കര്‍ദിനാള്‍ സംഘത്തിന്റെ ഡീനായി ജിയോവാനി ബാറ്റിസ്റ്റാ റെ തുടരും
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- February 8, 2025
തൃശൂര്‍: അമലയില്‍ ആയുര്‍വേദ ആശുപത്രിയില്‍ അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി പുതുക്കി പണിത ആയുര്‍വേദ കോട്ടേജുകളുടെ ഉദ്ഘാടനം ദേവമാത പ്രൊവിന്‍ഷ്യല്‍ റവ. ഡോ. ജോസ് നന്ദിക്കര സിഎംഐ നിര്‍വഹിച്ചു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറക്കല്‍ സിഎംഐ, ജോയിന്റ് ഡയറക്ടര്‍ ഫാ. ഷിബു പുത്തന്‍പുരക്കല്‍ സിഎംഐ എന്നിവര്‍ പ്രസംഗിച്ചു. പുതിയ കോട്ടേജുകളില്‍ ആയുര്‍വേദ ചികിത്സയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എന്‍എബിഎച്ച് അംഗീകാരം ലഭിച്ച ആയുര്‍വേദ ആശുപത്രികളുടെ പട്ടികയില്‍ മുന്‍നിരയിലാണ് അമല ആയുര്‍വേദ ആശുപത്രി.
വത്തിക്കാന്‍ സിറ്റി: ഹൃദയം ദൈവത്തിലര്‍പ്പിച്ചുകൊണ്ടും തുറന്ന കരങ്ങളോടെയും വലിയ പുഞ്ചിരിയോടെയും കണ്ടുമുട്ടുന്ന എല്ലാവരോടും സുവിശേഷത്തിന്റെ ആനന്ദം പങ്കുവയ്ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്‌പെയിനിലെ സെവില്ലയില്‍ നിന്നെത്തിയ സെമിനാരി വിദ്യാര്‍ത്ഥികളോടാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രിസ്തുവിന്റെ ഹൃദയത്തോടെ ജനങ്ങളെ ആര്‍ദ്രതയോടെ പരിപാലിക്കുന്ന ഇടയന്‍മാരായി തീരുവാന്‍ പാപ്പ സെമിനാരി വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. ദൈവത്തിന്റെ പ്രത്യേക വിളി ലഭിച്ചവരാണ് സെമിനാരി വിദ്യാര്‍ത്ഥികള്‍. അധ്യാപകരുടെ സഹായത്തോടെ കര്‍ത്താവിന്റെ മാതൃക പിന്‍ചെല്ലുന്ന അജപാലകരായി നിങ്ങള്‍ മാറണം. ആത്മീയ ജീവിതം, പഠനം, കമ്മ്യൂണിറ്റി ലൈഫ്, അപ്പസ്‌തോലിക
തിരുവനന്തപുരം: കനോഷ്യന്‍ സഭാ സ്ഥാപക കനോസിലെ വിശുദ്ധ മഗ്ദലേനയുടെ 250-ാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ച് കനോഷ്യന്‍ സന്യാസ ഭവനങ്ങളിലെ ചാപ്പലുകള്‍ സന്ദര്‍ശിച്ച് വ്യവസ്ഥകള്‍ പാലിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് പരിശുദ്ധ സിംഹാസനം പ്രഖ്യാപിച്ച പൂര്‍ണ ദണ്ഡവിമോചനം പ്രാപിക്കാന്‍ തിരുവനന്തപുരം അതിരൂപതയിലും ക്രമീകരണം ഒരുക്കിയിരിക്കുന്നതായി തിരുവനന്തപുരം അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത അറിയിച്ചു. 2024 മാര്‍ച്ച് 1 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് പൂര്‍ണ ദണ്ഡവിമോചനം പ്രാപിക്കാനുള്ള അവസരം. സെന്റ്ഫിലോമിന കോണ്‍വെന്റ്, പൂന്തുറ, ഫാത്തിമ കോണ്‍വെന്റ്, തുമ്പ, സെന്റ് ജോസഫ്
കാഞ്ഞിരപ്പള്ളി: മണിമല ഹോളി മാഗി ഫൊറോനാ ഇടവക 200 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. ഇടവകയുടെ കീഴിലുള്ള എല്‍എഫ് എല്‍പി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലിയും ഇതേ അവസരത്തില്‍ അരങ്ങേറുമ്പോള്‍ വന്‍ ആഘോഷ പരിപാടി കളാണ് ഒരുക്കിയിരിക്കുന്നത്. മെയ് 11ന് ജൂബിലി വിളംബര റാലി വിവിധ മേഖലകളിലൂടെ കടന്നുപോകും. ജൂബിലി പതാക പള്ളിയില്‍ ഉയര്‍ത്തുന്നതോടൊപ്പം ഇടവകയിലെ എല്ലാ കുടുംബങ്ങളിലും ഒരു വര്‍ഷത്തേക്ക് പതാക ഉയര്‍ത്തി കെട്ടും. കൂടാതെ ജൂബിലി മെഴുകുതിരി എല്ലാ ഭവനങ്ങളിലും എത്തിച്ചു പ്രാര്‍ത്ഥനാ വേളയില്‍ തിരികത്തിച്ചു പ്രാര്‍ത്ഥിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഒരു വശത്ത് ക്ഷാമവും പട്ടിണിയും വര്‍ധിക്കുമ്പോഴും മറുവശത്ത് പരസ്പം ആക്രമിക്കുന്നതിനായി ആയുധങ്ങള്‍ വാങ്ങിക്കൂട്ടുവാന്‍ ലോകരാജ്യങ്ങള്‍ ചിലവഴിക്കുന്ന തുകയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി സ്റ്റോക്ക്‌ഹോം ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.8 ശതമാനം വര്‍ധനവോടെ 2.443 ലക്ഷം കോടി ഡോളറാണ് 2023ല്‍ സൈനിക ആവശ്യത്തിനായി ലോകരാജ്യങ്ങള്‍ ചിലവഴിച്ചത്. ഉക്രെയ്ന്‍-റഷ്യ സംഘര്‍ഷം മുതല്‍ പാലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം വരെയുള്ള നിരവധി യുദ്ധങ്ങള്‍ ഈ വര്‍ധനവിന് കാരണമായതായി നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക്
അദിലാബാദ്: തെലങ്കാനയിലെ ലക്‌സറ്റിപേട്ടില്‍ മദര്‍ തെരേസ സ്‌കൂള്‍ ആക്രമിക്കുകയും സ്‌കൂള്‍ മാനേജരായ വൈദികനെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് അദിലാബാദ് ബിഷപ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ തെലങ്കാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്‌കൂളിന്റെ മുമ്പിലെ വിശുദ്ധ മദര്‍ തെരേസയുടെ തിരുസ്വരൂപം എറിഞ്ഞു തകര്‍ത്ത സംഘം സ്‌കൂളിന്റെ ഒന്നാം നിലയും രണ്ടാം നിലയിലെ ഒരു ഭാഗവും ഓഫീസ് മുറിയുടെ ജനാലകളും ഗേറ്റും സെക്യൂരിറ്റി മുറിയും അടിച്ചു തകര്‍ക്കുകയും സ്‌കൂള്‍ മാനേജരായ മലയാളി വൈദികന്‍ ഫാ. ജയ്‌മോന്‍
തിരുവനന്തപുരം: കേരള കാത്തലിക് ടിച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന നേതൃത്വ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം തിരുവനന്തപുരം അതിരൂപതാ കോര്‍പറേറ്റ് മാനേജര്‍ ഫാ. ഡയ്‌സണ്‍ യേശുദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.റ്റി വര്‍ഗീസ്, ട്രഷറര്‍ മാത്യു ജോസഫ്, വൈസ് പ്രസിഡന്റുമാരായ എലിസബത്ത് ലിസി, സിന്നി ജോര്‍ജ്, സെക്രട്ടറി ജി. ബിജു, രൂപതാ പ്രസിഡന്റ് ഇഗ്‌നേഷ്യസ് ലയോള , ജീബ പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. സൈക്കോളജിസ്റ്റ് സി.എസ്.സൗമ്യ ക്ലാസ്
കോട്ടയം: സ്വാശ്രയ സംഘങ്ങളിലൂടെ സമഗ്ര വികസനം എന്ന ആശയം മുന്‍നിര്‍ത്തി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വാശ്രയസംഘ പ്രതിനിധി സംഗമവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. സ്വാശ്രയം എന്ന പേരില്‍ തെള്ളകം ചൈതന്യയില്‍ നടന്ന സംഗമം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍,
Don’t want to skip an update or a post?