Follow Us On

11

September

2025

Thursday

  • ലഹരി വിരുദ്ധ ദിനാചരണം

    ലഹരി വിരുദ്ധ ദിനാചരണം0

    മാനന്തവാടി: മാനന്തവാടി മേരി മാതാ കോളേജില്‍ നടന്ന ലഹരിവിരുദ്ധ ദിനാചരണവും യൂത്ത് റെഡ് ക്രോസ് ജില്ലാതല പ്രവര്‍ത്തന ഉദ്ഘാടനവും കോളജ് മാനേജര്‍ ഫാ. സിബിച്ചന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ഗീത പുല്ലന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ റെഡ് ക്രോസ് ചെയര്‍മാന്‍ ബേബി പോത്തന്‍ മുഖ്യപ്രഭാഷണം നടത്തി. വൈആര്‍സി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍  ഫിലിപ്‌സ് സി.ഇ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍  അര്‍ജുന്‍ വൈശാഖ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍

  • ജീവന്‍ നിധിയുടെ ധനശേഖരണം നടത്തി

    ജീവന്‍ നിധിയുടെ ധനശേഖരണം നടത്തി0

    തൃശൂര്‍: തൃശൂര്‍ അതിരൂപത ജോണ്‍ പോള്‍ പ്രോ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ വലിയ കുടുംബങ്ങളെ പിന്തുണക്കുന്നതിനും പ്രോ-ലൈഫ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ‘ജീവന്‍ നിധി’യുടെ ധനസമാഹരണത്തിനുമായി കാഞ്ഞിരപ്പിള്ളി അമല കമ്മ്യൂണിക്കേഷന്‍സിന്റെ വിശുദ്ധ യൗസേപ്പിതാവിനെ പ്രമേയമാക്കിയിട്ടുള്ള ‘തച്ചന്‍’ എന്ന നാടകം അരങ്ങേറി. വ്യാകുലമാതാവിന്‍ ബസലിക്ക ഹാളില്‍ നടന്ന നാടകത്തിനു മുന്നോടിയായി നടന്ന ചടങ്ങില്‍ അതിരൂപത വികാരി ജനറല്‍ ഫാ. ജോസ് കോനിക്കര, ബസലിക്ക റെക്ടര്‍ ഫാ. തോമസ് കാക്കശേരി, പ്രോ-ലൈഫ് ഡയറക്ടര്‍ ഫാ. ഫ്രാന്‍സീസ് ട്വിങ്കിള്‍ വാഴപ്പിള്ളി, പ്രസിഡന്റ് ജെയിംസ് ആഴ്ചങ്ങാടന്‍ തുടങ്ങിയവര്‍

  • യു.കെയിലെ മാഞ്ചസ്റ്റര്‍ സീറോമലബാര്‍ ദൈവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു

    യു.കെയിലെ മാഞ്ചസ്റ്റര്‍ സീറോമലബാര്‍ ദൈവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു0

    മാഞ്ചസ്റ്റര്‍: യു.കെയിലെ സീറോ മലബാര്‍ ഹോളി ഫാമിലി മിഷന്‍ ഇടവക ദൈവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു. സമൂഹ ദിവ്യബലി, വചന സന്ദേശം, പ്രദക്ഷിണം, കലാ- സാംസ്‌കാരിക സായാഹ്നം തുടങ്ങിയ വിവിധ പരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്നു. വികാരി ഫാ. വിന്‍സെന്റ് ചിറ്റിലപ്പള്ളി സാംസ്‌കാരി സായാഹ്നം ഉദ്ഘാടനം ചെയ്തു. മാര്‍ഗംകളി, നൃത്തനൃത്യങ്ങള്‍, കഥാപ്രസംഗം, ബൈബിള്‍ നാടകം, ഗാനമേള തുടങ്ങിയവ സാംസ്‌കാരിക സായഹ്നത്തിന്റെ ഭാഗമായി നടന്നു. സമാപന സമ്മേളനം ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ സ്തുര്‍ഹമായി സേവനമനുഷ്ടിച്ച

  • ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് നേരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം

    ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് നേരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം0

    കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ എഴുതുന്നു ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടതോ, ഏതെങ്കിലും വിധത്തില്‍ ബന്ധിപ്പിക്കാവുന്നതോ ആയ അനിഷ്ടസംഭവങ്ങള്‍ വലിയ വിവാദങ്ങളായി മാറുകയും സ്ഥാപനങ്ങള്‍ക്കും ക്രൈസ്തവ സമൂഹത്തിനും സഭയ്ക്കും എതിരായ ആശയ പ്രചാരണങ്ങള്‍ക്ക് വേദിയൊരുക്കപ്പെടുകയും ചെയ്യുന്ന പതിവ് അടുത്തകാലത്തായി കണ്ടുവരുന്നതാണ്. സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ കാരണത്താലുള്ള ജീവനക്കാരുടെ ആത്മഹത്യകള്‍, വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകള്‍, ഹോസ്പിറ്റലുകളുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ക്രൈസ്തവ മാനേജ്മെന്റുകളുമായി ബന്ധപ്പെട്ടവയെങ്കില്‍ മാത്രമാണ് പലപ്പോഴും ഇത്തരം

  • സഭാശുശ്രൂഷകളുടെ ഫലപ്രദമായ നിര്‍വഹണത്തിന് ഏകോപനം അനിവാര്യം: മാര്‍ റാഫേല്‍ തട്ടില്‍

    സഭാശുശ്രൂഷകളുടെ ഫലപ്രദമായ നിര്‍വഹണത്തിന് ഏകോപനം അനിവാര്യം: മാര്‍ റാഫേല്‍ തട്ടില്‍0

    കാക്കനാട്: സഭാശുശ്രുഷകളുടെ ഫലപ്രദമായ നിര്‍വഹണത്തിന് ഏകോപനം അനിവാര്യമാണെന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍സഭയിലെ  വിവിധ കമ്മീഷന്‍ സെക്രട്ടറിമാരുടെയും മറ്റു ഓഫീസ് ഭാരവാഹികളുടെയും  സമ്മേളനം സഭാ ആസ്ഥാനമായ  കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒറ്റപ്പെട്ട ലക്ഷ്യങ്ങളും പ്രവര്‍ത്തനശൈലിയുമായി മുന്നോട്ടുപോയാല്‍ ദൈവരാജ്യ സ്ഥാപനം എന്ന സഭയുടെ ദൗത്യം നിറവേറ്റുന്നതില്‍ നാം പരാജയപ്പെടുമെന്നും അതിനാല്‍ സംഘാതാല്മകതയും സഹകരണവും കമ്മീഷനുകളുടെ പ്രവര്‍ത്തനത്തിന്റെ മുഖമുദ്രയായിമാറണമെന്നും  മാര്‍ തട്ടില്‍ ഓര്‍മ്മിപ്പിച്ചു. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ സ്വാഗതവും

  • നീതിനിഷേധത്തിനെതിരെ കളക്ടറേറ്റ് ധര്‍ണയുമായി മുനമ്പം ജനത

    നീതിനിഷേധത്തിനെതിരെ കളക്ടറേറ്റ് ധര്‍ണയുമായി മുനമ്പം ജനത0

    കൊച്ചി: വിലകൊടുത്ത് വാങ്ങിയ ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന മുനമ്പം -കടപ്പുറത്തെ ജനതക്ക് നീതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉടന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് എറണാകുളം കളക്ടറേറ്റിനു മുന്നില്‍ വിവിധ സമുദായങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ്ണ കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ്  ജൂഡ്  ഉദ്ഘാടനം ചെയ്തു. സി.എന്‍ രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുനമ്പം ജനതയെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിക്കണം.  ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന കാലവിളംബം ആസന്ന

  • ഇന്ന് ചരിത്രത്തിലെ ആദ്യ  പരീക്ഷണ ആണവ സ്‌ഫോടനത്തിന്റെ 80 – ാം വാര്‍ഷികം; സമാധാനത്തിനും ആണവ നിരായുധീകരണത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനകളുമായി സാന്താ ഫെ അതിരൂപത

    ഇന്ന് ചരിത്രത്തിലെ ആദ്യ പരീക്ഷണ ആണവ സ്‌ഫോടനത്തിന്റെ 80 – ാം വാര്‍ഷികം; സമാധാനത്തിനും ആണവ നിരായുധീകരണത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനകളുമായി സാന്താ ഫെ അതിരൂപത0

    വാഷിംഗ്ടണ്‍, ഡി.സി:  ചരിത്രത്തിലാദ്യമായി നടത്തിയ  പരീക്ഷണ ആണവ സ്‌ഫോടനത്തിന്റ 80 ാം വാര്‍ഷികദിനത്തില്‍  ആണവ നിരായുധീകരണത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനകളുമായി സാന്താ ഫെ രൂപത. 1945 ജൂലൈ 16 ന് പുലര്‍ച്ചെ 5:29 നാണ് ന്യൂ മെക്‌സിക്കോയിലെ ജോര്‍ണാഡ ഡെല്‍ മ്യൂര്‍ട്ടോ മരുഭൂമിയില്‍ ട്രിനിറ്റി എന്ന് കോഡ് നാമത്തില്‍  ആദ്യ ആണവ സ്‌ഫോടനം നടത്തിയത്. ഇന്ന് പുലര്‍ച്ചെ 5:29 ന്  ദൈവാലയമണികള്‍ മുഴക്കിക്കൊണ്ട് സാന്താ ഫെ രൂപതയിലെ ദൈവാലയങ്ങള്‍ ‘ദുഃഖകരമായ നാഴികക്കല്ലിന്റെ’ ഓര്‍മ പുതുക്കി. വാര്‍ഷികദിനത്തില്‍, സാന്താ

  • ഛത്തീസ്ഗഡില്‍ വീട്ടില്‍ നടത്തിയ പ്രാര്‍ത്ഥനാ യോഗം ബജ്‌റംഗദള്‍ തടഞ്ഞു; വീട്ടുടമസ്ഥന് നോട്ടീസ് നല്‍കി പോലീസ്

    ഛത്തീസ്ഗഡില്‍ വീട്ടില്‍ നടത്തിയ പ്രാര്‍ത്ഥനാ യോഗം ബജ്‌റംഗദള്‍ തടഞ്ഞു; വീട്ടുടമസ്ഥന് നോട്ടീസ് നല്‍കി പോലീസ്0

    റായ്പുര്‍ (ഛത്തീസ്ഗഡ്): വീട്ടില്‍ നടന്നുകൊണ്ടിരുന്ന പ്രാര്‍ത്ഥനാ യോഗം തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗദളിന്റെ നേതൃത്വത്തില്‍ തടസപ്പെടുത്തി. വീട്ടില്‍ അതിക്രമിച്ചുകയറിയവരുടെ പേരില്‍ കേസ് എടുക്കുന്നതിന് പകരം വീട്ടുടമസ്ഥന് നോട്ടീസ് നല്‍കിയിരിക്കുകയാണ് പോലീസ്. ഗവണ്‍മെന്റിന്റെ സ്ഥലം കയ്യേറി വീടു നിര്‍മിച്ചതാണോ, വീട്ടില്‍ പ്രാര്‍ത്ഥനായോഗം നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ടോ എന്നുമാണ് പോലീസിന്റെ വിചിത്രമായ ചോദ്യങ്ങള്‍. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയില്‍ ജൂലൈ 13-നാണ് ഈ സംഭവം ഉണ്ടായത്. പ്രാര്‍ത്ഥന നടന്നുകൊണ്ടിരുന്ന വീട്ടിലേക്ക് അതിക്രമിച്ചുകയറിയ സംഘം സ്ത്രീകളെ അസഭ്യം പറയുകയും എല്ലാവരെയും ബലമായി പോലീസ് സ്റ്റേഷനിലേക്ക്

Latest Posts

Don’t want to skip an update or a post?