ഒരു ഓസ്ട്രിയന്‍ സ്നേഹഗാഥ
- Featured, LATEST NEWS, ഈസ്റ്റർ സ്പെഷ്യൽ
- April 20, 2025
ഫാ. പീറ്റര്‍ കൊച്ചാലുങ്കല്‍ സിഎംഐ കല്ല് ഒരു സംസ്‌കാരമാണ്. ചരിത്രത്തില്‍ ഒരു ശിലായുഗം ഉണ്ടായിരുന്നു. അതാണു മനുഷ്യനെ മനുഷ്യനാകാന്‍ ഏറ്റവും കൂടുതല്‍ സഹായിച്ച സംസ്്കാരമെന്നു ചരിത്രപണ്ഡിതര്‍ക്ക് അറിയാം. 4000 ബി.സി വരെ ഈ ശിലായുഗം നിലനിന്നിരുന്നു എന്നു ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നു. പാലിയോലിത്തിക് (Paleolithic), മെസോലിത്തിക് (Mesolithic), നിയോലിത്തിക് (Neolithic) എന്നിവയടങ്ങുന്ന ശിലായുഗത്തില്‍നിന്നാണ് മനുഷ്യന്‍ പുരോഗമിച്ചത്. സാരമായ നാശം വരുത്താത്ത ഒരൊറ്റ യുഗമേ ഉണ്ടായിട്ടുള്ളൂ, അതു ശിലായുഗമായിരുന്നു. ശിലയുടെ ആയുസ് ശില ഒന്നിനെയും നശിപ്പിച്ചിട്ടില്ല, സംരക്ഷിച്ചിട്ടേയുള്ളൂ. എന്നാല്‍ പിന്നീടു
നന്മ ചെയ്യുവാനും മറ്റുള്ളവരെ ശുശ്രൂഷിക്കുവാനുമുള്ള സ്വാതന്ത്ര്യമാണ് പരിശുദ്ധാത്മാവ് നമുക്ക് നല്‍കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പൊതുദര്‍ശപരിപാടിയോടനുബന്ധിച്ച് പരിശുദ്ധാത്മാവും സഭയുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രഭാഷണപരമ്പരയിലാണ് ആത്മാവ് നല്‍കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് പാപ്പ വിശദീകരിച്ചത്. ”എനിടെ കര്‍ത്താവിന്റെ ആത്മാവുണ്ടോ, അവിടെ സ്വാതന്ത്ര്യമുണ്ട്.”( 2 കൊറി. 3:17) എന്ന വചനത്തെ ആധാരമാക്കിയായിരുന്നു പാപ്പയുടെ പ്രഭാഷണം. കര്‍ത്താവിന്റെ ആത്മാവുള്ള വ്യക്തിയാണ് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രനായ മനുഷ്യനും സ്വതന്ത്രനായ ക്രിസ്ത്യാനിയെന്നും പാപ്പ പറഞ്ഞു. സാധാരണ മനസിലാക്കുന്നതില്‍ നിന്നും വ്യത്യസ്തമായ സ്വാതന്ത്ര്യമാണിത്. ഒരു വ്യക്തിക്ക് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുവാനുള്ള സ്വാതന്ത്ര്യമല്ല,
പാലാ: മനുഷ്യനും പ്രകൃതിയുമായുള്ള അഭേദ്യ ബന്ധം സഭയെന്നും ഉയര്‍ത്തി പിടിക്കുന്നതായും സഭാ സ്ഥാപനങ്ങളെയും കാമ്പസുകളെയും ഇടവക തലത്തില്‍ ഗ്രാമങ്ങളെയും ഹരിത സമൃദ്ധമാക്കാന്‍ നമുക്കാവണമെന്നും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഫലവൃക്ഷങ്ങളാലും പച്ചക്കറി വിഭവങ്ങളാലും സമൃദ്ധമായ ഹരിത ഗ്രാമങ്ങള്‍ സൃഷ്ടിക്കുവാന്‍ ലക്ഷ്യം വെച്ചു കൊണ്ട് അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിത്തോടനുബന്ധിച്ച് ‘ഹരിത ഗ്രാമം സുസ്ഥിര ഗ്രാമം ‘ എന്ന പേരില്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ആവിഷ്‌കരിച്ച കര്‍മ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഷപ്ഹൗസ് അങ്കണത്തില്‍
ലണ്ടൻ: രാജ്യങ്ങളുടെ അതിർവരമ്പുകൾ ഭേദിച്ച് അനേകായിരങ്ങളിലേക്ക് ദൈവവചനം പകർന്നു നൽകുന്ന ശാലോം ഫെസ്റ്റിവെലിന് ഇത്തവണ യു.കെയിലെ 10 നഗരങ്ങൾ വേദിയാകും. എഡിൻബർഗ്, ഗ്ലാസ്സ് ഗോ, ഇൻവെർനസ്സ്, ക്രൂ, സണ്ടർലാന്റ്, ഷെഫീൽഡ്, ന്യൂപോർട്ട്, സ്വാൻസ്സി, കഡിഗൺ, ലൂട്ടൺ എന്നിവയാണ് ശാലോം ഫെസ്റ്റിവെൽ 2024ന് ആതിഥേത്വം വഹിക്കാനൊരുങ്ങുന്ന നഗരങ്ങൾ. ”കർത്താവ് നിന്നെ നിരന്തരം നയിക്കും,” (ഏശയ്യ 58:11) എന്ന തിരുവചനമാണ് ഇത്തവണത്തെ ആപ്തവാക്യം. പ്രമുഖ വചനപ്രഘോഷകനും ഗ്രന്ഥകാരനുമായ റവ. ഡോ. ജെയിംസ് കിളിയനാനി നയിക്കുന്ന വചനശുശ്രൂഷകളിൽ ജോഷി തോട്ടക്കര ഗാനശുശ്രൂഷകൾക്ക്
അഞ്ചു മക്കളില്‍ നാലു പേരെയും ഈശോയുടെ പുരോഹിതരാകാന്‍ നലികിയ അമ്മ മോളി നിത്യപുരോഹിതനരികിലേക്ക് യാത്രയായി. കോതമംഗലം പൈക, പന്തിരുവേലില്‍ ജോയി മോളി ദമ്പതികള്‍ക്ക് അഞ്ച് ആണ്‍ മക്കളാണ്. അവരില്‍ 4 പേരും പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുത്തു. മക്കളെക്കുറിച്ച് ഹൈടെക് സ്വപ്‌നങ്ങളുമായി ഭാവിപദ്ധതികളൊരുക്കുന്ന മാതാപിതാക്കളുടെ മുമ്പില്‍ വ്യത്യസ്തരാകുകയാണ് ഈ ദമ്പതികള്‍. നിത്യപുരോഹിതനെ സ്‌നേഹിച്ച്, അവിടുത്തെ പൗരോഹിത്യത്തില്‍ പങ്കുചേരാന്‍ നാലു മക്കളും തീരുമാനിച്ചപ്പോള്‍ ഈ മാതാപിതാക്കള്‍ പരിശുദ്ധ അമ്മയെ പോലെ ദൈവ തിരുമനസ്സിന് Yes പറഞ്ഞു. ഇവരുടെ മക്കളില്‍ ആദ്യത്തെ
പാലാ: സമൂഹത്തിന്റെ നാനാവിധമായ മുറിവുകളും അവയുടെ കാരണങ്ങളും കണ്ടെത്തി പരിഹാരം കണ്ടെത്താന്‍ സഭയുടെ സാമൂഹ്യ പ്രവര്‍ത്തനത്തിന് സാധിക്കണമെന്നും ഈ രംഗത്ത് വൈദികരുടെ പങ്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ വജ്രജൂബിലിയോടനുബന്ധിച്ച് രൂപതയിലെ വൈദികര്‍ക്കായി സംഘടിപ്പിച്ച സാമൂഹ്യശാക്തീകരണ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. കാര്‍ഷികമൂല്യവര്‍ധനയും തൊഴിലവസരങ്ങളും വരുമാനവര്‍ധനവും ലക്ഷ്യംവച്ച് രൂപതാകേന്ദ്രത്തില്‍നിന്ന് ഏഴേക്കര്‍ സ്ഥലം മുണ്ടുപാലത്ത് സ്റ്റീല്‍ ഇന്ത്യാ കാമ്പസില്‍ അനുവദിക്കപ്പെട്ടതായും അഗ്രോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ബിഷപ് പറഞ്ഞു.
ഇസ്താംബുള്‍: ചോറായിലെ പ്രാചീന ബൈസാന്റിയന്‍ ദൈവാലയമായ ഹോളി സേവ്യര്‍ ദൈവാലയം മോസ്‌കാക്കി മാറ്റിയ തുര്‍ക്കി ഗവണ്‍മെന്റ് നടപടിയെ യൂറോപ്പിലെ ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളുടെ കൂട്ടായ്മ അപലപിച്ചു. തുര്‍ക്കിയിലെ ചരിത്രപരമായ ക്രൈസ്തവ വേരുകള്‍ക്ക് കോട്ടം വരുത്തുന്ന നടപടിയാണിതെന്ന് ബിഷപ്പുമാര്‍ വ്യക്തമാക്കി. ഈ നടപടയിലൂടെ ഗവണ്‍മെന്റ് നേതൃത്വം നല്‍കുന്ന മതാന്തരസംവാദങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. വിവിധ മതങ്ങളില്‍പെട്ടവരുടെ സഹവാസം ഈ നടപടി കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കി മാറ്റിയെന്നും ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളുടെ കൂട്ടായ്മയുടെ സെക്രട്ടറി ജനറല്‍ ഫാ. മാനുവല്‍ ബാരിയോസ് പ്രിയറ്റോ പ്രതികരിച്ചു. തുര്‍ക്കിയുടെ തലസ്ഥാനമായ
യുവേഫ ചാമ്പ്യന്‍സ് ലീഗ് കപ്പ് മാതാവിന് സമര്‍പ്പിച്ച് റയല്‍ മാഡ്രിഡ് ടീം. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ പരാജയപ്പെടുത്തിയ ടീം മാഡ്രിഡിലെ അല്‍മുദേന കത്തീഡ്രലിലുള്ള ഔര്‍ ലേഡി ഓഫ് അല്‍മുദേന മാതാവിന്റെ തിരുസ്വരൂപത്തിനു മുന്നില്‍ കപ്പ് സമര്‍പ്പിക്കുകയായിരിന്നു. റയല്‍ മാഡ്രിഡ് ടീം ഒഫീഷ്യല്‍സിനൊപ്പമാണ് ടീമംഗങ്ങള്‍ ദൈവാലയത്തിലെത്തിയത്. ഫൈനലില്‍ രണ്ടാം ഗോള്‍ നേടിയ വിനീസ്യൂസ് ജൂനിയര്‍, ഗോള്‍കീപ്പര്‍ കോര്‍ട്ടുവോയിസ്, ലൂക്കാ മോഡ്രിക്ക്, ടോണി ക്രൂസ്, ചൗമേനി കമവിംഗ, കാര്‍വാജല്‍ ഉള്‍പ്പെടെയുള്ളവരാണ് ദൈവാലയത്തിലെത്തി നന്ദിയര്‍പ്പിച്ച്
Don’t want to skip an update or a post?