Follow Us On

22

December

2024

Sunday

  • ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്: കമ്മിറ്റിയെ നിയോഗിച്ചത് സ്വാഗതാര്‍ഹം; തുടര്‍ നടപടികള്‍ക്ക് കാലതാമസം പാടില്ല

    ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്: കമ്മിറ്റിയെ നിയോഗിച്ചത് സ്വാഗതാര്‍ഹം; തുടര്‍ നടപടികള്‍ക്ക് കാലതാമസം പാടില്ല0

    കൊച്ചി: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്  സ്വാഗതാര്‍ഹമാണെന്നും തുടര്‍നടപടികള്‍ക്ക് കാലതാമസം പാടില്ലെന്നും കെസിബിസി ഐക്യ ജാഗ്രത കമ്മീഷന്‍.  മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പത്തു മാസത്തോളമാകുന്നു. എന്നാല്‍, ഇതുവരെയും നിയമസഭയും മന്ത്രിസഭയും ഈ വിഷയം ചര്‍ച്ച ചെയ്യാത്തതിലും, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി അഭിപ്രായം ആരാഞ്ഞിട്ടും തുടര്‍ നടപടികള്‍ ഉണ്ടാകാതിരുന്നതിലും, റിപ്പോര്‍ട്ട് പൂര്‍ണ്ണമായി പുറത്തു വിടാത്തതിലും ക്രൈസ്തവ സമൂഹത്തിന് ശക്തമായ പ്രതിഷേധമുണ്ട്. ചീഫ്

  • ക്രിസ്തുവിനെപ്രതി കോടികള്‍ നഷ്ടമാക്കിയ ഹോളിവുഡ് നടന്‍

    ക്രിസ്തുവിനെപ്രതി കോടികള്‍ നഷ്ടമാക്കിയ ഹോളിവുഡ് നടന്‍0

    ചുംബന രംഗങ്ങള്‍ ചെയ്യാത്ത ഹോളിവുഡിലെ ഭക്തനായ ഒരു കത്തോലിക്കാ നടനാണ് നീല്‍ മക്‌ഡൊണാഫ്. ഈശോയില്‍ അടിയുറച്ചുവിശ്വാസിക്കുകയും കത്തോലിക്കാ മൂല്യങ്ങള്‍ കൃത്യമായി പിന്തുടരുകയും ചെയ്യുന്നതിനാല്‍ അശ്ലീലരംഗങ്ങളും ക്രൈസ്തവമൂല്യങ്ങള്‍ക്കെതിരായ റോളുകളും അദേഹം സധൈര്യം വേണ്ടെന്നുവയ്ക്കുന്നു. റൂവെ മക്‌ഡൊനോവിനെ വിവാഹം കഴിച്ച അദ്ദേഹത്തിന് അഞ്ച് കുട്ടികളുണ്ട്. നടി വിര്‍ജീനിയ മാഡ്‌സണുമായി ലൈംഗിക രംഗങ്ങളില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതിനാല്‍ 2010 ലെ എബിസി ഷോ സ്‌കൗണ്ട്‌റെല്‍സില്‍ മക്‌ഡൊണാഫിന് ഒരു മില്യണ്‍ ഡോളര്‍ നഷ്ടമായി. ആ സംഭവത്തെക്കുറിച്ച് അദ്ദേഹം വിവരിച്ചു, ‘അവര്‍ പറഞ്ഞു, ‘നിങ്ങള്‍ അത്

  • ഭിന്നശേഷിക്കാരനായ മലയാളി ക്രൈസ്തവന്‍ അമേരിക്കയില്‍ കിരീടംനേടി

    ഭിന്നശേഷിക്കാരനായ മലയാളി ക്രൈസ്തവന്‍ അമേരിക്കയില്‍ കിരീടംനേടി0

    അമേരിക്കയില്‍വച്ച് നടത്തപ്പെട്ട അര്‍നോള്‍ഡ് ക്ലാസിക് മത്സരത്തില്‍ മലയാളി ക്രൈസ്തവന്‍ കിരീടംനേടി. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ഏന്നാത്ത് സെന്റ് കുറിയാക്കോസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി ഇടവകാംഗമായ രാജേഷ് ജോണ്‍ ആണ് ആ അപൂര്‍വനേട്ടം കരസ്ഥമാക്കിയത്. ലോകോത്തര ശരീര സൗന്ദര്യ മത്സരമായ അര്‍നോള്‍ഡ് ക്ലാസിക് മത്സരത്തിലാണ് രാജേഷ് ജോണ്‍ കിരീടം നേടിയത്. അര്‍നോള്‍ഡ് ക്ലാസിക് പ്രോ വീല്‍ചെയര്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി രാജേഷ് ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ ജിമ്മുകളിലും ഇടംപിടിച്ചിരിക്കുന്ന ബോഡി ബില്‍ഡറും നടനുമായ അര്‍ണോള്‍ഡ് ഷ്വാര്‍സെനെഗര്‍

  • മേഴ്‌സി കോളേജില്‍ അന്താരാഷ്ട്ര വനിതാദിനാഘോഷം

    മേഴ്‌സി കോളേജില്‍ അന്താരാഷ്ട്ര വനിതാദിനാഘോഷം0

    പാലക്കാട്: പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റി പാലക്കാടും മേഴ്‌സി കോളേജും സംയുക്തമായി അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. പാലക്കാട് രൂപതാ ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പിഎസ്എസ്പി വിമന്‍സ് ഫെഡ് പ്രസിഡന്റ് മഞ്ജു ബിനു അധ്യക്ഷത വഹിച്ചു. നബാര്‍ഡ് ജില്ലാ മാനേജര്‍ കവിത റാം മുഖ്യപ്രഭാഷണം നടത്തി. സൊസൈറ്റിയുടെ കീഴിലുള്ള മികച്ച സംരംഭകരായ സജിനി ഉമ്മര്‍, സുജാത നായര്‍, സിനി ജോര്‍ജ്, ആശ ദേവി എന്നിവരെ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍  മെമന്റോ നല്‍കി ആദരിച്ചു.

  • ആലുവ കാര്‍മല്‍ഗിരി സെമിനാരിയില്‍ വിശുദ്ധവാര സങ്കീര്‍ത്തനസപര്യ

    ആലുവ കാര്‍മല്‍ഗിരി സെമിനാരിയില്‍ വിശുദ്ധവാര സങ്കീര്‍ത്തനസപര്യ0

    ആലുവ: ക്രിസ്തുവിന്റെ പെസഹാരഹസ്യങ്ങളെ സങ്കീര്‍ ത്തനങ്ങളിലൂടെ ധ്യാനിക്കാന്‍ സഹായിക്കുന്ന വിശുദ്ധവാര സങ്കീര്‍ത്തനസപര്യ കാര്‍മല്‍ഗിരി ബൈബിള്‍ അക്കാദമി ഒരുക്കുന്നു. ഓശാന ഞായറാഴ്ച (മാര്‍ച്ച് 24) വൈകുന്നേരം അഞ്ചിന് ആരംഭിച്ച് ബുധനാഴ്ച (മാര്‍ച്ച് 27) ഉച്ചയോടെ അവസാനിക്കും. റവ. ഡോ. ജോഷി മയ്യാറ്റില്‍ നയിക്കും. ഈ സങ്കീര്‍ത്തന പഠന-ധ്യാനശിബിരം സുവി ശേഷപ്രഘോഷണ മേഖലയില്‍ സജീവരായ വ്യക്തികളുടെ ശാക്തീകരണത്തിനും ബൈബിള്‍ പഠിതാക്കളുടെ തുടര്‍ പഠനത്തിനും സഹായകമാകുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍ ഫാ. ചാക്കോ പുത്തന്‍പുരയ്ക്കല്‍

  • യുപിയില്‍ ജാമ്യം ലഭിക്കാതെ  വൈദികന്‍ ഉള്‍പ്പെടെ മുപ്പതിലധികം  ക്രൈസ്തവര്‍ ജയിലുകളില്‍

    യുപിയില്‍ ജാമ്യം ലഭിക്കാതെ വൈദികന്‍ ഉള്‍പ്പെടെ മുപ്പതിലധികം ക്രൈസ്തവര്‍ ജയിലുകളില്‍0

    ലഖ്‌നൗ (ഉത്തര്‍പ്രദേശ്): ജാമ്യം ലഭിക്കാതെ കത്തോലിക്ക വൈദികന്‍ ഉള്‍പ്പെടെ മുപ്പതിലധികം ക്രൈസ്തവര്‍ നാളുകളായി ഉത്തര്‍പ്രദേശ് ജയിലുകളില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. വ്യാജമതപരിവര്‍ത്തന ആരോപണത്തെത്തുടര്‍ന്ന് മതപരിവര്‍ത്തന നിരോധന നിയമ വഴി അറസ്റ്റിലായ ഇവര്‍ ജയിലുകളില്‍ നിന്നു ജാമ്യം നേടുന്നതില്‍ അമിതമായ കാലതാമസമാണ് നേരിടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാ. ഡൊമിനിക് പിന്റോ എന്ന വൈദീകന്‍ ഉള്‍പ്പെടെയുള്ളവരുടെ മോചനത്തിനായി ലഖ്‌നൗ ബിഷപ്പ് ജെറാള്‍ഡ് ജോണ്‍ മത്യാസ് പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം നല്‍കി. ജാമ്യാപേക്ഷ പരിഗണിക്കുന്നതിലെ കാലതാമസം ദുഃഖകരവും നിര്‍ഭാഗ്യകരവുമാണെന്ന് ബിഷപ്പ് പറഞ്ഞു. പ്രതീക്ഷ

  • അഞ്ച് മാസം പ്രായമായ കുഞ്ഞിനെ അബോര്‍ഷന്‍ നടത്താനുള്ള അനുമതി ഖേദകരം

    അഞ്ച് മാസം പ്രായമായ കുഞ്ഞിനെ അബോര്‍ഷന്‍ നടത്താനുള്ള അനുമതി ഖേദകരം0

    കൊച്ചി: വിവാഹമോചനത്തിനായി യുവതിയുടെ ഉദരത്തിലുള്ള അഞ്ച് മാസം പ്രായമായ കുഞ്ഞിനെ അബോര്‍ഷന് വിധേയമാക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതിവിധി ഖേദകരമാണെന്ന് കെസിബിസി പ്രോ-ലൈഫ് സമിതി ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി. ഇത് ജീവന്‍ നല്‍കിയ ദൈവത്തോടുള്ള വെല്ലുവിളിയായാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന്‍ സ്വന്തം അസ്തിത്വത്തെ ഇല്ലാതാക്കുന്ന പ്രവണതയെ ശക്തമായി അപലപിക്കുന്നുവെന്നും കെസിബിസി പ്രോ-ലൈഫ് സമിതി വ്യക്തമാക്കി.

  • വനിതാ സംരംഭക സംഗമം

    വനിതാ സംരംഭക സംഗമം0

    സുല്‍ത്താന്‍ബത്തേരി: ലോക വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ശ്രേയസ് കത്തീഡ്രല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വനിതാ സംരംഭക സംഗമം നടത്തി. 200-ലധികം സംരംഭകള്‍ പങ്കെടുത്തു. വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി റോസക്കുട്ടി ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ് സന്ദേശം നല്‍കി. രാധ രവീന്ദ്രന്‍, എല്‍സി, ബിനി തോമസ്, എലിസബത്ത് എന്നിവര്‍ പ്രസംഗിച്ചു. മാതൃകാ സംരംഭകരെ ആദരിച്ചു.

Latest Posts

Don’t want to skip an update or a post?