്ട മറുപടി; പീഡനത്തിന് ഇരയായ 20 ലക്ഷത്തിലധികം ക്രൈസ്തവര്‍ക്ക് സഹായമെത്തിച്ച് ഹംഗറി0

    ബുഡാപെസ്റ്റ്/ ഹംഗറി: വിശ്വാസത്തിന്റെ പേരില്‍ പീഡനം അനുഭവിക്കുന്ന 20 ലക്ഷത്തിലധികം ക്രൈസ്തവരെ ഹംഗേറിയന്‍ ഗവണ്‍മെന്റ് സഹായിച്ചതായി പീഡിത ക്രൈസ്തവരെ സഹായിക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്ന ഹംഗേറിയന്‍ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റാന്‍ അസ്‌ബേജ്. യഹൂദവിരുദ്ധ പ്രവര്‍ത്തനങ്ങളായ ‘ആന്റിസെമിറ്റിസത്തെ’ നേരിടുന്നതിനും മുസ്ലീം മതസ്ഥര്‍ക്ക് എതിരായ ‘ഇസ്ലാമോഫോബിയയെ’ നേരിടുന്നതിനും പ്രത്യേകം കോര്‍ഡിനേറ്റര്‍മാരെ നിയമിച്ചപ്പോഴും  ലോകമെമ്പാടും ഏറ്റവുമധികം പീഡനം അനുഭവിക്കുന്ന ക്രൈസ്തവ സമൂഹത്തിന് ആശ്വാസമെത്തിക്കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ വിസമ്മതിച്ച യൂറോപ്യന്‍ യൂണിയനുള്ള മറുപടി കൂടിയാണ് യൂറോപ്യന്‍ യൂണിയനില്‍ അംഗമായ ഹംഗറി ക്രൈസ്തവര്‍ക്കായി നീട്ടിയ ഈ

  • ‘സിറിയയില്‍ എല്ലാം ശുഭമല്ല’

    ‘സിറിയയില്‍ എല്ലാം ശുഭമല്ല’0

    ഹോംസ്: പുതിയതായി അധികാരമേറ്റെടുത്ത ഇസ്ലാമിസ്റ്റ് നേതാക്കള്‍ക്ക് കീഴില്‍ സിറിയയില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല എന്ന് വ്യക്തമാക്കി  ഹോംസിന്റെ സിറിയന്‍ ആര്‍ച്ചുബിഷപ്  ജാക്വസ് മൗറാദ്. ക്രൈസ്തവ യുവജനങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തുകയും വിശ്വാസം ഉപേക്ഷിക്കുന്നതിനായി പീഡിപ്പിക്കുകയും ചെയ്ത ചില സംഭവങ്ങളെങ്കിലും പുതിയ ഭരണകൂടത്തിന് കീഴില്‍ ഉണ്ടായി എന്നുള്ളത് അദ്ദേഹത്തിന്റെ ആശങ്കവര്‍ധിപ്പിക്കുന്നു. ഭയത്തിന്റെയും പ്രതികാരത്തിന്റെയും അന്തരീക്ഷത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. അബു മുഹമ്മദ് സ്‌കോളാനി എന്നും വിളിക്കപ്പെടുന്ന ഇസ്ലാമിസ്റ്റ് നേതാവായ

  • കുട്ടികളെ പ്രമേയമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്‌തോലിക ലേഖനം

    കുട്ടികളെ പ്രമേയമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്‌തോലിക ലേഖനം0

    വത്തിക്കാന്‍ സിറ്റി: കുട്ടികളെക്കുറിച്ച് അപ്പസ്‌തോലിക ലേഖനം എഴുതുമെന്ന പ്രഖ്യാപനവുമായി ഫാന്‍സിസ് മാര്‍പാപ്പ. കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് വത്തിക്കാനില്‍ നടന്ന ആദ്യ ഉച്ചകോടിയുടെ സമാപനത്തിലാണ്  കുട്ടികളോടുള്ള തന്റെ പ്രതിബദ്ധത സഭയിലെങ്ങും വ്യാപിപ്പിക്കുന്നതിനായി കുട്ടികളെ പ്രമേയമാക്കി ഒരു അപ്പസ്‌തോലിക ലേഖനം എഴുതാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് പാപ്പ വ്യക്തമാക്കിയത്. നീണ്ട കരഘോഷത്തോടെയാണ് പാപ്പയുടെ പ്രഖ്യാപനത്തെ സദസ്സ് സ്വീകരിച്ചത്. ‘അവരെ സ്‌നേഹിക്കുക, അവരെ സംരക്ഷിക്കുക’ എന്ന തലക്കെട്ടില്‍ ഫെബ്രുവരി ആദ്യവാരം നടന്ന ഉച്ചകോടിയില്‍ വിഭവങ്ങള്‍, വിദ്യാഭ്യാസം, ഭക്ഷണം, ആരോഗ്യ സംരക്ഷണം, കുടുംബം, ഒഴിവു സമയം,

  • നൈജീരിയയിലെ അന്‍വാസെ നഗരത്തില്‍ ക്രിസ്മസ് ദിനത്തില്‍ കൊല്ലപ്പെട്ടത് 47 ക്രൈസ്തവര്‍; വാര്‍ത്ത പുറം ലോകമറിഞ്ഞത് ഒരു മാസത്തിന് ശേഷം

    നൈജീരിയയിലെ അന്‍വാസെ നഗരത്തില്‍ ക്രിസ്മസ് ദിനത്തില്‍ കൊല്ലപ്പെട്ടത് 47 ക്രൈസ്തവര്‍; വാര്‍ത്ത പുറം ലോകമറിഞ്ഞത് ഒരു മാസത്തിന് ശേഷം0

    അബുജ/നൈജീരിയ: ക്രിസ്മസ് ദിനത്തില്‍ നൈജീരിയയില്‍ നടന്ന കൂട്ടക്കൊലയുടെ വാര്‍ത്ത പുറം ലോകമറിഞ്ഞത് ഒരു മാസത്തിന് ശേഷം. ബെന്യൂ സംസ്ഥാനത്തെ ഗ്‌ബോക്കോ രൂപതയുടെ കീഴിലുള്ള സെന്റ് മേരീസ് ഇടവകയിലാണ് ക്രിസ്മസ് ദിനത്തില്‍ ആക്രമണമുണ്ടായതെന്ന് എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് (എസിഎന്‍) റിപ്പോര്‍ട്ട് ചെയ്തു. അജ്ഞാത സംഘം നടത്തിയ ആക്രമണത്തില്‍ അന്‍വാസെ പട്ടണത്തില്‍ 47 ക്രൈസ്തവരെങ്കിലും കൊല്ലപ്പെട്ടു. മുതിര്‍ന്നവരുടെയും കുട്ടികളുടെയും ജീവനപഹരിച്ച ആക്രമണത്തില്‍ സെന്റ് മേരീസ് ഇടവകയിലെ ദൈവാലയം, ക്ലിനിക്ക്, സ്‌കൂള്‍ കെട്ടിടങ്ങള്‍, ഇടവക കേന്ദ്രം എന്നിവയുള്‍പ്പെടെ

  • മെല്‍ബണ്‍ യുവജന കണ്‍വെന്‍ഷന്‍ 6 മുതല്‍ 9 വരെ

    മെല്‍ബണ്‍ യുവജന കണ്‍വെന്‍ഷന്‍ 6 മുതല്‍ 9 വരെ0

    മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന യുവജന കണ്‍വെന്‍ഷന്‍  ‘യുണൈറ്റ് 2025’ ഫെബ്രുവരി 6 മുതല്‍ 9 വരെ മെല്‍ബണിലെ ബെല്‍ഗ്രൈവ് ഹൈറ്റ്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമായി 600 ഓളം യുവജനങ്ങള്‍ നാലു ദിവസങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.  പിള്‍ഗ്രിംസ് ഓഫ് ഹോപ് (പ്രതീക്ഷയുടെ തീര്‍ത്ഥാടകര്‍) എന്ന ആപ്തവാക്യത്തില്‍ ഏകോപിപ്പിച്ചിരിക്കുന്ന യുവജന കണ്‍വെന്‍ഷനില്‍ 18-30 പ്രായപരിധിയിലുള്ള യുവജനങ്ങളാണ് പങ്കെടുക്കുന്നത്. മെല്‍ബണ്‍ സീറോ മലബാര്‍

  • ദീര്‍ഘകാലം ഇന്ത്യയില്‍ സേവനം ചെയ്ത ഇറ്റാലിയന്‍ മിഷനറി മദര്‍ കൊറോദ മഞ്ഞാനി ഓര്‍മയായി

    ദീര്‍ഘകാലം ഇന്ത്യയില്‍ സേവനം ചെയ്ത ഇറ്റാലിയന്‍ മിഷനറി മദര്‍ കൊറോദ മഞ്ഞാനി ഓര്‍മയായി0

    ലൂഗോ (ഇറ്റലി):  സെന്റ് ഫ്രാന്‍സിസ് ഡി സാലസ് സന്യാസിനി സമൂഹത്തിന്റെ (ഡിഎസ്എഫ്എസ്) മുന്‍ സുപ്പീരിയര്‍ ജനറല്‍ മദര്‍ കൊറോദ മഞ്ഞാനി (86) അന്തരിച്ചു. ഇറ്റലിയിലെ ലൂഗോയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. സഭയുടെ ആദ്യകാല മിഷണറിയായിരുന്ന മദര്‍ 1975-ല്‍ തിരുവനന്തപുരത്തെ വിഴിഞ്ഞത്ത് തന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ചങ്ങനാശേരിയിലെ മാമ്മൂട് ഇടവകയിലുള്ള മദര്‍ അന്നാ കോണ്‍വെന്റില്‍ 18 വര്‍ഷം സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് സഭയുടെ ആസ്ഥാനം ബംഗളൂരുവിലേക്ക് മാറ്റി സ്ഥാപിച്ചുകൊണ്ട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് സഭയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു.  2003-ല്‍ സുപ്പീരിയര്‍

  • പ്രോലൈഫ് പ്രവര്‍ത്തനത്തിന്റെ പേരില്‍ ജയിലിലായിരുന്ന 23 പേര്‍ക്ക് മാപ്പ് നല്‍കി  യുഎസ് പ്രസിഡന്റ് ട്രംപ്

    പ്രോലൈഫ് പ്രവര്‍ത്തനത്തിന്റെ പേരില്‍ ജയിലിലായിരുന്ന 23 പേര്‍ക്ക് മാപ്പ് നല്‍കി യുഎസ് പ്രസിഡന്റ് ട്രംപ്0

    വാഷിംഗ്ടണ്‍ ഡിസി: ഗര്‍ഭച്ഛിദ്ര ക്ലിനിക്കുകള്‍ക്ക് മുമ്പില്‍ പ്രതിഷേധിച്ചതിന് ബൈഡന്‍ ഭരണകൂടത്തിന് കീഴില്‍ പ്രോസിക്യൂട്ട് ചെയ്യപ്പെട്ട 23 പ്രോ-ലൈഫ് പ്രവര്‍ത്തകര്‍ക്ക് മാപ്പ് നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2025 മാര്‍ച്ച് ഫോര്‍ ലൈഫിന് തൊട്ടുമുമ്പാണ്  പ്രോ ലൈഫ് പ്രവര്‍ത്തകര്‍ക്ക് മാപ്പ് നല്‍കുന്ന ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചത്. ‘ക്ലിനിക്ക് എന്‍ട്രന്‍സിലേക്കുള്ള പ്രവേശന സ്വാതന്ത്ര്യ (ഫേസ്)’ നിയമം ലംഘിച്ചതിന് ജയില്‍വാസത്തിന്  ഉള്‍പ്പെടെ ശിക്ഷിക്കപ്പെട്ട ഇരുപത്തിമൂന്ന് പേര്‍ക്കാണ് ട്രംപ് ഭരണകൂടം മാപ്പ് നല്‍കിയത്. , ‘അവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ പാടില്ലായിരുന്നു’

  • അമേരിക്കയ്ക്ക് വേണ്ടത് ജീവനെ ആഘോഷിക്കുന്ന സംസ്‌കാരം’ മാര്‍ച്ച് ഫോര്‍ ലൈഫില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്

    അമേരിക്കയ്ക്ക് വേണ്ടത് ജീവനെ ആഘോഷിക്കുന്ന സംസ്‌കാരം’ മാര്‍ച്ച് ഫോര്‍ ലൈഫില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്0

    വാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുത്ത പതിനായിരങ്ങളെ അഭിസംബോധന ചെയ്ത് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. കത്തോലിക്കാ വിശ്വാസിയായ അപ്പനെന്ന നിലയില്‍ തന്റെ പ്രോ-ലൈഫ് ബോധ്യങ്ങളെക്കുറിച്ച് പങ്കുവച്ച വാന്‍സ് പുതുതായി രൂപീകരിച്ച ട്രംപ് ഭരണകൂടം പ്രോ-ലൈഫ് നയങ്ങള്‍ തുടരുമെന്ന് വാഗ്ദാനം ചെയ്തു. ‘ഓരോ കുട്ടിയും ദൈവത്തില്‍ നിന്നുള്ള അത്ഭുതവും സമ്മാനവുമാണ്’ എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുക്കാനെത്തിയവരെ വാന്‍സ് അഭിനന്ദിച്ചു.  പ്രോ ഫാമിലി ആയ ഒരു

Latest Posts

Don’t want to skip an update or a post?