Follow Us On

10

July

2025

Thursday

  • ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ മാറ്റിവയ്ക്കണം: സീറോമലബാര്‍ യൂത്ത് മൂവ്‌മെന്റ്

    ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ മാറ്റിവയ്ക്കണം: സീറോമലബാര്‍ യൂത്ത് മൂവ്‌മെന്റ്0

    കാക്കനാട്: ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന വിവിധ യൂണിവേഴ്സിറ്റികളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ്. സീറോ മലബാര്‍  ക്രിസ്ത്യാനികളെ സംബന്ധിച്ച് വളരെയേറെ ചരിത്രപ്രാധാന്യമര്‍ഹിക്കുന്ന ദിവസമാണ് ജൂലൈ മൂന്ന് ദുക്‌റാന. മാര്‍ത്തോമാ ക്രൈസ്തവ സഭകളുടെ സ്ഥാപകനായ വി. തോമാശ്ലീഹയുടെ ഓര്‍മ്മ തിരുനാള്‍ കൊണ്ടാടുന്ന ദിവസം ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ അവധി ദിവസമായി പ്രഖ്യാപിക്കുകയും അതിന് പകരമായി ഒരു ശനിയാഴ്ച പ്രവൃത്തിദിനമാക്കുകയുമായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഈ വരുന്ന ജൂലൈ മൂന്ന് ബുധനാഴ്ച അഫിലിയേറ്റഡ് കോളേജുകളില്‍

  • ആര്‍ച്ചുബിഷപ്  ജോര്‍ജ് ഗനസ്വിന്‍ ബാള്‍ട്ടിക്ക് രാജ്യങ്ങളുടെ അപ്പസ്‌തോലിക്ക് നൂണ്‍ഷ്യോ

    ആര്‍ച്ചുബിഷപ് ജോര്‍ജ് ഗനസ്വിന്‍ ബാള്‍ട്ടിക്ക് രാജ്യങ്ങളുടെ അപ്പസ്‌തോലിക്ക് നൂണ്‍ഷ്യോ0

    വത്തിക്കാന്‍ സിറ്റി: ബനഡിക്ട് 16ാമന്‍ മാര്‍പാപ്പയുടെ സെക്രട്ടറിയായിരുന്ന ആര്‍ച്ചുബിഷപ് ജോര്‍ജ് ഗനസ്വിനെ ബാള്‍ട്ടിക്ക് രാജ്യങ്ങളായ  ലിത്വാനിയ, എസ്‌തോണിയ, ലാത്വിയ എന്നിവയുടെ അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ ആയി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ബനഡിക്ട് 16 ാമന്‍ മാര്‍പാപ്പയുടെ മരണശേഷം ജര്‍മനിയിലേക്ക് മടങ്ങിയ ആര്‍ച്ചുബിഷപ് നിലവില്‍ ഔദ്യോഗിക ഉത്തരവാദിത്വങ്ങളൊന്നും വഹിക്കുന്നുണ്ടായിരുന്നില്ല. ജര്‍മനിയിലെ ബ്ലാക്ക് ഫോറസ്റ്റ് പ്രദേശത്ത് ഒരു ഇരുമ്പു പണിക്കാരന്റെ മകനായാണ് ഗനസ്വിന്റെ ജനനം. 1984ല്‍ പൗരോഹിത്യം സ്വീകരിച്ച ഗനസ്വിന്‍ മ്യൂണിച്ചിലെ ലുഡ്വിഗ്-മാക്‌സ്മില്യന്‍ സര്‍വകലാശാലയില്‍  കാനന്‍ നിയമത്തില്‍ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി.

  • ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സ ദൈവാലയത്തിന്റെ ദശാബ്ദി ആഘോഷിച്ചു

    ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സ ദൈവാലയത്തിന്റെ ദശാബ്ദി ആഘോഷിച്ചു0

    ബാള്‍ട്ടിമോര്‍: അമേരിക്കയിലെ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കാത്തോലിക്ക ദൈവാലയ സ്ഥാപനത്തിന്റെ ദശാബ്ദി ആഘോഷിച്ചു. മാര്‍ത്തോമാ ശ്ലീഹായുടെ പ്രേഷിത ചൈതന്യത്താല്‍ ക്രിസ്തു ശിഷ്യരായി തീര്‍ന്ന നസ്രാണി മക്കള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒരുമയോടെ അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ഒന്നിച്ചുകൂടി വിശുദ്ധ അല്‍ഫോന്‍സായുടെ നാമധേയത്തിലുള്ള സീറോ മലബാര്‍ കാത്തോലിക്കാ ദൈവാലയത്തിന് 2014 -ലാണ് രൂപം നല്‍കിയത്. ക്രൈസ്തവ പാരമ്പര്യത്തിന്റെ ഈറ്റില്ലമായ കേരളക്കരയില്‍ നിന്നുള്ള മുതിര്‍ന്ന തലമുറയും അമേരിക്കയിലുള്ള ഇളം തലമുറയും ഒരുമയോടെ അണിചേര്‍ന്ന് പത്തു വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന ദൈവാലയത്തിലെ

  • ഇലേന ബെക്കാല്ലി മിലാനിലെ തിരുഹൃദയ കത്തോലിക്ക സര്‍വകലാശാലയുടെ ആദ്യ വനിത റെക്ടര്‍

    ഇലേന ബെക്കാല്ലി മിലാനിലെ തിരുഹൃദയ കത്തോലിക്ക സര്‍വകലാശാലയുടെ ആദ്യ വനിത റെക്ടര്‍0

    മിലാന്‍: തിരുഹൃദയ കത്തോലിക്ക സര്‍വകലാശാലയുടെ ആദ്യ വനിതാ റെക്ടറായി ഇലേന ബെക്കാല്ലി നിയമിതയായി. നാല് വര്‍ഷത്തേക്കാണ് നിയമനം. നിലവില്‍ സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ബാങ്കിംഗ്, ഫിനാന്‍സ് ആന്‍ഡ് ഇന്‍ഷുറന്‍സ് സയന്‍സസിന്റെ ഡീനായി സേവനം ചെയ്യുകയായിരുന്നു. ഫാ. അഗൊസ്തീനോ ജെമല്ലി ആരംഭിച്ച സര്‍വകലാശാലയുടെ ഒന്‍പതാമത്തെ റെക്ടറായി തിരഞ്ഞെടുക്കപ്പെട്ട ഇലേന ബെക്കാല്ലി ഇതേ സര്‍വകലാശാലയിലെ തന്നെ വിദ്യാര്‍ത്ഥിനിയായിരുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ സെന്റര്‍ ഫോര്‍ അനാലിസിസ് ഓഫ് റിസ്‌ക് ആന്‍ഡ് റെഗുലേഷനിലെ റിസേര്‍ച്ച് അസോസിയേറ്റ്, സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാലയിലെ

  • ദൈവാലയത്തിന് നേരെ ഭീകരാക്രമണം:; ഓര്‍ത്തഡോക്‌സ് വൈദികനുള്‍പ്പടെ നിരവധി പേര്‍ കൊല്ലപ്പെട്ടു

    ദൈവാലയത്തിന് നേരെ ഭീകരാക്രമണം:; ഓര്‍ത്തഡോക്‌സ് വൈദികനുള്‍പ്പടെ നിരവധി പേര്‍ കൊല്ലപ്പെട്ടു0

    മോസ്‌കോ: റഷ്യന്‍ ഫെഡറേഷന് കീഴിലുള്ള ഡാജെസ്താന്‍ റിപ്പബ്ലിക്കില്‍ നടന്ന ഭീകരാക്രമണത്തില്‍ ഓര്‍ത്തഡോക്‌സ് വൈദികനും 15 പോലീസ് ഉദ്യോഗസ്ഥരുമടക്കം നിരവധിയാളുകള്‍ കൊല്ലപ്പെട്ടു. രണ്ട് ഓര്‍ത്തഡോക്‌സ് ദൈവാലയങ്ങള്‍ക്ക് നേരെയും ഒരു സിനഗോഗിന് നേരെയും രണ്ട് നഗരങ്ങളിലെ പോലീസ് പോസ്റ്റിന് നേരെയും സായുധരായ അക്രമികള്‍ ഏകദേശം ഒരേ സമയത്ത് വെടിയുതിര്‍ക്കുകയായിരുന്നു. ഡാജെസ്താന്‍ തലസ്ഥാനമായ മകാചകാലയിലെ ദൈവാലയത്തിന് നേലെയും ട്രാഫിക്ക് പോലീസ് പോസ്റ്റിന് നേരെയും മറ്റൊരു നഗരമായ ഡെര്‍ബന്റിലെ സിനഗോഗിന് നേരയും ദൈവാലയത്തിന് നേരയുമാണ് ആക്രമണമമുണ്ടായത്. പ്രദേശത്തെ ഭീകരരെ നേരിടാന്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍

  • ചൈനയിലെ ഹാങ്ഷ്വ രൂപതക്ക് പുതിയ ബിഷപ്

    ചൈനയിലെ ഹാങ്ഷ്വ രൂപതക്ക് പുതിയ ബിഷപ്0

    ബെയ്ജിംഗ്: ചൈനയിലെ ഹാങ്ഷ്വ രൂപതയുടെ പുതിയ ബിഷപ്പായി  ബിഷപ് ഗിയുസെപ്പെ യാങ് യോങ്ക്വാങ്ങിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ബിഷപ്പുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ചൈന-വത്തിക്കാന്‍ ധാരണപ്രകരാമാണ് പുതിയ നിയമനമെന്ന് വത്തിക്കാന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സിനഡാലിറ്റിയെക്കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ 2023-ല്‍ വത്തിക്കാനില്‍ ചേര്‍ന്ന ബിഷപ്പുമാരുടെ സിനഡില്‍ ബിഷപ് യാങ് യോങ്ക്വാങ്ങ് പങ്കെടുത്തിരുന്നു. 1970 ഏപ്രില്‍ 11 ന് യാങ് യോങ്ക്വിയാങ്ങില്‍ ജനിച്ച  ഗിയുസപ്പെ യാങ് യോങ്ക്വാങ്ങ് 1995-ല്‍ വൈദികനായി അഭിഷിക്തനായി.2010-ല്‍  സൗക്കുന്‍ രൂപതയുടെ കോ അഡ്ജുറ്റര്‍ ബിഷപ്പായി നിയമിതനായ

  • ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള  പരീക്ഷകള്‍ മാറ്റിവയ്ക്കണം

    ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ മാറ്റിവയ്ക്കണം0

    കാക്കനാട്: ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന വിവിധ യൂണിവേഴ്‌സിറ്റികളുടെയും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ കേരള, എം ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് കത്ത് നല്‍കി. ക്രിസ്ത്യന്‍ മത ന്യുനപക്ഷങ്ങളെ സംബന്ധിച്ച് മതപരമായ പ്രാധാന്യം കല്പിച്ചു പാവനമായി ആചരിച്ചു പോരുന്ന ദിവസമാണ് ജൂലൈ 3 ദുക്‌റാന അഥവാ സെന്റ് തോമസ് ദിനം. ക്രിസ്ത്യന്‍ മാനേജ്‌മെന്റ്  വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അന്നേ ദിവസം അവധിയായിരിക്കുകയും പകരം ഒരു ശനിയാഴ്ച

  • ഭരണങ്ങാനത്ത് 25 ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം

    ഭരണങ്ങാനത്ത് 25 ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം0

    പാലാ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം, മാസാചരണമായി പ്രഖ്യാപിച്ച് വിപുലമായ പരിപാടികളോടെ കെസിബിസി മദ്യവിരുദ്ധ സമിതി പാലാ രൂപതയുടെ നേതൃത്വത്തില്‍ ജൂണ്‍ 25 ന് ഭരണങ്ങാനത്തു നടക്കും. രാവിലെ 11.30 ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പാരീഷ് ഹാളില്‍ നടക്കുന്ന മാസാചരണ പരിപാടികളുടെ ഉദ്ഘാടനം കേരള നിയമസഭ മുന്‍ സ്പീക്കര്‍ വി.എം സുധീരന്‍ നിര്‍വഹിക്കും. രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിക്കും. രൂപതാ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. സക്കറിയാസ് ആട്ടപ്പാട്ട്,

Latest Posts

Don’t want to skip an update or a post?