Follow Us On

18

January

2025

Saturday

  • നോമ്പുകാലം  കൂടുതല്‍ അര്‍ത്ഥപൂര്‍ണമാക്കാന്‍ റൈസ് ബൗള്‍ പദ്ധതി

    നോമ്പുകാലം കൂടുതല്‍ അര്‍ത്ഥപൂര്‍ണമാക്കാന്‍ റൈസ് ബൗള്‍ പദ്ധതി0

    വാഷിംഗ്ടണ്‍ ഡിസി: നോമ്പുകാലത്ത് ഏറ്റവും ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുന്നതിനായി റൈസ് ബൗള്‍ പദ്ധതിയുമായി യുഎസ് കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ സന്നദ്ധസഹായ ഏജന്‍സിയായ സിആര്‍എസ്. ലോകമെമ്പാടും വിശപ്പും ദാരിദ്ര്യവുമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സംഭാവനകള്‍ സ്വീകരിക്കുന്ന ഈ പദ്ധതിയിലൂടെ 2022-ല്‍ 120 രാജ്യങ്ങളിലുളള 25.5 കോടി ജനങ്ങളിലേക്ക് സഹായമെത്തിച്ചിരുന്നു. കഴിഞ്ഞ 50 വര്‍ഷമായി നോമ്പുകാലത്ത് യുഎസില്‍ തുടരുന്ന ഈ പദ്ധതിയില്‍ ഓണ്‍ലൈനായി ലോകത്തിന്റെ ഏത് കോണിലുള്ളവര്‍ക്കും സംഭാവന നല്‍കാന്‍ സാധിക്കും.

  • 28 വര്‍ഷം ജയിലില്‍ കഴിഞ്ഞ കര്‍ദിനാള്‍ ‘ജീവിക്കുന്ന  രക്തസാക്ഷി’യെന്ന് പാപ്പ

    28 വര്‍ഷം ജയിലില്‍ കഴിഞ്ഞ കര്‍ദിനാള്‍ ‘ജീവിക്കുന്ന രക്തസാക്ഷി’യെന്ന് പാപ്പ0

    വത്തിക്കാന്‍ സിറ്റി: അല്‍ബേനിയയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കീഴില്‍ 28 വര്‍ഷം തടവില്‍ കഴിഞ്ഞ കര്‍ദിനാള്‍ ഏണസ്റ്റ് സിമോണി ജീവിക്കുന്ന രക്തസാക്ഷിയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ചയിലെ പൊതുദര്‍ശന പരിപാടിക്കിടെയാണ് ചടങ്ങില്‍ സംബന്ധിക്കാനെത്തിയ കര്‍ദിനാളിനോടുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ട് കര്‍ദിനാളിനെ ജീവിക്കുന്ന രക്തസാക്ഷിയെന്ന് പാപ്പ വിശേഷിപ്പിച്ചത്. 95 ാം വയസിലും സഭയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കര്‍ദിനാള്‍ നല്‍കുന്ന സാക്ഷ്യത്തിന് പാപ്പ നന്ദി പ്രകടിപ്പിച്ചു. 1928-ല്‍ അല്‍ബേനിയയിലെ ത്രോഷാനി ഗ്രാമത്തില്‍ ജനിച്ച ഏണസ്റ്റ് സിമോണി പത്താമത്തെ വയസില്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസസഭയില്‍ ചേര്‍ന്ന് വൈദികപഠനം ആരംഭിച്ചു.

  • ക്രിസ്ത്യന്‍ സ്‌കൂളില്‍ പൂജ; സംരക്ഷണം തേടി പ്രിന്‍സിപ്പല്‍

    ക്രിസ്ത്യന്‍ സ്‌കൂളില്‍ പൂജ; സംരക്ഷണം തേടി പ്രിന്‍സിപ്പല്‍0

    അഗര്‍ത്തല (ത്രിപുര): വടക്കുകിഴക്കേ ഇന്ത്യന്‍ സംസ്ഥാനമായ ത്രിപുരയിലെ ക്രിസ്ത്യന്‍ മിഷനറി സ്‌കൂളില്‍ പൂജ നടത്തണമെന്ന ആവശ്യവുമായി തീവ്രഹിന്ദുത്വ സംഘടനകള്‍. ഇവരില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റിന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ടെസി ജോസഫ് പരാതി നല്‍കി. ‘ഇത്തരം നിയമവിരുദ്ധമായ പ്രവൃത്തി തടയാനും ഇന്ത്യന്‍ ഭരണഘടന പ്രകാരം സ്ഥാപനത്തെയും അതിന്റെ സ്വത്തും അതിന്റെ അവകാശവും സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്നും അപേക്ഷയില്‍ അഭ്യര്‍ത്ഥിച്ചു. ഉദയ്പൂരിനടുത്തുളള ധജനഗറിലെ ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ ഈ ആവശ്യവുമായി തീവ്രഹിന്ദുത്വ സംഘടനകളായ ഹിന്ദു ജാഗരണ്‍ മഞ്ചിന്റെയും സനാതനി

  • മലയാളികള്‍ അരി വാങ്ങാന്‍ ചെലവഴിക്കുന്നതിന്റെ മൂന്നിരട്ടി പണം മദ്യത്തിനായി വിനിയോഗിക്കുന്നു

    മലയാളികള്‍ അരി വാങ്ങാന്‍ ചെലവഴിക്കുന്നതിന്റെ മൂന്നിരട്ടി പണം മദ്യത്തിനായി വിനിയോഗിക്കുന്നു0

    പത്തനംതിട്ട: മലയാളികള്‍ അരി വാങ്ങാന്‍~ഒരു വര്‍ഷം ചെലവഴിക്കുന്നതിന്റെ മൂന്നിരട്ടി തുക മദ്യം വാങ്ങാനായി വിനിയോഗിക്കുന്നുണ്ടെന്ന് ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍. മാരാമണ്‍ കണ്‍വന്‍ഷനിലെ ലഹരി വിമോചന സമ്മേളനത്തില്‍ പ്രഭാ ഷണം നടത്തുകയായിരുന്ന അദ്ദേഹം.  മദ്യത്തില്‍നിന്നുള്ള വരുമാനം അധാര്‍മികമാണെന്ന മഹാത്മാഗാന്ധിയുടെ വാക്കുകള്‍ മദ്യ ഉപയോഗത്തെ ന്യായീകരിക്കുന്നവര്‍ ഓര്‍മിക്കണമെന്ന് അദ്ദേഹം പറഞ്ഞു.  ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ 16 ശതമാനവും കേരളത്തില്‍ വിറ്റഴിക്കുന്നു എന്നാണ് കണക്ക്. മുതിര്‍ന്ന തലമുറ മാത്രമല്ല, സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളും യുവജനങ്ങളും ഈ വിപത്തിന് അടിമകളായിത്തീരുന്നു. ലഹരിയുടെ

  • പാപത്തിന്റെ ചാരത്തില്‍  നിന്ന് യേശുക്രിസ്തുവിലുള്ള നവജീവിതത്തിലേക്ക്  കടന്നുവരണം: ഫ്രാന്‍സിസ് മാര്‍പാപ്പ

    പാപത്തിന്റെ ചാരത്തില്‍ നിന്ന് യേശുക്രിസ്തുവിലുള്ള നവജീവിതത്തിലേക്ക് കടന്നുവരണം: ഫ്രാന്‍സിസ് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: പൊടിയും ചാരവുമായ മനുഷ്യനെ ദൈവം സ്‌നേഹിക്കുന്നുണ്ടെന്നും ആ സ്‌നേഹത്തിന്റെ ഫലമായാണ് പാപത്തിന്റെ ചാരത്തില്‍ നിന്ന് യേശുക്രിസ്തുവിലും പരിശുദ്ധാത്മാവിലുമുള്ള നവജീവിതത്തിലേക്ക് വീണ്ടും ജനിക്കാന്‍ സാധിക്കുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. സാന്ത സബീന ബസിലിക്കയില്‍ നടന്ന ക്ഷാര ബുധന്‍ തിരുക്കര്‍മങ്ങള്‍ക്ക് മധ്യേ നടത്തിയ പ്രസംഗത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. നമ്മുടെ ആന്തരികഭവനമായ ഹൃദയത്തിലേക്ക് കടന്നു വരുവാന്‍ നോമ്പുകാലത്തിന്റെ ആരംഭത്തില്‍ യേശു ക്ഷണിക്കുന്നുണ്ടെന്ന് പാപ്പ പറഞ്ഞു. നാം പലപ്പോഴും ധരിക്കുന്ന മുഖംമൂടികളും മിഥ്യാധാരണകളും മാറ്റിക്കൊണ്ട് നമ്മുടെ യഥാര്‍ത്ഥ സത്തയിലേക്ക് മടങ്ങി

  • പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷന്‍ തുടങ്ങി

    പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷന്‍ തുടങ്ങി0

    ചാലക്കുടി:  35-ാമത് പോട്ട ദേശീയ ബൈബിള്‍ കണ്‍വെന്‍ഷന്‍ ചാലക്കുടി പോട്ട ധ്യാനകേന്ദ്രത്തില്‍ ആരംഭിച്ചു. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷന്‍ ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളുടെ മധ്യത്തിലും ക്രിസ്തുവിന് സാക്ഷ്യം വഹിക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസത്തില്‍ ഉറച്ചു നിന്നാല്‍ എന്തു ത്യാഗവും സഹനവും ഏറ്റെടുക്കാന്‍ കഴിയും. രക്തസാക്ഷികളുടെ എണ്ണവും മതപീഡനങ്ങളും കൂടിക്കൊണ്ടിരിക്കുകയാണെന്ന് മാര്‍ കണ്ണൂക്കാടന്‍ പറഞ്ഞു. പ്രോവിന്‍നഷ്യല്‍ സുപ്പീരിയര്‍ ഫാ. പോള്‍ പുതുവ വചന പ്രതിഷ്ഠ നടത്തി. പോട്ട ആശ്രമം സുപ്പീരിയര്‍

  • ബന്ധങ്ങളെ ശക്തിപ്പെടുത്തണം:  ബിഷപ് ഡോ. പുത്തന്‍വീട്ടില്‍

    ബന്ധങ്ങളെ ശക്തിപ്പെടുത്തണം: ബിഷപ് ഡോ. പുത്തന്‍വീട്ടില്‍0

    കോട്ടപ്പുറം: പ്രാര്‍ത്ഥന, ദാനധര്‍മ്മം, ഉപവാസം എന്നിവയിലൂടെ ബന്ധങ്ങളെ ശക്തിപ്പെടുത്തണമെന്ന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍. കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ വിഭൂതി ബുധന്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പ്രാര്‍ത്ഥനയിലൂടെ ദൈവവുമായുള്ള ബന്ധത്തിലും ദാനധര്‍മ്മത്തിലൂടെ സഹോദരങ്ങളുമായുള്ള ബന്ധത്തിലും ഉപവാസത്തിലൂടെ തന്നോടുതന്നെയുള്ള ബന്ധത്തിലും ശക്തിപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ നടന്ന ദിവ്യബലിക്ക് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. ജാക്‌സന്‍ വലിയപറമ്പില്‍, രൂപതാ പ്രൊക്കുറേറ്റര്‍ ഫാ. ജോബി കാട്ടാശേരി,

  • കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് കോഴിക്കോട് രൂപത ഒരു ലക്ഷം രൂപ നല്‍കി

    കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് കോഴിക്കോട് രൂപത ഒരു ലക്ഷം രൂപ നല്‍കി0

    മാനന്തവാടി: വയനാട്ടിലെ പടമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് കോഴിക്കോട് രൂപത അടിയന്തിര സഹായമായി ഒരു ലക്ഷം രൂപ നല്‍കി. അജീഷിന്റെ ഭാര്യയെയും മക്കളെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പി ക്കുന്നതിനും പ്രാര്‍ഥിക്കുന്നതിനുമായി കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലും രൂപതാ വികാരി ജനറല്‍ മോണ്‍. ജെന്‍സണ്‍ പുത്തന്‍വീട്ടിലും വൈദിക സമൂഹവും ചെന്നപ്പോഴാണ് ധനസഹായം കൈമാറിയത്.

Latest Posts

Don’t want to skip an update or a post?