ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ് വെട്ടിക്കുറച്ചതില്‍ പ്രതിഷേധവുമായി കത്തോലിക്ക കോണ്‍ഗ്രസ്
- ASIA, Featured, Kerala, LATEST NEWS
- February 4, 2025
ഫാ. ജോഷി മയ്യാറ്റില്‍ ‘ഇനി താജ് മഹലിനും ചെങ്കോട്ടയ്ക്കും ഇന്ത്യ മുഴുവനും വേണ്ടിവഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കുമോ?’ 2024 ജൂലൈ 26 ന് മധ്യപ്രദേശ് ഹൈക്കോടതി ജസ്റ്റിസ് ഗുര്‍ബാന്‍ സിങ് അഹ്ലുവാലിയ ചോദിച്ച ചോദ്യമാണിത്. ആര്‍ക്കിയളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കെതിരേ (ASI) മൂന്നു ചരിത്രസ്മാരകങ്ങളും അവയുള്‍ക്കൊള്ളുന്ന പറമ്പുകളും തങ്ങളുടേതാണെന്ന വഖഫ് ബോര്‍ഡിന്റെ 19.07.2013ലെ വിധിതീര്‍പ്പു തള്ളിക്കൊണ്ടുള്ള പ്രഖ്യാപനത്തിലാണ് ഈ ചോദ്യം ഉയര്‍ന്നത്. നമ്മുടെ മാധ്യമങ്ങളെല്ലാം ഈ വിധി മറച്ചുവയ്ക്കുന്നതില്‍ പ്രത്യേകം നിഷ്‌കര്‍ഷ പുലര്‍ത്തി എന്നത് എടുത്തുപറയണം! 32
കൊച്ചി: ക്രൈസ്തവ വിജ്യാഭ്യാസ സ്ഥാപനങ്ങളെ തീവ്രമത താല്‍പര്യങ്ങള്‍ക്കുള്ള വേദിയാക്കി മാറ്റാനുള്ള ഗൂഢശ്രമം അനുവദിക്കില്ലെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്. മൂവാറ്റുപുഴ നിര്‍മല കോളജിലെ നിസ്‌കാര വിവാദത്തിനുശേഷം ഇപ്പോള്‍ പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ് സ്‌കൂളിലും സ്‌കൂള്‍നിയമത്തിന് വിരുദ്ധമായി നിസ്‌കാര സൗകര്യം നല്‍കണമെന്ന ആവശ്യവുമായി ചിലര്‍ വന്നതിന്റെ പിന്നിലെ ലക്ഷ്യങ്ങള്‍ ദുരൂഹമാണ്. ഇക്കാര്യത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് കത്തോലിക്കാ കോണ്‍ഗ്രസ് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായി പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹികളുടെ യോഗം അറിയിച്ചു. കത്തോലിക്കാ സ്ഥാപനങ്ങളില്‍ ഇതരമത വിഭാഗങ്ങള്‍ക്ക് ആരാധനാസ്ഥലം നല്‍കേണ്ടതില്ലെന്ന
കൊച്ചി: കേരളത്തിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാ ഭീഷണി നിലനില്‍ക്കുമ്പോള്‍ പഴയ ഡാം ഡീകമ്മീഷന്‍ ചെയ്യാന്‍ സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്സ് ഗ്ലോബല്‍ സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സുര്‍ക്കി മിശ്രിതം കൊണ്ട് ഉണ്ടാക്കിയ കര്‍ണാടകയില തുംഗഭദ്രാ ഡാമിന്റെ ഷട്ടര്‍ തകര്‍ന്ന വാര്‍ത്ത കേരളത്തിലെ ഭരണാധികാരികള്‍ക്കുള്ള മുന്നറിയിപ്പാണ്. തുംഗ ഭദ്രാ ഡാമിനേക്കാള്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള മുല്ലപ്പെരിയാര്‍ സുര്‍ക്കി ഡാമിന് കോണ്‍ക്രീറ്റ് കൊണ്ട് ബലം നല്‍കി എന്ന വാദം പോലും 40 ലക്ഷം ജനങ്ങളെ വച്ച്
വാഷിംഗ്ടണ്‍ ഡിസി: പാരിസ് ഒളിമ്പിക്‌സ് ജിംനാസ്റ്റിക്ക് മത്സരത്തില്‍ യുഎസിന് വേണ്ടി വെങ്കല മെഡല്‍ നേടിയ ബ്രോഡി മാലോണിന്റെ ജീവിതം ഒരു സിനിമാകഥ പോലെ നിരവധി ട്വിസ്റ്റുകളും സസ്‌പെന്‍സും നിറഞ്ഞതാണ്. ബ്രോഡിയുടെ 12 ാമത്തെ വയസില്‍ അമ്മ മരിച്ചപ്പോഴും 2021 ടോക്യോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടാനാകാതെ തിരികെ പോരേണ്ടി വന്നപ്പോഴും 2024 പാരിസ് ഒളിമ്പിക്‌സിന് ഒരു വര്‍ഷം മുമ്പ് ഒരു മത്സരത്തിനിടെ വീണ് മുട്ടിനും കാലിനും ഒടിവ് സംഭവിച്ചപ്പോഴുമെല്ലാം തന്റെ ജീവിതത്തിന്റെ തിരക്കഥ ദൈവകരങ്ങളില്‍ സുരക്ഷിതമാണെന്ന് ബ്രോഡിക്ക് ഉറപ്പുണ്ടായിരുന്നു.
തൊടുപുഴ: പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ നിസ്‌കാരവിഷയത്തില്‍ നിലപാട് വ്യക്തമാക്കി സ്‌കൂള്‍ മാനേജ്‌മെന്റ്. രണ്ടു പെണ്‍കുട്ടികള്‍ ക്ലാസ്മുറിയില്‍ നിസ്‌കരിച്ചതായി ശ്രദ്ധയില്‍പെട്ടപ്പോള്‍ അത് സ്‌കൂള്‍ നിയമങ്ങള്‍ക്ക് അനുസൃതമല്ലാത്തതിനാല്‍ അനുമതി നിഷേധിച്ചിരുന്നുവെന്നും തുടര്‍ന്ന് കുട്ടികള്‍ക്ക് നിസ്‌കരിക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ഈ വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും രംഗത്തെത്തുകയായിരുന്നുവെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. മാനേജ്‌മെന്റ് പറയുന്നത് ജില്ലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനമായ പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിയമാനുസൃതമല്ലാത്ത കാര്യങ്ങള്‍ ഒരിക്കലും അനുവദിക്കാന്‍ കഴിയില്ല. മാതൃകാപരമായും തികഞ്ഞ അച്ചടക്കത്തോടെയും
തൃശൂര്‍: അമല ആയുര്‍വേദ ആശുപത്രിക്ക് സിജിഎച്ച്എസ് അംഗീകാരം ലഭിച്ചു. സെന്‍ട്രല്‍ ഗവണ്‍മെന്റ് സ്‌കീം എംബാനല്‍മെന്റിലൂടെ സിജിഎച്ച്എസ് കാര്‍ഡുള്ള കേന്ദ്രഗവണ്‍മെന്റ് ജീവനക്കാര്‍ക്കും അര്‍ഹരായ ആശ്രിതര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അമല ആയുര്‍വ്വേദാശുപത്രിയുടെ സേവനം ഇനി മുതല്‍ ലഭിക്കും.
വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയുടെ അംഗരക്ഷകന്റെ കുപ്പായം അഴിച്ചുവച്ച് വൈദീകനാകാന്‍ ഒരുങ്ങുന്ന യുവാവിന്റെ ജീവിതം ശ്രദ്ധേയമാകുന്നു. 34 കാരനായ ദിദിയര്‍ ഗ്രാന്‍ഡ്ജീന്‍ എന്ന യുവാവാണ് മാര്‍പാപ്പയുടെ അധികാരത്തിന്‍ കീഴില്‍ കത്തോലിക്ക സഭയെ കൂടുതല്‍ സേവിക്കുന്നതിനായി ജീവിതം സമര്‍പ്പിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഫ്രിബര്‍ഗില്‍ ജനിച്ചു വളര്‍ന്ന ദിദിയര്‍, 21ാം വയസ്സില്‍ സ്വിസ് ആര്‍മിയുടെ റിക്രൂട്ട്‌മെന്റ് പരിശീലനം പൂര്‍ത്തിയാക്കി 2011 മുതല്‍ 2019 വരെ പൊന്തിഫിക്കല്‍ സ്വിസ് ഗാര്‍ഡില്‍ സേവനമനുഷ്ഠിച്ചു. മാര്‍പാപ്പയുടെ അംഗരക്ഷകന്‍ എന്ന നിലയില്‍ പ്രാര്‍ത്ഥനയില്‍ അധിഷ്ഠിതമായ ജീവിതമായിരുന്നു ദിദിയറിന്റേത്. വത്തിക്കാനിലെത്തുന്ന
അങ്കമാലി: ഡ്രൈ ഡേ പിന്‍വലിക്കുന്നതടക്കം മദ്യനയത്തില്‍ മാറ്റംവരുത്തുന്നത് മദ്യ മുതലാളിമാരെ സഹായിക്കാനാണെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍. മദ്യ രഹിത കേരളം, നവകേരളം എന്ന മുദ്രവാക്യമുയര്‍ത്തി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ മദ്യാസക്ത കേരളമാണ് ഇപ്പോള്‍ സൃഷ്ടിക്കുന്നത്. മനുഷ്യന്റെ ബലഹീനതയെ പരമാവധി ചൂഷണം ചെയ്ത് ഖജനാവ് നിറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം. ജനങ്ങളുടെ ദുരിതങ്ങള്‍ കണ്ട് ജനപക്ഷത്ത് നിന്നുള്ള മദ്യനയമാണ് സര്‍ക്കാര്‍ അവലംബിക്കേണ്ടതെന്ന് അഡ്വ. ചാര്‍ളി പോള്‍ പറഞ്ഞു. കേരള മദ്യവിരുദ്ധ
Don’t want to skip an update or a post?