കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 4476 ക്രൈസ്തവര്‍
- Featured, INTERNATIONAL, LATEST NEWS, WORLD
- January 18, 2025
ദൈവാലയത്തിന്റെ കീഴിലുള്ള 22 കുടുംബങ്ങളിലായി 77 കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുന്നതിന് നേതൃത്വം നല്‍കുന്ന പാസ്റ്റര്‍ മാര്‍ട്ടിന്റെയും അദ്ദേഹത്തിന്റെ ഭാര്യ ഡോണയുടെയും കഥ പറയുന്ന ചിത്രമാണ് ‘സൗണ്ട് ഓഫ് ഹോപ്പ്: ദി സ്റ്റോറി ഓഫ് പോസം ട്രോട്ട്’. ഒരു പാസ്റ്ററിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും യഥാര്‍ത്ഥ ജീവിതകഥ പറയുന്ന ഈ സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്യുന്നതിനായാണ് യൂഫോറിയ, ഗ്രീന്‍ ലീഫ്, ബെസ്റ്റ് ഫ്രണ്ട്‌സ് പോലുള്ള സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത നികാ കിംഗ് എത്തിയത്. എന്നാല്‍ സിനിമയുടെ കഥ
കൊച്ചി: പെരിയാറിന്റെ തീരത്തുള്ള വ്യവസായശാലകളില്‍ നിന്ന് രാസമാലിന്യം പുറന്തള്ളിയതുമായി ബന്ധപ്പെട്ട് നടന്ന മത്സ്യക്കുരുതി മൂലം ദുരിതമനുഭവിക്കുന്ന മത്സ്യക്കര്‍ഷകര്‍ക്ക് സഹായവുമായി കെസിവൈഎം. കെസിവൈഎം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തിയ ലൈഫ് ലൈന്‍ ഫോര്‍ പെരിയാര്‍ കാമ്പയിന്‍ വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ കെസിവൈഎം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക്കിന് മത്സ്യ കുഞ്ഞുങ്ങളെ കൈമാറി ഉദ്ഘാടനം ചെയ്തു. കടമക്കുടി, വരാപ്പുഴ, ചേരാനല്ലൂര്‍, മുളവുകാട് പഞ്ചായത്തു കളിലെയും മരട് മുനിസിപ്പാലിറ്റിയിലെയും മത്സ്യകര്‍ഷക ര്‍ക്കാണ് 500 കരിമീന്‍ മത്സ്യക്കുഞ്ഞുങ്ങളെ വീതം
ഇടുക്കി: വയനാട്ടിലെ ഉരുള്‍പൊട്ടലിലും പ്രളയത്തിലും ദുരിതബാധിതരായവര്‍ക്ക് കൈത്താങ്ങുമായി ഇടുക്കി രൂപത. ഓഗസ്റ്റ് 11 ഞായറാഴ്ച രൂപതയിലെ ദൈവാലയങ്ങളില്‍ ഈ ആവശ്യത്തിനായി പ്രത്യേക കളക്ഷന്‍ എടുക്കുകയാണ്. ലഭിക്കുന്ന തുക കേരള സോഷ്യല്‍ സര്‍വീസ് ഫോറം വഴിയും വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വഴിയും ബന്ധപ്പെട്ടവരെ ഏല്പിക്കുകയാണ് ചെയ്യുന്നത്. നിസ്വാര്‍ത്ഥമായി എല്ലാവരും സഹകരിക്കണമെന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അഭ്യര്‍ത്ഥിച്ചു. ഹൈറേഞ്ച് ഡവലപ്‌മെന്റ് സൊസൈറ്റിയുടെ അക്കൗണ്ട് വഴിയും ഇതിനോട് സഹകരിക്കാവുന്നതാണ്. ഫോണ്‍: 7510905929 Federal Bank: Karimpan A/c
കോട്ടയം: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാടിനും വിലങ്ങാടിനും സുസ്ഥിര പുനരധിവാസത്തിന് നേതൃത്വം നല്‍കാന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി ചുമതലപ്പെടുത്തിയിട്ടുള്ള കെസിബിസിയുടെ ജസ്റ്റിസ് പീസ് ആന്റ് ഡവലപ്മെന്റ് കമ്മീഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഇതു സംബന്ധിച്ച് പ്രഥമ ആലോചനായോഗം നടത്തി. രാഷ്ട്ര ദീപിക ലിമിറ്റഡിന്റെ കൂടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നടത്തിയ ആലോചനായോഗത്തില്‍ ജസ്റ്റീസ് പീസ് ആന്റ് ഡവലപ്മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. വൈസ്
ഇന്ത്യന്‍ പീനല്‍ കോഡിനു പകരം ഭാരതീയ ന്യായസംഹിതയും സിആര്‍പിസിക്കു പകരം ഭാരതീയ നാഗരിക സുരക്ഷാ സംഹിതയും നിലവില്‍ വന്നുകഴിഞ്ഞു. ഈ മാറ്റം നീതിന്യായ രംഗത്ത് ഏതുവിധത്തിലുള്ള മാറ്റങ്ങളായിരിക്കും കൊണ്ടുവരുന്നത്. ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ഷെറി ജെ. തോമസ് വിലയിരുത്തുന്നു. സിനിമാ ഡയലോഗുകളില്‍ പോലും നിറഞ്ഞുനിന്നിരുന്ന ഐപിസി (ഇന്ത്യന്‍ പീനല്‍ കോഡ്) ഇനി ഓര്‍മയാകുന്നു. 2024 ജൂലൈ ഒന്നു മുതല്‍ ബിഎന്‍എസ് (ഭാരതീയ ന്യായ സംഹിത) നിലവില്‍വന്നു. അതിനു മുന്നേ നടന്ന കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കും തുടര്‍നടപടികള്‍ക്കും മാത്രമായിരിക്കും ഇനി
കാക്കനാട്: അമ്മമാര്‍ കുടുംബത്തിന് സംരക്ഷണം ആകുന്നതിനോടൊപ്പംതന്നെ സഭയിലും സമൂഹത്തിലും രാഷ്ട്രീയ മേഖലയിലും കരുതലോടും കരുത്തോടുംകൂടി പ്രവര്‍ത്തി ക്കണമെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ മാതൃവേദിയുടെ ഗ്ലോബല്‍ ജനറല്‍ ബോഡി മീറ്റിംഗ് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃവേദി ഗ്ലോബല്‍ പ്രസിഡന്റ് ബീന ജോഷി അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ ബിഷപ് ഡെലിഗേറ്റ് മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. രൂപ ജോര്‍ജ് ‘സ്ത്രീശാക്തീകരണം’ എന്ന വിഷയത്തില്‍ ക്ലാസ്
വത്തിക്കാന്‍ സിറ്റി: 2025 ജൂബില വര്‍ഷത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലും മറ്റ് മൂന്ന് പേപ്പല്‍ ബസിലിക്കകളായ സെന്റ് ജോണ്‍ ലാറ്ററന്‍ , സെന്റ് മേരി മേജര്‍, സെന്റ് പോള്‍ (ഔട്‌സൈഡ് ദി വാള്‍) എന്നിവടങ്ങളിലും പാപ്പയുടെ പ്രത്യേക താല്‍പ്പര്യപ്രകാരം ഒരു ജയിലിലും മാത്രമാകും വിശുദ്ധവാതില്‍ തുറക്കുകയെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള മറ്റ് കത്തീഡ്രലുകളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും പ്രധാന ദൈവാലയങ്ങളിലും വിശുദ്ധ വാതില്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ച ‘പ്രത്യാശ നിരാശരാക്കുന്നില്ല’ എന്ന
ടൈഗ്രേ: എത്യോപ്യയുടെ കീഴിലുള്ള ടൈഗ്രെ പ്രദേശത്ത് നടന്ന ആഭ്യന്തരസംഘര്‍ഷം ജനങ്ങളുടെ ജീവിതത്തെ നരകതുല്യമാക്കിയെന്ന് അദിഗ്രത് ബിഷപ് ടെസ്ഫാസെലാസി മെദിന്‍. 2020-ല്‍ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായി ജര്‍മനിയിലെ എസിഎന്‍ ആസ്ഥാനത്ത് എത്തിയപ്പോഴാണ് ടൈഗ്രെ പ്രദേശം കടന്നുപോയ ഭീകരമായ അവസ്ഥ ബിഷപ് വിവരിച്ചത്. ഈ സംഘര്‍ഷത്തില്‍ പത്ത് ലക്ഷത്തിലധികം ജനങ്ങളാണ് കൊലചെയ്യപ്പെട്ടത്. പ്രദേശത്തേക്കുള്ള സാധനസാമഗ്രികള്‍ ബ്ലോക്ക് ചെയ്തു. കുട്ടികളും പ്രായമായവരുമടക്കം അനേക സ്ത്രീകള്‍ ബലാത്കാരത്തിന് ഇരയായി. രൂപതയുടെ മൂന്നിലൊരു ഭാഗത്ത് ഇപ്പോഴും യാത്രക്ക് നിയന്ത്രണങ്ങളുണ്ടെന്നും കഴിഞ്ഞ നാല് വര്‍ഷമായി
Don’t want to skip an update or a post?