സെന്റ് പോള്സ് മൈനര് സെമിനാരി മുന്‍ റെക്ടര് ഫാ. വര്ഗീസ് ആലുക്കല് അന്തരിച്ചു
- Featured, Kerala, LATEST NEWS
- November 28, 2024
കാക്കനാട്: സീറോമലബാര്‍ സഭയുടെ മുപ്പത്തിരണ്ടാമത് മെത്രന്‍ സിനഡിന്റെ ഒരു പ്രത്യേക സമ്മേളനം 2024 ജൂണ്‍ 14 വെള്ളിയാഴ്ച്ച വൈകിട്ട് 5.00 മുതല്‍ 7.00 വരെ ഓണ്‍ലൈനില്‍ ചേരുന്നു. ഇതു സംബന്ധിച്ച വിജ്ഞാപനം സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് ഇന്നലെ മെത്രാന്മാര്‍ക്ക് നല്കി. ഏകീകൃത വിശുദ്ധ കുര്‍ബ്ബാനയര്‍പ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുന്നതിനാണ് പ്രത്യേക സിനഡുസമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. മറ്റു വിഷയങ്ങളൊന്നും ഈ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നതല്ലെന്ന് മേജര്‍
കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാലസമ്മേളനം ജൂണ്‍ 4,5,6 തീയതികളില്‍ കേരള കത്തോലിക്കാസഭയുടെ ആസ്ഥാന കാര്യാലയമായ പിഒസിയില്‍ നടക്കും. നാലിന് രാവിലെ 10 മണിക്ക് സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസിയുടെയും സംയുക്തയോഗം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. സമര്‍പ്പിതരായ വ്യക്തികള്‍ക്ക് സഭയിലെ യുവജനങ്ങളെ എങ്ങനെ പ്രോത്സാഹിപ്പിക്കാനാകും എന്ന വിഷയത്തെക്കുറിച്ച് റവ. ഡോ. അഗസ്റ്റിന്‍
ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതിയില്ലാതെ ജീവനക്കാരെ നിയമിക്കാന്‍ അനുമതി നല്കിയ ഡല്‍ഹി ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ക്രൈസ്തവ സഭാ നേതൃത്വം. ഇതൊരു മഹത്തായ ഉത്തരവാണെന്ന് ഇന്ത്യന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക കാര്യാലയം സെക്രട്ടറി ഫാ. മരിയ ചാള്‍സ് ആന്റണിസാമി പറഞ്ഞു. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് സ്റ്റാഫ് അംഗങ്ങളെ നിയമിക്കുന്നതിന് നിലവില്‍ സര്‍ക്കാര്‍ അനുമതി ആവശ്യമായിരുന്നു. എന്നാല്‍, ഇതിനെ ചോദ്യം ചെയ്ത്, രാജ്യ തലസ്ഥാനത്ത് ഏഴ് സീനിയര്‍ സെക്കന്‍ഡറി
യുദ്ധത്തില്‍ തകര്‍ന്ന ലോകത്തിന് സ്‌നേഹത്തിന്റെ അപ്പത്തിന്റെ സുഗന്ധം ആവശ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാനില്‍ നടന്ന കോര്‍പ്പസ് ക്രിസ്റ്റി ആഘോഷങ്ങളില്‍ സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന മധ്യേ സന്ദേശം നല്കുകയായിരുന്നു പാപ്പാ. ദൈവം നമ്മെ കൈവിടുന്നില്ല. എന്നാല്‍, അവിടുന്ന് എപ്പോഴും നമ്മെ അന്വേഷിക്കുന്നു. അപ്പമായി നമ്മില്‍ അലിഞ്ഞുചേരുവോളം അവിടുന്ന് നമുക്കായി കാത്തിരിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. നമ്മുടെ ജീവിതത്തില്‍ ദൈവം നല്‍കിയ നിരവധി അനുഗ്രഹങ്ങള്‍ക്ക് നന്ദിയുള്ളവരായിരിക്കാന്‍ ദിവ്യബലി നമ്മെ പഠിപ്പിക്കുന്നു. തന്റെ ശരീരവും രക്തവും നമുക്ക്
തലശേരി: ഇരിട്ടി പട്ടാരം വിമലഗിരി, ഭരണങ്ങാനം, അസീസി ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകനും കപ്പൂച്ചിന്‍ സന്യാസ ശ്രേഷ്ഠനുമായിരുന്ന ഫാ. ആര്‍മണ്ട് മാധവത്ത് ദൈവദാസ പദവിയിലേക്ക്. നാമകരണ നടപടികള്‍ക്ക് അംഗീകാരം നല്‍കിക്കൊണ്ടുള്ള അറിയിപ്പ് വത്തിക്കാനില്‍നിന്ന് ലഭിച്ചതായി തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അറിയിച്ചു. സീറോ മലബാര്‍ സഭയുടെ മലബാറില്‍നിന്നുള്ള ആദ്യദൈവദാസനാണ് ഫാ. ആര്‍മണ്ട് മാധവത്ത് എന്നും ആര്‍ച്ചുബിഷപ് പറഞ്ഞു. പാലാ മരങ്ങാട്ടുപിള്ളിയില്‍നിന്നുള്ള അദ്ദേഹത്തിന്റെ കുടുംബം വയനാട് നടവയലിലേക്ക് കുടിയേറിയതാണ്. മരങ്ങാട്ടുപിള്ളി പാലയ്ക്കാട്ടുമലയില്‍ മാധവത്ത് ഫ്രാന്‍സിസ്-റോസ ദമ്പതികളുടെ എട്ടുമക്കളില്‍ നാലാമനായി 1930 നവംബര്‍
സ്വന്തം രാജ്യങ്ങളില്‍ നിന്ന് പലായനം ചെയ്യേണ്ടി വരുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ജൂണ്‍ മാസത്തിലെ പ്രാര്‍ത്ഥനാനിയോഗം വിശദീകരിക്കുന്ന വീഡിയോയിലാണ് യുദ്ധവും ദാരിദ്ര്യവും മൂലം സ്വന്തം രാജ്യങ്ങളില്‍ നിന്ന് പലായനം ചെയ്യേണ്ടി വരുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പ ആഹ്വാനം ചെയ്തത്. സ്വദേശം ഏതാണെന്നുള്ള ചോദ്യവും സ്വന്തമായ ഒരു രാജ്യമില്ലാത്തതിന്റെ വേദനയും സ്വന്തം രാജ്യങ്ങളില്‍ നിന്ന് പലായനം ചെയ്യേണ്ടി വരുന്നവര്‍ അനുഭവിക്കുന്ന ട്രോമയുടെ ഭാഗമാണെന്ന് പാപ്പ പറഞ്ഞു. അവര്‍ എത്തിപ്പെടുന്ന ദേശങ്ങളില്‍ സംശയത്തോടെയും ഭയത്തോടെയുമാണ് കുടിയേറ്റക്കാരെ നോക്കി
കോട്ടപ്പുറം: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ സഹകരണത്തോടെ സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്തു. കെ.ജി ക്ലാസുകള്‍ മുതല്‍ ഹയര്‍ സെക്കന്ററി വിഭാഗം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി 600 സ്‌കൂള്‍ കിറ്റുകളാണ് നല്‍കിയത്. ആധ്യയന വര്‍ഷാരംഭം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് കിഡ്‌സ് ഈ പദ്ധതി നടപ്പിലാക്കിയത്. കിഡ്‌സ് കാമ്പസില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ കിറ്റ് വിതരണോദ്ഘാടനം കൊടുങ്ങല്ലൂര്‍ എംഎല്‍എ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഒരുപാട് മാതാപിതാക്കള്‍ക്ക് ആശ്വാസം നല്‍കുന്ന
ഹൈദരാബാദ്: ഹൈദരാബാദ് അതിരൂപതാ മുന്‍ ആര്‍ച്ചുബിഷപ് തുമ്മാ ബാല ദിവംഗതനായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് അന്ത്യം സംഭവിച്ചത്. 80 വയസായിരുന്നു. മൃതസംസ്‌കാരം പിന്നീട്. 1987-95 കാലയിളവില്‍ തെലുങ്ക് റീജിയണല്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാനായും 2002-2006 വരെ സിബിസിഐ ഹെല്‍ത്ത് കമ്മീഷന്റെ ചെയര്‍മാന്‍ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1987 മുതല്‍ 2011 വരെ വാറങ്കല്‍ രൂപതയുടെ മെത്രാനായും 2011 മുതല്‍ 2020 വരെ ഹൈദരാബാദ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1944 ഏപ്രില്‍ 24ന് വാറങ്കല്‍ രൂപതയിലെ നരിമെട്ടയിലാണ്
Don’t want to skip an update or a post?