Follow Us On

21

October

2024

Monday

  • മലയാള ചലച്ചിത്രങ്ങളിലെ നവ ആഭിമുഖ്യങ്ങള്‍; കെസിബിസി ജാഗ്രത സദസ് 27ന്

    മലയാള ചലച്ചിത്രങ്ങളിലെ നവ ആഭിമുഖ്യങ്ങള്‍; കെസിബിസി ജാഗ്രത സദസ് 27ന്0

    കൊച്ചി: മലയാള ചലച്ചിത്രങ്ങളിലെ നവ ആഭിമുഖ്യങ്ങള്‍ എന്ന വിഷയത്തില്‍ കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ പാലാരിവട്ടം പിഒസിയില്‍വച്ച് ജനുവരി 27 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കെസിബിസി ജാഗ്രത സദസ് നടത്തുന്നു. ധാര്‍മ്മികതയെയും മൂല്യാധിഷ്ഠിത ജീവിതത്തെയും വെല്ലുവിളിക്കുന്ന ആശയങ്ങളും, ക്രൈസ്തവ വിരുദ്ധവും അവഹേളനപരവുമായ ഉള്ളടക്കങ്ങളും ചലച്ചിത്രങ്ങളില്‍ ഏറിവരുന്ന പശ്ചാത്തലത്തില്‍ സാമൂഹിക ഐക്യം വളര്‍ത്തുന്നതും ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതുമായ ഒരു ചലച്ചിത്ര സംസ്‌കാരം എപ്രകാരം രൂപപ്പെടുത്താന്‍ കഴിയും എന്ന അന്വേഷണമാണ് ജാഗ്രത സദസിന്റെ പ്രമേയം. ചലച്ചിത്ര സംവിധായകരായ ലിയോ തദേവൂസ്,

  • ഇന്ത്യന്‍ സഭയക്ക് നാലു  ബിഷപ്പുമാര്‍കൂടി

    ഇന്ത്യന്‍ സഭയക്ക് നാലു ബിഷപ്പുമാര്‍കൂടി0

    ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യന്‍ സഭയക്ക് ഒരു ആര്‍ച്ചുബിഷപ്പിനെയും മൂന്ന് ബിഷപ്പുമാരെയും പ്രഖ്യാപിച്ചു. വെസ്റ്റ് ബംഗാളിലെ ബാഗ്‌ദോഗ്ര രൂപതയിലെ ബിഷപ് വിന്‍സന്റ് ഐന്‍ഡിനെ റാഞ്ചിയുടെ പുതിയ ആര്‍ച്ചുബിഷപ്പായി ഉയര്‍ത്തി. ബോംബെ സഹായമെത്രനായിരുന്ന ബിഷപ് ബാര്‍ത്തോള്‍ ബരാറ്റോയെ മഹാരാഷ്ട്രയിലെ നാസിക്കിലെ ബിഷപ്പായി നിയമിച്ചു. മദ്ധ്യപ്രദേശിലെ ജാബുവ രൂപതയുടെ ബിഷപ്പായി ഫാ. പീറ്റര്‍ റുമാല്‍ ഖരാടിയെയും മഹാരാഷ്ട്രയിലെ തന്നെ ഔറംഗാബാദിലെ ബിഷപ്പായി ഫാ. ബെര്‍ണാര്‍ഡ് ലാന്‍സി പിന്റോയെയും നിയമിച്ചു. അതോടൊപ്പം 75 വയസ് പൂര്‍ത്തിയാക്കിയ റാഞ്ചി ആര്‍ച്ചുബിഷപ് ഫെലിക്‌സ് ടോപ്പോയുടെയും

  • ഭോപ്പാലില്‍ മലയാളി വൈദികന്റെ അറസ്റ്റ് ന്യൂനപക്ഷ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

    ഭോപ്പാലില്‍ മലയാളി വൈദികന്റെ അറസ്റ്റ് ന്യൂനപക്ഷ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി0

    ന്യൂഡല്‍ഹി: ഭോപാലില്‍ മലയാളിയായ ഫാ. അനില്‍ മാത്യുവിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ മധ്യപ്രദേശ് ചീഫ് സെക്രട്ടറിയോടു നിര്‍ദേശിച്ചു. കമ്മിഷന്‍ അധ്യക്ഷന്‍ ഇക്ബാല്‍ സിങ് ലാല്‍പുരയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ അസംബ്ലി ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സര്‍വീസസ് (ആക്ട്‌സ്) കമ്മിഷനു മുന്നില്‍ വിഷയം അവതരിപ്പിച്ചിരുന്നു. ഫാ. അനിലിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭോപാല്‍ സിഎംഐ പ്രൊവിന്‍സ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും ദേശീയ ന്യൂനപക്ഷ കമ്മിഷനും കത്തയയ്ക്കുകയും ചെയ്തിരുന്നു. ഭോപാലിലെ

  • നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോനാ ദൈവാലയ കൂദാശയും മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന ദൈവാലയ പ്രഖ്യാപനവും 18ന്

    നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോനാ ദൈവാലയ കൂദാശയും മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന ദൈവാലയ പ്രഖ്യാപനവും 18ന്0

    ഇടുക്കി: പുതുതായി പണികഴിപ്പിച്ച നെടുങ്കണ്ടം സെന്റ് സെബാ സ്റ്റ്യന്‍സ് ഫെറോനാ ദൈവാലയത്തിന്റെ കൂദാശാകര്‍മ്മവും മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന ദൈവാലയ പ്രഖ്യാപനവും നാളെ (ജനുവരി 18ന്) നടക്കും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആണ് ദൈവാലയ കൂദാശയും പ്രഖ്യാപനവും നടത്തുന്നത്. കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍, ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മോണ്‍. ജോസ് പ്ലാച്ചിക്കല്‍, മോണ്‍. അബ്രാഹം പുറയാറ്റ്, മോണ്‍. ജോസ് കരിവേലിക്കല്‍ എന്നിവര്‍ സഹകാര്‍മികരാകും.

  • യുവവൈദികന്‍ നിര്യാതനായി

    യുവവൈദികന്‍ നിര്യാതനായി0

    കോഴിക്കോട്: കപ്പൂച്ചിന്‍ സഭാംഗമായ ഫാ. സിറില്‍ ഇമ്മാനുവേല്‍ കുറ്റിക്കല്‍ (37) നിര്യാതനായി. മണിമൂളി ക്രിസ്തുരാജ ഇടവകയിലെ കുറ്റിക്കല്‍ തോമസ്- മേരിക്കുട്ടി ദമ്പതികളുടെ മൂത്ത മകനാണ്. മൃതസംസ്‌കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച (ജനുവരി 18) രാവിലെ പത്തിന് പട്ടാരം വിമലഗിരി ധ്യാനമന്ദിരത്തില്‍ നടക്കും. പാവനാത്മാ കപ്പൂച്ചിന്‍ പ്രൊവിന്‍സ് അംഗമായ ഫാ. സിറില്‍  2015 നവംബറിലാണ്  വൈദികപട്ടം സ്വീകരിച്ചത്. മാനന്തവാടി രൂപതയിലെ കുഞ്ഞോം ഇടവകയില്‍ സഹവികാരി, പയ്യന്നൂര്‍ അമലഗിരി സെമിനാരിയിലെ അധ്യാപകന്‍, കണ്ണൂര്‍ പാവനാത്മാ കപ്പൂച്ചിന്‍ പ്രൊവിന്‍ഷ്യലേറ്റില്‍ വൊക്കേഷന്‍ പ്രൊമോട്ടര്‍, ഗുജറാത്തിലെ

  • ആര്‍ഭാടങ്ങള്‍ക്ക് ചെലവഴിക്കുന്ന പണം പാവങ്ങള്‍ക്കു കൊടുക്കാം

    ആര്‍ഭാടങ്ങള്‍ക്ക് ചെലവഴിക്കുന്ന പണം പാവങ്ങള്‍ക്കു കൊടുക്കാം0

    തൃശൂര്‍: അനാവശ്യമായി ആഘോഷങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ ക്കുമായി ചെലവഴിക്കുന്ന പണം മുഴുവന്‍ പാവങ്ങള്‍ക്കു കൊടുക്കാന്‍ സഭ കടപ്പെട്ടിരിക്കുന്നുവെന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മാര്‍ ജോസഫ് കുണ്ടുകുളമാണ് ഇക്കാര്യത്തില്‍ എന്റെ പാഠപുസ്തകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ അതിരൂപത നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു മാര്‍ തട്ടില്‍. ആര്‍ഭാടങ്ങളും ആഘോഷ ങ്ങളുമായി നടക്കുന്ന സഭയോട് വലിയ വിയോജിപ്പുണ്ട്. പെരുന്നാളുകള്‍ക്ക് താന്‍ എതിരല്ലെന്നും  പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും സഭ മുന്നിലുണ്ടാകണമെന്നും മാര്‍ തട്ടില്‍ പറഞ്ഞു. സീറോമലബാര്‍ സഭയുടെ മേജര്‍

  • സിനഡാലിറ്റിയുടെ  തികഞ്ഞ സാക്ഷ്യം

    സിനഡാലിറ്റിയുടെ തികഞ്ഞ സാക്ഷ്യം0

    ബിഷപ് മാര്‍ തോമസ് പാടിയത്ത് (ഷംഷാബാദ് രൂപതാ സഹായമെത്രാന്‍) സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി ദൈവത്താല്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന റാഫേല്‍ തട്ടില്‍ പിതാവിന് എല്ലാവിധ കൃപകളും ദൈവാനുഗ്രഹവും ആശംസിക്കുന്നു; പ്രാര്‍ത്ഥിക്കുന്നു. അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ എന്ന നിലയില്‍ സീറോ മലബാര്‍ മക്കളെത്തേടി ഭാരതം മുഴുവന്‍ സഞ്ചരിച്ച പിതാവിന് ഇന്നൊരു ആഗോളസഭയായി വളര്‍ന്നിരിക്കുന്ന സീറോ മലബാര്‍ സഭയുടെ മക്കളെത്തേടിയും അവര്‍ക്കുവേണ്ടിയും ലോകം മുഴുവന്‍ സഞ്ചരിക്കാനുള്ള ദൈവനിയോഗമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുക. ഇക്കാലഘട്ടത്തില്‍ സഭാതലങ്ങളില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്ന വാക്കാണ് സിനഡാലിറ്റി. സിനഡാലിറ്റി

  • സ്‌നേഹത്തിനെതിരായി  പിതാവ് ഒന്നും ചെയ്യില്ല

    സ്‌നേഹത്തിനെതിരായി പിതാവ് ഒന്നും ചെയ്യില്ല0

    ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ (താമരശേരി രൂപതാധ്യക്ഷന്‍) നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഇടയന്മാരെ ഞാന്‍ തരും എന്ന പ്രവാചകവചനം അന്വര്‍ത്ഥമാകുന്നതുപോലെ മാര്‍ തട്ടില്‍ പിതാവിനെ സഭയുടെ പിതാവും തലവനുമായി ദൈവം നമുക്ക് തന്നിരിക്കുകയാണ്. സെമിനാരി പരിശീലനകാലം മുതലേ എനിക്ക് പിതാവിനെ അറിയാം. വടവാതൂര്‍ സെമിനാരിയില്‍ ഒന്നാംവര്‍ഷ തത്വശാസ്ത്ര വിദ്യാര്‍ത്ഥിയായി ചെല്ലുമ്പോള്‍ തട്ടില്‍പിതാവ് ഡീക്കനായിരുന്നു. ആ സൗഹൃദവും സ്‌നേഹബന്ധവും പിന്നീട് തുടര്‍ന്നുകൊണ്ടുപോകുവാന്‍ സാധിച്ചു. ഒരേ വര്‍ഷമാണ് ഞങ്ങള്‍ മേല്‍പട്ടശുശ്രൂഷയിലേക്ക് ഉയര്‍ത്തപ്പെട്ടത്. തൃശൂര്‍ മേജര്‍ സെമിനാരിയില്‍ അദ്ദേഹം റെക്ടറായിരുന്ന കാലത്ത് താമരശേരിയില്‍നിന്നും

Latest Posts

Don’t want to skip an update or a post?