Follow Us On

18

October

2024

Friday

  • സുല്‍ത്താന്‍പേട്ട് രൂപതയുടെ പത്താം വാര്‍ഷികാഘോഷവും  ദിവ്യകാരുണ്യ കോണ്‍ഗ്രസും

    സുല്‍ത്താന്‍പേട്ട് രൂപതയുടെ പത്താം വാര്‍ഷികാഘോഷവും ദിവ്യകാരുണ്യ കോണ്‍ഗ്രസും0

    പാലക്കാട്: സുല്‍ത്താന്‍പേട്ട് രൂപത സ്ഥാപിതമായതിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് കൃതജ്ഞത  ദിവ്യബലിയും ദിവ്യകാരുണ്യ കോണ്‍ഗ്രസും പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍ കത്തീഡ്രല്‍ അങ്കണത്തില്‍ നടന്നു. സുല്‍ത്താന്‍പേട്ട് രൂപതാ മെത്രാന്‍ ഡോ. അന്തോണി സാമി പീറ്റര്‍ അബീറിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞത ദിവ്യബലിയും തുടര്‍ന്ന് പാലക്കാട് നഗരത്തിലൂടെ ദിവ്യകാരുണ്യ പ്രദിക്ഷണവും നടത്തി. രൂപതയിലെ എല്ലാ വൈദികരും സന്യാസിനികളും അതോടൊപ്പം രൂപതയിലെ 30 ഓളം ഇടവകകളില്‍ നിന്നുമായി 1500 ഓളം വിശ്വാസികളും പങ്കെടുത്തു. രൂപതയുടെ നവീകരിച്ച ഡയറക്ടറി ബിഷപ് ഡോ. അന്തോണി സാമി പീറ്റര്‍

  • മുന്‍ ആംഗ്ലിക്കന്‍ വൈദികന്‍ യുകെ ഓര്‍ഡിനറിയേറ്റിലെ ആദ്യ ബിഷപ്

    മുന്‍ ആംഗ്ലിക്കന്‍ വൈദികന്‍ യുകെ ഓര്‍ഡിനറിയേറ്റിലെ ആദ്യ ബിഷപ്0

    ലണ്ടന്‍: യുകെ ആസ്ഥാനമായുള്ള ഔര്‍ ലേഡി ഓഫ് വാല്‍സിംഗാം ഓര്‍ഡിനറിയേറ്റിന്റെ വികാരി ജനറാളും മുന്‍ ആംഗ്ലിക്കന്‍ വൈദികനുമായ ഫാ. ഡേവിഡ് വാലര്‍ ഈ ഓര്‍ഡിനറിയേറ്റിന്റെ ആദ്യ ബിഷപ്പാകും. 13 വര്‍ഷമായി ഓര്‍ഡിനറിയേറ്റിന്റെ ചുമതല വഹിക്കുന്ന മോണ്‍.  കെയ്ത്ത് ന്യൂട്ടന്‍ വിരമിക്കുന്ന ഒഴിവിലാണ് ഡേവിഡ് വാലര്‍ യുകെ ഓര്‍ഡിനറിയേറ്റിന്റെ ആദ്യ ബിഷപ്പായി നിയമിതനായത്. ആംഗ്ലിക്കന്‍ സഭയിലായിരുന്ന സമയത്ത് വിവാഹിതനായിരുന്നതിനാല്‍ മോണ്‍. കെയ്ത്ത് ന്യൂട്ടനെ ബിഷപ്പായി നിയമിച്ചിരുന്നില്ല. ആംഗ്ലിക്കന്‍ സഭയില്‍ നിന്ന് കത്തോലിക്ക സഭയിലേക്ക് വരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ആംഗ്ലിക്കന്‍

  • ഇടവക വൈദികരുടെ സമ്മേളനം റോമില്‍  ആരംഭിച്ചു

    ഇടവക വൈദികരുടെ സമ്മേളനം റോമില്‍ ആരംഭിച്ചു0

    റോം: ലോകമെമ്പാടുനിന്നുമായി തിരഞ്ഞെടുക്കപ്പെട്ട ഇടവക വൈദികരുടെ സംഗമത്തിന് റോമില്‍ തുടക്കമായി. തങ്ങളുടെ അജപാലന അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് പ്രാദേശികതലത്തില്‍ സിനഡല്‍ സഭയായി എങ്ങനെ പ്രവര്‍ത്തിക്കാം എന്ന വിഷയത്തെക്കുറിച്ച് നാല് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വൈദികര്‍ ചര്‍ച്ചകള്‍ നടത്തും. റോമിന് സമീപമുള്ള ഫ്രട്ടേര്‍ണ ഡോമസ് റിട്രീറ്റ് കേന്ദ്രത്തില്‍ നടക്കുന്ന സമ്മേളനത്തില്‍  300 റോളം ഇടവക വൈദികരാണ് പങ്കെടുക്കുന്നത്. സമ്മേളനം കര്‍ദിനാള്‍ മാരിയോ ഗ്രെഷ് ഉദ്ഘാടനം ചെയ്തു. ഒരുമിച്ച് നടക്കുക എന്നതിലുപരി ദൈവത്തോടൊപ്പം നടക്കുക എന്നതാണ് സിനഡാലിറ്റികൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് കര്‍ദിനാള്‍ പറഞ്ഞു.

  • പകല്‍വീട് അംഗങ്ങള്‍ക്ക് സൗജന്യ ഫിസിയോ തെറാപ്പി പരിശീലനവുമായി അമല മെഡിക്കല്‍ കോളജ്

    പകല്‍വീട് അംഗങ്ങള്‍ക്ക് സൗജന്യ ഫിസിയോ തെറാപ്പി പരിശീലനവുമായി അമല മെഡിക്കല്‍ കോളജ്0

    തൃശൂര്‍:  അമല മെഡിക്കല്‍ കോളേജിലെ ഫിസിയോതെറാപ്പി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അടാട്ട് പകല്‍ വീട്ടിലെ അംഗങ്ങള്‍ക്കായി സൗജന്യ ഫിസിയോ തെറാപ്പിയും  ബോധവല്‍ക്കരണ ക്ലാസും നടത്തി. സമ്മേളനത്തില്‍ അമല മെഡിക്കല്‍ കോളേജ് ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി സിഎംഐ, അമല മെഡിക്കല്‍ കോളേജ് ഫിസിയോ തെറാപ്പി വിഭാഗം മേധാവി സുമി റോസ് , വാര്‍ഡ് മെമ്പര്‍ മിനി സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു. സീനിയര്‍ ഫിസിയോ തെറാപ്പിസ്റ്റ് സിമ്മി മേരി ഏലിയാസ്, ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഫിസിയോതെറാപ്പിസ്റ്റുമാരായ പ്രിയങ്ക ബേബി,

  • സീനിയര്‍ സിറ്റിസണ്‍ സംഗമം

    സീനിയര്‍ സിറ്റിസണ്‍ സംഗമം0

    കോട്ടയം:  കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയോജന കൂട്ടായ്മ സംഘടിപ്പിച്ചു.  കെഎസ്എസ്എസിന്റെ നേതൃത്വത്തില്‍ വയോജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സീനിയര്‍ സിറ്റിസണ്‍ സ്വാശ്രയസംഘങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് തെള്ളകം ചൈതന്യയില്‍ നടത്തിയ ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, കോ-ഓര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. കൂട്ടായ്മയോനുബന്ധിച്ച് നടത്തിയ ബോധവല്‍ക്കരണ സെമിനാറിന്

  • മത്സ്യത്തൊഴിലാളിയുടെ മരണത്തിന്റെ ഉത്തരവാദിത്വം അധികൃതര്‍ക്കെന്ന് കെഎല്‍സിഎ

    മത്സ്യത്തൊഴിലാളിയുടെ മരണത്തിന്റെ ഉത്തരവാദിത്വം അധികൃതര്‍ക്കെന്ന് കെഎല്‍സിഎ0

    കൊച്ചി: മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഇന്നലെ ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുന്‍പ് സമാന സാഹചര്യത്തില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതുകൊണ്ടാണെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍. ഇന്നലെ പുലര്‍ച്ചെ 3.30ന് മത്സ്യബന്ധനത്തിനായി പോകുമ്പോള്‍ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് മരിച്ച പുതുക്കുറിച്ചി സ്വദേശി ജോണ്‍ ഫെര്‍ണാണ്ടസ് (64) ഈ അപകട പൊഴിയിലെ 76-ാമത്തെ ഇരയാണ്.  തിരുവനന്തപുരം ജില്ലയില്‍ വിഴിഞ്ഞം കഴിഞ്ഞാല്‍ ഫിഷിംഗ് ആവശ്യങ്ങള്‍ക്കുള്ള രണ്ടാമത്തെ പുലിമുട്ട് ഹാര്‍ബര്‍ ആണ് മുതലപ്പൊഴി. സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍

  • ജി7 രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസംഗിക്കും

    ജി7 രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസംഗിക്കും0

    വത്തിക്കാന്‍ സിറ്റി: നിര്‍മിതബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യെക്കുറിച്ച് ജി7 രാജ്യങ്ങള്‍ നടത്തുന്ന സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസംഗിക്കും.  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള ധാര്‍മികവും സാംസ്‌കാരികവുമായ ചട്ടക്കൂട് നിര്‍മിക്കുന്നതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കാനാവുമെന്ന് ജി7 രാജ്യങ്ങളുടെ സമ്മേളനത്തില്‍ പാപ്പ പങ്കെടുക്കുമെന്ന് അറിയിച്ചുകൊണ്ട് എക്‌സില്‍ കുറിച്ച് സന്ദേശത്തില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി കുറിച്ചു. ചരിത്രത്തിലാദ്യമായാണ് ഒരു മാര്‍പാപ്പ ജി7 രാജ്യങ്ങളുടെ സമ്മേളത്തല്‍ പങ്കെടുക്കുന്നത്. യുഎസ്, ജപ്പാന്‍, ജര്‍മ്മനി, യുകെ, ഫ്രാന്‍സ്, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങളാണ് ജി7 രാജ്യങ്ങള്‍.

  • സാമൂഹ്യവും ജൈവികവുമായ ലിംഗമാറ്റം(ജെന്‍ഡര്‍ ട്രാന്‍സിഷന്‍) അംഗീകരിക്കാനാവില്ലെന്ന് യുകെ ബിഷപ്പുമാര്‍

    സാമൂഹ്യവും ജൈവികവുമായ ലിംഗമാറ്റം(ജെന്‍ഡര്‍ ട്രാന്‍സിഷന്‍) അംഗീകരിക്കാനാവില്ലെന്ന് യുകെ ബിഷപ്പുമാര്‍0

    ലണ്ടന്‍: ലിംഗമാറ്റവുമായി (ജെന്‍ഡര്‍ ട്രാന്‍സിഷന്‍)  ബന്ധപ്പെട്ട് ‘ഇന്‍ട്രിക്കേറ്റ്‌ലി വോവണ്‍ ബൈ ദി ലോര്‍ഡ്’ എന്ന പേരില്‍ അജപാലന വിചിന്തനം ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും കത്തോലിക്ക ബിഷപ്പുമാര്‍ പുറത്തിറക്കി. ദൈവം സൃഷ്ടിച്ച രീതിയില്‍ തന്നെ ശരീരത്തെ സ്വീകരിക്കുവാന്‍ പുതിയ രേഖയില്‍ ബിഷപ്പുമാര്‍ ആഹ്വാനം ചെയ്തു. ലിംഗമാറ്റവുമായി ബന്ധപ്പെട്ട് നടത്തുന്ന ശരീരത്തെ മുറിപ്പെടുത്തുന്ന മെഡിക്കല്‍ ഇടപെടലുകളും സ്ത്രീയും പുരുഷനുമായി മനുഷ്യനെ സൃഷ്ടിച്ച ദൈവികപദ്ധതിയെ ബഹുമാനത്തോടെ കാണാത്ത നിലപാടുകളും അംഗീകരിക്കാനാവില്ലെന്നും ബിഷപ്പുമാര്‍ വ്യക്തമാക്കി. എന്നാല്‍ അതേസമയം തന്നെ ഇത്തരം സംശയങ്ങളോ വെല്ലുവിളികളോ നേരിടുന്ന

Latest Posts

Don’t want to skip an update or a post?