ഫാ. ജോസഫ് തട്ടകത്ത് അന്തരിച്ചു
- ASIA, Featured, Kerala, LATEST NEWS
- September 11, 2025
പാലാ: വിശുദ്ധ അല്ഫോന്സാമ്മയുടെ തിരുനാളിന് ഭരണങ്ങാനം അല്ഫോന്സാ തീര്ത്ഥാടനകേന്ദ്രത്തില് ജൂലൈ 19 ന് കൊടിയേറും. രാവിലെ 11.15 ന് ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് നിര്വഹിക്കും. പ്രധാന തിരുനാള് 28 ന്. തിരുനാള് ദിവസങ്ങളില് ദിവസവും രാവിലെ 5.30, 6.45, 8.30, 10.00, 11.30, വൈകുന്നേരം 2.30, 3.30, 5.00. 7.00 എന്നീ സമയങ്ങളില് വിശുദ്ധ കുര്ബാനയും നൊവേനയും ഉണ്ടായിരിക്കും. ദിവസവും വൈകുന്നേരം 4.30 ന് സായാഹ്ന പ്രാര്ത്ഥനയും 6.15 ന് ജപമാല മെഴുകുതിരി പ്രദക്ഷിണവുമുണ്ട്.
തിരുവനന്തപുരം: ധന്യന് മാര് ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 72-ാം ഓര്മപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന മെഴുകുതിരി നേര്ച്ച പ്രദക്ഷിണം വിശ്വാസി സംഗമമായി മാറി. സന്ധ്യാ നമസ്കാരത്തിനുേശഷം വിശ്വാസികള് പട്ടം സെന്റ് മേരീസ് കത്തീഡ്രലില്നിന്നു കത്തിച്ച മെഴുകുതിരികളുമായി പ്രദക്ഷിണം നടത്തി. ആര്ച്ചുബിഷപ് കര്ദിനാള് ബസേലിയോസ് മാര് ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്മികത്വത്തില് കബറിടത്തില് ധൂപപ്രാര്ത്ഥന നടത്തി. പിന്നാലെ കത്തീഡ്രലിന്റെ ബാല്ക്കണിയില്നിന്ന് അപ്പസ്തോലിക ആശീര്വാദം നല്കി. മുഖ്യാതിഥിയായി എത്തിയ വത്തിക്കാന് സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ അന്താരാഷ്ട്ര സംഘടനകളുടെ പ്രത്യേക ചുമതലയുള്ള സെക്രട്ടറി ആര്ച്ചുബിഷപ് പോള് ഗല്ലഗറും
അബുജ/നൈജീരിയ: നൈജീരിയയിലെ ഔച്ചി രൂപതയിലെ ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് മൈനര് സെമിനാരിയില് സായുധസംഘം നടത്തിയ ആക്രമണത്തില് ഒരു സുരക്ഷാ ജീവനക്കാരന് കൊല്ലപ്പെടുകയും മൂന്ന് സെമിനാരി വിദ്യാര്ത്ഥികളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. നിരവധി തോക്കുധാരികള് അടങ്ങിയ സംഘമാണ് ആക്രമണത്തിന് നേതൃത്വം നല്കിയതെന്ന് ഔച്ചി രൂപതയുടെ കമ്മ്യൂണിക്കേഷന്സ് ഡയറക്ടര് ഫാ. പീറ്റര് എഗിലേവ പറഞ്ഞു. എഡോ സംസ്ഥാനത്തെ എറ്റ്സാക്കോ ഈസ്റ്റ് ലോക്കല് ഗവണ്മെന്റ് ഏരിയ (എല്ജിഎ)യിലെ ഇവിയാനോക്പോഡിയില് സ്ഥിതി ചെയ്യുന്ന കത്തോലിക്കാ സ്ഥാപനത്തിന് നേരെയാണ് രാത്രി 9 മണിയോടെ ആക്രമണമുണ്ടായത്. സെമിനാരിയില് സുരക്ഷാ
കൊച്ചി: മലയോര, തീരദേശ ജനതയുടെ ദുരിതങ്ങള്ക്കു പരിഹാരം കാണാനും ലഹരി വ്യാപനം തടയാനും സമഗ്രമായ പദ്ധതി വേണമെന്ന് കെസിബിസി അല്മായ കമ്മിഷന് ചെര്മാന് ബിഷപ് മാര് ജോര്ജ് മഠത്തികണ്ടത്തില്. കേരള കാത്തലിക് ഫെഡറേഷന് (കെസിഎഫ്) സംസ്ഥാന നേതൃസംഗമം മുവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല് സെന്ററില് ഉദ്ഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം. കാട് നാട്ടിലേക്കിറങ്ങിയും കടല് കരയിലേക്കു കയറിയും കേരളം ചുരുങ്ങുകയാണ്. കര്ഷകരെയും തൊഴിലാളികളെയും അവഗണിച്ച് കോര്പറേറ്റ് ഏജന്സികള്ക്കു വേണ്ടിയാണു ഭരണകര്ത്താക്കള് നിലകൊള്ളുന്നതെന്നും വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള അനിയന്ത്രിതമായ വിദേശകുടിയേറ്റം
മുനമ്പം /കൊച്ചി: വിലകൊടുത്ത് വാങ്ങിയ ഭൂമിയുടെ റവന്യൂ അവകാശങ്ങള്ക്ക് വേണ്ടി സമരം ചെയ്യുന്ന മുനമ്പം -കടപ്പുറത്തെ ജനതക്ക് നീതി നടപ്പാക്കാന് സര്ക്കാര് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 16 (നാളെ) രാവിലെ 11 ന് കാക്കനാട് കളക്ടറേറ്റിനുമുന്നില് ധര്ണ്ണ നടത്തും. അതിന് മുന്നോടിയായി മുന്സിപ്പല് ഓഫീസിനു മുന്നില്നിന്ന് കളക്ടറേറ്റിന്റെ തെക്കേ ഗേറ്റിലേക്ക് റാലി നടക്കും. വരാപ്പുഴ, കോട്ടപ്പുറം, രൂപതകളിലെ അല്മായ നേതാക്കളും, എസ്എന്ഡിപി, കുടുംബി, വേട്ടുവ, അരയ തുടങ്ങിയ സമുദായ ങ്ങളുടെ നേതൃനിരയും ഉള്പ്പെടെ നിരവധി പേര് പങ്കെടുക്കും.
വത്തിക്കാന് സിറ്റി: 2025 ജൂബിലി വര്ഷത്തിന്റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷം ജൂലൈ 28 മുതല് ഓഗസ്റ്റ് മൂന്നുവരെ വത്തിക്കാനില് നടക്കും. ‘പ്രത്യാശയുടെ തീര്ത്ഥാടകര്’ എന്ന പ്രമേയത്തില് നടക്കുന്ന ജൂബിലിയാഘോഷം 18 നും 35 നും ഇടയില് പ്രായമുള്ള ലോകമെങ്ങുംനിന്നുള്ള യുവജനങ്ങളുടെ സംഗമവേദിയാകും. ഓഗസ്റ്റ് ഒന്നിന് റോമിലെ ചിര്ക്കോ മാസിമോ സ്റ്റേഡിയത്തില് അനുരഞ്ജന കൂദാശയുടെ ആഘോഷവും നടക്കും. രണ്ടിന് തെക്കുകിഴക്കന് റോമിലെ തോര് വെര്ഗാത്ത യൂണിവേഴ്സിറ്റി കാമ്പസില് നടക്കുന്ന ജാഗരണ പ്രാര്ത്ഥനയോടെയും പിറ്റേന്നു രാവിലെ നടക്കുന്ന വിശുദ്ധ കുര്ബാനയോടെയും
താമരശേരി: താമരശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഈ വര്ഷം പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളുടെ സംഗമം ‘ഏയ്ഞ്ചല്സ് മീറ്റ്’ നടത്തി. ചെറുപുഷ്പ മിഷന്ലീഗിന്റെ നേതൃത്വത്തില് പുല്ലൂരാംപാറ ബഥാനിയായില് നടന്ന സംഗമം താമരശേരി രൂപതാധ്യക്ഷന് മാര് റെമീജിയോസ് ഇഞ്ചനാനിയില് ഉദ്ഘാടനം ചെയ്തു. ഈശോയെ സ്നേഹിക്കുമ്പോള് തിന്മയുടെ ശക്തികള് നമ്മെ സമീപിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ സ്തുതികളാണ് ഈശോയ്ക്ക് ഏറ്റവും ഇഷ്ടമെന്ന് മാര് ഇഞ്ചനാനിയില് കൂട്ടിച്ചേര്ത്തു. ജിനോ തറപ്പുതൊട്ടിയില് അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറല് മോണ്.
തിരുവനന്തപുരം: ധന്യന് മാര് ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 72-ാം ഓര്മപ്പെരുന്നാളിനോടനുബന്ധിച്ച് ഇന്ന് (ജൂലൈ 14) വൈകുന്നേരം ആറിന് ആര്ച്ചുബിഷപ് കര്ദിനാള് ബസേലിയോസ് മാര് ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്മികത്വത്തില് സന്ധ്യാപ്രാര്ത്ഥന നടത്തും. തുടര്ന്ന് മെഴുകുതിരി നേര്ച്ച പ്രദക്ഷിണം. വത്തിക്കാന് സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ അന്താരാഷ്ട്ര സംഘടനകളുടെ പ്രത്യേക ചുമതലയുള്ള സെക്രട്ടറി ആര്ച്ചുബിഷപ് പോള് ഗല്ലഗറും മറ്റു മെത്രാന്മാരും വൈദികരും സന്യസ്തരും വിശ്വാസിഗണവും കത്തിച്ച തിരികളുമായി പ്രദക്ഷിണത്തില് അണിചേരും. വിവിധ സ്ഥലങ്ങളില്നിന്നുള്ള തീര്ത്ഥാടന പദയാത്രകള് വൈകുന്നേരം അഞ്ചിന് പട്ടം സെന്റ് മേരീസ്
Don’t want to skip an update or a post?