ലണ്ടനിലെ സഫോക് യൂണിവേഴ്സിറ്റി ഡീന്‍ അമല നേഴ്സിംഗ് കോളജ് സന്ദര്‍ശിച്ചു
- Featured, Kerala, LATEST NEWS
- January 16, 2025
കൊച്ചി: ഭാവനയില്‍ മെനഞ്ഞെടുക്കാത്ത യഥാര്‍ത്ഥ കേരള സഭാ-സമുദായ ചരിത്രം ഗവേഷണം നടത്തി എഴുതപ്പെടണമെന്ന് കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന്‍ ചെയര്‍മാനും കണ്ണൂര്‍ ബിഷപുമായ ഡോ. അലക്‌സ് വടക്കുംതല. കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്‍ (കെഎല്‍സിഎച്ച്എ) സംസ്ഥാന വാര്‍ഷിക സമ്മേളനം എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ മരിയസദന്‍ ഓഡിറ്റോറി യത്തില്‍ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോടെങ്കിലും വിരോധം തീര്‍ക്കുന്ന തരത്തിലോ, സത്യം തമസ്‌കരിക്കപ്പെടും വിധമോ അല്ല ചരിത്ര രചന നടത്തേണ്ടത്. രേഖകളും വസ്തുതകളും വേണ്ടവിധം പഠിച്ചും ന്യൂനതകള്‍
ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ കൊന്തയിട്ട വട്ടിപ്പലിശക്കാരനും കുരിശു ധരിച്ച വാടകക്കൊലയാളികളും ആയിരുന്നു പണ്ട് മലയാള സിനിമകളിലെ ക്രൈസ്തവ വിരുദ്ധതയ്ക്ക് ആധാരമായി ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ മറവില്‍ ഉള്‍ചേര്‍ത്തിരുന്നതെങ്കില്‍ ഇന്ന് വിശുദ്ധ പാരമ്പര്യങ്ങളും ക്രൈസ്തവ പഠനങ്ങളും പരിഹാസവും അവഹേളനവും മേമ്പൊടി ചേര്‍ത്ത് പരസ്യ തന്ത്രത്തിന്റെ ഭാഗമായി മാര്‍ക്കറ്റ് ചെയ്യുന്ന ശൈലി കൂടി വരുകയാണ്. വൈദികരെയും സന്യസ്തരെയും ക്രൈസ്തവ സ്ഥാപനങ്ങളെയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന സിനിമകളും മലയാള സിനിമയില്‍ വര്‍ധിച്ചു വരുന്നു. അടുത്തിടെ പുറത്തിറങ്ങിയ രണ്ടു സിനിമകളില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന സീനുകളിലും തിരക്കഥയിലും നിറഞ്ഞാടുന്ന
റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ (സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷന്‍) ഈ തലക്കെട്ടിലുള്ള വാര്‍ത്തകള്‍ക്ക് വിപുല പ്രചാരമാണ് സമൂഹമാധ്യമങ്ങളിലും എന്തിനേറെ ചില മുഖ്യധാരാ മാധ്യമങ്ങളിലും… വിപ്ലവകരമായ തീരുമാനമെന്ന് ചിലര്‍ അവകാശപ്പെടുന്നു. കത്തോലിക്കാ സഭയിലെ മെത്രാന്മാരെയും വൈദികരെയും പിന്തിരിപ്പന്മാരും യാഥാസ്ഥിതികരും എന്ന് ആക്ഷേപിക്കുന്ന ചിലര്‍ മാര്‍പാപ്പയുടെ ‘വിപ്ലവകരമായ തീരുമാനത്തെ’ പുകഴ്ത്തുന്നു. എന്താണ് സംഭവിച്ചത്? ഡിസംബര്‍ 18ന് വിശ്വാസകാര്യങ്ങള്‍ക്കുള്ള ഡിക്കാസ്റ്ററിയുടെ മാര്‍പാപ്പയുടെ ഒപ്പോടുകൂടിയ ഒരു പ്രഖ്യാപനം വത്തിക്കാ നില്‍നിന്ന് ഉണ്ടായി. ആ ഡോക്യുമെന്റിലെ മൊത്തം 45 ഖണ്ഡികകളെ നാല്
വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ അസാധാരണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ അഭ്രപാളികളില്‍ എത്തിച്ച ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ ഓസ്‌കര്‍ യോഗ്യതാ പട്ടികയില്‍. സിനിമയിലെ ഗാനങ്ങള്‍ക്കും പശ്ചാത്തല സംഗീത ത്തിനുമാണ് ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചത്. പ്രമുഖ സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ് സിനിമയ്ക്കായി ഒരുക്കിയ മൂന്നു ഗാനങ്ങളാണ് ഒറിജിനല്‍ സോംഗ് വിഭാഗത്തിലേക്കുള്ള ഓസ്‌കറിന് നോമിനേറ്റ് ചെയ്യപ്പെട്ടത്. സിനിമയിലെ ‘ഏക് സപ്ന മേരാ സുഹാന, ജല്‍താ ഹേ സൂരജ് എന്നീ ഗാനങ്ങളും മധ്യപ്രദേശിലെ ഗോത്രവിഭാഗത്തിന്റെ തനിമയില്‍ തയാറാക്കിയ
കാഞ്ഞിരപ്പള്ളി: വിന്‍സെന്‍ഷ്യന്‍ സന്യാസസഭയുടെ സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി ‘ഡി കെയര്‍’ അഞ്ചിലിപ്പയുടെയും കാഞ്ഞിരപ്പള്ളി രൂപതയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി ‘ദോസ്ത്’ എന്ന പേരില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയര്‍ സെക്കന്‍ന്ററി സ്‌കൂളില്‍ സെമിനാര്‍ നടത്തി. കേരള സ്റ്റേറ്റ് വിമുക്തി മിഷന്റെ ബോധവല്‍ക്കരണ ക്ലാസും, കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്റെയും നേതൃത്വത്തില്‍ മെഡിക്കല്‍ -ഡെന്റല്‍ ക്യാമ്പുകളും നടത്തി. കാഞ്ഞിരപ്പള്ളി രൂപതയിലെ എസ്എംവൈഎം അംഗങ്ങള്‍ വോളണ്ടിയര്‍മാരായി സഹായിച്ചു. പങ്കെടുത്ത അതിഥി തൊഴിലാളികള്‍ക്ക്
കോട്ടയം: പൗരാണിക തനിമ പുതുതലമുറയെ പരിചയ പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അജപാലന കേന്ദ്രമായ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ കോമ്പൗണ്ടില്‍ കാര്‍ഷിക മ്യൂസിയം ഒരുക്കിയിരിക്കുന്നു. കാളവണ്ടി, കുതിരവണ്ടി, പിടിവണ്ടി, പത്തായം, കിണ്ടികള്‍, മൊന്തകള്‍, പെട്രോള്‍ മാക്സ്, കല്‍ ഭരണികള്‍, കാല്‍പ്പെട്ടി, പറ, കോളാമ്പി, ചെമ്പുകലങ്ങള്‍, ചെമ്പോട്ടി, അപ്പച്ചെമ്പ്, ഉരുളി, പുട്ടുകുടം, ചിമ്മിനി വിളക്ക്, നിലവിളക്ക്, പാളത്തൊട്ടി, ഉറി, തടിക്കപ്പി, പല്ലി, ജലചക്രം, ചുണ്ടന്‍
തിരുവനന്തപുരം: പിന്നാക്ക വിഭാഗമായ ലത്തീന്‍ കത്തോലിക്കര്‍ക്ക് സാമൂഹിക നീതിയും സാമാന്യനീതിയും നിഷേധിക്കപ്പെടുകയാണെന്ന് ആര്‍ച്ചുബിഷപ് ഡോ. തോമസ് നെറ്റോ. കേരളത്തിലെ 12 ലത്തീന്‍ കത്തോലിക്കാ രൂപതകള്‍ ചേര്‍ന്ന് നടത്തിയ ജനജാഗരം ബോധന പരിപാടിയുടെ സമാപന സമ്മേളനം വലിയവേളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായത്തിന്റെ ഒട്ടേറെ ജീവല്‍ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയ്ക്കും തുടര്‍ നടപടികള്‍ക്കുമായി സമര്‍പ്പിച്ചിട്ടുണ്ടെങ്കി ലും അവയൊന്നും അര്‍ഹിക്കുന്ന ഗൗരവത്തോടെ നിലവിലെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി ക്കൊണ്ടിരിക്കുന്ന തീരനിയന്ത്രണങ്ങള്‍, ധാതുലവണങ്ങളുടെ ഖനനാനുമതി, സാഗര്‍മാല പദ്ധതി തുടങ്ങിയവ
തൃശൂര്‍: ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി സമര്‍പ്പിച്ചിട്ടുള്ള ജസ്റ്റീസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് അടിയന്തിരമായി നടപ്പിലാക്കണമെന്ന് തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന അതിജീവന യാത്രയ്ക്ക് തൃശൂരില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ വിമുഖത കാണിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. സ്വീകരണ സമ്മേളനത്തില്‍ തൃശൂര്‍ അതിരൂപതാ പ്രസിഡന്റ് ജോഷി വടക്കന്‍ അധ്യക്ഷത
Don’t want to skip an update or a post?