മുനമ്പം; ജൂഡീഷ്യല്‍ കമ്മീഷന്‍ കെആര്‍എല്‍സിസി, കെഎല്‍സിഎ, കെസിവൈഎം സംഘടനകള്‍ ഹര്‍ജി നല്‍കി
- Featured, Kerala, LATEST NEWS
- January 16, 2025
കൊച്ചി: വരാപ്പുഴ അതിരൂപതയില്‍ ഒരു വര്‍ഷം നീണ്ടുനിന്ന കുടുംബ വിശുദ്ധീകരണ വര്‍ഷ പരിപാടികള്‍ക്കും ദിവ്യകാരുണ്യ കോണ്‍ഗ്രസിനും സമാപനം കുറിച്ചുകൊണ്ട് എറണാകുളം പാപ്പാളി ഹാളില്‍ നടന്ന അതിരൂപതാ ജൂബിലി ദമ്പതിസംഗമം ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ നടന്ന ദിവ്യകാരുണ്യ പ്രഭാഷണം തോട്ടുവ നവജീവന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. വിപിന്‍ ചൂതന്‍പറമ്പില്‍ നയിച്ചു. കത്തീഡ്രല്‍ ദേവാലയത്തിന് ചുറ്റും നടത്തിയ ദിവ്യകാരുണ്യപ്രദിക്ഷണത്തിന് വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം
കൊച്ചി: എറണാകുളത്തു നടന്ന പൈതൃക വേഷസംഗമം ശ്രദ്ധേയമായി. പരമ്പരാഗത ക്രൈസ്തവ വേഷമായ ചട്ടയും മുണ്ടും നാടനും കവായയും ധരിക്കുന്നവരുടെ സംഗമം നഗരത്തിന് വേറിട്ട കാഴ്ചയായി മാറി. കെഎല്‍സിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന ‘പൈതൃകം 2023’ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വരാപ്പുഴ അതിരൂപതാ പ്രസിഡന്റ് സി.ജെ പോള്‍ അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍
താമരശേരി: താമരശേരി രൂപതാ വൈദികനും പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തകനുമയിരുന്ന മോണ്‍. ഡോ. ആന്റണി കൊഴുവനാല്‍ (79) നിര്യാതനായി. കര്‍ഷകരുടെ ഏറ്റവം വലിയ സംഘടനയായ ഇന്‍ഫാമിന്റെ ആരംഭകനും നിലവില്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. കൊക്കോക്കോള, പാമോയില്‍ എന്നിവയുടെ ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങള്‍ക്ക് ആന്റണിയച്ചന്‍ നേതൃത്വം നല്‍കി. പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ ആരംഭകാലം മുതല്‍ അതിന്റെ ചെയര്‍മാനായിരുന്നു. താമരശേരി രൂപതയുടെ അജപാലന കേന്ദ്രമായ മേരിക്കുന്ന് പിഎംഒസിയുടെയും അശരണര്‍ക്കും ആലംബഹീനര്‍ക്കും ആശ്രയമായ കരുണാഭവന്റെയും ഉന്നത വിദ്യാഭ്യാസ പരിശീലനകേന്ദ്രമായ സ്റ്റാര്‍ട്ടിന്റെയും
കൊച്ചി: ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജെ.ബി കോശി കമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി. അതിവേഗം മാറിവരുന്ന സാമൂഹിക ജീവിതത്തില്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ ക്രൈസ്തവര്‍ തഴയപ്പെടുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം ഗൗരവത്തോടെ കാണണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ ആസ്ഥാനകാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ മൂന്നു ദിവസങ്ങളിലായി നടന്ന കെസിബിസി സമ്മേനം ഓര്‍മിപ്പിച്ചു. സമൂഹത്തില്‍ അതിവേഗം സ്വാധീനിക്കപ്പെടുന്നതും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ചിത്രീകരിക്കപ്പെടുന്നതുമായ സ്വവര്‍ഗ വിവാഹം, ഗര്‍ഭഛിദ്രം, ലീവിങ് ടുഗതര്‍ തുടങ്ങിയ ചിന്താഗതികള്‍ പരമ്പരാഗത
കൊച്ചി: ഉത്തമനായ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ രാജ്യം തന്നെ ഏല്പിച്ച എല്ലാ ഉത്തരവാദിത്തങ്ങളുടെ നിര്‍വഹണത്തിലും രാഷ്ട്രപതിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിഎന്ന നിലയിലും ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ചെയ്ത നിസ്തുല സേവനങ്ങളെ സഭ അനുസ്മരിക്കുകയും അദ്ദേഹത്തിന്റെ ക്രൈസ്തവ സാക്ഷ്യത്തെ ആദരിക്കുകയും ചെയ്യുന്നു എന്ന് കെസിബിസി. ആദരണീയനായ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ കേരള കത്തോലിക്കാ സഭയുടെയും ഭാരത കത്തോലിക്കാ സഭയുടെയും പ്രാര്‍ത്ഥനകളും അനുശോചനവും അര്‍പ്പിക്കുകയും കുടുംബാംഗങ്ങളോട് സഭയുടെ ആദരവും ബന്ധവും അറിയിക്കുകയും ചെയ്യുന്നുവെന്ന് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ
വ്യക്തിയുടെയും സമൂഹത്തിന്റെയും സമുദായത്തിന്റെയും മോചനത്തിന് വിദ്യാഭ്യാസത്തിന്റെ പങ്ക് വളരെ വലുതാണെന്ന് കോട്ടപ്പുറം രൂപതാ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ഡോ. അലക്‌സ് വടക്കുംതല. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ കോട്ടപ്പുറം രൂപതാ സമിതി നടത്തിയ സമുദായദിനാചരണവും 31-ാമത് മെറിറ്റ് അവാര്‍ഡ് സമ്മേളനവും പള്ളിപ്പുറം മഞ്ഞുമാതാ ദേവാലയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിലൂടെ നേടുന്ന വിജ്ഞാനം കുടുംബത്തിന്റെയും സമുദായത്തിന്റെയും ഉന്നമനത്തിനായി ഉപയോഗിക്കാന്‍ യുവതലമുറ തയാറാകണമെന്ന് ഡോ. അലക്‌സ് വടക്കുംതല കൂട്ടിച്ചേര്‍ത്തു. കോട്ടപ്പുറം രൂപതയുടെ നിയുക്തമെത്രാന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ മുഖ്യാതിഥിയായിരുന്നു.
ഇരിങ്ങാലക്കുട: കെസിബിസിയുടെ അഖണ്ഡ ബൈബിള്‍ പാരായണം ഇരിങ്ങാലക്കുടയിലെ തേശേരി ഇടവകയില്‍വച്ച് കെസിബിസി വൈസ് ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ മൂന്നിന് ഏഴു മണിക്ക് ആരംഭിച്ച് ഡിസംബര്‍ എട്ടിന് രാവിലെ ഏഴിന് അവസാനിക്കുന്ന രീതിയിലാണ് രാത്രിയും പകലുമായി ബൈബിള്‍ പാരായണം ക്രമപ്പെടുത്തിയിരിക്കുന്നത്. ബൈബിള്‍ പാരായണം കേരളസഭയുടെ നവീകരണ കാലഘട്ടത്തില്‍ സമൂഹത്തിന്റെ നന്മയ്ക്കും വളര്‍ച്ചയ്ക്കും വഴിതെളിക്കുമെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട്, ഫാ.
കൊച്ചി: യുവത്വം അതിവേഗത്തില്‍ സഞ്ചരിക്കുന്ന കാലഘട്ടമാണെന്ന് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. കത്തോലിക്കാ സഭയുടെ പാസ്റ്ററല്‍ കൗണ്‍സിലായ കെസിസിയുടെ ജനറല്‍ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനങ്ങള്‍ സഭയുടെ പ്രത്യാശയും ചൈതന്യവുമാണ്. ജീവിതത്തിന്റെ സങ്കീര്‍ണ്ണത നിറഞ്ഞ കാലഘട്ടത്തില്‍ അവര്‍ ഒറ്റക്കല്ല എന്ന ബോധ്യം നല്‍കുന്നതിനും അവരെ കൂടെ നിര്‍ത്തുന്നതിനും സഭയും സമൂഹവും ബദ്ധശ്രദ്ധരാകേണ്ടതുണ്ടെന്നും കാതോലിക്കാ ബാവ പറഞ്ഞു. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. ‘കത്തോലിക്കാ യുവജനങ്ങള്‍ : വെല്ലുവിളികളും
Don’t want to skip an update or a post?