തൃശൂര് അതിരൂപതാ മാധ്യമ ദിനം ആഘോഷിച്ചു
- Featured, Kerala, LATEST NEWS
- November 25, 2024
കേരളകത്തോലിക്കാ സഭയുടെ ജാഗ്രതയുടെ മുഖമായ കെസിബിസി സാമൂഹിക ഐക്യ ജാഗ്രത കമ്മീഷൻ ചെയർമാനായി മൂവാറ്റുപുഴ രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് തെരഞ്ഞെടുക്കപ്പെട്ടു. കമ്മീഷൻ ചെയർമാനായിരുന്ന ബിഷപ്പ് ഡോ. ജോസഫ് കരിയിൽ വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം. താമരശ്ശേരി രൂപത മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കോട്ടപ്പുറം രൂപതാധ്യക്ഷൻ റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ എന്നിവരാണ് വൈസ് ചെയർമാന്മാർ. റവ. ഡോ. മൈക്കിൾ പുളിക്കൽ CMI കമ്മീഷൻ സെക്രട്ടറി സ്ഥാനത്ത് തുടരും. എറണാകുളം പിഒസിയിൽ നടന്ന കെസിബിസി വർഷകാല
പാലാ: മനുഷ്യനും പ്രകൃതിയുമായുള്ള അഭേദ്യ ബന്ധം സഭയെന്നും ഉയര്‍ത്തി പിടിക്കുന്നതായും സഭാ സ്ഥാപനങ്ങളെയും കാമ്പസുകളെയും ഇടവക തലത്തില്‍ ഗ്രാമങ്ങളെയും ഹരിത സമൃദ്ധമാക്കാന്‍ നമുക്കാവണമെന്നും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഫലവൃക്ഷങ്ങളാലും പച്ചക്കറി വിഭവങ്ങളാലും സമൃദ്ധമായ ഹരിത ഗ്രാമങ്ങള്‍ സൃഷ്ടിക്കുവാന്‍ ലക്ഷ്യം വെച്ചു കൊണ്ട് അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിത്തോടനുബന്ധിച്ച് ‘ഹരിത ഗ്രാമം സുസ്ഥിര ഗ്രാമം ‘ എന്ന പേരില്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ആവിഷ്‌കരിച്ച കര്‍മ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഷപ്ഹൗസ് അങ്കണത്തില്‍
അഞ്ചു മക്കളില്‍ നാലു പേരെയും ഈശോയുടെ പുരോഹിതരാകാന്‍ നലികിയ അമ്മ മോളി നിത്യപുരോഹിതനരികിലേക്ക് യാത്രയായി. കോതമംഗലം പൈക, പന്തിരുവേലില്‍ ജോയി മോളി ദമ്പതികള്‍ക്ക് അഞ്ച് ആണ്‍ മക്കളാണ്. അവരില്‍ 4 പേരും പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുത്തു. മക്കളെക്കുറിച്ച് ഹൈടെക് സ്വപ്‌നങ്ങളുമായി ഭാവിപദ്ധതികളൊരുക്കുന്ന മാതാപിതാക്കളുടെ മുമ്പില്‍ വ്യത്യസ്തരാകുകയാണ് ഈ ദമ്പതികള്‍. നിത്യപുരോഹിതനെ സ്‌നേഹിച്ച്, അവിടുത്തെ പൗരോഹിത്യത്തില്‍ പങ്കുചേരാന്‍ നാലു മക്കളും തീരുമാനിച്ചപ്പോള്‍ ഈ മാതാപിതാക്കള്‍ പരിശുദ്ധ അമ്മയെ പോലെ ദൈവ തിരുമനസ്സിന് Yes പറഞ്ഞു. ഇവരുടെ മക്കളില്‍ ആദ്യത്തെ
പാലാ: സമൂഹത്തിന്റെ നാനാവിധമായ മുറിവുകളും അവയുടെ കാരണങ്ങളും കണ്ടെത്തി പരിഹാരം കണ്ടെത്താന്‍ സഭയുടെ സാമൂഹ്യ പ്രവര്‍ത്തനത്തിന് സാധിക്കണമെന്നും ഈ രംഗത്ത് വൈദികരുടെ പങ്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ വജ്രജൂബിലിയോടനുബന്ധിച്ച് രൂപതയിലെ വൈദികര്‍ക്കായി സംഘടിപ്പിച്ച സാമൂഹ്യശാക്തീകരണ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. കാര്‍ഷികമൂല്യവര്‍ധനയും തൊഴിലവസരങ്ങളും വരുമാനവര്‍ധനവും ലക്ഷ്യംവച്ച് രൂപതാകേന്ദ്രത്തില്‍നിന്ന് ഏഴേക്കര്‍ സ്ഥലം മുണ്ടുപാലത്ത് സ്റ്റീല്‍ ഇന്ത്യാ കാമ്പസില്‍ അനുവദിക്കപ്പെട്ടതായും അഗ്രോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ബിഷപ് പറഞ്ഞു.
കാക്കനാട്: സീറോമലബാര്‍ സഭയുടെ മുപ്പത്തിരണ്ടാമത് മെത്രന്‍ സിനഡിന്റെ ഒരു പ്രത്യേക സമ്മേളനം 2024 ജൂണ്‍ 14 വെള്ളിയാഴ്ച്ച വൈകിട്ട് 5.00 മുതല്‍ 7.00 വരെ ഓണ്‍ലൈനില്‍ ചേരുന്നു. ഇതു സംബന്ധിച്ച വിജ്ഞാപനം സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് ഇന്നലെ മെത്രാന്മാര്‍ക്ക് നല്കി. ഏകീകൃത വിശുദ്ധ കുര്‍ബ്ബാനയര്‍പ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുന്നതിനാണ് പ്രത്യേക സിനഡുസമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. മറ്റു വിഷയങ്ങളൊന്നും ഈ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നതല്ലെന്ന് മേജര്‍
കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാലസമ്മേളനം ജൂണ്‍ 4,5,6 തീയതികളില്‍ കേരള കത്തോലിക്കാസഭയുടെ ആസ്ഥാന കാര്യാലയമായ പിഒസിയില്‍ നടക്കും. നാലിന് രാവിലെ 10 മണിക്ക് സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസിയുടെയും സംയുക്തയോഗം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. സമര്‍പ്പിതരായ വ്യക്തികള്‍ക്ക് സഭയിലെ യുവജനങ്ങളെ എങ്ങനെ പ്രോത്സാഹിപ്പിക്കാനാകും എന്ന വിഷയത്തെക്കുറിച്ച് റവ. ഡോ. അഗസ്റ്റിന്‍
തലശേരി: ഇരിട്ടി പട്ടാരം വിമലഗിരി, ഭരണങ്ങാനം, അസീസി ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകനും കപ്പൂച്ചിന്‍ സന്യാസ ശ്രേഷ്ഠനുമായിരുന്ന ഫാ. ആര്‍മണ്ട് മാധവത്ത് ദൈവദാസ പദവിയിലേക്ക്. നാമകരണ നടപടികള്‍ക്ക് അംഗീകാരം നല്‍കിക്കൊണ്ടുള്ള അറിയിപ്പ് വത്തിക്കാനില്‍നിന്ന് ലഭിച്ചതായി തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അറിയിച്ചു. സീറോ മലബാര്‍ സഭയുടെ മലബാറില്‍നിന്നുള്ള ആദ്യദൈവദാസനാണ് ഫാ. ആര്‍മണ്ട് മാധവത്ത് എന്നും ആര്‍ച്ചുബിഷപ് പറഞ്ഞു. പാലാ മരങ്ങാട്ടുപിള്ളിയില്‍നിന്നുള്ള അദ്ദേഹത്തിന്റെ കുടുംബം വയനാട് നടവയലിലേക്ക് കുടിയേറിയതാണ്. മരങ്ങാട്ടുപിള്ളി പാലയ്ക്കാട്ടുമലയില്‍ മാധവത്ത് ഫ്രാന്‍സിസ്-റോസ ദമ്പതികളുടെ എട്ടുമക്കളില്‍ നാലാമനായി 1930 നവംബര്‍
കോട്ടപ്പുറം: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ സഹകരണത്തോടെ സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്തു. കെ.ജി ക്ലാസുകള്‍ മുതല്‍ ഹയര്‍ സെക്കന്ററി വിഭാഗം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി 600 സ്‌കൂള്‍ കിറ്റുകളാണ് നല്‍കിയത്. ആധ്യയന വര്‍ഷാരംഭം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് കിഡ്‌സ് ഈ പദ്ധതി നടപ്പിലാക്കിയത്. കിഡ്‌സ് കാമ്പസില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ കിറ്റ് വിതരണോദ്ഘാടനം കൊടുങ്ങല്ലൂര്‍ എംഎല്‍എ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഒരുപാട് മാതാപിതാക്കള്‍ക്ക് ആശ്വാസം നല്‍കുന്ന
Don’t want to skip an update or a post?