ലൗകിക മാനദണ്ഡങ്ങളിലല്ല, ക്രിസ്തുവിന്റെ അടിത്തറയില് സഭയെ കെട്ടിപ്പടുക്കുക:ലിയോ 14-ാമന് പാപ്പ
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- November 10, 2025

തൃശൂര്‍: തൃശൂര്‍ അതിരൂപതയുടെ 138-ാമത് വാര്‍ഷിക ആഘോഷം കണ്ടശാങ്കടവ് സെന്റ്‌മേരീസ് നെറ്റിവിറ്റി ഫൊറോന ദൈവാലയത്തില്‍ വച്ച് നടന്നു. അതിരൂപതാദിനത്തോട നുബന്ധിച്ച് 700 ഡയാലിസിസിനുള്ള പണവും പുതുതായി നിര്‍മ്മിച്ച ഭവനത്തിന്റെ താക്കോലും കൈമാറി. തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്തയും സിബിസിഐ പ്രസിഡന്റുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. രാഷ്ട്രനിര്‍മ്മിതിയില്‍ ഭാരത കത്തോലിക്കരുടെ പങ്ക് വലുതാ ണെന്നും തൃശൂര്‍ അതിരൂപതയുടെ നേതൃത്വം കത്തോലിക്കാ സഭയ്ക്ക് വിദ്യാഭ്യാസം, ആതുര ശുശ്രൂഷരംഗം, വ്യവസായം തുടങ്ങിയ മേഖലകളില്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാഞ്ഞിരപ്പള്ളി: റവ.ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേലിനെ കാഞ്ഞിരപ്പള്ളി രൂപതയുടെ വികാരി ജനറലായി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിയമിച്ചു. കാഞ്ഞിരപ്പള്ളി രൂപത മൈനര്‍ സെമിനാരി റെക്ടറായി ശുശ്രൂഷ നിര്‍വഹിച്ചു വരവേയാണ് പുതിയ നിയമനം രൂപത വികാരി ജനറലുമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ എന്നിവര്‍ക്കൊപ്പം ഫാ. സെബാസ്റ്റ്യന്‍ വികാരി ജനറലിന്റെ ചുമതല നിര്‍വഹിക്കും. കൊല്ലമുള സെന്റ് മരിയ ഗൊരേത്തി ഇടവകയില്‍ പരേതരായ ജേക്കബ് – ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക്

കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്) യുടെ ഡയറക്ടറായി ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി നിയമിതനായി. കഴിഞ്ഞ ആറു വര്‍ഷക്കാലമായി കോട്ടപ്പുറം രൂപതയില്‍ ഫാമിലി അപ്പോ സ്തലേറ്റ് & ബിസിസിയില്‍ ഡയറക്ടറായും കൗണ്‍സിലിങ്ങ് മേഖലയിലും സേവനം അനുഷ്ടിച്ചു വരുകയായിരുന്നു. ചങ്ങനാശേരി കാന ഇന്‍സ്റ്റിട്ട്യൂട്ടിലെ സൈക്കോളജി & കൗണ്‍സിലിങ്ങ് വിഭാഗത്തില്‍ ഫാമിലി & മാരേജ്യെന്ന വിഷയത്തില്‍ ലൈസന്‍ഷ്യേറ്റ് എടുത്തു. കെആര്‍എല്‍സിസി ഫാമിലി കമ്മീഷന്റെ അസോസിയേറ്റഡ് സെക്രട്ടിയായും സേവനം ചെയ്തു. ജ്ഞാനദീപവിദ്യാപീഠം കോളേജിന്റെ

കൊച്ചി: 1700 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന നിഖ്യാ സൂനഹദോസ് ക്രൈസ്തവ സഭാചരിത്രത്തിലെ നാഴികക്കല്ലാണെന്നും സൂനഹദോസ് പ്രഖ്യാപനങ്ങള്‍ സഭയുടെ ആഗോളവളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. ക്രൈസ്തവ ലോകത്തെ ആദ്യപൊതുസമ്മേളനമായിട്ടാണ് എ.ഡി.325 മെയ് 20 മുതല്‍ ജൂലൈ 25 വരെ നടന്ന നിഖ്യസൂനഹദോസ് അറിയപ്പെടുന്നത്. അതിലുപരി ദൈവശാസ്ത്ര ചിന്തകള്‍ക്ക് ആരംഭംകുറിച്ചതും വിശ്വാസപ്രമാണം രൂപപ്പെട്ടതും കാനന്‍ നിയമങ്ങള്‍ക്ക് തുടക്കമായതും ഈ സൂനഹദോസിന്റെ തുടര്‍ച്ചയായിരുന്നു. സഭയുടെ

തിരുവനന്തപുരം: ബഥനി നവജീവന്‍ പ്രൊവിന്‍സിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന രജതജൂബിലി ആഘോഷങ്ങള്‍ മെയ് 21ന് സമാപിക്കും. 21ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നാലാഞ്ചിറ ആശ്രമ ചാപ്പലില്‍ കൃതജ്ഞതാ ബലിയര്‍പ്പിക്കും. മലങ്കര സഭയിലെ മറ്റു മെത്രാന്മാരും ബഥനിയിലെ വൈദികരും സഹകാര്‍മികരാകും. തുടര്‍ന്ന് മാര്‍ ഇവാനിയോസ് വിദ്യാനഗറിലെ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ പൊതുസമ്മേളനം നടക്കും. കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും.

കെറുബാടി, ഒഡീഷ: ഭുവനേശ്വറില്‍ ചന്ദനത്തിരി നിര്‍മ്മാണ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന 22 വയസുകാരിയായ പുഷ്പാഞ്ജലി നായക് ഇനി സന്യാസിനി. ഒഡീഷയിലെ കാണ്ടമാല്‍ ജില്ലയിലെ ഡാരിങ്ബാടി ഹോളി റോസറി പാരിഷ് കീഴിലുള്ള സെന്റ് ജോസഫ് സബ്‌സ്റ്റേഷന്‍ പള്ളിയില്‍ നടന്ന തിരുക്കര്‍മ്മത്തിലാണ് പുഷ്പാഞ്ജലി കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസിയന്‍ കാര്‍മലേറ്റ് (സിടിസി) സന്യാസിനിയായി നിത്യവ്രതം സ്വീകരിച്ചത്. പരേതനായ കസ്പതിയുടേയും മുക്തിലോത നായകിന്റേയും അഞ്ചുമക്കളില്‍ നാലാമതായി 2002 നവംബറിലാണ് പുഷ്പാഞ്ജലി ജനിച്ചത്. കുടുംബത്തിന്റെ സാമ്പത്തികബുദ്ധിമുട്ടുമൂലം പത്താം ക്ലാസില്‍ പഠനം നിര്‍ത്തിയ 2019 ല്‍

കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യത്തെ അമേരിക്കൻ വംശജനായ പോപ്പ് ലിയോ XIV-ന്റെ തിരഞ്ഞെടുപ്പിനെ ആഘോഷിക്കുകയാണ് ജന്മനാട്. പാപ്പയുടെ സ്വന്തം ഷിക്കാഗോ അതിരൂപത ജൂൺ 14-ന് റേറ്റ് ഫീൽഡിൽ ഒരു മഹത്തായ ആഘോഷവും ആയിരക്കണക്കിന് ജനങ്ങൾ പങ്കെടുക്കുന്ന ദിവ്യബലിയും നടത്താനൊരുങ്ങുകയാണ്. അന്നേ ദിനം ഷിക്കാഗോ അതിരൂപത ഒട്ടാകെ “ജീവിതത്തിൽ ഒരിക്കൽ മാത്രം പങ്കെടുക്കാൻ സാധിക്കുന്ന മഹത്തായ ആഘോഷത്തിനായി” വൈറ്റ് സോക്സിന്റെ സ്റ്റേഡിയത്തിൽ ഒരുമിച്ചുചേരും. സംഗീതനിശയും ആരവങ്ങളുമായി വിപുലമായ ആഘോഷങ്ങളാണ് അതിരൂപത ഒരുക്കുന്നത്. വിശ്വാസത്തിന്റെ ശക്തമായ സന്ദേശങ്ങൾ പങ്കുവയ്ക്കുന്ന സാക്ഷ്യപത്രങ്ങൾ ഈ വിശുദ്ധ ചടങ്ങിന് കൂടുതൽ മഹത്വം നൽകും. ആഘോഷത്തിന് ഉജ്ജ്വലമായ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി പ്രഥമ സാര്‍വ്വത്രിക സൂനഹദോസ് 325 മെയ് മാസത്തിലാണ് നിഖ്യയില്‍ ചേര്‍ന്നത്. പ്രധാനമായും ആര്യന്‍ പാഷാണ്ഡതയെ ചെറുക്കുന്നതിന് റോമിന്റെ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്റെയിന്‍ ഒന്നാമനാണ് ഈ സൂനഹദോസ് വിളിച്ചുകൂട്ടിയത്. പ്രഥമ സാര്‍വ്വത്രികസൂനഹദോസായ നിഖ്യാ സൂനഹദോസിന്റെ ആയിരത്തിയെഴുനൂറാം വാര്‍ഷികാചരണത്തിന് തുടക്കമായി. മെയ് 20ന്, ചൊവ്വാഴ്ചയാണ് മിക്ക ക്രൈസ്തവസഭകളും ആധികാരികമായി കണക്കാക്കുന്ന നിഖ്യാസൂനഹദോസിന്റെ വാര്‍ഷികാചരണം ആരംഭിച്ചത്. ക്രൈസ്തവസഭയ്‌ക്കെതിരെ ഉയര്‍ന്ന ആര്യന്‍ പാഷാണ്ഡതയെ ചെറുക്കുന്നതിന് റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റയിന്‍ ഒന്നാമന്‍ മുന്നുറ്റിയിരുപത്തിയഞ്ചാം ആണ്ടിലാണ് ക്രൈസ്തവ ചരിത്രത്തില്‍ നിര്‍ണ്ണായകമായിത്തീര്‍ന്ന ഒന്നാം




Don’t want to skip an update or a post?