Follow Us On

24

November

2024

Sunday

  • കുരിശടയാളം വരച്ചതും കാരണമായി; ജൂഡോ ലോകചാമ്പ്യന്  അഞ്ച് മാസം വിലക്ക്

    കുരിശടയാളം വരച്ചതും കാരണമായി; ജൂഡോ ലോകചാമ്പ്യന് അഞ്ച് മാസം വിലക്ക്0

    ബെല്‍ഗ്രേഡ്/സെര്‍ബിയ: ഒളിമ്പിക്‌സ് വേദിയില്‍ കുരിശടയാളം വരച്ചതുള്‍പ്പടെയുള്ള കാരണങ്ങള്‍ ചുമത്തി സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സ് വിശ്വാസിയായ നെമാഞ്ച മജ്‌ദോവിന്  അന്താരാഷ്ട്ര ജൂഡോ ഫൗണ്ടേഷന്‍ അഞ്ചുമാസം വിലക്കേര്‍പ്പെടുത്തി. ക്രൈസ്തവ മതത്തിന്റെ അടയാളമായ കുരിശടയാളം വരച്ചതിന് പുറമെ മത്സരശേഷം എതിരാളിക്ക് മുമ്പില്‍ കുമ്പിടാന്‍ വിസമ്മതിച്ചു, ജൂഡോയുടെ ഔദ്യോഗിക വേഷം കളിക്കളത്തില്‍ വച്ചുതന്നെ മാറി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് നെമാഞ്ചക്ക് അന്താരാഷ്ട്ര ജൂഡോ ഫൗണ്ടേഷന്‍ അഞ്ച് മാസം വിലക്കേര്‍പ്പെടുത്തിയത്. കുരിശടയാളം വരച്ചതിന്റെ പേരില്‍ താന്‍ മാപ്പു പറയുകയില്ലെന്നും അങ്ങനെ ചെയ്യാന്‍ താന്‍ ഒരിക്കലും തയാറാകില്ലെന്നും

  • ഇഎസ്എ; റിപ്പോര്‍ട്ടുകളില്‍ ഗുരുതരമായ പിശകുകള്‍

    ഇഎസ്എ; റിപ്പോര്‍ട്ടുകളില്‍ ഗുരുതരമായ പിശകുകള്‍0

    ഡോ. ചാക്കോ കാളംപറമ്പില്‍ (ലേഖകന്‍ പശ്ചിമഘട്ട ജന സംരക്ഷണ സമിതി ജനറല്‍ കണ്‍വീനറും സീറോ മലബാര്‍ സഭ വക്താവുമാണ്) കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ചുള്ള പശ്ചിമഘട്ടത്തിലെ ഇഎസ്എ പ്രഖ്യാപനത്തിന്റെ ആറാമത് കരട് വിജ്ഞാപനം ഇക്കഴിഞ്ഞ ജൂലൈ 31നാണ് ഇറങ്ങിയത്. പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയം അന്നുമുതല്‍ 60 ദിവസമാണ് . ഇതിനു മുന്‍പ് അഞ്ചു പ്രാവശ്യം ഇറക്കിയ കരട് വിജ്ഞാപനങ്ങളിന്മേല്‍ അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കാത്തതുകൊണ്ട്, മുമ്പു നല്‍കിയ പരാതികള്‍ കരട് വിജ്ഞാപനങ്ങളുടെ കാലാവധി അവസാനിച്ചതോടെ അസാധുവായിരിക്കുകയാണ്. എന്നാല്‍ കേരളമൊഴികെയുള്ള 5

  • വാര്‍ത്തകള്‍ക്കുമുമ്പും  മുന്നറിയിപ്പ് വേണ്ടിവരുമോ?

    വാര്‍ത്തകള്‍ക്കുമുമ്പും മുന്നറിയിപ്പ് വേണ്ടിവരുമോ?0

    ജോസഫ് മൂലയില്‍ കഴിഞ്ഞ ആഴ്ചയില്‍ കണ്ട ഒരു ട്രോള്‍ ഏറെ ചിന്തിപ്പിച്ചു. ഒരാഴ്ചത്തേക്ക് ആരും പത്രവാര്‍ത്തകള്‍ എഴുതേണ്ടതിലെന്ന് പ്രധാന അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ചിത്രമായിരുന്നത്. ആരാണ് അതു തയാറാക്കിയതെന്ന് ഓര്‍ക്കുന്നില്ല. എന്നാല്‍, കേരളത്തിലെ ഇപ്പോഴത്തെ സാമൂഹ്യ സാഹചര്യം അതിലുണ്ട്. കുട്ടികളോട് ടിവിയിലെ വാര്‍ത്തകള്‍ കാണണമെന്നോ പത്രം വായിക്കണമെന്നോ പറയാന്‍ കഴിയാത്ത വിധത്തില്‍ മോശമായ കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചില സിനിമകള്‍ക്ക് നിയമപ്രകാരം ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുപോലെ, വാര്‍ത്തകള്‍ വായിക്കുന്നതിന് മുമ്പ് പ്രായപൂര്‍ത്തിയായവര്‍ മാത്രമേ കാണാവൂ എന്ന് മുന്നറിയിപ്പ്

  • കെസിബിസി നാടക മേള   23 മുതല്‍ 30 വരെ

    കെസിബിസി നാടക മേള 23 മുതല്‍ 30 വരെ0

    കൊച്ചി: 35-ാമത് കെസിബിസി അഖില കേരള പ്രൊഫഷണല്‍ നാടക മേള സെപ്റ്റംബര്‍ 23 മുതല്‍ 30 വരെ പാലാരിവട്ടം പിഒസിയില്‍ നടക്കും. 23-ന് വൈകുന്നേരം 5.30ന് നാടകമേള ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആദ്യ മത്സരനാടകം അവതരിപ്പിക്കും. തിരുവനന്തപുരം സാഹിതിയുടെ ‘മുച്ചീട്ടു കളിക്കാരന്റെ മകള്‍’, ആലപ്പുഴ സൂര്യകാന്തിയുടെ ‘കല്യാണം’, അമ്പലപ്പുഴ അക്ഷരജ്വാലയുടെ ‘അനന്തരം’, കൊല്ലം അനശ്വരയുടെ ‘അന്നാ ഗാരേജ്’, കോഴിക്കോട് സങ്കീര്‍ത്തനയുടെ ‘വെളിച്ചം’, കൊല്ലം കാളിദാസ കലാകേന്ദ്രയുടെ ‘അച്ഛന്‍’, കൊച്ചിന്‍ ചന്ദ്രകാന്തയുടെ ‘ഉത്തമന്റെ സങ്കീര്‍ത്തനം’, എന്നീ നാടകങ്ങള്‍ മത്സര

  • കര്‍ഷകര്‍ക്കു അന്തസോടെ ജീവിക്കാന്‍ സാഹചര്യം ഒരുക്കണം

    കര്‍ഷകര്‍ക്കു അന്തസോടെ ജീവിക്കാന്‍ സാഹചര്യം ഒരുക്കണം0

    സുല്‍ത്താന്‍ ബത്തേരി: കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിച്ച് കര്‍ഷകര്‍ക്കു അന്തസോടെ ജീവിക്കാന്‍ സര്‍ക്കാര്‍ സാഹചര്യം ഒരുക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ ബത്തേരി ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ്. പരിതാപകരമാണ് കര്‍ഷകരുടെ ഇന്നത്തെ അവസ്ഥ. ജീവനക്കാര്‍ക്ക് അനുകൂല്യങ്ങളും ഉത്സവബത്തയും നല്‍കാന്‍ ഉത്സാഹിക്കുന്ന ഭരണാധികാരികളുടെ കര്‍ഷകരോടുള്ള സമീപനം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. വയനാടിനുവേണ്ടി ലോകം മുഴുവനുള്ള മലയാളികളില്‍നിന്നു സഹായം ഒഴുകുമ്പോള്‍ അവഗണിക്കപ്പെട്ടുപോകുന്ന ജില്ലയിലെ കര്‍ഷകരുടെ അവസ്ഥയെ ഉത്തരവാദിത്വപ്പെട്ടവര്‍ കാണാതിരി ക്കുന്നതു നീതിയല്ല. 2021 മുതല്‍ കാലവര്‍ഷത്തിലുണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരം

  • കത്തോലിക്ക കോണ്‍ഗ്രസ് സാമൂഹ്യനീതിയുടെ ശബ്ദമാകണം

    കത്തോലിക്ക കോണ്‍ഗ്രസ് സാമൂഹ്യനീതിയുടെ ശബ്ദമാകണം0

    കല്‍പ്പറ്റ: കത്തോലിക്ക കോണ്‍ഗ്രസ് സഭയുടെയും സമുദായ ത്തിന്റെയും സാമൂഹിക  നീതിയുടെയും  ശബ്ദമാകണമെന്ന് മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം. നീതു വരകുകാലായില്‍ നഗറില്‍ (ഡി പോള്‍ ഓഡിറ്റോറിയം) കത്തോലിക്ക കോണ്‍ഗ്രസ് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ചെറുസംരംഭകരും അതിരൂക്ഷമായ പ്രതിസന്ധിയിലാണ്. കാര്‍ഷിക ഉത്പന്നങ്ങളില്‍ പലതിനും ന്യായവിലയില്ല. കര്‍ഷകന്റെ ജീവനും ജീവനോ പാധികള്‍ക്കും സംരക്ഷണമില്ല. ടൂറിസം മേഖലയെ നേരിട്ടും അല്ലാതെയും ഉപജീവനത്തിനു ആശ്രയിക്കുന്ന നൂറുകണക്കിന് സാധാരണക്കാരും വലിയ പ്രതിസന്ധിയിലാണ്. സ്വാഭാവിക നീതിനിഷേധം നേരിടുന്ന ഈ

  • സ്വവര്‍ഗാനുരാഗത്തിനെതിരെ സംസാരിച്ചാല്‍ വിദ്വേഷകുറ്റം, മതവികാരം വ്രണപ്പെടുത്തിയാല്‍ കുഴപ്പമില്ല  സ്പാനിഷ് ഗവണ്‍മെന്റിന്റെ ഇരട്ടത്താപ്പ് ചൂണിക്കാണിച്ച് സ്പാനിഷ് എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സ്

    സ്വവര്‍ഗാനുരാഗത്തിനെതിരെ സംസാരിച്ചാല്‍ വിദ്വേഷകുറ്റം, മതവികാരം വ്രണപ്പെടുത്തിയാല്‍ കുഴപ്പമില്ല സ്പാനിഷ് ഗവണ്‍മെന്റിന്റെ ഇരട്ടത്താപ്പ് ചൂണിക്കാണിച്ച് സ്പാനിഷ് എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സ്0

    മാഡ്രിഡ്/സ്‌പെയിന്‍: മതവികാരം വ്രണപ്പെടുത്തുന്നത് കുറ്റമല്ലാതാക്കുകയും സ്വവര്‍ഗാനുരാഗവും ലിംഗമാറ്റവും പോലുള്ള കാര്യങ്ങള്‍ക്ക് എതിരായി സംസാരിക്കുന്നത് വിദ്വേഷക്കുറ്റമാക്കുകയും ചെയ്യുന്ന സ്പാനിഷ് ഗവണ്‍മെന്റിന്റെ പുതിയ ‘ആക്ഷന്‍ പ്ലാന്‍’ നിരാകരിക്കുന്നതായി സ്പാനിഷ് എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സ് തലവന്‍ ആര്‍ച്ചുബിഷപ് ലൂയിസ് അര്‍ഗുയെല്ലോ. മതവിശ്വാസികളുടെ വിശ്വാസസംഹിതയെയോ ആചാരങ്ങളെയോ പരസ്യമായി വാക്കിലൂടെയോ എഴുത്തിലൂടെയോ അവഹേളിക്കുന്നത് കുറ്റമല്ലാതാക്കാനുള്ള നിര്‍ദേശമാണ് പുതിയ ആക്ഷന്‍ പ്ലാനിലുള്ളത്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിലും ക്രിയാത്മകതയുടെ മറവിലും ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നത് തടയുന്നതിനായി ഉപയോഗിച്ചുകൊണ്ടിരുന്ന നിയമം അസാധുവാക്കുന്നത് വിശ്വാസികളുടെ നേര്‍ക്കുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് ക്രൈസ്തവ അഭിഭാഷകരുടെ സംഘടന

  • പുനരൈക്യ വാര്‍ഷികവും സഭാ സംഗമവും

    പുനരൈക്യ വാര്‍ഷികവും സഭാ സംഗമവും0

    തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ 94-ാമത് പുനരൈക്യ വാര്‍ഷികവും സഭാ സംഗമവും പാറശാല ഭദ്രാസനത്തിന്റെ ആതിഥേയത്വത്തില്‍ മാര്‍ ഈവാനിയോസ് നഗറില്‍ (വിപിഎസ് മലങ്കര എച്ച്എസ്എസ് വെങ്ങാനൂര്‍) 20, 21 തീയതികളില്‍ നടക്കും. 20ന് വൈകുന്നേരം ആറ് മുതല്‍ 8.30 വരെയുള്ള സുവിശേഷ പ്രസംഗങ്ങള്‍ക്കും ദിവ്യകാരുണ്യ ആരാധനക്കും മലങ്കര സഭാതല സുവിശേഷ സംഘം നേതൃത്വം നല്‍കും. പുനരൈക്യ വാര്‍ഷികത്തോടനുബന്ധിച്ച് 21ന് രാവിലെ എട്ടു മുതല്‍ 10 വരെ എംസിസിഎല്‍ സഭാതല സംഗമം, എംസിവൈഎം അന്തര്‍ദ്ദേശിയ യുവജന കണ്‍വന്‍ഷന്‍,

Latest Posts

Don’t want to skip an update or a post?