Follow Us On

09

July

2025

Wednesday

  • സ്വര്‍ഗം ഒരു കുടക്കീഴില്‍’; വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം ശ്രദ്ധേയമായി

    സ്വര്‍ഗം ഒരു കുടക്കീഴില്‍’; വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം ശ്രദ്ധേയമായി0

    കണ്ണൂര്‍: കത്തോലിക്ക സഭയിലെ 1500-ലേറെ വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പൊതുദര്‍ശനത്തിനും വണക്കത്തിനും അവസരമൊരുക്കി തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന മരിയന്‍ തീര്‍ത്ഥാടന ദൈവാലയം. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ആദ്യനൂറ്റാണ്ടുമുതല്‍ സമീപകാലത്ത് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടവര്‍വരെയുള്ളവരുടെ തിരുശേഷിപ്പുകള്‍ പ്രദര്‍ശനത്തിനും പൊതുവണക്കത്തിനും ഒരുക്കിയിരുന്നു. ക്രൈസ്തവ വിശ്വാസത്തിനുവേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികളുടെയും കറകളഞ്ഞ വിശ്വാസജീവിതം നയിച്ചവരുടെയും വേദപാരംഗതരുടെയുമെല്ലാം തിരുശേഷിപ്പുകള്‍ ‘സ്വര്‍ഗം ഒരു കുടക്കീഴില്‍’ എന്ന് പേരിട്ട പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു. ക്രിസ്തുവിനെ കുരിശിലേറ്റിയപ്പോള്‍ ശിരസില്‍ അണിയിച്ച മുള്‍ക്കിരീടത്തിലെ മുള്ളിന്റെ

  • ശരിദൂരമാകാന്‍ ലത്തീന്‍ സമുദായം; ശക്തി തെളിയിച്ച് സമുദായ സംഗമം

    ശരിദൂരമാകാന്‍ ലത്തീന്‍ സമുദായം; ശക്തി തെളിയിച്ച് സമുദായ സംഗമം0

    കൊച്ചി: ലത്തീന്‍ വോട്ട് ബാങ്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും കുത്തകയല്ലെന്ന് പ്രഖ്യാപിച്ച് കെഎല്‍സിഎ എറണാകുളം ജില്ലാ സമുദായ സംഗമം സംഘടിപ്പിച്ചു. വരുന്ന തിരഞ്ഞെടുപ്പില്‍ സമുദായംഗങ്ങളെ പരിഗണിക്കുന്ന പാര്‍ട്ടികളെ മാത്രമേ സമുദായം പരിഗണിക്കൂ എന്ന് സംഗമം വ്യക്തമാക്കി. എല്ലാകാലത്തും സമദൂരമായി തുടരാന്‍ ഒരുക്കമല്ല. ശരിദൂരം തിരിച്ചറിയാന്‍ കഴിവുള്ളവരാണ് ലത്തീന്‍ കത്തോലി ക്കരെന്ന് കണ്‍വെന്‍ഷന്‍ പ്രഖ്യാപിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സമ്മേളനം  ഉദ്ഘാടനം ചെയ്തു. എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സംഗമത്തില്‍ വരാപ്പുഴ അതിരൂപത

  • ലിയോ പതിനാലാമന്‍ പാപ്പയ്ക്കു പ്രാര്‍ത്ഥനാനിര്‍ഭരമായ ആശംസകളുമായി സീറോമലബാര്‍ സഭ

    ലിയോ പതിനാലാമന്‍ പാപ്പയ്ക്കു പ്രാര്‍ത്ഥനാനിര്‍ഭരമായ ആശംസകളുമായി സീറോമലബാര്‍ സഭ0

    വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക്   പ്രാര്‍ത്ഥനാശംസകളുമായി  സീറോമലബാര്‍  സഭയുടെ  തലവനും പിതാവുമായ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ലിയോ പതിനാലാമന്‍ പാപ്പായുടെ സ്ഥാനാരോഹണത്തില്‍ വലിയ സന്തോഷവും പ്രതീക്ഷയുമുണ്ടെന്നു മാര്‍ തട്ടില്‍ പറഞ്ഞു. പൗരസ്ത്യ സഭകളുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയില്‍ മാര്‍പാപ്പ പൗരസ്ത്യ സഭകളുടെ പാരമ്പര്യങ്ങള്‍ സംരക്ഷിക്ക പ്പെടണമെന്നുള്ള തന്റെ മുന്‍ഗാമിയായ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ  അതെ ആശയംതന്നെ  ആവര്‍ത്തിച്ചത് പ്രേഷിത മേഖലകളില്‍ പുതിയ സാധ്യതകള്‍ തുറന്നുകിട്ടാനായി കാത്തിരിക്കുന്ന സീറോ മലബാര്‍ സഭയ്ക്ക് വലിയ പ്രതീക്ഷയാണ്

  • സമാധാനത്തിന്റെ  പുലരികള്‍ പിറക്കട്ടെ

    സമാധാനത്തിന്റെ പുലരികള്‍ പിറക്കട്ടെ0

    ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ (ലേഖകന്‍ തൃശൂര്‍ സെന്റ് തോമസ് കോളേജിലെ അസി.പ്രഫസറാണ്). ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരത്തിന് മുമ്പില്‍ സ്തംഭിച്ചുപോയ ഒരു സ്ത്രീയുടെ ചിത്രം പഹല്‍ഗാമിന്റെ നൊമ്പരക്കാഴ്ചയാണ്. കൊല്ലപ്പെട്ടത്, അവരുടെ ഭര്‍ത്താവാണെങ്കിലും ആ വെടിയുണ്ടയുടെ ആഘാതം പേറുന്നത് ഓരോ ഇന്ത്യാക്കാരനുമാണ്. ഹൃദയം നിലച്ചുപോകുന്നത്ര വേദന പേറുന്ന ആ കാഴ്ച്ചയില്‍ ഉന്മാദം കണ്ടെത്തുന്നവര്‍ രാജ്യദ്രോഹികള്‍ മാത്രമല്ല; മാനസിക രോഗികള്‍ കൂടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്തുകൊണ്ട് കാശ്മീര്‍? വികലമായ രാഷ്ട്രീയ ലക്ഷ്യം സാധൂകരിക്കുന്നനുവേണ്ടി നിരപരാധികളായ പൗരന്മാര്‍ക്കുനേരെ ആക്രമണം നടത്തുകയും ഭീതി പരത്തുന്ന

  • ഫ്രാന്‍സിസ് പാപ്പാ  ലിയോ പാപ്പായെ  കണ്ടെത്തിയ വഴി…

    ഫ്രാന്‍സിസ് പാപ്പാ ലിയോ പാപ്പായെ കണ്ടെത്തിയ വഴി…0

    കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ പരിശുദ്ധ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി പത്രോസിന്റെ 266-ാമത് പിന്‍ഗാമിയായി പരിശുദ്ധ ലിയോ പതിനാലാമന്‍ മാര്‍പാപ്പ തന്റെ ഔദ്യോഗികമായ ശുശ്രൂഷ ആരംഭിച്ചിരിക്കുകയാണ്. വിശുദ്ധ പത്രോസിന്റെ ഈ കാലഘട്ടത്തിലെ പിന്‍ഗാമി എന്ന നിലയില്‍, സഭയുടെ സാര്‍വ്വത്രിക ഭരണാധികാരി എന്ന നിലയിലും പരിശുദ്ധ ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് കേരള സഭയയുടെയും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെയും കേരളത്തിലെ എല്ലാ സുമനസുകളുടെയും നാമത്തില്‍ പ്രാര്‍ത്ഥനാപൂര്‍വമായ അഭിനന്ദനങ്ങളും ആശംസകളും സന്തോഷത്തോടെ ഞാന്‍ നേരുന്നു. ഇക്കാലത്ത് സഭയെ

  • അള്‍ത്താരബാലന്‍ പത്രോസിന്റെ  സിംഹാസനത്തില്‍

    അള്‍ത്താരബാലന്‍ പത്രോസിന്റെ സിംഹാസനത്തില്‍0

    മോണ്‍. റോക്കി റോബി കളത്തില്‍ (കോട്ടപ്പുറം രൂപതാ വികാരി ജനറല്‍) ദ്വിമുഖ ദൗത്യമാണ് ഓരോ മാര്‍പാപ്പയും നിര്‍വഹിക്കേണ്ടത.് ലോകമെമ്പാടുമുള്ള 140 കോടി കത്തോലിക്കാ വിശ്വാസികളുടെ ആത്മീയ ആചാര്യന്‍ എന്ന നിലയില്‍ വിശ്വാസം മുറുകെ പിടിച്ചു മൂല്യങ്ങള്‍ കൈവിടാതെയും വിശ്വാസി സാഗരത്തെ നന്മയുടെ പാതയില്‍ ക്രിസ്തുവിലേക്ക് അടുപ്പിക്കുക എന്ന ദൗത്യം നിര്‍വഹിക്കാനുള്ള ദൈവവിളിയാണ് ഒന്നാമത്തേത്. സഭയുടെ ഭരണനിര്‍വഹണവും നയരൂപീകരണവുമൊക്കെ ഈ ഗണത്തില്‍പ്പെടുന്ന ചുമതലകളാണ്. വത്തിക്കാന്‍ രാഷ്ട്രത്തലവനെന്ന നിലയില്‍ രാജ്യാന്തര വിഷയങ്ങളില്‍ മനുഷ്യത്വപരവും നീതിയുടെപക്ഷത്തു നില്‍ക്കുന്നതുമായ നിലപാടുകള്‍ എടുത്ത് തിരുത്തല്‍

  • കരുണയുടെ  കാവലാള്‍

    കരുണയുടെ കാവലാള്‍0

    സിസ്റ്റര്‍ സോണിയ തെരേസ് ഡിഎസ്‌ജെ എളിമയുടെ രാജകുമാരനായ ഫ്രാന്‍സിസ് പാപ്പ ജൂബിലി വര്‍ഷത്തിലെ ഉയര്‍പ്പു തിരുന്നാളിന്റെ പിറ്റേദിവസം തന്നെ ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ പലര്‍ക്കും വല്ലാത്ത ഒരു ശൂന്യതയാണ് അനുഭവപ്പെട്ടത്. ഇനി ഇങ്ങനെ ഒരു മാര്‍പാപ്പയെ തിരുസഭയുടെ തലവനായി കിട്ടുമോ എന്നായിരുന്നു ഭൂരിഭാഗം വിശ്വാസികളുടെയും ആശങ്ക. ‘കാത് കുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും’ എന്ന പഴമൊഴി പോലെ ഫ്രാന്‍സിസ് പാപ്പയുടെ പിന്‍ഗാമിയായ ലിയോ പതിനാലാമന്‍ പാപ്പ തീര്‍ച്ചയായും മറ്റൊരു ചരിത്ര പുരുഷനായിത്തീരുമെന്ന് അദ്ദേഹത്തിന്റെ കഴിഞ്ഞകാല ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍

  • വിശുദ്ധിയുടെ ഒരേ തൂവല്‍പക്ഷികള്‍

    വിശുദ്ധിയുടെ ഒരേ തൂവല്‍പക്ഷികള്‍0

    ന്യൂ ജന്‍ കാലത്തെ യുവാക്കള്‍ക്കു മുന്നില്‍ അത്ഭുതകരമായ മാതൃകകളാണ് പുണ്യപുഷ്പങ്ങളായ കാര്‍ലോ അക്യൂട്ടിസും പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയും. ഇവരുടെ ദിവ്യമായ ജീവതപാതകള്‍  സൂക്ഷ്മമായി വീക്ഷിച്ചാല്‍ അവര്‍തമ്മില്‍ സമാനതതകള്‍ ഏറെയുണ്ടെന്ന് കാണാന്‍ കഴിയും. 1 ആഴമേറിയ ദിവ്യകാരുണ്യ ഭക്തി പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റി: ദിവ്യകാരുണ്യത്തോടുള്ള ആഴമായ സ്‌നേഹമായിരുന്നു ഫ്രാസാറ്റിയുടെ ജീവിതത്തിന്റെ ആണിക്കല്ല്. പതിവായി വി. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ഉല്‍സാഹിച്ച ആ യുവാവ് മണിക്കൂറുകളോളം ദിവ്യകാരുണ്യ ആരാധനയില്‍ ചെലവഴിച്ചു.  കൂടാതെ പരിശുദ്ധ കന്യകാമറിയത്തോട് അഗാധമായ ഭക്തിയും ജീവിതത്തിലുടനീളം  പുലര്‍ത്തിയിരുന്നു. കാര്‍ലോ

Latest Posts

Don’t want to skip an update or a post?