അഞ്ച് വയസായിട്ടും കൊച്ചുമകള്‍ക്ക് മാമ്മോദീസാ നല്‍കുന്നില്ല; വല്യമ്മയുടെ പരാതിക്ക്് സാന്ത്വനമായി പാപ്പയുടെ മറുപടി
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- November 27, 2024
വല്ലാര്‍പാടം: വരാപ്പുഴ അതിരൂപതയുടെ നിയുക്ത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കലിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. വല്ലാര്‍പാടം ബസിലിക്കയില്‍ നിര്‍മ്മിക്കുന്ന പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ നിര്‍വഹിച്ചു. പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന 380 അടി നീളവും 120 അടി വീതിയുമുള്ള പന്തലാണ് വല്ലാര്‍പാടത്ത് ഒരുക്കുന്നത്. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, ജോ.ജനറല്‍ കണ്‍വീനര്‍ അഡ്വ. ഷെറി ജെ. തോമസ്, അതിരൂപത ബിസിസി ഡയറക്ടര്‍ ഫാ.
കാര്‍ത്തൗം: ആഭ്യന്തരയുദ്ധവും പട്ടിണിയും പിടിമുറുക്കിയ സുഡാനില്‍ പാരാമിലിട്ടറി സംഘമായ ആര്‍എസ്എഫ് നടത്തിയ ആക്രമണത്തില്‍ ഒരു ഗ്രാമത്തിലെ നൂറുപേര്‍ കൊല്ലപ്പെട്ടു. അല്‍ ജസീറ സംസ്ഥാനത്തെ വാദ് അല്‍ നൗര ഗ്രാമത്തില്‍ നടത്തിയ ഹീനമായ ആക്രമണത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അപലപിച്ചു. 2023 ഏപ്രില്‍ 15 ന് ആരംഭിച്ച സംഘര്‍ഷത്തെ തുടര്‍ന്ന് ഒരു കോടിയോളം ജനങ്ങള്‍ ആഭ്യന്തര അഭയാര്‍ത്ഥികളായി മാറിയിട്ടുണ്ട്. രാജ്യത്തെ 1.8 കോടി ജനങ്ങള്‍ പട്ടിണിയിലും 36 ലക്ഷം കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്ന അവസ്ഥയിലുമാണ്. സുഡാനി
തൃശൂര്‍: കേരളത്തിലെ രണ്ടാമത്തേതും തൃശൂര്‍ ജില്ലയിലെ ആദ്യത്തേതുമായ മാക്കോ ഓര്‍ത്തോസ്‌പൈന്‍ റോബോട്ടിക് സര്‍ജറി മെഷീന്‍ അമല മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചു. സര്‍ജറി പ്ലാനിനുള്ള കൂടുതല്‍ കൃത്യത, പൊസിഷനിംഗ്, ഡാറ്റ അനലിറ്റിക്‌സ് എന്നീ ഘടകങ്ങള്‍ സംയോജിപ്പിച്ചാണ് മാക്കോ സ്മാര്‍ട്ട് റോബോട്ടിക് നിര്‍മ്മിച്ചിരിക്കുന്നത്. ആശീര്‍വാദകര്‍മ്മം ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍, പ്രോഗ്രാം ചീഫ് ഡോ. സ്‌കോട്ട് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
കോട്ടയം: വൈകല്യങ്ങളെ കൈവല്യങ്ങളാക്കുവാന്‍ പോന്ന ഇച്ചാശക്തിയോടെ അവര്‍ ചൈതന്യ അങ്കണത്തില്‍ ഒത്തു ചേര്‍ന്നു. ബലൂണുകളും സ്വാഗത ബോര്‍ഡുകളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ അവരെ വരവേറ്റപ്പോള്‍ അത് നവ്യാനുഭവമായി ആ കുരുന്നുകള്‍ക്ക്. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് ഭിന്നശേഷിയുള്ള കുരുന്നുകള്‍ പ്രവേശനോത്സവത്തിനായി തെള്ളകം ചൈതന്യ അങ്കണത്തില്‍ ഒത്തുചേര്‍ന്നത്. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.
ബത്തേരി: ആധ്യാത്മിക ധാര്‍മിക ബോധ്യം നല്‍കുന്ന വിദ്യാഭ്യാസമാണ് ഇന്നിന്റെ ആവശ്യമെന്ന് ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്. വയനാട്ടിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളായ സെന്റ് ജോസഫ് സ്‌കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ് കോടാനൂര്‍ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ജെറോം എഡിസണ്‍, സ്‌കൂള്‍ ചീഫ് ബര്‍സാര്‍ ഫാ. ജെയിംസ് മുളയ്ക്കവിളയില്‍, സ്റ്റാഫ് സെക്രട്ടറി മിനി അശോകന്‍, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍മാരായ സാബു എം. ജോസഫ്, വി.പി
കൊച്ചി: കഴിഞ്ഞ മെയ് 20 ന് പെരിയാറില്‍ വീണ്ടും മലിനീകരണം ഉണ്ടാവുകയും നിരവധി മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും നഷ്ടം വന്നവര്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് സേവ് പെരിയാര്‍ ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്ന പോസ്റ്റ് കാര്‍ഡ് കാമ്പയിന്‍ വരാപ്പുഴ അതിരൂപത ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് പോസ്റ്റ് കാര്‍ഡ് തയാറാക്കി ഉദ്ഘാടനം ചെയ്തു. എഴുതി ഒപ്പിട്ട പോസ്റ്റ് കാര്‍ഡ് പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി
വത്തിക്കാന്‍സിറ്റി: ഇസ്രായേല്‍- പാലസ്തീന്‍ സംഘര്‍ഷത്തിന് പരിഹാരമായി ‘റ്റൂ സ്റ്റേറ്റ് സൊലൂഷ്യന്‍’ നിര്‍ദേശം ആവര്‍ത്തിച്ച് വത്തിക്കാന്‍. ഇസ്രായേലിന്റെ സ്വാതന്ത്ര്യലബ്ധിയുടെ 76 ാം വാര്‍ഷികത്തോടനുബന്ധിച്ച് ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാലഗര്‍ പരിശുദ്ധ സിംഹാസനത്തിലേക്കുള്ള ഇസ്രായേല്‍ എംബസിയില്‍ നടത്തിയ പ്രസംഗത്തിലാണ് ദീര്‍ഘകാലമായി വത്തിക്കാന്‍ പുലര്‍ത്തുന്ന നിലപാട് ആവര്‍ത്തിച്ചത്. വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധത്തിന് ചുക്കാന്‍ പിടിക്കുന്ന വത്തിക്കാന്‍ സെക്രട്ടറിയാണ് ആര്‍ച്ചുബിഷപ് ഗാലഗര്‍. ഇസ്രായേല്‍ രാജ്യത്തിന്റെ രൂപീകരണവും അന്താരാഷ്ട്ര നിയമപ്രകാരം അതിന് നല്‍കിയ അംഗീകാരവും വത്തിക്കാന്‍ എന്നും ബഹുമാനിച്ചിട്ടുണ്ടെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു.
കേരളകത്തോലിക്കാ സഭയുടെ ജാഗ്രതയുടെ മുഖമായ കെസിബിസി സാമൂഹിക ഐക്യ ജാഗ്രത കമ്മീഷൻ ചെയർമാനായി മൂവാറ്റുപുഴ രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് തെരഞ്ഞെടുക്കപ്പെട്ടു. കമ്മീഷൻ ചെയർമാനായിരുന്ന ബിഷപ്പ് ഡോ. ജോസഫ് കരിയിൽ വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം. താമരശ്ശേരി രൂപത മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കോട്ടപ്പുറം രൂപതാധ്യക്ഷൻ റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ എന്നിവരാണ് വൈസ് ചെയർമാന്മാർ. റവ. ഡോ. മൈക്കിൾ പുളിക്കൽ CMI കമ്മീഷൻ സെക്രട്ടറി സ്ഥാനത്ത് തുടരും. എറണാകുളം പിഒസിയിൽ നടന്ന കെസിബിസി വർഷകാല
Don’t want to skip an update or a post?