Follow Us On

08

July

2025

Tuesday

  • വലിയ കുടുംബങ്ങളുടെ സംഗമം ഒരുക്കി മാതൃവേദി

    വലിയ കുടുംബങ്ങളുടെ സംഗമം ഒരുക്കി മാതൃവേദി0

    കാഞ്ഞിരപ്പള്ളി: രണ്ടായിരാമാണ്ടിനുശേഷം വിവാഹിതരായ അഞ്ചും അതില്‍ കൂടുതല്‍ മക്കളുള്ള കുടുംബങ്ങളുടെ കൂട്ടായ്മയായ ‘സ്പന്ദനം 2 കെ 25’  കുട്ടിക്കാനം മരിയന്‍ കോളജില്‍ നടന്നു. കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ നടന്ന സംഗമം കാഞ്ഞരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. ദൈവത്തിന്റെ ഈ അനുഗ്രഹം സ്വീകരിച്ച്, ദൈവം ദാനമായി നല്‍കിയ മക്കളെ സ്വീകരിക്കാന്‍ തയ്യാറായ മാതാപിതാക്കളും വലിയ കുടുംബത്തില്‍ ജനിച്ച കുഞ്ഞുങ്ങളും  അനുഗ്രഹീതരാണെന്ന് മാര്‍ പുളിക്കല്‍ പറഞ്ഞു. പൊതുസമ്മേളനത്തില്‍ കുട്ടിക്കാനം മരിയന്‍ കോളജ് അഡ്മിനിസ്ട്രേറ്റര്‍ ഫാ.തോമസ്

  • സുപ്രധാന നിയമനങ്ങള്‍ നടത്തി ലിയോ പതിനാലാമന്‍ പാപ്പാ

    സുപ്രധാന നിയമനങ്ങള്‍ നടത്തി ലിയോ പതിനാലാമന്‍ പാപ്പാ0

    വത്തിക്കാന്‍ സിറ്റി: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ പേരില്‍ സ്ഥാപിതമായ, കുടുംബം, വിവാഹം എന്നിവയെ സംബന്ധിക്കുന്ന കത്തോലിക്കാ സഭയുടെ പഠനങ്ങളെ  പ്രോത്സാഹിപ്പിക്കുന്ന, ജോണ്‍ പോള്‍ രണ്ടാമന്‍ പൊന്തിഫിക്കല്‍ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗ്രാന്‍ഡ് ചാന്‍സലറായി, റോമന്‍ രൂപതയുടെ പാപ്പായുടെ വികാരി ജനറാളും, പൊന്തിഫിക്കല്‍ ലാറ്ററന്‍ സര്‍വ്വകലാശാലയുടെ ചാന്‍സലറുമായ കര്‍ദിനാള്‍  ബാല്‍ദസാരെ റെയ്‌നയെ ലിയോ പതിനാലാമന്‍ പാപ്പാ നിയമിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് മെയ് മാസം പത്തൊന്‍പതാം തീയതിയാണ് പരിശുദ്ധ സിംഹാസനം അറിയിച്ചത്. അതേസമയം, 2025 ജൂണ്‍ 27 ന്

  • വൈദികന്‍ കമീല്ലെ കോസ്ത ദെ ബ്വൊര്‍ഗാ നവവാഴ്ത്തപ്പെട്ടവന്‍!

    വൈദികന്‍ കമീല്ലെ കോസ്ത ദെ ബ്വൊര്‍ഗാ നവവാഴ്ത്തപ്പെട്ടവന്‍!0

    വത്തിക്കാന്‍ സിറ്റി: ഫ്രഞ്ചുകാരനായ വൈദികന്‍ കമീല്ലെ കോസ്ത ദെ ബ്വൊര്‍ഗാ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കംബേറിയിലായിരുന്നു വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനം. ലിയൊ പതിനാലാമന്‍ പാപ്പായുടെ കാലത്തെ പ്രഥമ വാഴ്ത്തപ്പെട്ടപദപ്രഖ്യാപനമായിരുന്ന ഇതിന് മുഖ്യകാര്‍മ്മികത്വം വഹിച്ചത് ഫ്രാന്‍സിലെ അപ്പൊസ്‌തോലിക് നുണ്‍ഷ്യൊ ആര്‍ച്ച്ബിഷപ്പ് ചെലെസ്തീനൊ മില്യോരെ ആയിരുന്നു. അനാഥരുടെ കാര്യത്തില്‍ സവിശേഷ ശ്രദ്ധ ചെലുത്തി ഉപവി വീരോചിതമായി പ്രവര്‍ത്തിപഥത്തിലാക്കുകയും എളിമയിലും ദാരിദ്ര്യത്തിലും വസ്തുവകകളോടും ഭൗമികബഹുമതികളോടുമുള്ള വിരക്തിയിലും ജീവിച്ച നവവാഴ്ത്തപ്പെട്ട കമീല്ലെ കോസ്ത ദെ ബ്വൊര്‍ഗാ കംബേറിയില്‍ 1841 ഫെബ്രുവരി 17നാണ് ജനിച്ചത്.

  • യൂത്ത് സിനഡ് സമാപിച്ചു

    യൂത്ത് സിനഡ് സമാപിച്ചു0

    വയനാട് :   മാനന്തവാടി രൂപത കെസിവൈഎം സംഘടിപ്പിച്ച യൂത്ത് സിനഡ് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ നടന്ന യൂത്ത് സിനഡിന്റെ സമാപന സമ്മേളനം മാനന്തവാടി രൂപത സഹായ മെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. സിനിമാ താരം വിന്‍സി അലോഷ്യസ്  മുഖ്യാതിഥിയായിരുന്നു. രൂപതാ പ്രസിഡന്റ് ബിബിന്‍ പിലാപ്പിളളില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ, വൈസ് പ്രസിഡന്റ് ആഷ്ണ പാലാരിക്കുന്നേല്‍, ജനറല്‍ സെക്രട്ടറി വിമല്‍ കൊച്ചുപു രയ്ക്കല്‍, സെക്രട്ടറിമാരായ ഡ്യൂണ

  • പിഒസിയില്‍ വാരാന്ത്യ മനഃശാസ്ത്ര കോഴ്സ്

    പിഒസിയില്‍ വാരാന്ത്യ മനഃശാസ്ത്ര കോഴ്സ്0

    കൊച്ചി: കേരള കത്തോലിക്കസഭയുടെ ആസ്ഥാന കാര്യാലയമായ  പാലാരിവട്ടം പിഒസിയില്‍  പാസ്റ്ററല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയുട്ടിന്റെ നേതൃത്വത്തില്‍, വ്യക്തിത്വവികാസവും മാനസികാരോഗ്യവും നേടാനും നല്‍കാനും സഹായകമായ വാരാന്ത്യ മനഃശാസ്ത്ര കോഴ്സ് ആരംഭിക്കുന്നു. മാനസികപ്രശ്നങ്ങള്‍ വര്‍ധിക്കുന്ന ഇക്കാലത്ത് സ്വയം മനസിലാക്കാനും മറ്റുളളവരെ സഹായിക്കാനും ഉതകുന്ന പരിശീലനമാണ് കോഴ്സില്‍ നല്‍കുന്നത്. വ്യക്തിത്വവികസനം നേടല്‍, വൈകാരികപക്വത കൈവരിക്കല്‍, മാനസിക സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കല്‍, മദ്യം മയക്കുമരുന്ന് ആസ ക്തികളില്‍നിന്നും മോചനം, കൗണ്‍സിലിംഗ്, വിദ്യാഭ്യാസ മനഃശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ പ്രശസ്ത മനഃശാ സ്ത്രവിദഗ്ധര്‍ ക്ലാസുകള്‍ക്ക്  നേതൃത്വം നല്‍കുന്നു. ജാതിമതഭേദമില്ലാതെ,

  • വാഴ്ക വാഴ്ക പാപ്പ;  ഷാര്‍ജയിലെ കുട്ടികള്‍ അവതരിപ്പിച്ച ആശംസാഗാനം ശ്രദ്ധേയമായി

    വാഴ്ക വാഴ്ക പാപ്പ; ഷാര്‍ജയിലെ കുട്ടികള്‍ അവതരിപ്പിച്ച ആശംസാഗാനം ശ്രദ്ധേയമായി0

    ഷാര്‍ജ: ലിയോ പതിനാലാമന്‍ പാപ്പയ്ക്കു ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഷാര്‍ജയിലെ കുട്ടികള്‍ അവതരിപ്പിച്ച ‘വാഴ്ക വാഴ്ക പാപ്പ’ ആശംസാ ഗാനം ശ്രദ്ധേയമായി.  പ്രശസ്ത ഗാന രചയിതാവ് ഫാ. ഷാജി തുമ്പേച്ചിറയില്‍ രചിച്ച ഗാനം ഷാര്‍ജ സെന്റ് മൈക്കിള്‍സ്  കത്തോലിക്ക ദൈവാലയത്തിലെ മലങ്കര കാത്തലിക് ചില്‍ഡ്രന്‍സ് ലീഗിന്റെ നേതൃത്വത്തിലായിരുന്നു അവതരിപ്പിച്ചത്. ഗള്‍ഫ് മലങ്കര സുറിയാനി കത്തോലിക്കാ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോണ്‍ തുണ്ടിയത്ത് കോറെപ്പിസ്‌കോപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്കുശേഷമായിരുന്നു കുട്ടികള്‍ ആംശസാഗാനം പാടിയത്.

  • ഇനി സാഹോദര്യത്തിന്റെ പാലങ്ങൾ പണിയുന്നതിനുള്ള സമയം: ലിയോ പാപ്പ

    ഇനി സാഹോദര്യത്തിന്റെ പാലങ്ങൾ പണിയുന്നതിനുള്ള സമയം: ലിയോ പാപ്പ0

    തിങ്കളാഴ്ച, തന്റെ സ്ഥാനരോഹണ ശുശ്രൂഷകളിൽ പങ്കെടുത്ത എക്യുമെനിക്കൽ, മതാന്തര പ്രതിനിധികൾക്കായി ലിയോ പതിനാലാമൻ മാർപ്പാപ്പ ഒരു പ്രത്യേക സദസ്സ് സംഘടിപ്പിച്ചു. സാർവത്രിക സാഹോദര്യത്തിന് ഊന്നൽ നൽകിയ മുൻ മാർപാപ്പമാരായ ഫ്രാൻസിസ് മാർപ്പാപ്പയുടെയും വിശുദ്ധ ജോൺ XXIII-ന്റെയും സംഭാവനകൾ അദ്ദേഹം എടുത്തുപറയുകയുണ്ടായി. ഫ്രാൻസിസ് പാപ്പ ക്രിസ്ത്യൻ സഭകളുടെ ഐക്യത്തിനും മതാനന്തര സംഭാഷണത്തിനും ശക്തമായ പ്രോത്സാഹനം നൽകിയിരുന്നു. നിസിയ കൗൺസിലിന്റെ 1,700-ആം വാർഷികം ചർച്ച ചെയ്യുമ്പോൾ, ക്രിസ്ത്യാനികളുടെ ഏകത്വം ‘വിശ്വാസത്തിന്റെ ഐക്യത്തിൽ’ നിന്നായിരിക്കണം എന്ന ആശയം അദ്ദേഹം മുന്നോട്ട് വച്ചു. കൂടാതെ, കത്തോലിക്കാ സഭയുടെ സിനഡൽ സ്വഭാവം പ്രോത്സാഹിപ്പിക്കുന്നതിൽ ഫ്രാൻസിസ് പാപ്പയെ പിന്തുടരാനുള്ള

  • അമേരിക്കൻ വൈസ് പ്രസിഡണ്ട് ജെ.ഡി.വാൻസും, കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോയും മാർപാപ്പയുമായി  കൂടിക്കാഴ്ച നടത്തി

    അമേരിക്കൻ വൈസ് പ്രസിഡണ്ട് ജെ.ഡി.വാൻസും, കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോയും മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി0

    സ്ഥാനരോഹണ ചടങ്ങുകൾക്ക് ശേഷം ലിയോ XIV മാർപാപ്പ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ, കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ എന്നിവരുമായി വത്തിക്കാനിൽ വച്ച് കൂടിക്കാഴ്ച നടത്തി. അമേരിക്കയുമായുള്ള ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും, മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടെ ചര്‍ച്ചചെയ്യാനും സാധിച്ചു. സംഘർഷ മേഖലകളിൽ മാനുഷിക നിയമവും അന്താരാഷ്ട്ര നിയമവും ബഹുമാനിക്കപ്പെടുമെന്നും ഉൾപ്പെട്ട കക്ഷികൾക്കിടയിൽ ചർച്ചയിലൂടെയുള്ള ഒരു പരിഹാരം ഉണ്ടാകുമെന്നും ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം, കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയും പോപ്പുമായി വത്തിക്കാനിൽ ചേർന്ന

Latest Posts

Don’t want to skip an update or a post?