ദയാവധ ബില് എളുപ്പത്തില് പാസാവുകയില്ല; ധീരമായ നിലപാട് സ്വീകരിച്ച് കത്തോലിക്ക വിശ്വാസിയായ ഫ്രഞ്ച് പ്രധാനമന്ത്രി
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- February 7, 2025
പാലക്കാട്: സ്നേഹിക്കാനും കരുണ കാണിക്കാനും എല്ലാവരോടും ക്ഷമിക്കാനും സാധിക്കണമെന്ന് ബിഷപ് എമിരിറ്റസ് മാര് ജേക്കബ് മനത്തോടത്ത്. പാലക്കാട് രൂപതയുടെ സുവര്ണ്ണ ജൂബിലിയോടനുബന്ധിച്ച് സെന്റ് റാഫേല് കത്തീഡ്രല് ദേവാലയാങ്കണത്തില് ബൈബിള് കണ്വെന്ഷന്- ‘കൃപാഭിഷേകം 2024’ ല് സമാപന സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധാത്മാവ് സ്നേഹത്തിന്റെയും ശക്തിയുടെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവാണെന്നും ആത്മാഭി ഷേകത്താല് നിറഞ്ഞു യേശുവിന് സാക്ഷികളായി ജീവിക്കുവാന് എല്ലാവര്ക്കും സാധിക്കണമെന്നും മാര് മനത്തോടത്ത് പറഞ്ഞു. പാലക്കാട് രൂപതാധ്യക്ഷന് മാര് പീറ്റര് കൊച്ചുപുരയ്ക്കലിന്റെ ദിവ്യകാരുണ്യ ആശീര്വാദത്തോടെ കണ്വന്ഷന് സമാപിച്ചു. ദിവ്യകാരുണ്യ
റോം: തടവുകാരുടെ ഹൃദയങ്ങളില് അനുതാപത്തിന്റെയും മാസാന്തരത്തിന്റെയും ഉറവകള് രൂപപ്പെട്ട ആ പകല് അവര്ക്കൊരിക്കലും ഇനി മറക്കാന് കഴിയില്ല. ഇറ്റാലിയന് നഗരമായ വെറോണ സന്ദര്ശനവേളയില്, മോണ്ടോറിയോ ജയിലില് ഫ്രാന്സിസ് മാര്പാപ്പ നടത്തിയ സന്ദര്ശനമാണ് അനേകം കഠിന മനസുകളെ അലിയിച്ചത്. ജയിലിന്റെ അങ്കണത്തില് ഉണ്ടായിരുന്ന തടവുകാരുടെ അടുക്കലെത്തിയ പാപ്പ എല്ലാവരെയും കാണുകയും കുശലാന്വേഷണം നടത്തുകയും ആശ്വസിപ്പിക്കുകയും ചെയ്തു. വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കള് ചില അന്തേവാസികളുടെ കരങ്ങളില് ഉണ്ടായിരുന്നു. ജയില് ഗായകസംഘത്തിലെ അംഗങ്ങള് സ്വാഗതഗാനം ആലപിച്ചതാണ് പാപ്പയെ എതിരേറ്റത്. ക്ഷമിക്കാനും പുതിയ
വാഷിംഗ്ടണ് ഡി.സി: കോരിച്ചൊരിയുന്ന മഴയത്ത് പൊതുനിരത്തില് നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിലും ആരാധനയിലും പങ്കെടുത്തവരുടെ വിശ്വാസ സാക്ഷ്യം ശ്രദ്ധേയമാകുന്നു. വാഷിംഗ്ടണ് ഡി.സിയില് കാത്തലിക് ഇന്ഫര്മേഷന് സെന്ററിന്റെ ആഭിമുഖ്യത്തില് നടത്തുന്ന രണ്ടാമത് ദിവ്യകാരുണ്യ ഘോഷയാത്രയിലാണ് മഴയെ അവഗണിച്ച് വിശ്വാസികള് പൊതുനിരത്തില് അണിനിരന്നത്. വിശ്വാസികളോടൊപ്പം നിരവധി വൈദികരും കന്യാസ്ത്രീകളും ദിവ്യകാരുണ്യ പ്രദക്ഷിണത്തില് പങ്കുചേര്ന്നു. വിശ്വാസികളുടെ പങ്കാളിത്തവും വിശ്വാസദൃഢതയും ദിവ്യകാരുണ്യ പ്രദക്ഷിണത്തെ കൂടുതല് ഭക്തിനിര് ഭരമാക്കിയതായി സിഐസി ഡയറക്ടര് ഫാ. ചാള്സ് ട്രൂലോള്സ് പറഞ്ഞു. സിഐസിയുടെ ചാപ്പലില് വിശുദ്ധ കുര്ബാന യോടെയാണ് ചടങ്ങുകള്
മനില: വിവാഹ മോചന നിയമം ഇല്ലാത്ത ലോകത്തിലെ ഏക രാജ്യം എന്നറിയപ്പെട്ടിരുന്ന ഫിലിപ്പിയന്സില് വിവാഹ മോചനത്തിന് നിയമപരമായ അനുവാദം നല്കുന്ന ബില് പാസാക്കി സര്ക്കാര്. കത്തോലിക്ക സഭയുടെ കടുത്ത എതിര്പ്പിനെ അവഗണിച്ചാണ് വിവാഹ മോചന ബില്ലുമായി ഫിലിപ്പിയന്സ് സര്ക്കാര് മുമ്പോട്ടു പോകുന്നത്. കുടുംബത്തില് മാതാപിതാക്കള് തമ്മിലുള്ള പ്രശ്നങ്ങള് മൂലം കുട്ടികള് അനുഭവിക്കേണ്ടിവരുന്ന മാനസിക സംഘര്ഷങ്ങള് ലഘൂക രിക്കുക എന്ന ലക്ഷ്യമാണ് പുതിയ നിയമത്തിന് പിന്നിലുള്ളത് എന്നാണ് സര്ക്കാരിന്റെ വിശദീകരണം. മാതാപിതാക്കളുടെ വേര്പിരിയലുകള് കുട്ടികളില് കൂടുതല് സംഘര്ഷം സൃഷ്ടിക്കുമെന്നും
കൊച്ചി: സാമൂഹിക നീതിയും തുല്യതയും സമൂഹത്തില് ഉറപ്പാക്കണമെന്നു ജസ്റ്റിസ് മേരി ജോസഫ്. മനുഷ്യക്കടത്തിനെ തിരെ പ്രവര്ത്തിക്കുന്ന സന്യാസിനീ സമൂഹങ്ങളുടെ സഹകരണ വേദിയായ ‘തലീത്താകും’ ഇന്ത്യാ ഘടകവും ‘അമൃത്’ കേരള ഘടകവും സംഘടിപ്പിച്ച ജനറല് അസംബ്ലിയും ശില്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് മേരി ജോസഫ്. റീജനല് കോ-ഓഡിനേറ്റര് സിസ്റ്റര് റെജി അഗസ്റ്റിന് അധ്യ ക്ഷത വഹിച്ചു. സിസ്റ്റര് മീര തെരേസ്, ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, സിസ്റ്റര് ജൂഡി വര്ഗീസ്, സിസ്റ്റര് ഗ്രേസി തോമസ്, സിസ്റ്റര് റെജി കുര്യാക്കോസ്, സിസ്റ്റര്
വല്ലാര്പാടം: ഭ്രൂണഹത്യ, സാമൂഹ്യതിന്മകള് തുടങ്ങിയവയ്ക്കെതിരെ ജീസസ് യൂത്തിന്റെ നേതൃത്വത്തില് വല്ലാര്പാടം ബസിലിക്കയില് എക്സിബിഷന് തുടങ്ങി. വരാപ്പുഴ അതിരൂപത നിയുക്ത സഹായമെത്രാന് ഡോ. ആന്റണി വാലുങ്കല്, ഫാമിലി കമ്മിഷന് ഡയറക്ടര് ഫാ. പോള്സണ് സിമേന്തി എന്നിവര് ചേര്ന്ന് എക്സിബിഷന് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്സി ജോര്ജ്, മഹാജൂബിലി ആഘോഷക്കമ്മിറ്റി കണ്വീനര് പീറ്റര് കൊറയ, സിസ്റ്റര് സലോമി, പി.എല് ജോയി എന്നിവര് പ്രസംഗിച്ചു. ഫാ. ക്യാപ്പിസ്റ്റന് ലോപ്പസ്, ബ്രദര്. മാര്ട്ടിന് ന്യൂനെസ് ദമ്പതികള് എന്നിവര്
പാലാ: ഭരണങ്ങാനം അന്തര്ദേശീയ തീര്ത്ഥാടന കേന്ദ്രത്തില് നടന്ന അല്ഫോന്സിയന് ആത്മീയ വര്ഷവും കുട്ടികള്ക്ക് ആദ്യാക്ഷരം കുറിക്കലും പാലാ രൂപതാധ്യക്ഷന് മാര് ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. വിശുദ്ധ അല്ഫോന്സാമ്മയുടെ കൂടെ ഒരു വര്ഷം ആയിരിക്കാനുള്ള അവസരമാണ് ‘സ്ലീവാ’ അല്ഫോന്സിയന് ആത്മീയവര്ഷ കര്മപരിപാടികളിലൂടെ ഒരുക്കിയിരിക്കുന്നത്. അല്ഫോന്സിയന് ആത്മീയ വര്ഷത്തിന്റെ ലോഗോ പ്രകാശനം റായ്പുര് മുന് ആര്ച്ചുബിഷപ് മാര് ജോസഫ് അഗസ്റ്റ്യന് ചരണകുന്നേല് പാലാ രൂപതാ വികാരി ജനറല് മോണ്. ജോസഫ് തടത്തിലിന് നല്കി നിര്വഹിച്ചു. രൂപത ചാന്സലര് റവ.
കൊടുങ്ങല്ലൂര്: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റിയും (കിഡ്സ്) കേരള എനര്ജി മാനേജ്മെന്റ് സെന്ററും സംസ്ഥാന ഇലക്ട്രിസിറ്റി ബോര്ഡ് (കെഎസ്ഇബി)യും സംയുക്തമായി ഊര്ജ്ജ സംരക്ഷണ ബോധവല്ക്കരണ ക്ലാസ് നടത്തി. കെഎസ്ഇബി മൂത്തകുന്നം അസിസ്റ്റന്റ് എഞ്ചിനീയര് സുവര്ണ സുരേഷ് ഈ പരിപാടി ഉദ്ഘാടനം ചെയ്തു. വടക്കേക്കര ഗ്രാമപഞ്ചായത്ത് മെമ്പര് ബീന രത്നന് അധ്യക്ഷത വഹിച്ചു. കിഡ്സ് അസിസ്റ്റന്റ് ഡയറക്ടര് ഫാ. എബനേസര് ആന്റണി കാട്ടിപറമ്പില്, ജാന്സി ജോസഫ്, സോഭി സനല് തുടങ്ങിയവര് നേതൃത്വം നല്കി.
Don’t want to skip an update or a post?