കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി തുടങ്ങി
- Featured, Kerala, LATEST NEWS
- July 12, 2025
വത്തിക്കാന്‍ സിറ്റി: വനിതാ പൗരോഹിത്യത്തെ സംബന്ധിച്ച കത്തോലിക്കാ സഭയുടെ നിലപാട് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ച് വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവതാരകയുടെ ചോദ്യത്തിനായിരുന്നു പാപ്പയുടെ മറുപടി. ‘മെയ് 25-26 തീയതികളില്‍ നടക്കുന്ന ലോക ശിശുദിന ആഘോഷത്തിനായി ഇവിടെയെത്തുന്ന നിരവധി ആണ്‍ കുട്ടികളും പെണ്‍കുട്ടികളും ഇവിടെയുണ്ടാകും. എനിക്ക് ജിജ്ഞാസയുണ്ട്, ഇന്ന് കത്തോലിക്കയായി വളരുന്ന ഒരു കൊച്ചു പെണ്‍കുട്ടിക്ക്, അവള്‍ക്ക് എപ്പോഴെങ്കിലും ഒരു ഡീക്കന്‍ ആകാനും സഭയില്‍ ഒരു വൈദിക അംഗമായി പങ്കെടുക്കാനും അവസരം ലഭിക്കുമോ?’ എന്നതായിരിന്നു
മാനന്തവാടി: മാനന്തവാടി മേരി മാതാ കോളേജിന് നാക് അക്രിഡേറ്റഷനില്‍ എ പ്ലസ്. കോളേജുകളുടെ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളും ഭൗതിക സാഹചര്യങ്ങളും വിലയിരുത്തുന്ന നാക് അക്രിഡേറ്റഷനിലാണ് മേരി മാതാ കോളേജിന് എ പ്ലസ് ഗ്രേഡ് ലഭിച്ചത്. അക്രിഡേറ്റഷനിലെ നാലാം സൈക്കിളില്‍ ആണ് കോളേജ് ഉന്നത ഗ്രേഡ് കരസ്ഥമാക്കിയത്. ഇതോടെ ഗ്രേഡ് പോയിന്റില്‍ വയനാട്ടിലെ ഏറ്റവും ഉയര്‍ന്ന ഗ്രേഡ് പോയിന്റ് ഉള്ള മികച്ച കോളേജായി മേരി മാതാ. ഉയര്‍ന്ന പഠനനിലവാരവും വിജയശതമാനവും ഉള്ള കോളജില്‍ മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, സുവോളജി, ഫംഗ്ഷണല്‍
ബെര്‍ല്ലിംഗ്ടണ്‍: ബൂണ്‍ കൗണ്ടിയിലെ പോലീസ് സ്റ്റേഷനില്‍ നില്‍ക്കുന്ന 15 പോലീസ് ഉദ്യോഗസ്ഥരുടെ കൈകളില്‍ 15 കൈകുഞ്ഞുങ്ങളെ കാണാം. അതവരുടെ സ്വന്തം മക്കള്‍ത്തന്നെയാണ്. ലോകത്തിലെ പല രാജ്യങ്ങളിലും ജനനനിരക്ക് കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ജീവന്റെ മഹത്വം പ്രഘോഷിക്കുന്ന പ്രോ-ലൈഫ് പ്രവര്‍ത്തകരായി മാറിയിരി ക്കുകയാണ് ഈ പോലീസ് ഉദ്യോഗസ്ഥര്‍. ബൂണ്‍ കൗണ്ടിയിലെ പോലീസ് ഡിപ്പാര്‍ട്ടുമെന്റ് അവരുടെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം പുറത്തുവിട്ടതോടെ ഈ പോലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ വൈറാലാണ്. ഏതാണ്ട് ഒരേസമയം ജനിച്ച ഈ കുഞ്ഞുങ്ങളുടെ ഒരുമിച്ചുള്ള ഒരു ചിത്രമെടുക്കാന്‍ തങ്ങള്‍
വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നടക്കുന്ന പ്രഥമ ലോക ശിശുദിനത്തിനായുള്ള ‘ആഹ്ലാദത്തിന്റെ കുരിശ്’ തയാറായി. മെയ് 25, 26 തീയതികളില്‍ നടക്കുന്ന ആഗോള ശിശുദിനാഘോഷത്തിന് ഇറ്റാലിയന്‍ ശില്പിയായ മിമ്മോ പാലദീനോയാണ് നാലു മീറ്ററിലധികം ഉയരമുള്ള കുരിശ് നിര്‍മ്മിച്ചു നല്‍കിയത്. ക്രൈസ്തവ സംസ്‌കാരത്തിന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള ആ കുരിശിന് ‘ആഹ്ലാദത്തിന്റെ കുരിശ്’ എന്നപേരാണ് ശില്പിയായ മിമ്മോ നല്‍കിയിരിക്കുന്നത്. 25 ശനിയാഴ്ച, റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടക്കുന്ന ലോക ശിശുദിനത്തിന്റെ ഉദ്ഘാടനചടങ്ങില്‍ കുരിശ് പ്രകാശനം ചെയ്യും. തുടര്‍ന്ന് മെയ് 26ന്
തൃശൂര്‍: കൂട്ടായ്മയാണ് സഭയുടെ അടിത്തറയെന്ന് തൃശൂര്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂര്‍ അതിരൂപതയുടെ 137-ാം സ്ഥാപന ദിനാഘോഷത്തോടനുബന്ധിച്ചു കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷന്‍ ഫൊറോന ദൈവാലയത്തില്‍ നടന്ന ദിവ്യബലിമധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കേരളത്തിലെ മെത്രാന്മാര്‍ കൂടിക്കാഴ്ച നടത്തിയപ്പോഴും കൂട്ടായ്മയെക്കുറിച്ചാണ് ആരാഞ്ഞതെന്ന് സിബിസിഐ അധ്യക്ഷന്‍കൂടിയായ മാര്‍ താഴത്ത് പറഞ്ഞു. സീറോ മലബാര്‍ സഭയിലെ വൈദികര്‍, സമര്‍പ്പിതര്‍, അല്മായര്‍ എന്നിവര്‍ക്കിടയിലെ കൂട്ടായ്മയെ മാര്‍പാപ്പ അനുമോദിച്ചെന്നും കൂട്ടായ്മ കുടുംബങ്ങളില്‍നിന്നു ശീലിക്കണമെന്ന് ഓര്‍മിപ്പി ച്ചെന്നും
ഗോഹത്തി: അസമിലെ കാര്‍ബി ആന്‍ഗലോംഗ് ജില്ലയിലെ ദൈവാലയങ്ങളില്‍ പോലീസ് നടത്തിവരുന്ന പരിശോധനക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു. പരിശോധനയും കണക്കെടുപ്പും അവസാനിപ്പിക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ആവശ്യപ്പെട്ടു. പോലീസുകര്‍ ദൈവാലയ പരിസരങ്ങളിലേക്ക് യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഇടിച്ചുകയറുകയാണെന്ന് ജില്ലാ കമ്മീഷണര്‍ മധുമിത ഭഗവതിക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പോലീസുകള്‍ അവിടെയെത്തി ഫോട്ടോ എടുക്കുകയും അവിടെയുള്ളവരെ ചോദ്യം ചെയ്യുകയുമാണ്. പോലീസിന്റെ സര്‍വ്വേ ക്രൈസ്തവരില്‍ ഭയം ജനിപ്പിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. അതുകൊണ്ട് എത്രയും വേഗം പരിശോധനകള്‍ അവസാനിപ്പിക്കണമെന്നും ഫോറം ജില്ല ഭരണകൂടത്തോട്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ ചെങ്കലിലുള്ള എയ്ഞ്ചല്‍സ് വില്ലേജ് വലിയൊരു വിശ്വാസ സാക്ഷ്യത്തിന് വേദിയായത് വേറിട്ടൊരു കാഴ്ചയായി മാറി. പൊന്‍കുന്നം ഫൊറോനയുടെ കീഴിലുള്ള പതിനാല് ഇടവകകളില്‍നിന്നുമായി ആദ്യ കുര്‍ബാന സ്വീകരിച്ച നൂറ്റിഅമ്പതോളം കുട്ടികള്‍ അവരുടെ സന്തോഷം പങ്കുവെക്കാന്‍ ഒരുമിച്ചുകൂടുകയായിരുന്നു. വലിയ ഉത്സാഹത്തോടും ആനന്ദത്തോടുംകൂടിയാണ് സമയത്തിന് മുന്‍പുതന്നെ അധ്യാപകര്‍ക്കൊപ്പം അവര്‍ എയ്ഞ്ചല്‍സ് വില്ലേജിലെത്തിയത്. എയ്ഞ്ചല്‍സ് വില്ലേജ ഡയറക്ടര്‍ ഫാ. റോയി മാത്യു വടക്കേല്‍, ആശാനിലയം സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിറ്റി സേവ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഊഷ്മളമായ
ഗാസ: യുദ്ധവും പലായനവും സൃഷ്ടിച്ച കൊടിയ വേദനകള്‍ക്കു നടുവിലും പന്തക്കുസ്താ തിരുനാള്‍ ആഘോഷിച്ച് സമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനകളോടെ ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ദൈവാലയം. ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഗാസ ഇടവക വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലി സഹകാര്‍മികനായിരുന്നു. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം സൃഷ്ടിച്ച നാശത്തിനും കൊടിയ വേദനകള്‍ക്കും നടുവിലാണ് ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല ഗാസയില്‍ എത്തിയത്. സംഘര്‍ഷം ആരംഭിച്ച് ഏഴ്
Don’t want to skip an update or a post?