Follow Us On

19

April

2024

Friday

  • ഇഴചേരാത്ത  ഇണസങ്കല്പങ്ങള്‍

    ഇഴചേരാത്ത ഇണസങ്കല്പങ്ങള്‍0

     ഫാ. തോമസ് പാട്ടത്തില്‍ചിറ സിഎംഎഫ് ചോദ്യക്കടലാസുകളില്‍ സാധാരണ കാണാറുള്ള ഒരുരുവിഭാഗമാണ് ‘ചേരുംപടി ചേര്‍ക്കുക’ എന്നത്. ഒരുരുവശത്തു കൊടുത്തിട്ടുള്ളവയ്ക്ക് അനുയോജ്യമായവ മറുവശത്തുനിന്ന് തിരഞ്ഞെടുത്തെഴുതാനാണ് ഇവിടെ ആവശ്യപ്പെടുക. ഓരോന്നിനോടും ചേരേണ്ടതു ചേരുമ്പോഴാണ് മാര്‍ക്ക് ലഭിക്കുന്നത്. ചേരേണ്ടവ ചേരുമ്പോഴേ സമൂഹം അവയെ അംഗീകരികയും വിലമതിക്കുകയും ചെയ്യൂ. മട്ടന്‍കറിയുടെ ചേരുവകള്‍ മീന്‍കറിക്ക് ചേരില്ല. അലുവായ്ക്ക് അച്ചാറു ചേരില്ല. കൈകള്‍ക്ക് കളസമോ, കാലുകള്‍ക്ക് ഷര്‍ട്ടോ കൊള്ളില്ല. പറഞ്ഞുവന്നതിന്റെ പൊരുള്‍ ഇത്രേയുള്ളൂ: ആണിന്നുആണും പെണ്ണിന്നുപെണ്ണും ഇണയാവില്ല. സൗഹൃദം എവിടംവരെ ‘പുരുഷനും സ്ത്രീയുമായി മനുഷ്യര്‍ സൃഷ്ടിക്കപ്പെട്ട (ഉല്‍പ.

  • കുടിയേറ്റത്തിന്റെ  കഠിനതകള്‍ താണ്ടിയ ഇടയന്‍

    കുടിയേറ്റത്തിന്റെ കഠിനതകള്‍ താണ്ടിയ ഇടയന്‍0

    കണ്ണൂര്‍: കൂടിയേറ്റത്തിന്റെ കഠിനതകള്‍ താണ്ടിയ അനുഭവങ്ങളുടെ പിന്‍ബലമുണ്ട് നിയുക്ത മാനന്തവാടി രൂപത സഹായ മെത്രാന്‍ ഫാ. അലക്‌സ് താരാമംഗലത്തിന്. പ്രൈമറി ക്ലാസ് മുതല്‍ എസ്എസ്എല്‍സി വരെ സ്‌കൂളിലേക്ക് രാവിലെയും വൈകുന്നേരവും അഞ്ച് കിലോമീറ്റര്‍ നടന്നായിരുന്നു പോയിരുന്നത്. ഫാ. അലക്‌സ് താരാമംഗലം പാലാ മൂഴുരിലാണ് ജനിച്ചത്. വൈകാതെ കുടുംബം കണ്ണൂര്‍ ജില്ലയിലേക്ക് കൂടിയേറി. അവികസിതമായിരുന്ന പാത്തന്‍പാറക്കടുത്ത നെല്ലിക്കുന്നിലായിരുന്നു അവര്‍ താമസമാക്കിയത്. പ്രൈമറി ക്ലാസ് മുതല്‍ എസ്എസ്എല്‍സി വരെ ആലക്കോട് ഹൈസ്‌കൂളിലാണ് പഠിച്ചത്. 1973ല്‍ എസ് എസ്എല്‍സി പാസായ ശേഷം

  • കുമ്പസാരിക്കൂ…  എല്ലാം ശരിയാകും

    കുമ്പസാരിക്കൂ… എല്ലാം ശരിയാകും0

    ബ്ര. ജേക്കബ് മൂക്കിലിക്കാട്ട് ഒസിഡി, റോം ആംഗലേയ സാഹിത്യകാരനായ സാമുവല്‍ ടെയ്‌ലര്‍ കോളറിഡ്ജിന്റെ ‘ദ് റൈം ഓഫ് ദി എന്‍ഷ്യന്റ് മാരിനെര്‍’ എന്ന കവിതയില്‍ കഥാനായകനായ നാവികന്‍ ഭീതിജനകമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നത് വിവരിക്കുന്നുണ്ട്. ആല്‍ബട്ട്രോസ് എന്ന സാധുപക്ഷിയെ കൊന്നതിന്റെ പാപഭാരമാണ് അയാളെ അലട്ടുന്നത്. സഹയാത്രികരെല്ലാം കണ്‍മുന്നില്‍ കിടന്ന് പിടഞ്ഞുമരിക്കുന്നത് കാണേണ്ടിവന്ന ആ നാവികന്‍ ആദ്യം സ്വന്തം മരണം ആഗ്രഹിക്കുന്നു. എന്നാല്‍ ചെയ്ത തെറ്റു മനസിലാക്കി പ്രായശ്ചിത്തം ചെയ്യാന്‍ തീരുമാനമെടുക്കുമ്പോള്‍ അയാള്‍ക്ക് ശാപമോക്ഷം സാധ്യമാകുന്നു. കാല്പനിക കവി എന്നതിനപ്പുറം

  • ലഹരിക്കെതിരായ സര്‍ക്കാര്‍ നീക്കം അഭിനന്ദനാര്‍ഹം

    ലഹരിക്കെതിരായ സര്‍ക്കാര്‍ നീക്കം അഭിനന്ദനാര്‍ഹം0

    എറണാകുളം: ലഹരിക്കെതിരായ സര്‍ക്കാര്‍ നീക്കം അഭിനന്ദനാര്‍ഹമാണെന്നും കൂടുതല്‍ കരുതലും ജാഗ്രതയും ആവശ്യമാണെന്നും കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍. വിദ്യാലയങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ലഹരി നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ യുക്തമാണെങ്കിലും, പുതു തലമുറ മാരക മയക്കുമരുന്നുകള്‍ വിതരണം ചെയ്യപ്പെടുന്ന പ്രത്യേക മേഖലകളും കേന്ദ്രങ്ങളും, അവയ്ക്ക് പിന്നിലെ മാഫിയകളും തിരിച്ചറിയപ്പെടുകയും പ്രതിരോധിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. പ്രണയം നടിച്ച് ലഹരി വിതരണ സംഘങ്ങളുടെ ഭാഗമാക്കി മാറ്റപ്പെടുന്ന പെണ്‍കുട്ടികള്‍, ലഹരി നല്‍കി ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന കേസുകളുടെ വര്‍ധനവ്, ലഹരി വ്യാപനത്തിന് അനുബന്ധമായി

  • സര്‍ക്കാര്‍ കണ്ണടച്ച്  ഇരുട്ടാക്കരുത്‌

    സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കരുത്‌0

    കരയും കടലും ഉപരോധിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ അതിജീവനത്തിനായി നടത്തുന്ന സമാനതകളില്ലാത്ത സമരം തുടരുകയാണ്. തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന ഏഴ് പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം തുടങ്ങിയ മത്സ്യത്തൊഴിലാളികള്‍, ആവശ്യങ്ങളില്‍ സര്‍ക്കാരിന്റെ വ്യക്തമായ ഉറപ്പ് ലഭിക്കാതെ പിന്‍മാറില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കാലാവസ്ഥയിലും കടലിലെ ആവാസവ്യവസ്ഥയിലും ഉണ്ടായിരിക്കുന്ന മാറ്റങ്ങള്‍ നിമിത്തം ഇപ്പോള്‍ തന്നെ നിലനില്‍പ്പ് അപകടത്തിലായിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ അതിന് ആക്കം കൂട്ടുന്ന അദാനി പോലുള്ള വന്‍കിട കോര്‍പ്പറേറ്റുകളുടെ നടപടികളോടും അവര്‍ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്ന രാഷ്ട്രീയ

  • മാതാവിന്റെ തിരുസ്വരൂപം തകര്‍ത്തതിനെതിരെ പഞ്ചാബില്‍ പ്രതിഷേധം ഉയരുന്നു

    മാതാവിന്റെ തിരുസ്വരൂപം തകര്‍ത്തതിനെതിരെ പഞ്ചാബില്‍ പ്രതിഷേധം ഉയരുന്നു0

    ന്യൂഡല്‍ഹി: പഞ്ചാബിലെ കത്തോലിക്ക ദൈവാലയത്തില്‍ അതിക്രമിച്ചുകയറി പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപം തകര്‍ക്കുകയും ദൈവാലയ അഡ്മിനിസ്‌ട്രേറ്ററുടെ കാര്‍ കത്തിക്കുകയും ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പഞ്ചാബിലെ തരണ്‍ തരണ്‍ ജില്ലയിലെ തക്കാര്‍പര്‍ ഗ്രാമത്തിലുള്ള പട്ടികയിലെ ഇന്‍ഫന്റ് ജീസസ് കത്തോലിക്ക ദൈവാലയത്തിലാണ് അക്രമങ്ങള്‍ ഉണ്ടായത്. കാവല്ക്കാരനെ തോക്കുചൂണ്ടി ഭീഷണപ്പെടുത്തിയ ശേഷമായിരുന്നു അക്രമം നടത്തിയത്. ഖാലിസ്ഥാന്‍ സിന്ദാബാദ് എന്നു വിളിച്ചുകൊണ്ട് നാലു യുവാക്കള്‍ മാതാവിന്റെ തിരുസ്വരൂപം കോടാലികൊണ്ട് വെട്ടിപ്പൊട്ടിക്കുന്നതും കാര്‍ കത്തിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ക്രൈസ്തവ മിഷനറിമാര്‍ മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച്

  • കെസിബിസി നാടകമേള സെപ്റ്റംബര്‍ 20ന് തുടങ്ങും

    കെസിബിസി നാടകമേള സെപ്റ്റംബര്‍ 20ന് തുടങ്ങും0

    എറണാകുളം: മുപ്പത്തിമൂന്നാമത് കെസിബിസി നാടകമേള സെപ്റ്റംബര്‍ 20 മുതല്‍ 30 വരെ പാലാരിവട്ടം പിഒസിയില്‍ നടക്കും. പത്തു നാടകങ്ങള്‍ തിരഞ്ഞെടുത്തു. ആറ്റിങ്ങല്‍ ശ്രീധ ന്യയുടെ ലക്ഷ്യം, വള്ളുവനാട് ബ്രഹ്‌മയുടെ രണ്ടു നക്ഷത്രങ്ങള്‍, പാലാ കമ്മ്യൂണിക്കേഷന്റെ അകം പുറം, കാഞ്ഞിരപ്പള്ളി അമലയുടെ കടലാസിലെ ആന, കൊല്ലം അസീസിയുടെ ജലം, കോഴിക്കോട് രംഗഭാഷയുടെ മൂക്കുത്തി, ചങ്ങനാശേരി അണിയറയുടെ നാലുവരിപ്പാത, കോട്ടയം സുരഭിയുടെ കാന്തം, കൊല്ലം ആവിഷ്‌കാരയുടെ ദൈവം തൊട്ട ജീവിതം, കൊല്ലം അശ്വതി ഭാവനയുടെ വേനല്‍ മഴ എന്നീ നാടകങ്ങളാണ്

  • ലഹരി ഭീകരതക്കെതിരെ നില്‍പ്പ് സമരം

    ലഹരി ഭീകരതക്കെതിരെ നില്‍പ്പ് സമരം0

    കൊച്ചി: കേരളത്തില്‍ വര്‍ധിച്ചു വരുന്ന ലഹരി ഭീകരതക്കെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും ആഭിമുഖ്യത്തില്‍  പ്രതിഷേധ നില്‍പ്പ് സമരം നടത്തി. കോവിഡിനെ നേരിട്ടതു പോലെ ലഹരി ഭീകരതയെ നേരിടാന്‍ ‘ബ്രേക്ക് ദ ചെയിന്‍’ പോലുള്ള കാര്യക്ഷമമായ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാര്‍ളി പോള്‍ സര്‍ക്കാരി നോടാവശ്യപ്പെട്ടു. കച്ചേരിപ്പടി ഗാന്ധി സ്‌ക്വയറില്‍ നടന്ന പ്രതിഷേധനില്‍പ്പ് സമരത്തില്‍ ഫാ. മാര്‍ട്ടിന്‍ പോള്‍, ജോണ്‍സണ്‍ പാട്ടത്തില്‍,

Latest Posts

Don’t want to skip an update or a post?