സ്പെയിനില്‍ കടന്നുപോയത് 'കറുത്ത ഓഗസ്റ്റ്'; കത്തോലിക്കര്‍ ഭൂരിപക്ഷമായ രാജ്യത്ത് ആക്രമണത്തിന് ഇരയായത് ഏഴ് കത്തോലിക്ക ദൈവാലയങ്ങള്‍
- Featured, INTERNATIONAL, LATEST NEWS, WORLD
- September 4, 2025
വത്തിക്കാന്‍ സിറ്റി: ദരിദ്രര്‍ക്കായുള്ള ആഗോളദിനാചരണത്തോടനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിക്ക് മുന്നോടിയായി 13 രാജ്യങ്ങളിലെ ഭവനനിര്‍മാണപദ്ധതികള്‍ പ്രതിനിധീകരിക്കുന്ന 13 താക്കോലുകളുടെ പ്രതിരൂപങ്ങള്‍ പാപ്പ ആശിര്‍വദിച്ചു. വിശുദ്ധ വിന്‍സെന്റ്ഡിപോളില്‍ നിന്ന് പ്രചോദനം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫാംവിന്‍ ഹോംലെസ് അലയന്‍സ് എന്ന സന്നദ്ധസംഘടനയാണ് 13 രാജ്യങ്ങളിലും ഭവനനിര്‍മാണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 2025 ജൂബിലിവര്‍ഷത്തില്‍ റോമിലെത്തി ഒരോ രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ നിന്ന് താക്കോലുകള്‍ സ്വീകരിക്കും. സിറിയ, ഓസ്‌ട്രേലിയ, ബ്രസീല്‍, കംബോഡിയ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക്, ചിലി, കോസ്റ്റ
ദോഹ: ഖത്തര്‍ സെന്റ് തോമസ് സീറോമലബാര്‍ ദൈവാലയത്തില്‍ സില്‍വര്‍ ജൂബിലി ആഘോഷിച്ചു. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. സഭയുടെ മൂല്യങ്ങളും പാരമ്പര്യവും കാത്തുസൂക്ഷിക്കാന്‍ വേണ്ടി ഖത്തറിലെ സീറോ മലബാര്‍ സഭാംഗങ്ങള്‍ നല്‍കുന്ന സഹകരണത്തിനും ത്യാഗങ്ങള്‍ക്കും മാര്‍ തട്ടില്‍ പ്രാര്‍ത്ഥ നാശംസകള്‍ നേര്‍ന്നു. സെന്റ് തോമസ് സിറോ മലബാര്‍ ദൈവാലയത്തില്‍ സില്‍വര്‍ ജൂബിലിയോട് അനുബന്ധിച്ചു നടന്ന വര്‍ണ്ണാഭമായ പരിപാടി കളില്‍ മാര്‍ തട്ടില്‍ പങ്കെടുത്തു. വിവിധമേഖലകളില്‍ സേവനം കാഴ്ചവെച്ച സഭാംഗങ്ങളെ
ഷൈമോന്‍ തോട്ടുങ്കല്‍ സ്‌കന്‍തോര്‍പ്പ്: ദൈവ വചനത്തെ ആഘോഷിക്കാനും പ്രഘോഷിക്കുവാനും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സ്‌കന്തോര്‍പ്പില്‍ ഒരുമിച്ച് കൂടിയത് ദൈവകരുണയുടെ വലിയ സാക്ഷ്യമാണെന്നും സജീവമായ ഒരു ക്രൈസ്തവ സംസ്‌കാരം രൂപപ്പെടുത്തുന്നതിനും സഹായകമാക്കുന്നുവെന്നും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. രൂപതയുടെ ഏഴാമത് ബൈബിള്‍ കലോത്സവം ഇംഗ്ലണ്ടിലെ സ്‌കന്‍തോര്‍പ്പ് ഫ്രഡറിക് ഗോവ് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രൂപതയുടെ പന്ത്രണ്ടു റീജിയനുകളിലായി നടന്ന കലോത്സവങ്ങളില്‍ വിജയികളായ രണ്ടായിരത്തോളം പ്രതിഭകളാണ്
ബിര്‍മിംഗ് ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയിലെ കമ്മീഷന്‍ ഫോര്‍ ചര്‍ച്ച് ക്വയറിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ക്രിസ്മസ് കരോള്‍ ഗാന മത്സരം ‘കന്‍ദിഷ്’ ഡിസംബര്‍ 7-ന് ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദൈവാലയ പാരിഷ് ഹാളില്‍ നടക്കും. രൂപതയിലെ വിവിധ ഇടവക/മിഷന്‍/ പ്രൊപ്പോസഡ് മിഷനുകളില്‍ നിന്നുള്ള ഗായക സംഘങ്ങള്‍ക്കായി നടക്കുന്ന ഈ മത്സരത്തില്‍ പങ്കെടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസാന തീയതി നവംബര്‍ 30-ആണ്. മുന്‍ വര്‍ഷങ്ങളിലേതു പോലെ തന്നെ കാഷ് പ്രൈസ് ഉള്‍പ്പടെ ആകര്‍ഷകമായ സ
വിയന്ന: 2023-ല്‍ ക്രൈസ്തവരെ ലക്ഷ്യമാക്കി യൂറോപ്പില്‍ 2444 വിദ്വേഷ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിയതായി വിയന്ന ആസ്ഥാനമായുള്ള ‘ഒബ്‌സര്‍വേറ്ററി ഓണ്‍ ഇന്റോളറന്‍സ് ആന്‍ഡ് ഡിസ്‌ക്രിമിനേഷന്‍ എഗെയ്ന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ് ഇന്‍ യൂറോപ്പ്'(ഒഐഡിഎസി യൂറോപ്പ്) റിപ്പോര്‍ട്ട്. 35 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പോലീസ് കേസുകളെ ആസ്പദമാക്കി തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഭീഷണിയും ശാരീരികാക്രമണവും ഉള്‍പ്പടെ ക്രൈസ്തവവിശ്വാസികള്‍ക്കെതിരെ വ്യക്തിപരമായി നടത്തിയ 232 ആക്രമണങ്ങളും ഉള്‍പ്പെടുന്നു. ക്രൈസ്തവര്‍ക്കെതിരായ ആയിരത്തോളം വിദ്വേഷ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ഫ്രാന്‍സ്, 700 എണ്ണം രജിസ്റ്റര്‍ ചെയ്ത യുകെ, മുന്‍വര്‍ഷത്തെക്കാള്‍ ഇരട്ടിയലധികം കുറ്റകൃത്യങ്ങള്‍
വത്തിക്കാന്‍ സിറ്റി: ഭീകരസംഘടനയായ ഹമാസിന്റെ പിടിയില്‍ നിന്ന് മോചിതരായ ഒരുസംഘമാളുകളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. ഇനിയും ഹമാസിന്റെ പിടില്‍ തുടരുന്നവരുടെ ബന്ധുക്കളും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. 2023 ഒക്‌ടോബര്‍ ഏഴിന് ഇസ്രായേലില്‍ നടത്തിയ ഭീകരാക്രമണത്തില്‍ ഹമാസ് തട്ടിക്കൊണ്ടുപോയ 240 പേരുടെ കുടുംബങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സംഘം പാപ്പയെ സന്ദര്‍ശിച്ചത്. ഇനിയും ഹമാസിന്റെ പിടിയിലുള്ളവരുടെ ഫോട്ടോകളുമായി സന്ദര്‍ശിക്കാനെത്തിയ കുടുംബാംഗങ്ങളുടെ കൈവശമുണ്ടായിരുന്ന ഫോട്ടോകള്‍ പാപ്പ ആശിര്‍വദിച്ചു. കൂടിക്കാഴ്ച ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നുവെന്നും ബന്ധികളോടും ബന്ധികളുടെ മോചനത്തിനുമുള്ള പാപ്പയുടെ താല്‍പ്പര്യമാണ് ഇത്
മനാഗ്വ: നിക്കരാഗ്വയിലെ ഏകാധിപത്യ ഭരണകൂടം രാജ്യത്തെ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ബിഷപ് കാര്‍ലോസ് എന്റിക്ക് ഹെരേര ഗുട്ടറസിനെ രാജ്യത്തു നിന്ന് പുറത്താക്കി. അടുത്തിടെ പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ട്ടേഗയുടെ അനുഭാവിയായ മേയറിനെ ബിഷപ് കാര്‍ലോസ് വിമര്‍ശിച്ചതാണ് അദ്ദേഹത്തെ രാജ്യത്ത് നിന്ന് പുറത്താക്കിയതിനെ പിന്നിലെ കാരണമെന്ന് കരുതപ്പെടുന്നു. ദിവ്യബലിക്കിടെ കത്തീഡ്രലിന് മുന്നില്‍ വലിയ ശബ്ദത്തില്‍ സംഗീതപരിപാടി നടത്തിയതിനാണ് ബിഷപ് കാര്‍ലോസ് മേയറെ വിമര്‍ശിച്ചത്. ഗ്വാട്ടമാലയിലേക്ക് നാടുകടത്തപ്പെട്ട ബിഷപ് കാര്‍ലോസ് അദ്ദേഹം അംഗമായ ഓര്‍ഡര്‍ ഓഫ് ഫ്രയേഴ്‌സ് മൈനറിന്റെ കീഴിലുള്ള സന്യാസ
വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മിഷിഗന്‍ സ്വദേശിനിയായ ലിസ ഡോംസ്‌കിക്ക് 1.27 കോടി ഡോളര്‍ നല്‍കണമെന്ന് യുഎസ് ജൂറി വിധിച്ചു. ആ സമയത്ത് അംഗീകാരം ലഭിച്ചിരുന്ന മൂന്ന് കോവിഡ് വാക്‌സിനുകളുടെയും വികസനഘട്ടത്തിലോ പരീക്ഷണഘട്ടത്തിലോ ഗര്‍ഭഛിദ്രത്തിനിടയില്‍ ലഭിച്ച ഭ്രൂണ കോശങ്ങള്‍ ഉപയോഗിച്ചിരുന്നതായി ലിസാ ഡോംസ്‌കി കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. അബോര്‍ഷന്‍ ദൈവത്തിനെതിരായ ഗുരുതരമായ കുറ്റകൃത്യമാണെന്ന് വിശ്വസിക്കുന്ന കത്തോലിക്ക വിശ്വാസിയായ ലിസ ഡോംസ്‌കി ഈ പശ്ചാത്തലത്തില്‍ വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
Don’t want to skip an update or a post?