നവീന് ബാബു, ഒരു ഓര്മപ്പെടുത്തല്
- Featured, LATEST NEWS, കാലികം, ചിന്താവിഷയം
- November 14, 2024
സ്വന്തം ലേഖകന് പൈശാചിക ബാധയുള്ളവര് സാധാരണയായി പ്രകടിപ്പിക്കുന്ന ചില അമാനുഷിക കാര്യങ്ങളെക്കുറിച്ച് വത്തിക്കാന്റെ ഔദ്യോഗിക ഭൂതോച്ഛാടകനായിരുന്ന ഫാ. ഗബ്രിയേല്അമോര്ത്ത് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് പിശാച് ബാധിതര് വായുവില് ഉയര്ന്നു നിന്നിട്ടുള്ള അനുഭവവും ഒരു സ്ത്രീ പല്ലി പോകുന്നതുപോലെ ഭിത്തിയിലൂടെ സഞ്ചരിച്ചതും ഫാ. അമോര്ത്ത് പറഞ്ഞ സംഭവങ്ങളില് ഉള്പ്പെടുന്നു. പിശാചുബാധയുള്ളവര് തുപ്പുന്നത് സാധാരണ സംഭവമാണെന്നും എന്നാല് ചില സമയത്ത് അവരുടെ വായില് നിന്ന് മെറ്റല് കഷണങ്ങള് പുറത്തു വരാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇതൊക്കയാണെങ്കിലും സാത്താനേ താങ്കള് ഭയപ്പെടുന്നുണ്ടോ
സഖറിയ മാര് സേവേറിയോസ് മെത്രാപ്പോലീത്ത സോര്ബ ദ ഗ്രീക്ക്, കസന്ദ് സാക്കീസിന്റെ പ്രശസ്ത നോവലുകളില് ഒന്ന്. ഇത് അലക്സിസ് സോര്ബയുടെ കഥയാണ്. മനുഷ്യന് ഒരു കാട്ടുമൃഗമാണ് ബോസ് എന്നെപ്പോഴും ആവര്ത്തിക്കുന്ന കഥാപാത്രം. ചെകുത്താനും ദൈവവും ഓരോ വഴിക്ക് വിളിച്ച് എന്നെ നടുവേ കീറുന്നുവെന്ന് തിരിച്ചറിഞ്ഞവന്. പുസ്തകങ്ങളെല്ലാം കുട്ടിയിട്ട് തീയിടാന് പറഞ്ഞവന്. ഈ പള്ളീലച്ചന്മാര് പറയുന്നതൊന്നും കാര്യമാക്കേണ്ടന്ന് ഉറക്കെപ്പറഞ്ഞവന്. അപ്പപ്പോള് തോന്നുന്നതിലും ചെയ്യുന്നതിലും പൂര്ണമായി മുഴുകുന്നവന് സോര്ബ. അവന് സംവദിക്കുന്നതത്രയും ബുദ്ധചിത്തം പേറുന്ന എഴുത്തുകാരനോടാണ്. ഓരോ മനുഷ്യ ജീവന്റെയും
ഫാ. ജോസ് ആലുങ്കല് എസ്ഡിബി സെമിനാരിയിലെ ബ്രദേഴ്സിന്റെ രൂപികരണവുമായി ബന്ധപ്പെട്ട ഒരു പരിശീലന പരിപാടിയില് സംബന്ധിക്കാന് അടുത്തിടെ അവസരം ലഭിച്ചിരുന്നു. ഓരോരുത്തരുടെയും അജപാലന ശുശ്രൂഷയില് ഉണ്ടായിട്ടുള്ള ഒരു ഹൃദയസ് പര്ശിയായ അനുഭവം ഗ്രൂപ്പില് അവതരിപ്പിക്കണമായിരുന്നു. സെമിനാരിയില് എനിക്കുണ്ടായ ഒരനുഭവമായിരുന്നു ഞാന് പങ്കുവച്ചത്. എന്റെ ആത്മീയ ജീവിതത്തെ വളരെ അധികം പ്രചോദിപ്പിച്ച ഒന്നായിരുന്നത്. സെമിനാരിയിലെ എന്റെ ആ വിദ്യാര്ത്ഥിയെ ശ്രദ്ധിക്കാന് കാരണം അദ്ദേഹത്തിന്റെ പ്രാര്ത്ഥനാ ജീവിതമായിരുന്നു. പൊതുവായിട്ടുള്ള പ്രാര്ത്ഥനാ സമയം കൂടാതെ ദിവസവും ഉറങ്ങുന്നതിന് മുമ്പായി അദ്ദേഹം ചാപ്പലില്
വിക്ടര് ഫ്രാങ്കിന്റെ അതിമനോഹരമായ ഒരു പുസ്തകമാണ് The man’s search for meaning. നാസി കോണ്സെന്ട്രേഷന് ക്യാമ്പില് അനുഭവിക്കേണ്ടിവന്ന കടുത്ത യാതനകളുടെയും വേദനകളുടെയും അതിജീവനത്തിന്റെയും കഥയാണ് ഈ പുസ്തകം പറഞ്ഞുവയ്ക്കുന്നത്. ജീവിതത്തില് ഒന്നും പ്രതീക്ഷിക്കാന് ഇല്ലാത്തപ്പോഴും തടവറയില്നിന്ന് എന്നെങ്കിലും പുറത്ത് കടക്കാനാകുമെന്നും, എന്റെ പ്രിയപ്പെട്ടവരെ കാണാന് കഴിയുമെന്നുമുള്ള പ്രതീക്ഷയാണ് എഴുത്തുകാരനെ ജീവിക്കാന് പ്രേരിപ്പിച്ചത്. നമ്മള് ഒരു പുതുവത്സരത്തിലാണ്. മാറി ചിന്തിക്കുവാനും മാറ്റങ്ങള് വരുത്തുവാനും മാറി നടക്കുവാനുമുള്ള സമയമാണിത്. എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിന്കീഴുള്ള സമസ്തകാര്യത്തിനും ഒരവസരമുണ്ട്. (സഭാ.
റവ. ഡോ. മൈക്കിള് പുളിക്കല് സിഎംഐ വത്തിക്കാനിലെ വിശ്വാസ തിരുസംഘം ആശീര്വാദങ്ങളുടെ അര്ത്ഥതലങ്ങള് സംബന്ധിച്ച് 2023 ഡിസംബറില് പ്രസിദ്ധീകരിച്ച ഔദ്യോഗിക പ്രഖ്യാപനം അടിവരയിട്ടുറപ്പിക്കുന്ന വസ്തുത ‘വിവാഹം’ എന്ന പദത്തിന് നിലവില് ഉള്ളതില്നിന്നു മാറ്റം വരുത്തി മറ്റൊരര്ത്ഥം കല്പ്പിക്കാന് സഭയ്ക്കാവില്ല എന്നാണ്. എന്താണ് വിവാഹബന്ധത്തെ സൃഷ്ടിക്കുന്നത്? ഒരു പുരുഷനും ഒരു സ്ത്രീയും തമ്മില് മാത്രമുള്ളതും സുസ്ഥിരമായതും അവിഭാജ്യവുമായ കൂടിച്ചേരലാണ് വിവാഹം. പരസ്പര സ്നേഹവും സ്നേഹത്തിന്റെ പൂര്ണതയായി കുഞ്ഞുങ്ങളുടെ ജനനവും ലക്ഷ്യമാക്കുന്നതാണ് ഇത് (what constitutes marriage-which is the
ജോസഫ് മൈക്കിള് josephmichael71@gmail.com പാവപ്പെട്ടവര്ക്ക് വീടു നിര്മിച്ചു നല്കുന്നത് ദൈവനിയോഗമായി എടുത്തിരിക്കുകയാണ് ഫാ. ജോര്ജ് കണ്ണന്താനം എന്ന ക്ലരീഷ്യന് വൈദികന്. സ്വന്തമായി ഭവനം ഇല്ലാത്തതിന്റെ നൊമ്പരങ്ങളില് കഴിയുന്നവര്ക്ക് വീടുകള് നല്കുന്നതില് ഒതുങ്ങിനില്ക്കുന്നതല്ല ഈ വൈദികന്റെ പ്രവര്ത്തന മേഖല. ലോകത്തിന്റെ ഏതു കോണില് മനുഷ്യര് വേദനിച്ചാലും അവരുടെ കണ്ണീരൊപ്പാനുള്ള പ്രവര്ത്തനങ്ങളില് പങ്കുചേരാന് ഫാ. കണ്ണന്താനം ഉണ്ടാകും. 2004 ഡിസംബര് 26-ന് ലോകത്തെ ഞെട്ടിച്ച സുനാമിയില്നിന്നു തുടങ്ങി ടര്ക്കിയില് സമീപ കാലത്ത് ഭൂകമ്പം ഉണ്ടായപ്പോള് അവിടേക്കുവരെ സഹായം എത്തിക്കുന്നതിന് ഈ
രഞ്ജിത് ലോറന്സ് ഭര്ത്താവിന്റെ മരണത്തില് വേദനിച്ചിരുന്ന ആ വീട്ടമ്മക്ക് ലഭിച്ച ഒടുവിലത്തെ ആഘാതമായിരുന്നു ബാങ്കില് നിന്നുള്ള ജപ്തി നോട്ടീസ്. കാന്സര് ബാധിതനായി മരിച്ച ഭര്ത്താവിന്റെ ചികിത്സാചെലവെല്ലാം കഴിഞ്ഞപ്പോഴേക്കും വീടിന്റെ ലോണ് മുടങ്ങി. മൂന്ന് ലക്ഷത്തി എണ്പതിനായിരം രൂപയായിരുന്നു അടയ്ക്കേണ്ടിയിരുന്നത്. ഭിന്നശേഷിക്കാരനായ ഒരു മകന് മാത്രമാണ് കൂടെയുള്ളത്. സഹായത്തിനായി ആരെ സമീപിക്കും എന്നറിയാതെ ആ അമ്മ ദൈവത്തെ വിളിച്ചു കരഞ്ഞു. ആ ദിവസങ്ങളില് ഒരു പ്രാര്ത്ഥനശൂശ്രൂഷയില് പ്രാര്ത്ഥന നയിച്ച വ്യക്തി ആത്മാവിനാല് പ്രചോദിതനായി ആ അമ്മയോട് ഇപ്രകാരം പറഞ്ഞു:
ഫാ. ജോസഫ് വയലില് CMI (ചെയര്മാന്, ശാലോം ടി.വി) 2023-ലെ ക്രിസ്മസിന് പല പ്രത്യേകതകള് ഉണ്ട്. ഈ പ്രത്യേകതകള് എല്ലാംകൂടി ഒന്നിച്ചുകൂട്ടിയാല് ഇങ്ങനെ പറയാം: അശാന്തിയുടെ നടുവില് നിന്നുകൊണ്ടുള്ള ഒരു ക്രിസ്മസ് ആണിത്. ഈ അശാന്തിക്ക് പല കാരണങ്ങളുണ്ട്. വ്യക്തിപരമായി ഒരുപാടുപേര് അശാന്തിയിലാണ്. അതിന് നിരവധി കാരണങ്ങളുണ്ട്. മോശമായ സാമൂഹ്യ അന്തരീക്ഷം, കലുഷിതമായ കുടുംബാന്തരീക്ഷം, സാമ്പത്തിക പ്രശ്നങ്ങള്, തൊഴില് പ്രശ്നങ്ങള്, ദാമ്പത്യപ്രശ്നങ്ങള്, മക്കളോ മാതാപിതാക്കളോ ആയി ബന്ധപ്പെട്ട പ്രശ്നങ്ങള്, സ്വയം ഉണ്ടാക്കിയ പ്രശ്നങ്ങള്, വന്നുഭവിച്ച ദുരന്തങ്ങള്, മറ്റുള്ളവര്
Don’t want to skip an update or a post?