Follow Us On

03

May

2024

Friday

  • ഡിവൈനില്‍ ബൈബിള്‍ പഠനം

    ഡിവൈനില്‍ ബൈബിള്‍ പഠനം0

    ചാലക്കുടി: ഡിവൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബൈബിള്‍ ആന്‍ഡ് സ്പിരിച്വാലിറ്റിയുടെ നേതൃത്വത്തില്‍ രണ്ട് ഹ്രസ്വകാലം ബൈബിള്‍ കോഴ്‌സുകളും ഒരു ദീര്‍ഘകാല ബൈബിള്‍ കോഴ്‌സും നടത്തുന്നു. ഏപ്രില്‍ ഏഴ് മുതല്‍ മെയ് ഒന്‍പത് വരെ മലയാളത്തിലും (ഫീസ് 5500 രൂപ) മെയ് 12 മുതല്‍ ജൂണ്‍ 29 വരെ ഇംഗ്ലീഷിലുമാണ് (ഫീസ് 8500 രൂപ) ഹ്രസ്വകാല കോഴ്‌സുകള്‍ നടത്തുന്നത്. ജൂലൈ 20 മുതല്‍ 2025 മാര്‍ച്ച് 15 വരെയാണ് ഇംഗ്ലീഷ് ഭാഷയിലുള്ള ദീര്‍ഘകാല ബൈബിള്‍ കോഴ്‌സ് (ഫീസ് 35,000 രൂപ).

  • ബാലശാസ്ത്ര പ്രതിഭകള്‍ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക്‌

    ബാലശാസ്ത്ര പ്രതിഭകള്‍ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക്‌0

    പാലാ: പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബാലശാസ്ത്ര പ്രതിഭകള്‍ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ ഗവേഷണ പ്രബന്ധാവതരണത്തിന് അര്‍ഹത നേടി. 31-ാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലാണ് സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ദിയ തെരേസ് മനോജ്, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഡിജോണ്‍ മനോജ് എന്നിവര്‍ പ്രൊജക്ട് അവതരിപ്പിക്കുന്നത്. ഈ വര്‍ഷത്തെ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ മുഖ്യവിഷയമായ ആരോഗ്യത്തിനും ക്ഷേമത്തിനും ആവാസവ്യവസ്ഥയെ അറിയുക എന്നതിനെ അധികരിച്ച് പ്രാണിഭോജിച്ചെടികളും കൊതുകുനിയന്ത്രണവും – ഒരു പഠനം എന്ന ഗവേഷണ പ്രബന്ധമാണ് ബാലശാസ്ത്രജ്ഞര്‍ക്ക് ദേശീയ

  • തലമുറകളെ രൂപപ്പെടുത്തുന്നതില്‍ അധ്യാപകര്‍ക്ക് വലിയ പങ്കുണ്ട്

    തലമുറകളെ രൂപപ്പെടുത്തുന്നതില്‍ അധ്യാപകര്‍ക്ക് വലിയ പങ്കുണ്ട്0

    തൃശൂര്‍: തലമുറകളെ രൂപപ്പെടുത്തുന്നതില്‍ അധ്യാപകര്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂര്‍ അതിരൂപതാ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   ഗില്‍ഡ് അതിരൂപതാ പ്രസിഡന്റ് എ.ഡി സാജു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന 117 അധ്യാപകര്‍ക്ക് സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ മെമന്റോ വിതരണം ചെയ്തു. മുന്‍കാല ഡയറക്ടര്‍മാരെ മാര്‍ താഴത്ത് ആദരിച്ചു. യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജോയ്

  • മാഹി ബസലിക്ക പ്രഖ്യാപനവും പൊതുസമ്മേളനവും 24-ന്

    മാഹി ബസലിക്ക പ്രഖ്യാപനവും പൊതുസമ്മേളനവും 24-ന്0

    മാഹി: മാഹി സെന്റ് തെരേസാ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ ബസിലിക്ക പ്രഖ്യാപനവും സമര്‍പ്പണവും ആഘോഷങ്ങളും 23 മുതല്‍ 25 വരെ നടക്കും. 23 ന് ഉച്ചയ്ക്ക് 12ന് കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം ദൈവാലയത്തിനകത്ത് പ്രതിഷ്ഠിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന ദിവ്യബലിക്ക് ബിഷപ് ഡോ. ചക്കാലയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. 24 ന് ഉച്ചകഴിഞ്ഞ് മൂന്നിന് വരാപ്പുഴ അതിരൂപത ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ കാര്‍മികത്വത്തില്‍ പൊ

  • നീതിബോധമുള്ള സമൂഹം രാഷ്ട്ര പുരോഗതിയുടെ അടിത്തറ

    നീതിബോധമുള്ള സമൂഹം രാഷ്ട്ര പുരോഗതിയുടെ അടിത്തറ0

    കോട്ടയം: നീതിബോധമുള്ള സമൂഹം രാഷ്ട്ര പുരോഗതിയുടെ അടിത്തറയാണെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗിവര്‍ഗീസ് മാര്‍ അപ്രേം. ഫെബ്രുവരി 20- ലോക സാമൂഹ്യനീതി ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ നടത്തിയ സാമൂഹ്യനീതി ദിനാചരണം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. ഭരണഘടന അനുശാസിക്കുന്ന തുല്യനീതി ഓരോരുത്തര്‍ക്കും ഉറപ്പുവരുത്തുന്നതോടൊപ്പം അര്‍ഹതപ്പെട്ടവര്‍ക്ക് നീതി ഉറപ്പുവരുത്തുവാനും കഴിയണമെന്നും മാര്‍ അപ്രേം കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴസണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത

  • കാഞ്ഞിരപ്പള്ളിയില്‍ സുവര്‍ണജൂബിലി സന്യസ്ത സംഗമം

    കാഞ്ഞിരപ്പള്ളിയില്‍ സുവര്‍ണജൂബിലി സന്യസ്ത സംഗമം0

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ  സുവര്‍ണജൂബിലി യുടെ ഭാഗമായി സംഘടിപ്പിക്കുന്ന സന്യാസിനികളുടെ പരിശീലന സംഗമങ്ങള്‍ക്ക് പൊടിമറ്റം നിര്‍മ്മല കോളജില്‍ തുടക്കമായി. രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് പവ്വത്തില്‍ സന്യാസിനികളുടെ ദൈവശാസ്ത്ര പരിശീല നത്തിനായി കാഞ്ഞിരപ്പള്ളി പൊടിമറ്റത്ത് ആരംഭിച്ച നിര്‍മ്മല തിയോളജിക്കല്‍ കോളജില്‍ പരിശീലനം നേടിയ സന്യാ സിനികളുടെ ഒത്തുചേരലവസരമെന്ന നിലയിലും കൂടിയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. 1980-83 ബാച്ചില്‍ പരിശീലനം നേടിയ സന്യാസിനികളാണ് സംഗമത്തില്‍ പങ്കെടുത്തത്. രൂപത വികാരി ജനറാളും ചാന്‍സലറുമായ റവ. ഡോ കുര്യന്‍ താമരശേരി

  • കേരള ഗവണ്‍മെന്റിന്റെ  സയന്‍സ് റൈറ്റിംഗ് ഫെലോഷിപ്പ്  ഡോ. ജൂബി മാത്യൂവിന്‌

    കേരള ഗവണ്‍മെന്റിന്റെ സയന്‍സ് റൈറ്റിംഗ് ഫെലോഷിപ്പ് ഡോ. ജൂബി മാത്യൂവിന്‌0

    കാഞ്ഞിരപ്പള്ളി: കേരള ഗവണ്‍മെന്റിന്റെ കീഴിലുള്ള കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നല്‍കുന്ന പി ടി ഭാസ്‌കര പണിക്കര്‍ സയന്‍സ് റൈറ്റിംഗ് ഫെലോഷിപ്പ് 2023 അവാര്‍ഡ് ഡോ. ജൂബി മാത്യൂവിന്. ഒരു ലക്ഷം രൂപ ഫെലോഷിപ്പായി ലഭിക്കും. മലയാളത്തില്‍ ശാസ്ത്ര ആശയവിനിമയവും എഴുത്തും പ്രോത്സാഹിപ്പിക്കാനും പുസ്തകങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും ശാസ്ത്രത്തെ സമൂഹത്തിലേക്ക് എത്തിക്കാനും സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനാണ് ഈ അവാര്‍ഡ് ഗവണ്‍മെന്റ് നല്‍കുന്നത്. കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് വിഭാഗം മേധാവിയും കാഞ്ഞിരപ്പള്ളി

  • ദൈവത്തിന് ഒന്നാം സ്ഥാനം നല്‍കണം:  കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ

    ദൈവത്തിന് ഒന്നാം സ്ഥാനം നല്‍കണം: കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ0

    പാനാജി (ഗോവ): നമുക്ക് ജീവന്‍ നല്‍കിയ ദൈവത്തെ ഒന്നാം സ്ഥാനത്ത് നിര്‍ത്തുകയും മറ്റുള്ളവരുടെ നന്മയ്ക്കായി നിസ്വാര്‍ത്ഥമായി ജീവിക്കുന്നതുമാണ് പ്രധാന കാര്യമെന്ന് ഗോവ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ. നോമ്പുകാലത്തിന്റെ ആരംഭിത്തില്‍ ചരിത്രപ്രസിദ്ധമായ സാന്‍കോലെ ദൈവാലത്തിലേക്കുള്ള വാര്‍ഷിക തീര്‍ത്ഥാടന വേളയിലാണ് കര്‍ദിനാള്‍ ഇങ്ങനെ പറഞ്ഞത്. നാമെല്ലാവരും ഈ ലോകത്തിലെ തീര്‍ത്ഥാടകരാണ്. ജനിക്കുമ്പോള്‍ നമ്മള്‍ ഒന്നും കൊണ്ടുവരുന്നില്ല, മരിച്ചതിന് ശേഷം ഒന്നും തിരികെ കൊണ്ടുപോകുന്നുമില്ല, കര്‍ദിനാള്‍ ഓര്‍മ്മിപ്പിച്ചു. ഭാവാര്‍ത്ഥച്ചി യാത്ര എന്നറിയപ്പെടുന്ന തീര്‍ത്ഥാടനം പുലര്‍ച്ചെ രണ്ട് മണിക്ക്

Latest Posts

Don’t want to skip an update or a post?