അപ്പനും അപ്പോയ്മെന്റ്
- Featured, LATEST NEWS, കാലികം
- January 13, 2025
ഫാ. സ്റ്റാഴ്സന് കള്ളിക്കാടന് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടവും സന്തോഷവും അരങ്ങേറിയ വര്ഷമായിരുന്നു 2011. ഏറെ ആഗ്രഹിച്ചും പ്രാര്ത്ഥിച്ചുമാണ് തിരുപ്പട്ടത്തിനായി ഒരുങ്ങിയത്. അവധിക്ക് വീട്ടില് ചെല്ലുമ്പോഴെല്ലാം അമ്മ പറയുമായിരുന്നു; ഈശോയുടെ ശരീരരക്തങ്ങള് സ്വീകരിക്കാന് എന്റെ മോന് നല്ലതുപോലെ ഒരുങ്ങണമെന്ന്. അതിനൊപ്പം അമ്മയുടെ കുഞ്ഞ് മോഹവും എന്നോട് സ്വകാര്യമായി പറയാറുണ്ടായിരുന്നു. ‘നിന്റെ പുത്തന് കുര്ബാനയുടെ അന്ന് നീ വിഭജിക്കുന്ന തിരുവോസ്തിയുടെ ഒരു കുഞ്ഞു ഭാഗം എനിക്ക് നല്കണം.’ ഞെട്ടിപ്പിച്ച ഫോണ്കോള് ഈ മോഹം അമ്മ പറയുമ്പോഴെല്ലാം ഞാന്
ഡോ. സിബി മാത്യൂസ് (ലേഖകന് മുന് ഡിജിപിയാണ്). പാരീസില് നടന്ന 33-ാം ഒളിമ്പിക്സ് സമാപിച്ചത് ഇക്കഴിഞ്ഞ ഓഗസ്റ്റ് 11-നായിരുന്നു. പതിനായിരത്തിലധികം കായികതാരങ്ങള്, 206 രാജ്യങ്ങളില്നിന്നും തങ്ങളുടെ മികവുറ്റ പ്രകടനങ്ങള് പ്രദര്ശിപ്പിക്കുവാനും നേട്ടങ്ങള് കൈവരിക്കുവാനുമായി അവിടെയെത്തി. ലോകത്തിന്റെ ശ്രദ്ധ മുഴുവനും പാരീസിലേക്കായിരുന്നു. അവഹേളനം നിറഞ്ഞ അനുകരണം ജൂലൈ 26-ന് വര്ണശബളവും അത്യന്തം ആകര്ഷകവുമായ രീതിയില് ഒരുക്കിയ ജലഘോഷയാത്രയോടെയായിരുന്നു 2024-ലെ പാരീസ് ഒളിമ്പിക്സ് മത്സരങ്ങളുടെ ഉദ്ഘാടനം നടന്നത്. പാരീസ് നഗരത്തിലൂടെ ഒഴുകുന്ന ചരിത്രപ്രസിദ്ധമായ സെയ്ന് നദിയിലൂടെ ഒഴുകിനീങ്ങിയ ജലഘോഷയാത്രയില് അനേകം
സണ്ണി കുറ്റിക്കാട്ട് സിഎംഐ രണ്ടാം ലോകമഹായുദ്ധകാലത്ത് ലോസാഞ്ചലസിലെ ഒരു ഭക്ഷണശാലയില് ഉരുളക്കിഴങ്ങ് സലാഡും കാബേജ് പൊടിമാസും ഉണ്ടാക്കുന്നതായിരുന്നു മേരി കാലെന്ഡറുടെ ജോലി. ഉച്ചഭക്ഷണത്തിനെത്തുന്നവര്ക്കുവേണ്ടി ഇറച്ചിയടയുണ്ടാക്കുവാന് റെസ്റ്റോറന്റിന്റെ ഉടമ അവരോട് ആവശ്യപ്പെട്ടു. മേരിക്കത് ഒരു പുതിയ തൊഴിലവസരമായിരുന്നു. നൂറു പൗണ്ടിലധികം തൂക്കംവരുന്ന ധാന്യമാവിന്റെ സഞ്ചികള് വലിച്ചിഴച്ചുകൊണ്ടുപോയി തന്റെ വീട്ടില്വച്ച് ഇറച്ചിയട വേവിക്കുകയായിരുന്നു ആദ്യമൊക്കെ അവര് ചെയ്തിരുന്നത്. എന്നാല് കുറച്ചു നാളുകള്ക്കുശേഷം അവരും ഭര്ത്താവുമായി ചേര്ന്ന് തങ്ങളുടെ കാറു വിറ്റുകിട്ടിയ തുകയ്ക്ക് ചെറിയൊരു കെട്ടിടവും ഒരു ഓവനും ഫ്രിഡ്ജും വാങ്ങി.
മാത്യു സൈമണ് മാസംതോറും നടത്താറുള്ളതുപോലെ തന്റെ വിദ്യാര്ത്ഥികളുടെ വീടുസന്ദര്ശനത്തിന് എത്തിയതായിരുന്നു ലിന്സി ടീച്ചര്. മുന്നില് ആ വിദ്യാര്ത്ഥിയുടെ വീട് കണ്ടപ്പോള് ടീച്ചറിന്റെ ഹൃദയം നുറുങ്ങി. അതിനെ വീടെന്നു വിളിക്കാന്പോലും സാധിക്കില്ല. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയിട്ട് അതിനുള്ളില് വിദ്യാര്ത്ഥിയും അമ്മയും മൂന്ന് സഹോദരങ്ങളും താമസിക്കുന്നു. ആ ദയനീയ അവസ്ഥ അവഗണിച്ച് കടന്നുപോകാന് ലിന്സി ടീച്ചറിനായില്ല. അവര്ക്ക് ഒരു വീട് നിര്മ്മിക്കാന് തന്റെയും ഭര്ത്താവിന്റെയും വരുമാനത്തില്നിന്ന് ഒരു വിഹിതം നീക്കിവയ്ക്കാന് ടീച്ചര് തീരുമാനിച്ചു. അതോടൊപ്പം പണം സംഭാവന ചെയ്യാന് സഹപ്രവര്ത്തകരെയും
ഡോ. ഡെയ്സന് പാണേങ്ങാടന് (ലേഖകന് തൃശൂര് സെന്റ് തോമസ് കോളേജിലെ അസി. പ്രഫസറാണ്) രാജ്യത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളില് ശ്രദ്ധേയമായ സംഭാവനകള് ചെയ്തവരാണ് ക്രൈസ്തവ സമൂഹം. ഈ നാടിന്റെ വികസന പ്രക്രിയയില് അവര് നല്കിയിട്ടുള്ള പിന്തുണ അതുല്യമാണ്. നമ്മുടെ സംസ്ഥാനത്തിന്റെ സാമൂഹ്യവികസനം കയ്യെത്തുംദൂരത്തെത്തി നില്ക്കുന്നതിന്റെ അടിസ്ഥാന കാരണങ്ങളിലൊന്ന്, കത്തോലിക്കാ സഭയുടെ സംഭാവനകളാണ്. എന്നാല് അടുത്ത കാലത്തായി ക്രൈസ്തവ സമൂഹം സാമൂഹ്യ പരമായും രാഷ്ട്രീയപരമായും അരക്ഷിതാവസ്ഥയിലാണെന്ന കാര്യം പറയാതെ വയ്യ. ഇന്ത്യയില് രണ്ടു ശതമാനത്തിനടുത്തു മാത്രം ജനസംഖ്യയുള്ള ന്യൂനപക്ഷമായിരുന്നിട്ടു
സിസ്റ്റര് മേരി മാത്യു എംഎസ്എംഐ അന്ന് പ്രൊവിന്ഷ്യാളമ്മയും ടീം അംഗങ്ങളും സിസ്റ്റേഴ്സും ഒരുമിച്ചിരുന്ന് പ്രാര്ത്ഥിക്കുകയും ചിന്തിക്കുകയും തീരുമാനങ്ങള് എടുക്കുകയുമായിരുന്നു. പെട്ടെന്ന് ദൈവത്തിന്റെ പരിശുദ്ധാത്മാവ് ആ ദിവസങ്ങളില് കുവൈറ്റില് നടന്ന തീപിടുത്തത്തെയും അതിന്റെ വേദനകളെയും ഓര്മയിലേക്ക് കൊണ്ടുവന്നു. അവരുടെ വീടുകള് സന്ദര്ശിച്ച് ദുഃഖിച്ചിരിക്കുന്ന പ്രിയപ്പെട്ടവരെ ആശ്വസിപ്പിക്കണമെന്ന ശക്തമായ പ്രചോദനവും ലഭിച്ചു. കുവൈറ്റ് ദുരന്തത്തില് പൊലിഞ്ഞ മലയാളികളുടെ കുടുംബങ്ങള് വിവിധ ജില്ലകളിലാണല്ലോ. അതിനാല്, ഏതാനും സിസ്റ്റേഴ്സ് കണ്ണൂരിലുള്ള മഠത്തില്നിന്ന് കേരളത്തിന്റെ വിവിധപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാന് തീരുമാനിച്ചു. കണ്ണൂര് ജില്ല കൂടാതെ,
ഫാ. തോമസ് പാട്ടത്തില്ചിറ സിഎംഎഫ് യൗവനം മനുഷ്യായുസിലെ വസന്തകാലമാണ്. ഉണര്വിന്റെ ഉദയമാണ് യുവത്വം. സ്വപ്നസങ്കല്പങ്ങളുടെ സ്വതന്ത്രവിഹായസിലേക്ക് മനുഷ്യമനസ് ഒരു പരുന്തിനെപ്പോലെ പറന്നുയരാന് വെമ്പല്കൊള്ളുന്ന കാലഘട്ടം. അജ്ഞതയുടെ അന്ധത നിറഞ്ഞ ആവൃതികള്ക്കുള്ളില്നിന്നും ചോദ്യങ്ങളുടെയും അവയുടെ ഉത്തരങ്ങളുടെയും മിഴിയെത്താത്ത ചക്രവാളങ്ങളിലേക്ക് ബുദ്ധി ദ്രുതഗമനം ചെയ്യുന്ന സമയം. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്കൊണ്ട് അരമുറുക്കി സ്വാര്ത്ഥം തെളിക്കുന്ന പാതയിലൂടെ സൈ്വരവിഹാരം ചെയ്യാന് ദാഹാര്ത്തികൊള്ളുന്ന കാലം. അതുകൊണ്ടുതന്നെ ആയുസില് അതീവ ഗൗരവം അര്ഹിക്കുന്ന കാലമാണ് യൗവനം. ജാഗ്രതവേണം കുറവുകളുടെയും വീഴ്ചകളുടെയും താഴ്വാരങ്ങളോടു വിടചൊല്ലി പരിപൂര്ണതയുടെ ഉത്തുംഗശൃംഗങ്ങളെ
അജോ ജോസ് വളരെ പരിമിതമായ ചുറ്റുപാടില് ജീവിച്ചുപോരുന്ന നേപ്പാളിലെ നവല്പൂര് ജില്ലയിലെ താരു ആദിവാസി ജനതയുടെ ഗ്രാമമായ ഷെഹരിലേക്ക് ക്രിസ്തുവിന്റെ സുവിശേഷവുമായി രാജ്യത്തിന്റെ അതിര്ത്തികള് കടന്ന് മൂന്ന് സിസ്റ്റേഴ്സ് ചെന്നെത്തി. സിഎംസി കോതമംഗലം പാവനാത്മാ പ്രൊവിന്സിലെ സിസ്റ്റര് അഞ്ജലി, സിസ്റ്റര് ജൂലി, സിസ്റ്റര് ആന് ജോസ് എന്നിവര് അതിഥികളായി കഴിഞ്ഞ രണ്ടുമാസമായി ഈ ഗ്രാമത്തില് താമസിച്ചുവരുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടയില് ഗ്രാമീണരുമായി അടുത്തിടപഴകി സുവിശേഷമായി ജീവിക്കാന് ഈ സിസ്റ്റേഴ്സിന് സാധിക്കുന്നു. സുവിശേഷപ്രഘോഷണത്തിനായുള്ള ഏറ്റവും എളുപ്പവഴി ഭവനസന്ദര്ശനമാണെന്ന് തിരിച്ചറിഞ്ഞ ഇവര്
Don’t want to skip an update or a post?