Follow Us On

18

January

2025

Saturday

  • ‘ഇനി ഒരു കുട്ടിക്കും ഈ ദുരന്തം ഉണ്ടാകരുത്. ഇവിടെയാണെങ്കിലും ഗാസയിലാണെങ്കിലും മറ്റെവിടെയാണെങ്കിലും’

    ‘ഇനി ഒരു കുട്ടിക്കും ഈ ദുരന്തം ഉണ്ടാകരുത്. ഇവിടെയാണെങ്കിലും ഗാസയിലാണെങ്കിലും മറ്റെവിടെയാണെങ്കിലും’0

    ജറുസലേം:  ഇസ്രായേലിന്റെ അധീനതയിലുള്ള  ഗോളന്‍ ഹൈറ്റ്‌സ് പ്രദേശത്തുള്ള മജ്ദല്‍ ഷാംസില്‍ ഫുട്‌ബോള്‍ കളിക്കുകയായിരുന്ന 12 കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രദേശവാസിയായ തവ്ഫിക്ക് സായദ് അഹമ്മദ് എന്ന സ്ത്രീയുടെ പ്രതികരണമാണിത്. കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്ന പിച്ചിനോട് ചേര്‍ന്നാണ് തവ്ഫിക്കിന്റെ ഭവനം. സൈറന്‍ മുഴങ്ങിയ ഉടനെ തന്നെ വലിയ ശബ്ദത്തോടെ ഫുട്‌ബോള്‍ പിച്ചില്‍ മിസൈല്‍ പതിച്ചതായി തവ്ഫിക്ക് പറയുന്നു. മൂന്ന് കുട്ടികളുടെ അമ്മയായ തവ്ഫിക്കിന്റെ കുട്ടികള്‍ അപകടത്തില്‍ ഉള്‍പ്പെട്ടില്ലെങ്കിലും തവ്ഫിക്ക് അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. ശരീരഭാഗങ്ങള്‍ വേര്‍പെട്ട

  • റാങ്ക് തിളക്കവുമായി നാല് വൈദികര്‍

    റാങ്ക് തിളക്കവുമായി നാല് വൈദികര്‍0

    ചങ്ങനാശേരി: റാങ്ക് തിളക്കവുമായി നാല് വൈദികര്‍. എം.ജി യൂണിവേഴ്‌സിറ്റിയുടെ ബിരുദാനന്തര ബിരുദത്തിനാണ് ചങ്ങനാശേരി സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാര്‍ത്ഥികളായ നാല് വൈദികര്‍ ആദ്യ റാങ്കുകള്‍ സ്വന്തമാക്കിയത്. എം.എ സിനിമ ആന്‍ഡ് ടെലിവിഷനില്‍ ഫാ. ബിബിന്‍ ജോസ് ഏഴുപ്ലാക്കല്‍ ഒന്നാം റാങ്ക്  നേടിയപ്പോള്‍ ഫാ. ജി. വിനോദ് കുമാര്‍ രണ്ടാം റാങ്ക് നേടി. എം.എ മള്‍ട്ടി മീഡിയയില്‍ ഫാ. നിബിന്‍ കുര്യാക്കോസിന് ഒന്നാം റാങ്കും ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടന് മൂന്നാം റാങ്കും ലഭിച്ചു. ഫാ. ബിബിന്‍

  • പുനരധിവാസം; കോഴിക്കോട് രൂപത സര്‍ക്കാരുമായി കൈകോര്‍ക്കും

    പുനരധിവാസം; കോഴിക്കോട് രൂപത സര്‍ക്കാരുമായി കൈകോര്‍ക്കും0

    കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിന് സര്‍ക്കാരുമായി കോഴിക്കോട് രൂപത കൈകോര്‍ക്കുമെന്ന് കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍. മേപ്പാടി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ സന്ദര്‍ശനം നടത്തിയ ബിഷപ് ഡോ. ചക്കാലയ്ക്കല്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുനരധിവാസത്തിനായി രൂപതയുടെ ഉടമസ്ഥതയില്‍ ചുണ്ടേലിനു സമീപം ചേലോടുള്ള എസ്റ്റേറ്റിന്റെ ഭാഗം നല്‍കും. രൂപതയ്ക്കു കീഴിലെ സന്നദ്ധ പ്രസ്ഥാനങ്ങള്‍ മുഖേന വീടുകള്‍ നിര്‍മിച്ചുനല്‍കും. പുനരധിവാസത്തിന് ലഭ്യമാക്കുന്ന ഭൂമിയുടെ അളവും നിര്‍മിച്ചുനല്‍കുന്ന വീടുകളുടെ എണ്ണവും

  • മധ്യപ്രദേശില്‍ ക്രൈസ്തവ  സ്ഥാപനങ്ങള്‍ക്ക് എതിരെ സംഘടിത നീക്കങ്ങള്‍

    മധ്യപ്രദേശില്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് എതിരെ സംഘടിത നീക്കങ്ങള്‍0

    ഭോപ്പാല്‍: മധ്യപ്രദേശില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള ശ്രമങ്ങളുമായി തീവ്രഹിന്ദുത്വ സംഘടനകള്‍ രംഗത്ത്. ക്രിസ്ത്യന്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അസാധ്യമാക്കുന്നതിനുള്ള സംഘടിതമായ ശ്രമങ്ങളാണ് നടക്കുന്നത്. ബിജെപി ഭരണം നടത്തുന്ന മധ്യപ്രദേശില്‍ പോലീസ് അടക്കമുള്ള ഔദ്യോഗിക സംവിധാനങ്ങള്‍ അക്രമികള്‍ക്ക് അനുകൂലമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. എന്നുമാത്രമല്ല, വൈദികരെയും സന്യസ്തരെയും കള്ളക്കേസുകളില്‍ കുടുക്കുന്ന സംഭവങ്ങളും ഏറിവരുന്നു. പരാതിക്കാര്‍ പലപ്പോഴും തീവ്ര വര്‍ഗീയത പ്രചരിപ്പിക്കുന്ന സംഘടനകളുടെ ഭാരവാഹികളോ പ്രവര്‍ത്തകരോ ആണ്. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഇംഗ്ലീഷില്‍ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞ അധ്യാപകരായ കന്യാസ്ത്രീമാര്‍ക്കെതിരെ മധ്യപ്രദേശില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം

  • ‘രാഷ്ട്രീയം ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ഉപവിപ്രര്‍ത്തനം’

    ‘രാഷ്ട്രീയം ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ഉപവിപ്രര്‍ത്തനം’0

    വത്തിക്കാന്‍ സിറ്റി: അഴിമതിയും വിവാദങ്ങളും നിറഞ്ഞ ഇന്നത്തെ ലോകത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് അത്ര നല്ല പേരല്ല ഉള്ളതെങ്കിലും വാസ്തവത്തില്‍  അത് കുലീനമായ പ്രവര്‍ത്തനമേഖലയാണെന്ന് ഓര്‍മപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. ഓഗസ്റ്റ് മാസത്തിലെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗത്തിന്റെ വീഡിയോയില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ദരിദ്രര്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് സമഗ്ര മാനവ വികസനത്തിനും പൊതുനന്മയ്ക്കു വേണ്ടിയും പ്രവര്‍ത്തിക്കുവാനും ജോലി നഷ്ടപ്പെട്ടവരെ പ്രത്യേകമായി പരിഗണിച്ചുകൊണ്ട്  ജനത്തിന് സേവനം ചെയ്യുവാനും പാപ്പ രാഷ്ട്രീയ പ്രവര്‍ത്തകരെ ക്ഷണിച്ചു. പൊതുനന്മയെ ലക്ഷ്യമാക്കി നടത്തുന്ന

  • ക്രിസ്ത്യന്‍ സ്‌കൂളില്‍നിന്നും മാതാവിന്റെ തിരുസ്വരൂപം മാറ്റണമെന്ന ആവശ്യവുമായി എബിവിപി

    ക്രിസ്ത്യന്‍ സ്‌കൂളില്‍നിന്നും മാതാവിന്റെ തിരുസ്വരൂപം മാറ്റണമെന്ന ആവശ്യവുമായി എബിവിപി0

    ഭോപ്പാല്‍: മധ്യപ്രദേശിലെ ജാബുവ രൂപതയിലെ സെന്റ് പീറ്റര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലുള്ള പരിശുദ്ധ മാതാവിന്റെയും വിശുദ്ധ പത്രോസിന്റെയും തിരുസ്വരൂപങ്ങള്‍ നീക്കം ചെയ്യണമെന്ന ഭീഷണിയുമായി ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി. 50 ഓളം വരുന്ന എബിവിപി പ്രവര്‍ത്തകരാണ് സെന്റ് പീറ്റര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അതിക്രമിച്ചു കയറി ഭീഷണി മുഴക്കിയത്. സകൂളില്‍ സ്ഥാപിച്ചിരിക്കുന്ന പരിശുദ്ധ അമ്മയുടെയും വി. പീറ്ററിന്റെയും തിരുസ്വരൂപങ്ങള്‍ എടുത്തുമാറ്റി ഹിന്ദു ആരാധനമൂര്‍ത്തികളുടെ പ്രതിമകള്‍ സ്ഥാപിക്കണമെന്നായിരുന്നു അക്രമികള്‍  ഭീഷണിയുടെ സ്വരത്തില്‍  മാനേജ്മെന്റിനോട് ആവശ്യപ്പെട്ടത്. ഇത് വളരെ ആശങ്കാജനകമായ

  • വയനാട് ദുരന്തം; കത്തോലിക്കാ സഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കെഎസ്എസ്എഫ് ഏകോപിപ്പിക്കുമെന്ന് കെസിബിസി

    വയനാട് ദുരന്തം; കത്തോലിക്കാ സഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കെഎസ്എസ്എഫ് ഏകോപിപ്പിക്കുമെന്ന് കെസിബിസി0

    കൊച്ചി: വയനാട്ടിലെ പ്രകൃതിദുരന്തത്തില്‍ ഇരകളായവര്‍ക്ക് സഹായമെത്തിക്കുന്നതിനുള്ള കേരളസഭയിലെ പ്രവര്‍ത്തനങ്ങള്‍ കെസിബിസിയുടെ ജെപിഡി കമ്മീഷനു കീഴിലുള്ള കേരള സോഷ്യല്‍ സര്‍വീസ് ഫോറം (കെഎസ്എസ്എഫ്) ഏകോപിപ്പിക്കും. ദുരിതബാധിതര്‍ക്കായി ഓഗസ്റ്റ് നാലിനു ഞായറാഴ്ച കുര്‍ബാനയില്‍ പ്രത്യേകം അനുസ്മരിച്ച് പ്രാര്‍ഥിക്കണമെന്നും കെസിബിസി ആഹ്വാനം ചെയ്തു. വയനാട്, കോഴിക്കോട് മേഖലകളിലെ രൂപതകള്‍ ഇടവകകളുടെയും സംഘടനകളുടെയും സാമൂഹ്യസേവന വിഭാഗങ്ങളുടെയും സമര്‍പ്പിത സന്ന്യാസസമൂഹങ്ങളുടെയും നേതൃത്വത്തില്‍ ഇതിനോടകം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ദുരിതബാധിത പ്രദേശത്തെ ആളുകളെ സംബന്ധിച്ച് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആശ്വാസ പ്രവര്‍ത്തനങ്ങള്‍ ആകും അഭികാമ്യം. വീടുനഷ്ടപ്പെട്ടവര്‍, വസ്തുവും സമ്പത്തും

  • വയനാട് ഉരുള്‍പൊട്ടല്‍; ദുരിതബാധിതരെ സഹായിക്കാന്‍ പദ്ധതികളുമായി മാനന്തവാടി രൂപത

    വയനാട് ഉരുള്‍പൊട്ടല്‍; ദുരിതബാധിതരെ സഹായിക്കാന്‍ പദ്ധതികളുമായി മാനന്തവാടി രൂപത0

    മാനന്തവാടി: വയനാട്ടിലെ പ്രകൃതി ദുരന്തത്തില്‍ ദുരന്തബാധിതര്‍ക്ക് സഹായിക്കുന്നതിനായി ഹ്രസ്വകാല, ദീഘകാല പദ്ധതികളുമായി മാനന്തവാടി രൂപത. മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം, വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അപകടസ്ഥലവും പരിക്കേറ്റവരെ പാര്‍പ്പിച്ചിരിക്കുന്ന ആശുപത്രികളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചു.  ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലുമുള്ളവരെ ആശ്വസിപ്പിച്ച മാര്‍ പൊരുന്നേടം അവര്‍ക്കുവേണ്ടി രൂപതക്ക് ചെയ്യാവുന്ന എല്ലാക്കാര്യങ്ങളും ചെയ്യുന്നതാണെന്ന് അറിയിച്ചു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും രൂപതയുടെ പ്രതിനിധിസംഘം സന്ദര്‍ശിച്ചു. തുടര്‍ന്ന് മാനന്തവാടി പാസ്റ്ററല്‍ സെന്ററില്‍

Latest Posts

Don’t want to skip an update or a post?