ദൈവകൃപയുടെയും കൂട്ടായ്മയുടെയും അടയാളമായി ഡിസംബര് എട്ടിന് നോട്രെഡാം കത്തീഡ്രലിന്റെ പുനര്പ്രതിഷ്ഠ
- Featured, INTERNATIONAL, LATEST NEWS
- November 28, 2024
കൊച്ചി: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) 43-ാം ജനറല്‍ അസംബ്ലി ജൂലൈ 12 മുതല്‍ 14 വരെ എറണാകുളം ആശീര്‍ഭവനില്‍ നടക്കും. മതബോധനവും മാധ്യമങ്ങളും സമുദായ ശക്തികരണത്തിന് എന്നതാണ് ത്രിദിന ജനറല്‍ അസംബ്ലിയുടെ പ്രധാന ചര്‍ച്ചാവിഷയം. 12 ന് രാവിലെ 10:30 ന് നിയമ-വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അസംബ്ലി ഉദ്ഘാടനം ചെയ്യും. കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത
ബംഗളൂരു: ബംഗളൂരു അതിരൂപത മുന്‍ അധ്യക്ഷന്‍ ഡോ. അല്‍ഫോന്‍സ് മത്യാസ് (96) ദിവംഗതനായി. 1989-ലും 1993-ലും ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) പ്രസിഡന്റായിരുന്ന അദ്ദേഹം രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പങ്കെടുത്തിട്ടുണ്ട്. ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏതാനും മാസമായി ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട് നടക്കും. 1964-ല്‍ 33-ാമത്തെ വയസില്‍ ചിക്മംഗളൂര്‍ രൂപതയുടെ പ്രഥമ ബിഷപ്പായി നിയമതിനായ ഡോ. അല്‍ഫോന്‍സ് മത്യാസ് 1986-ല്‍ ബംഗളൂരു ആര്‍ച്ചുബിഷപ്പായി. 1998-ലാണ് സ്ഥാനമൊഴിഞ്ഞത്. 1974 മുതല്‍
കൊച്ചി: ഏറ്റവും സുരക്ഷിതമായ മാതാവിന്റെ ഗര്‍ഭപാത്രത്തില്‍വെച്ച് കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നത് വേദനാജനകമാണെന്ന് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പില്‍. കെസിബിസി പ്രോ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജീവസംരക്ഷണ യാത്രയ്ക്ക് വരാപ്പുഴ അതിരുപതയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവസംരക്ഷണ സന്ദേശ യാത്ര ടീമില്‍ കെസിബിസി പ്രോ- ലൈഫ് സമിതി ഡയറക്ടര്‍ ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍, പ്രസിഡന്റ് ജോണ്‍സന്‍ സി. എബ്രഹാം, ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍ (ക്യാപ്റ്റന്‍), ആനിമേറ്റര്‍ സാബു ജോസ് (ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍),
കാഞ്ഞിരപ്പള്ളി: മധ്യപ്രദേശിലെ ജബല്‍പ്പൂരില്‍ സ്‌കൂള്‍ നടത്തിപ്പുമായി ബന്ധപ്പെടുത്തി കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചിരിക്കുന്ന മലയാളി വൈദികന്‍ ഫാ. എബ്രഹാം താഴത്തേടത്തിനെ ഉടന്‍ മോചിപ്പിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി ആവശ്യപ്പെട്ടു. ജബല്‍പ്പൂര്‍ രൂപതയുടെ വിദ്യാഭ്യാസ ഏജന്‍സിയായ ജബല്‍പ്പൂര്‍ ഡയോസിഷന്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ വൈസ് ചെയര്‍മാനും വികാരി ജനറാളുമാണ് എലിക്കുളം ഇടവകാംഗവും കാരക്കുളം സ്വദേശിയുമായ ഫാ. എബ്രഹാം താഴത്തേടത്ത്. ഈ സൊസൈറ്റിയുടെ കീഴില്‍ കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചുവരുന്ന സെന്റ് അലോഷ്യസ് സീനിയര്‍ സെക്കന്ററി സ്‌കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട
കണ്ണൂര്‍: എം.എ സോഷ്യല്‍ സയന്‍സ് വിത്ത് സ്‌പെഷ്യ ലൈസേഷന്‍ ഇന്‍ ഹിസ്റ്ററിയില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ ഒന്നും രണ്ടും റാങ്കുകള്‍ തലശേരി അതിരൂപതയിലെ രണ്ടു യുവവൈദികര്‍ക്ക്. തടിക്കടവ് സെന്റ് ജോര്‍ജ് ഇടവക വികാരി ഫാ. ജോണ്‍സണ്‍ (ഫാ. ഷിന്റോ) പുലിയുറുമ്പിലിന് ഒന്നാം റാങ്കും, വിമലഗിരി സെന്റ് മേരീസ് ഇടവക വികാരി ഫാ. ജോസഫ് (ജോബിന്‍) കൊട്ടാരത്തിലിന് രണ്ടാം റാങ്കുമാണ് ലഭിച്ചത്. ഉദുമ ഗവ. ആര്‍ട്ടസ് ആന്റ് സയന്‍സ് കോളേജിലായിരുന്നു ഇരുവരുടെയും പഠനം. സീറോ- മലബാര്‍ സഭാ കുന്നോത്ത് ഗുഡ്
വാഷിംഗ്ടണ്‍ ഡിസി: സ്വവര്‍ഗാനുരാഗികളുടെ എല്‍ജിബിറ്റിക്യു+ കൂട്ടായ്മകളുടെ അവകാശങ്ങള്‍ മനുഷ്യാവകാശങ്ങളുടെ ഗണത്തില്‍പ്പെടുത്തി ആഗോളതലത്തില്‍ ഇവര്‍ക്ക് പിന്തുണ നല്‍കുന്ന നയവുമായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. അമേരിക്കയില്‍ കുടിയേറുന്നതിനോ അഭയാര്‍ത്ഥിയായി വരാന്‍ ശ്രമിക്കുന്നതോ ആയ വ്യക്തി ബയോളജിക്കിലായി സ്ത്രീയോ പുരുഷനോ ആണെന്നുള്ളത് പരിഗണിക്കാതെ ഇഷ്ടമുള്ള ജെന്‍ഡര്‍ രേഖപ്പെടുത്താമെന്നടക്കമുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് ജോലിസാധ്യതയും സംരംഭകസാധ്യതയും വളര്‍ത്തുന്നതിനായി ട്രാന്‍ഫര്‍മേഷന്‍ സലൂണിന് സാമ്പത്തിക സഹയാം നല്‍കുന്നതടക്കം ഡസന്‍ കണക്കിന് പദ്ധതികാളാണ് വിവിധ ഫെഡറല്‍ ഏജന്‍സികളുടെ
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തിലെ നവീകരിച്ച ചാപ്പലിന്റെയും അള്‍ത്താരയുടെയും ആശീര്‍വാദം നാളെ (ജൂലൈ 11) വൈകുന്നേരം മൂന്നിന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ സഹകാര്‍മികനാകും. അള്‍ത്താരയുടെ മധ്യത്തില്‍ മാര്‍ത്തോമാ കുരിശും വശങ്ങളിലും മുകളിലും ഐക്കണുകളും സ്ഥാപിച്ചിട്ടുണ്ട്. പൂര്‍ണമായും തടി ഉപയോഗിച്ചാണ് നിര്‍മാണം. ഒട്ടേറെ കൊത്തുപണികളുമുണ്ട്. അള്‍ത്താരയുടെ വശങ്ങളിലെ ഭിത്തികളില്‍ ഈശോയുടെ തിരുപ്പിറവി, ജ്ഞാനസ്‌നാനം, പുനരുദ്ധാനം, പന്തക്കുസ്താ ദിവസം തീനാവുകളാല്‍ അഭിഷിക്തരായ ശിഷ്യന്മാരുടെ ഐക്കണുകള്‍ എന്നിവയെല്ലാം സ്ഥാപിച്ചിട്ടുണ്ട്. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ
മരണത്തെ മുഖാമുഖം കണ്ട ആ നിമിഷത്തില്‍ പ്രാര്‍ത്ഥിച്ചതുപോലെ അത്ര ആത്മാര്‍ത്ഥമായി ഡോ. മേരി നീല്‍ ഒരിക്കലും പ്രാര്‍ത്ഥിച്ചിട്ടില്ല. ‘അങ്ങയുടെ ഹിതം എന്റെ ജീവിതത്തില്‍ നിറവേറട്ടെ’എന്ന പ്രാര്‍ത്ഥനയിലൂടെ നീല്‍ തന്റെ ജീവിതം മുഴുവന്‍ ദൈവത്തെ ഭരമേല്‍പ്പിക്കുകയായിരുന്നു. കയാക്കിംഗ് ട്രിപ്പിനിടയില്‍ വെള്ളച്ചാട്ടത്തില്‍ പെട്ട് ബോട്ട് സഹിതം വെള്ളത്തിനടിയിലായ മേരി നീലിനെ ഏകദേശം ഇരുപത് മിനിറ്റിനുശേഷമാണ് ശേഷമാണ് സുഹൃത്തുക്കള്‍ പുറത്തെടുക്കുന്നത്. സാധാരണ ഒരു മനുഷ്യന് ഒരിക്കലും വെള്ളത്തിനടിയില്‍ അതിജീവിക്കാന്‍ കഴിയാത്ത അത്ര സമയത്തിന് ശേഷം… വെള്ളത്തിനടിയില്‍ വച്ച് ആ പ്രാര്‍ത്ഥന ചൊല്ലി
Don’t want to skip an update or a post?