സുവിശേഷത്തിന്റെ സത്തയും സാക്ഷ്യവുമാണ് ലോകം ശ്രദ്ധിക്കുന്നത്: കര്‍ദിനാള്‍ ക്ലീമിസ് ബാവ സന്തോഷ് കരുമത്രക്ക് ശാലോം മീഡിയ അവാര്‍ഡ് നല്കി
- Featured, Kerala, LATEST NEWS
- December 21, 2024
കോട്ടയം: അവകാശങ്ങളും കടമകളും മനസിലാക്കി മുന്നേറുവാന്‍ സ്ത്രീ സമൂഹത്തിന് കഴിയണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ വി. വിഘ്നേശ്വരി ഐഎഎസ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച വനിതാദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. കോട്ടയം ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം
കൊച്ചി: ലത്തീന്‍ കത്തോലിക്കാ രാഷ്ട്രീയ നിലപാട് ചര്‍ച്ച ചെയ്യുന്നതിന് കേരള ലാറ്റിന്‍ കത്തോലിക്ക് അസോസിയേഷന് സംസ്ഥാന മാനേജിംഗ് കൗണ്‍സില്‍ മാര്‍ച്ച് 9-ന് രാവിലെ ആലപ്പുഴയില്‍ ചേരും. പതിനഞ്ചോളം വിഷയങ്ങളാണ് മുന്നണികളുടെ നിലപാട് അറിയുന്നതിന് സമുദായം ഉന്നയിച്ചിട്ടുള്ളത്. പ്രശ്നാധിഷ്ഠിത- മൂല്യാധിഷ്ഠിത നിലപാടിന്റെ അടിസ്ഥാനത്തില്‍ സമുദായം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നതിനുള്ള മുന്നോടിയായിട്ടാണ് ആലപ്പുഴയില്‍ യോഗം ചേരുന്നത്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് എടുത്തിരിക്കുന്ന കളവായ കേസുകള്‍ ഉടനടി പിന്‍വലിക്കണമെന്നും, അതുസംബന്ധിച്ച് സമുദായ നേതാക്കളെ മുഖ്യപ്രതികളാക്കി യാതൊരു ബന്ധവുമില്ലാത്ത
തൃശൂര്‍: അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ വനിതാദിനാചരണം സൊലെസ് ഡയറക്ടര്‍ ഷീബ അമീര്‍ ഉദ്ഘാടനം ചെയ്തു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍, ഡോ. ബെറ്റ്സി തോമസ്, ഡോ. രാജേഷ് ആന്റോ, ഡോ. പ്രമീള മേനോന്, ഡോ. ശരണ്യ ശശികുമാര്‍, സിസ്റ്റര്‍ ലിഖിത എന്നിവര്‍ പ്രസംഗിച്ചു. ഫ്ളാഷ് മോബ്, സൗജന്യ സ്ത്രീരോഗപരിശോധന എന്നിവയും നടത്തി.
ഇടുക്കി: വന്യമൃഗ ആക്രമണത്തില്‍ സംസ്ഥാന ഗവണ്മെന്റിനെതിരെ ശക്തമായ നിലപാടുമായി ഇടുക്കി രൂപത. നിഷ്ക്രിയമായ ഭരണകൂടമാണ് നാട്ടിലുള്ളതെന്ന് ഇടുക്കി രൂപതാ വക്താവ് ഫാ. ജിന്‍സ് കാരയ്ക്കാട്ട് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. കേരളം ഉണരുന്നതും ഉറങ്ങുന്നതും വന്യമൃഗങ്ങള്‍ നിഷ്ഠൂരമായി ആളുകളെ കൊല ചെയ്യുന്ന വാര്‍ത്ത കേട്ടുകൊണ്ടാണ്. കാട് വിട്ട് നാട്ടില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തി കാട്ടില്‍ കയറ്റുന്നതിന് പകരം ഭയം കൊണ്ട് തെരുവിലിറങ്ങി നിലവിളിക്കുന്ന സാധാരണക്കാരന്റെ സമരങ്ങളെ അടിച്ചമര്‍ത്തുകയും തല്ലി ചതിക്കുകയും കള്ളക്കേസില്‍ കൊടുക്കുകയും ചെയ്യുന്ന ഗതികെട്ട നാടായി കേരളം മാറി.
വത്തിക്കാന്‍ സിറ്റി: അഹങ്കാരമാണ് എല്ലാ തിന്മകളുടെയും മഹാറാണിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈ തിന്മക്ക് വശംവദരാകുന്നവര്‍ ദൈവത്തില്‍ നിന്ന് അകലെയാണെന്നും ക്രൈസ്തവ വിശ്വാസി വിളിക്കപ്പെട്ടിരിക്കുന്ന മറ്റേത് യുദ്ധത്തെക്കാളും കൂടുതല്‍ സമയവും പ്രയത്നവും ഇതിനെ അതിജീവിക്കാന്‍ ആവശ്യമാണെന്നും പൊതുദര്‍ശന പരിപാടിയോടനുബന്ധിച്ച് നല്കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. മിഥ്യയായ അഭിമാനബോധം സ്വാര്‍ത്ഥതയുടെ ഫലമായുണ്ടാകുന്ന രോഗമാണെങ്കില്‍ അഹങ്കാരം വിതയ്ക്കുന്ന നാശത്തോട് തുലനം ചെയ്യുമ്പോള്‍ അത് കേവലം ബാലിശമായ തിന്മ മാത്രമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. അഹങ്കാരം ബന്ധങ്ങളെ നശിപ്പിക്കുന്നു. സാഹോദര്യത്തിന് പകരം അത് വിഭാഗീയത
താമരശേരി: മനുഷ്യനേക്കാള്‍ വന്യമൃഗങ്ങള്‍ക്കു പ്രാധാന്യം നല്കുന്ന സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് ഇന്‍ഫാം കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. മലയോര മേഖലകളിലെ ജനവാസകേന്ദ്രങ്ങളില്‍ വന്യ മൃഗങ്ങള്‍ മനുഷ്യ ജീവനുകള്‍ അപഹരിക്കുന്ന ഭയാനകമായ അവസ്ഥയില്‍ മൗനം തുടരുന്ന സര്‍ക്കാര്‍ രാജിവച്ച് പുറത്തു പോകണമെന്ന് ഇന്‍ഫാം ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവ ശ്യപ്പെട്ടു. വനം മന്ത്രിയുടെയും വനം വകുപ്പിന്റെയും അനങ്ങാപ്പാറ നയത്തിനെതിരേ യോഗം പ്രതിഷേധിച്ചു. ഒരു മാസത്തിന്നുളില് അഞ്ചു ജീവനുകളാണ് വന്യമൃഗങ്ങള്‍ അപഹരിച്ചത്. സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട
കൂരാച്ചുണ്ട്: കര്‍ഷകരുടെ മനസറിയാത്ത ഒരു ഭരണകൂടമാണ് ഇവിടെയുള്ളതെന്ന് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. കക്കയത്ത് കഴിഞ്ഞ ദിവസം കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്ഷകന് മരിച്ചതിനെ തുടര്‍ന്ന് കക്കയം ഫോറസ്റ്റ് സ്റ്റേഷന് മുന്നില്‍ ജനകീയ സമിതി സംഘടിപ്പിച്ച പ്രതിഷേധ റാലിയും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇനിയൊരു ദുരന്തമുണ്ടാകാതെ മനുഷ്യരുടെ ജീവന് സംരക്ഷണം നല്കാന് സാധിക്കുന്നില്ലെങ്കില്‍ ഇനി മുതല്‍ മലയോര മേഖലയിലെ ഭരണം ഞങ്ങള്‍ ഏറ്റെടുക്കുക്കുമെന്നും അതിനുള്ള സംവിധാനം ഞങ്ങള്‍ക്കുണ്ടെന്നും മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു. കര്‍ഷകന്റെ കുടുംബത്തിന് നീതി
കൊച്ചി: കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ ആഹ്വാനപ്രകാരം മാര്‍ച്ച് 22-ന് ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളില്‍ രാജ്യത്തിനായി പ്രാര്‍ത്ഥനയും ഉപവാസവും നടത്തുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ചെയര്മാന് ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലും സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി. സി സെബാസ്റ്റ്യനും പറഞ്ഞു. ഭാരത കത്തോലിക്കാ സഭയുടെ 14 റീജിയണുകളും 174 രൂപതകളുമുള്‍പ്പെടെ ധ്യാനകേന്ദ്രങ്ങള്‍, കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍, സന്യസ്ത സഭകള്‍, അല്മായ സംഘടനകള്‍, ഭക്തസംഘടനകള്‍, സഭാസ്ഥാപനങ്ങള്‍ എന്നിവര്‍ രാജ്യത്തി നായുള്ള പ്രാര്‍ത്ഥനയിലും ഉപവാസത്തിലും പങ്കുചേരും. പ്രതിസന്ധികള്‍ അതിജീവിക്കാനുള്ള ക്രൈസ്തവന്റെ
Don’t want to skip an update or a post?