Follow Us On

28

November

2024

Thursday

  • ക്രൈസ്തവ യുവാവിന് വധശിക്ഷ വിധിച്ച് പാക്ക് കോടതി

    ക്രൈസ്തവ യുവാവിന് വധശിക്ഷ വിധിച്ച് പാക്ക് കോടതി0

    ലാഹോര്‍: ഖുറാനെതിരെ നിന്ദാപ്രചരണം നടത്തിയെന്ന് ആരോപിച്ച് ഒരുപറ്റം ആളുകള്‍, പഞ്ചാബ് പ്രവിശ്യയിലുള്ള നിരവധി ക്രൈസ്തവഭവനങ്ങളും 26 ക്രൈസ്തവ ദൈവാലയങ്ങളും തീയിട്ടു നശിപ്പിച്ച കേസില്‍ വിചിത്ര വിധിയുമായി പാക്ക് കോടതി. ലഹളക്കും അക്രമത്തിനും ഇരകളായ ക്രൈസ്തവ വിഭാഗത്തില്‍പെട്ട ഏസാന്‍ ഷാനിനെ വധശിക്ഷക്ക് വിധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ശിക്ഷ നടപ്പാക്കുന്നതിനുമുന്‍പായി അദ്ദേഹം 22 വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കുകയും പത്തുലക്ഷം രൂപ പിഴയടയ്ക്കുകയും വേണമെന്നും പറയുന്നു. 2023 ആഗസ്റ്റ് 16ന് പാക്കിസ്ഥാനിലെ ജാരന്‍വാലയില്‍ നടന്ന ലഹളക്ക് കാരണക്കാരനാണെന്ന് ആരോപിച്ച് പാക്കിസ്ഥാനിലെ സഹിവാലിലുള്ള തീവ്രവാദവിരുദ്ധ

  • വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് നിഖ്യാ കൗണ്‍സിലിന്റെ 1700 ാം വാര്‍ഷികം ആചരിക്കും

    വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് നിഖ്യാ കൗണ്‍സിലിന്റെ 1700 ാം വാര്‍ഷികം ആചരിക്കും0

    കെയ്‌റോ: ക്രൈസ്തവ വിശ്വാസത്തിന്റെ ചരിത്രത്തിലെ ആദ്യ എക്യുമെനിക്കല്‍ കൗണ്‍സിലായ നിഖ്യ കൗണ്‍സിലിന്റെ 1700 ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി 2025ല്‍ വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍  ഫെയ്ത്ത് ആന്‍ഡ് ഓര്‍ഡര്‍ കോണ്‍ഫ്രന്‍സ് സംഘടിപ്പിക്കും. 2025 ഒക്‌ടോബര്‍ 24-28 വരെ ഈജിപ്തിലെ അലക്‌സാണ്ട്രിയയില്‍ നടക്കുന്ന കോണ്‍ഫ്രന്‍സിന്  കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് സഭ ആതിഥേയത്വം വഹിക്കും. സഭകളുടെ ഐക്യത്തിലേക്കുള്ള നിര്‍ണായകമായ ചുവടുവയ്പ്പായി ഈ ആഗോള കോണ്‍ഫ്രന്‍സ് മാറുമെന്ന്  വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ കീഴിലുള്ള ഫെയ്ത്ത് ആന്‍ഡ് ഓര്‍ഡര്‍ കമ്മീഷന്‍ തലവന്‍

  • എംഎസ്എംഐ ജീവധാര  കൗണ്‍സലിംഗ് സെന്റര്‍ ആരംഭിച്ചു

    എംഎസ്എംഐ ജീവധാര കൗണ്‍സലിംഗ് സെന്റര്‍ ആരംഭിച്ചു0

    കോഴിക്കോട്/ചെമ്പ്ര: എംഎസ്എംഐ സന്യാസിനിസഭയുടെ നേതൃത്വത്തില്‍ കോഴിക്കോട് ചെമ്പ്രയില്‍ ജീവധാര കൗണ്‍സലിംഗ് & സൈക്കോതെറാപ്പി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. മാനസിക സമ്മര്‍ദ്ദങ്ങളില്‍നിന്നു മോചനം നേടാനും കൗണ്‍സിലിങ്ങിലൂടെ വികാരങ്ങളെയും ചിന്തകളെയും പെരുമാറ്റങ്ങളെയും മനസിലാക്കി മാനസിക ആരോഗ്യം കാത്തുസൂക്ഷിക്കാനും സഹായകരമായ സേവനങ്ങളാണ് ഈ സെന്ററില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഫാമിലി കൗണ്‍സലിംഗ് & പേരന്റിംഗ്, പ്രീ മാരിറ്റല്‍ കൗണ്‍സലിംഗ്, ഹ്യൂമര്‍ തെറാപ്പി, ആങ്‌സൈറ്റി & സ്‌ട്രെസ് മാനേജ്‌മെന്റ്, കൗണ്‍സലിംഗ് & സൈക്കോതെറാപ്പി, കപ്പിള്‍ തെറാപ്പി, ഇഎംഡിആര്‍ തെറാപ്പി, ചൈല്‍ഡ് ഗൈഡന്‍സ് ക്ലിനിക്ക്, സൈക്കോളജിക്കല്‍ അസസ്‌മെന്റ് &

  • ഫാ. സ്റ്റാന്‍ സ്വാമി അധഃസ്ഥിതരുടെ പക്ഷംചേര്‍ന്ന മനുഷ്യസ്‌നേഹി

    ഫാ. സ്റ്റാന്‍ സ്വാമി അധഃസ്ഥിതരുടെ പക്ഷംചേര്‍ന്ന മനുഷ്യസ്‌നേഹി0

    കണ്ണൂര്‍: നീതിയുടെ പോരാട്ട ഭൂമിയിലെ നിര്‍ഭയനായ പോരാളി ഫാ. സ്റ്റാന്‍ സ്വാമി അധ:സ്ഥിതരുടെ പക്ഷംചേര്‍ന്ന മനുഷ്യ സ്‌നേഹിയാണെന്ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല. കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ (കെഎല്‍സിഎ) കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍  കണ്ണൂര്‍ ബിഷപ് ഹൗസില്‍ സംഘടിപ്പിച്ച ഫാ. സ്റ്റാന്‍ സ്വാമി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  ജനാധിപത്യ മൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കുമായി എരിഞ്ഞസ്തമിച്ച ആ മഹാത്യാഗി  നന്മനിറഞ്ഞ മനസുകളില്‍ നീതിസൂര്യനായി എന്നും ജ്വലിച്ചുനില്‍ക്കുമെന്നും ബിഷപ് വടക്കുംതല പറഞ്ഞു. കെഎല്‍സിഎ രൂപത

  • സുവിശേഷത്തിന് സാക്ഷ്യം നല്‍കുമ്പോള്‍ കൂട്ടായ്മ സംജാതമാകും

    സുവിശേഷത്തിന് സാക്ഷ്യം നല്‍കുമ്പോള്‍ കൂട്ടായ്മ സംജാതമാകും0

    കാഞ്ഞിരപ്പള്ളി: സുവിശേഷത്തിന് സാക്ഷ്യം നല്‍കുമ്പോള്‍ കൂട്ടായ്മ സംജാതമാകുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍  ജോസ് പുളിക്കല്‍ . മേജര്‍ ആര്‍ക്കി  എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ മാര്‍ തോമാ ശ്ലീഹയുടെ ദുക്‌റാന തിരുനാളിനോടനുബന്ധിച്ച് നടത്തിയ  റംശ നമസ്‌കാരത്തില്‍ വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പ്രതികൂല സാഹചര്യങ്ങളിലും ശ്ലൈഹിക കൂട്ടായ്മയോട് ചേര്‍ന്ന് വിശ്വാസ പ്രഘോഷണം ധീരമായി നടത്തിയ മാര്‍ തോമാ ശ്ലീഹയുടെ മാതൃക പ്രചോദനമാകണം. നമുക്കും അവ നോടൊത്ത് പോയി മരിക്കാമെന്ന് സധൈര്യം ഏറ്റുപറഞ്ഞ തോമാ ശ്ലീഹയുടെ

  • ക്രൈസ്തവ സമൂഹം കടുത്ത വിവേചനം നേരിടുന്നു

    ക്രൈസ്തവ സമൂഹം കടുത്ത വിവേചനം നേരിടുന്നു0

    തൃശൂര്‍: ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം കടുത്ത വിവേചനം നേരിടുന്നതായി ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെയും കത്തോലിക്ക കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ തൃശൂര്‍ കളക്ടറേറ്റിലേക്ക് നടന്ന അവകാശ ദിന റാലിയും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ വിതരണത്തില്‍ നിലവിലുള്ള 80:20 അനുപാതം ഭരണഘടന വിരുദ്ധമാണെ ന്നുപറഞ്ഞ ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഈ വിവേചനത്തിന് ഉദാഹരണമാണെന്ന് മാര്‍ താഴത്തു പറഞ്ഞു. 2013 ല്‍ രൂപീകൃതമായ

  • രോഗീലേപനം ‘അന്ത്യ’കൂദാശയല്ല സൗഖ്യത്തിന്റെ കൂദാശ

    രോഗീലേപനം ‘അന്ത്യ’കൂദാശയല്ല സൗഖ്യത്തിന്റെ കൂദാശ0

    രോഗീലേപനം സൗഖ്യത്തിന്റെയും പുനരുദ്ധാരണത്തിന്റെയും കൂദാശയാണെന്നും അത് മരണാസന്നര്‍ക്ക് മാത്രം നല്‍കുന്ന കൂദാശയല്ലെന്നും വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. രോഗീലേപനം സ്വീകരിക്കുന്നവര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും കര്‍ത്താവിന്റെ ശക്തി ലഭിക്കുന്നതിനും അങ്ങനെ ആ കൂദാശ കാരുണ്യത്തിന്റെയും പ്രത്യാശയുടെയും അടയാളമായി മാറുന്നതിന് വേണ്ടിയും പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് പുറത്തിറക്കിയ ജൂലൈ മാസത്തിലെ മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗത്തിന്റെ വീഡിയോയിലാണ് ഈ കാര്യം പാപ്പ പറഞ്ഞത്. രോഗികളായവര്‍ക്ക് ആവശ്യമായ അജപാലന ശുശ്രൂഷകള്‍ ലഭ്യമാകുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പ വീഡിയോയില്‍ ആവശ്യപ്പെട്ടു. രോഗീലേപനം ആത്മാവിനെ സൗഖ്യപ്പടുത്തുന്ന കൂദാശയാണെന്നും രോഗം

  • ശ്രേയസ് പുരസ്‌കാരം പിഎം  ജോയിക്ക് സമ്മാനിച്ചു

    ശ്രേയസ് പുരസ്‌കാരം പിഎം ജോയിക്ക് സമ്മാനിച്ചു0

    സുല്‍ത്താന്‍ ബത്തേരി: മലങ്കര കത്തോലിക്കാ രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ശ്രേയസിന്റെ ഈ വര്‍ഷത്തെ സിറിള്‍ മാര്‍ ബസേലിയോസ് കാതോലിക്കോസ് ശ്രേയസ്-2024, ഗ്രാമീണ്‍ ശക്തി അവാര്‍ഡുകള്‍ വിതരണം ചെയ്തു. സാമൂഹിക, കാര്‍ഷിക, സാംസ്‌കാരിക മേഖലകളിലെ സംഭാവനകള്‍ കണക്കിലെടുത്ത് പി.എം. ജോയി പുളിയംമാക്കലിനാണ് ശ്രേയസ്-2024 പുരസ്‌കാരം. ‘കര്‍ഷക മിത്രം’ ചെയര്‍മാനായ ജോയി, കാര്‍ഷിക പുരോഗമന സമിതിയുടെ അമരക്കാരനാണ്. നെന്‍മേനി പഞ്ചായത്ത് പ്രസിഡന്റ്, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രേയസ് കാസര്‍ഗോഡ്,

Latest Posts

Don’t want to skip an update or a post?