Follow Us On

23

February

2025

Sunday

  • ക്ഷണിക്കപ്പെടാത്ത  അതിഥികളുടെ ശ്രദ്ധയ്ക്ക്…

    ക്ഷണിക്കപ്പെടാത്ത അതിഥികളുടെ ശ്രദ്ധയ്ക്ക്…0

    ജിതിന്‍ ജോസഫ് ‘നീ ഒരു നരകമാണ്, നീ പോകുന്ന ഇടവും നരകമായിരിക്കും.’ പലരും ആവര്‍ത്തിക്കുന്ന ഒരു വാചകമാണിത്. നമ്മുടെ പ്രവൃത്തികള്‍ക്കൊത്ത് മറ്റുള്ളവര്‍ വളരാതിരിക്കുമ്പോള്‍, മാറാതിരിക്കുമ്പോള്‍, നമ്മുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ മറ്റുള്ളവര്‍ അന്യായമായി കൈകടത്തുമ്പോള്‍ നമ്മുടെ ചിന്തകളോട് അവരുടെ ചിന്തകള്‍ ഒത്തുപോകാതിരിക്കുമ്പോള്‍ നാം പരസ്പരം നരകമായി മാറുന്നു. പ്രശസ്ത തത്വചിന്തകനായ Starre ഇങ്ങനെയാണ് കുറിക്കുന്നത് The other is hell. ‘മറ്റുള്ളവര്‍ക്ക് നേരെ പലപ്പോഴും നാം നരകമാണെന്ന് പറഞ്ഞ് കൈചൂണ്ടുമ്പോള്‍ ഒരുപക്ഷേ നാം തന്നെയായിരിക്കാം അവരുടെ ജീവിതങ്ങള്‍ നരകതുല്യമാക്കുന്നത്.

  • കണ്ണീരിന്റെ  മണമുള്ള പണം

    കണ്ണീരിന്റെ മണമുള്ള പണം0

    ഫാ. തോമസ് പാട്ടത്തില്‍ചിറ സിഎംഎഫ് പതിവില്ലാത്ത വഴക്കും വാക്കേറ്റവും അസഭ്യ വാക്കുകളും കേട്ട് റോഡിലേക്കു നോക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത്. എതിര്‍ദിശകളില്‍നിന്നുന്നുവന്ന ഓട്ടോറിക്ഷയും കാറും തമ്മില്‍ കൂട്ടിയിടിച്ചു കിടക്കുന്നു. വണ്ടികളില്‍ നിന്നിറങ്ങിയവര്‍ പരസ്പരം പഴിപറഞ്ഞുകൊണ്ടുള്ള കലാപരിപാടിയാണ് നടക്കുന്നത്. ഇരുവശങ്ങളിലും ‘തിരക്കുപിടിച്ച’ വാഹനങ്ങള്‍ നിറഞ്ഞതോടെ കയ്യേറ്റത്തിന്റെ വക്കോളമെത്തിയ അങ്കം ഒടുവില്‍ അസഭ്യഭാഷണത്തിന്റെ മാലപ്പടക്കത്തോടെ സമാപിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പുവരെ വാഹനരഹിതമായിക്കിടന്ന ഒരുരുനാടന്‍ വഴി. വല്ലപ്പോഴും മാത്രം ഒന്നോ രണ്ടോ ഓട്ടോറിക്ഷകളോ ജീപ്പുകളോ അതിലെ പോകുന്നതു കാണാമായിരുന്നു.കുകുന്നിന്‍മുകളിലേക്ക് വളഞ്ഞുകിടക്കുന്ന പൊട്ടിപ്പൊളിഞ്ഞ ആ വഴിയിലൂടെ

  • ദിവ്യകാരുണ്യ ഗീതികളുടെ  20 വര്‍ഷങ്ങള്‍

    ദിവ്യകാരുണ്യ ഗീതികളുടെ 20 വര്‍ഷങ്ങള്‍0

    ജോസഫ് മൈക്കിള്‍ ക്രിസ്ത്യന്‍ ഭക്തിഗാന മേഖലയില്‍ കുളിര്‍മഴയായി പെയ്തിറങ്ങിയ ‘ഇത്ര ചെറുതാകാന്‍ എത്ര വളരേണം’ എന്ന ഗാനം പിറന്നിട്ട് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യ കവിതയും വിശുദ്ധ കുര്‍ബാനയുടെ സന്ദേശം പകരുന്ന ദിവ്യകാരുണ്യ ചരിതം കഥകളിയുമൊക്കെ പിറവിയെടുത്തത് ഈ ഗാനം പിറന്ന ഫാ. ജോയി ചെഞ്ചേരിയുടെ തൂലികയില്‍നിന്നാണ്. രാഷ്ട്രപതി ഭവനില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേതൃത്വം വഹിക്കാനുള്ള അപൂര്‍വ അവസരവും ഫാ. ജോയി ചെഞ്ചേരിയെ ഇതിനിടയില്‍ തേടിയെത്തി. പൗരോഹിത്യ രജതജൂബിലി നിറവിലായിരിക്കുന്ന ഈ വൈദികന്‍

  • ചേര്‍ത്തുപിടിക്കേണ്ട യുവത്വം

    ചേര്‍ത്തുപിടിക്കേണ്ട യുവത്വം0

    ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ (ലേഖകന്‍ തൃശൂര്‍ സെന്റ് തോമസ് കോളേജിലെ അസി. പ്രഫസറാണ്) ആലങ്കാരികവും അതിലേറെ അതിഭാവുകത്വവും നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് യുവത്വം കടന്നുപോയികൊണ്ടിരിക്കുന്നത്. പൊതുവില്‍ ഉല്ലാസപ്രിയരായ അവരില്‍ വലിയൊരു പക്ഷം അടിച്ചുപൊളിയുടെ വക്താക്കള്‍ കൂടിയാണ്. സാങ്കേതികപരമായി മാത്രം ആത്മീയതയെ പുല്‍കുന്ന നയരൂപീകരണം ന്യൂനപക്ഷത്തെയെങ്കിലും ബാധിച്ചുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. നിസംഗത എല്ലാ മേഖലയിലും പിടിമുറുക്കുകയാണ്. യഥാര്‍ത്ഥത്തിലുള്ള ഭക്തിയും ഭക്തഭ്യാസങ്ങളും വഴിമാറിയപ്പോള്‍ നമുക്കു നഷ്ടപ്പെട്ടത് പുതുതലമുറയിലേക്കുള്ള വിശ്വാസ കൈമാറ്റമാണെന്ന കാര്യം ബോധപൂര്‍വ്വം തമസ്‌ക്കരിക്കുകയാണ്. പരമ്പരാഗതമായി തന്നെ നമ്മുടെ കുടുംബങ്ങളില്‍ അനുവര്‍ത്തിച്ചു

  • കാറ്റിനൊപ്പം സഞ്ചരിച്ച വൈദികന്‍

    കാറ്റിനൊപ്പം സഞ്ചരിച്ച വൈദികന്‍0

    മാത്യു സൈമണ്‍ ക്യൂബയുടെ തലസ്ഥാനമായ ഹവാന സന്ദര്‍ശിച്ചാല്‍ സമ്പന്നമായ ഒരു പൗരാണിക കാലം ആ നഗരത്തിനുണ്ടായിരുന്നു എന്ന് കാണാന്‍ സാധിക്കും. രാജ്യത്തെ മുഖ്യ തുറമുഖവുമായിരുന്ന ഹവാന പതിനെട്ടാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നഗരമായിരുന്നു. കപ്പല്‍ നിര്‍മ്മാണവും തുറമുഖത്തിന്റെ വളര്‍ച്ചയും ആ നഗരത്തെ സമ്പന്നമാക്കി. എന്നാല്‍ ഇടയ്ക്കിടയ്ക്കുണ്ടാകുന്ന ചുഴലിക്കാറ്റുകള്‍ പട്ടണത്തിന്റെ വളര്‍ച്ചയ്ക്ക് എന്നും തടസമായിരുന്നു. പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവഹാനിക്കും അനേക കപ്പലുകളുടെ നാശത്തിനും ഇവ കാരണമായി. ഈ സമയത്താണ് സ്‌പെയിനില്‍ നിന്നും ശാസ്ത്രജ്ഞനായ ഫാ. ബെനിറ്റോ വീനിയസ്

  • ഇഎസ്എ:  മലയോരം ആശങ്കയുടെ  മുള്‍മുനയില്‍

    ഇഎസ്എ: മലയോരം ആശങ്കയുടെ മുള്‍മുനയില്‍0

    മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ (ഇടുക്കി രൂപതാ മെത്രാന്‍) സങ്കീര്‍ണമായ ഭൂപ്രശ്‌നങ്ങളാല്‍ കലുഷിതമാണ് എന്നും മലയോര മേഖല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ചുള്ള പശ്ചിമഘട്ടത്തിലെ ഇഎസ്എ പ്രഖ്യാപനത്തിന്റെ ഏറ്റവും അവസാനമായി ജൂലൈ 31ന് പ്രസിദ്ധീകരിച്ച ആറാമത് കരട് വിജ്ഞാപനത്തിന്മേല്‍ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയം അന്നുമുതല്‍ 60 ദിവസമായിരുന്നു. ഈ സമയം പൂര്‍ത്തിയാകുമ്പോഴും ജനങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിനു മുമ്പില്‍ വ്യക്തതയോടെ അവതരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനാകുന്നില്ല എന്നത് ആശങ്കാജനകമാണ്. എന്നാല്‍ കേരളം ഒഴികെയുള്ള 5 സംസ്ഥാനങ്ങളും ഇതിനോടകം അവരുടെ നിലപാടുകളും ഇഎസ്എ

  • ഉയരുമോ മൂന്നാം  ജെറുസലേം ദൈവാലയം

    ഉയരുമോ മൂന്നാം ജെറുസലേം ദൈവാലയം0

    ഡോ. ജോസ് ജോണ്‍ മല്ലികശ്ശേരി ഇസ്രായേല്‍ സുരക്ഷാ മന്ത്രി ഇറ്റാമെര്‍ ബെന്‍ഗ്വിര്‍, യഹൂദരെ സംബന്ധിച്ച് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന് നൊമ്പരപ്പെടുത്തുന്ന തീവ്ര വികാരമായ, ജെറുസലേം ദൈവാലയം പുനര്‍നിര്‍മിക്കും എന്ന് പ്രഖ്യാപിച്ചത് സമ്മിശ്ര വികാരങ്ങളോടെയാണ് ലോകം ശ്രവിച്ചത്. ഇസ്ലാമിക ലോകം തികഞ്ഞ പ്രതിഷേധത്തോടും യഹൂദ ലോകം തികഞ്ഞ ആകാംക്ഷയോടും ഈ പ്രസ്താവനയെ എതിരേറ്റപ്പോള്‍ ശിഷ്ട ലോകത്തിന് ഇത് ഭയം കലര്‍ന്ന ഉത്ക്കണ്ഠയാണ് സമ്മാനിച്ചത്. യഹൂദരുടെ പരമപ്രധാനമായ ഏക ദൈവാലയമായ ജെറുസലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലത്ത് ഇന്ന് സ്ഥാനം പിടിച്ചിരിക്കുന്നത്

  • ജപമാല ചൊല്ലുമ്പോള്‍  ലഭിക്കുന്ന മൂന്ന് കൃപകള്‍

    ജപമാല ചൊല്ലുമ്പോള്‍ ലഭിക്കുന്ന മൂന്ന് കൃപകള്‍0

    ഫാ. സ്റ്റാഴ്‌സന്‍ കള്ളിക്കാടന്‍ ജപമാല പ്രാര്‍ത്ഥന ചൊല്ലാന്‍ എനിക്ക് നല്ല മടിയായിരുന്നു. നീണ്ടജപങ്ങളും ഏറ്റുചൊല്ലിയുള്ള പ്രാര്‍ത്ഥനകളുമെല്ലാം എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ഒരു സമ്പൂര്‍ണ്ണ ജപമാല ചൊല്ലാന്‍ 45 മിനിറ്റ് എങ്കിലും മിനിമം വേണമായിരുന്നു. അത്രയും സമയം കളയുന്നതിന് മനസ് പലപ്പോഴും അനുവദിച്ചിരുന്നില്ല. ഒരിക്കല്‍ ഞാന്‍ ഇതേപ്പറ്റി പരിശുദ്ധ അമ്മയോട് പറഞ്ഞു: ”അമ്മേ ഞാന്‍ എന്തിനാണ് ജപമാല ചൊല്ലേണ്ടത്. ഈ ജപമാലചൊല്ലിയില്ലെങ്കിലും എനിക്ക് അമ്മയെ ഒരുപാട് ഇഷ്ടമാണെന്ന് അമ്മയ്ക്ക് അറിയാമല്ലോ?” എന്റെ നിഷ്‌കളങ്കമായ ചോദ്യത്തിന് അമ്മ ഉത്തരം നല്‍കിയത്

Don’t want to skip an update or a post?