Follow Us On

12

November

2025

Wednesday

  • മുനമ്പത്തെ മനുഷ്യരോട് ഐക്യദാര്‍ഢ്യം: കെസിവൈഎം സംസ്ഥാന സമിതി

    മുനമ്പത്തെ മനുഷ്യരോട് ഐക്യദാര്‍ഢ്യം: കെസിവൈഎം സംസ്ഥാന സമിതി0

    കൊച്ചി: മുനമ്പം -കടപ്പുറം മേഖലയില്‍ വഖഫ് ഭൂമി എന്ന പേരില്‍ പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കെസിവൈഎം സംസ്ഥാന സമിതി. വഖഫ് ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ  പരിഗണനയില്‍ രാജ്യം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന സമയത്തു തന്നെ മുനമ്പം പ്രദേശത്തെ ജനങ്ങള്‍ക്കു വഖഫ് നിയമങ്ങളുടെ പേരില്‍ നീതി നിഷേധിക്കപ്പെടുന്നത് മനുഷ്യത്വരാഹിത്യമെന്ന് കെസിവൈഎം സംസ്ഥാന സമിതി പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യന്‍ ഭരണഘടനയുടെ മതേതരത്വത്തിന് ചേരാത്ത വിധത്തില്‍ നിയമവ്യവസ്ഥകളെ വെല്ലുവിളിക്കുന്ന രീതിയില്‍ വിചിത്രമായ ചില നിയമങ്ങളുടെ പേരില്‍ പൗരന്മാരുടെ

  • റവ. ഡോ. കുര്യന്‍ പുരമഠത്തില്‍ പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടര്‍

    റവ. ഡോ. കുര്യന്‍ പുരമഠത്തില്‍ പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടര്‍0

    താമരശേരി: താമരശേരി രൂപതയുടെ പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടറായി റവ. ഡോ. കുര്യന്‍ പുരമഠത്തിലിനെ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിയമിച്ചു. വിദേശ രാജ്യങ്ങളിലും കേരളത്തിനു പുറത്തുമുള്ള താമരശേരി രൂപതാംഗങ്ങളെ ഒരുമിച്ചു കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവാസി അപ്പോസ്തലേറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. പ്രവാസികളായവര്‍ക്ക് താമരശേരി രൂപതയുമായുള്ള ബന്ധം ഊഷ്മളമാക്കാനും അവരുടെ ആധ്യാത്മിക കാര്യങ്ങളില്‍ ക്രമീകരിക്കുവാനും കൂട്ടായ്മകള്‍ രൂപീകരിക്കുവാനും ഇതിലൂടെ കഴിയും. താമരശേരി രൂപതയുടെ അജപാലന കേന്ദ്രമായ മേരിക്കുന്ന് പിഎംഒസിയുടെയും ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോതെറാപ്പിയുടെയും ഡയറക്ടറാണ് റവ. ഡോ.

  • മുനമ്പം ഭൂമി പ്രശ്‌നം; ഐകദാര്‍ഢ്യവുമായി 27ന് എറണാകുളത്ത് സമ്മേളനം

    മുനമ്പം ഭൂമി പ്രശ്‌നം; ഐകദാര്‍ഢ്യവുമായി 27ന് എറണാകുളത്ത് സമ്മേളനം0

    കൊച്ചി: മുനമ്പം -കടപ്പുറം (ചെറായി) മേഖലയില്‍ വഖഫ് ഭൂമി എന്ന പേരില്‍ പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്ക് ഐക്യ ദാര്‍ഢ്യവുമായി സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ സമ്മേളനം നടക്കും. കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തില്‍  കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കോട്ടപ്പുറം രൂപതയുടെ സഹകരണത്തോടെ ഭൂസംരക്ഷണസമിതി അംഗങ്ങളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഈ സമ്മേളനത്തില്‍ രാഷ്ട്രീയ സാമുദായിക പ്രതിനിധികള്‍ പങ്കെടുക്കും. എറണാകുളം ജില്ലയില്‍ കോട്ടപ്പുറം രൂപതയില്‍ ഉള്‍പ്പെടുന്ന   പള്ളിപ്പുറം പഞ്ചായത്തില്‍

  • നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് റൂബി ജൂബിലി; വൈദിക-സന്യസ്ത സംഗമം

    നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് റൂബി ജൂബിലി; വൈദിക-സന്യസ്ത സംഗമം0

    തിരുവല്ല: ക്രൈസ്തവ സമൂഹം ശക്തരും ധീരരുമായി മുന്നേറണമെന്നും മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ലോകത്തില്‍ ഐക്യകാഹളം മുഴക്കി പൊതുവിഷയങ്ങളില്‍ ഒരുമിച്ചു നില്‍ക്കണമെന്നും നിയുക്ത ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍. നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റിന്റെയും നിലയ്ക്കല്‍ സെന്റ് തോമസ് പള്ളിയുടെയും  റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ നടന്ന വൈദിക -സന്യസ്ത സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് വൈസ് ചെയര്‍മാനും മാവേലിക്കര ബിഷപ്പുമായ ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് സമ്മേളനം ഉദ്ഘാടനം

  • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്ക് പുതിയ മിഷന്‍; ആസ്ഥാനം കിത്തിലി

    ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്ക് പുതിയ മിഷന്‍; ആസ്ഥാനം കിത്തിലി0

    ഷൈമോന്‍ തോട്ടുങ്കല്‍ ബര്‍മിംഗ്ഹാം: വെസ്റ്റ് യോര്‍ക്ക് ഷെയറിലെ കിത്തിലി ആസ്ഥാനമായി സീറോമലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്ക് പുതിയ മിഷന്‍ നിലവില്‍ വരുന്നു. സെന്റ് അല്‍ഫോന്‍സാ മിഷന്‍ എന്ന നാമധേയത്തില്‍ അറിയപ്പെടുന്ന പുതിയ മിഷന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 25-ന് വൈകുന്നേരം അഞ്ചിന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിക്കും. ചടങ്ങുകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും. കിത്തിലിയിലെ സെന്റ് ജോസഫ് ദൈവാലയത്തില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുക. കിത്തിലി കേന്ദ്രീകൃതമായി സീറോമലബാര്‍

  • കേള്‍വി  സംസാര പരിമിതരുടെ സംസ്ഥാന സമ്മേളനം

    കേള്‍വി സംസാര പരിമിതരുടെ സംസ്ഥാന സമ്മേളനം0

    തിരുവനന്തപുരം: കേരളത്തിലെ ലത്തീന്‍ സഭയിലെ കേള്‍വി-  സംസാര പരിമിതരുടെ സംസ്ഥാന സമ്മേളനവും എഫ്ഫാത്ത ഫോറത്തിന്റെ ഉദ്ഘാടനവും പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമായ  വെട്ടുകാട് നടന്നു. ഡോ. ശശി തരൂര്‍ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ പുരോഗതിക്കും യശസുയര്‍ത്തുന്നതിനും ഭിന്നശേഷിക്കാര്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ഡോ. ശശി തരൂര്‍ പറഞ്ഞു. എന്നാല്‍ അവരര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അവരെ അംഗീകരിക്കുന്നുണ്ടോ എന്ന് സമൂഹവും ഭരണകൂടവും ആത്മപരിശോധന ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെആര്‍എല്‍സിബിസി ഫാമിലി കമ്മിഷന്‍ ചെയര്‍മാനും വിജയപുരം രൂപതാധ്യക്ഷനുമായ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തച്ചേരില്‍ അധ്യക്ഷത

  • മലയോര കര്‍ഷകരുടെ ആശങ്കകള്‍ അകറ്റണം: മാര്‍ പാംപ്ലാനി

    മലയോര കര്‍ഷകരുടെ ആശങ്കകള്‍ അകറ്റണം: മാര്‍ പാംപ്ലാനി0

    കണ്ണൂര്‍: മലയോര കര്‍ഷകര്‍ തങ്ങളുടെ കൃഷിഭൂമി നഷ്ടമാകുമോയെന്ന ആശങ്കയിലാണ് കഴിയുന്നതെന്നും ഒരായുസ് മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ ഭൂമി ആര്‍ക്കും വേണ്ടാത്ത അവസ്ഥയാണിപ്പോഴുള്ളതെന്നും ഈ ഗതികേട് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. ഇഎസ്എ വിഷയം സംബന്ധിച്ച് കണ്ണൂര്‍ പരിയാരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച ഇഎസ്എ റിപ്പോര്‍ട്ടും ഈ അടുത്തകാലത്ത് തയാറാക്കി എന്നു പറയുന്ന പുതിയ ഇഎസ്എ ജിയോ കോ-ഓര്‍ഡിനേറ്റ്‌സ് മാപ്പുകളും ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാക്കണം. കരടില്‍

  • മാര്‍ തോമസ് തറയില്‍ അനുസ്മരണവും കെഎസ്എസ്എസ് സ്ഥാപക ദിനാചരണവും നടത്തി

    മാര്‍ തോമസ് തറയില്‍ അനുസ്മരണവും കെഎസ്എസ്എസ് സ്ഥാപക ദിനാചരണവും നടത്തി0

    കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്ഥാപക ദിനാചരണവും സ്ഥാപക പിതാവായ മാര്‍ തോമസ് തറയില്‍ അനുസ്മരണവും നടത്തി. തെള്ളകം ചൈതന്യയില്‍ നടന്ന സമ്മേളനം കോട്ടയം ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ-ആതുര ശുശ്രൂഷ-സാമൂഹ്യ സേവന മേഖലകളുടെ ഉന്നമനത്തിനായി മാര്‍ തോമസ് തറയില്‍ പകര്‍ന്ന് നല്‍കിയത് മൂല്യവത്തായ ദര്‍ശനങ്ങളും കാഴ്ച്ചപ്പാടുകളുമാണെന്ന് മാര്‍ മൂലക്കാട്ട് പറഞ്ഞു. സമൂഹത്തിന്റെ സമസ്ഥമേഖലകളെയും സ്പര്‍ശിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുവാന്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക്

Latest Posts

Don’t want to skip an update or a post?