Follow Us On

19

October

2024

Saturday

  • കാഴ്ച ഇല്ലാത്ത  സുവിശേഷകന്‍

    കാഴ്ച ഇല്ലാത്ത സുവിശേഷകന്‍0

    ഇ.എം. പോള്‍ അപ്രതീക്ഷിതമായ തിരിച്ചടികളില്‍ മനസുതളര്‍ന്നുപോയവര്‍ വര്‍ഗീസ് തുണ്ടത്തിലിന്റെ ജീവിതവും അനുഭവങ്ങളും കേള്‍ക്കണം. പ്രത്യാശ പൊതിയുന്ന അനുഭവമായിരിക്കും അതു സമ്മാനിക്കുന്നതെന്ന് തീര്‍ച്ച. അന്ധതയുടെ ലോകത്തേക്ക് ജനിച്ചുവീണ ആളല്ല വര്‍ഗീസ് തുണ്ടത്തില്‍. ഒരു അപകടമാണ് അദ്ദേഹത്തെ അന്ധനാക്കിയത്. ഇത്തരം അവസ്ഥകള്‍ നിരാശയിലേക്കായിരിക്കും പലരെയും നയിക്കുന്നത്. എന്നാല്‍ കോഴിക്കോട്  ഈങ്ങാപ്പുഴയിലെ വര്‍ഗീസ് തുണ്ടത്തിലിന്റെ ജീവിതത്തില്‍ മറിച്ചാണ് സംഭവിച്ചതെന്നുമാത്രം. പ്രത്യാശ പകരുന്ന, അനേകരെ വെളിച്ചത്തിലേക്ക് നയിക്കുന്ന ഒരു സുവിശേഷകന്‍ അവിടെ പിറവിയെടുക്കുകയായിരുന്നു. തനിക്കുണ്ടായ അപകടത്തെ ദൈവവേലക്കുള്ള ക്ഷണമായി സ്വീകരിച്ച്, ജനതകള്‍ക്ക് സുവിശേഷവെളിച്ചം

  • വിക്രമും പ്രഗ്യാനും  പഠിപ്പിക്കുന്ന പാഠങ്ങള്‍

    വിക്രമും പ്രഗ്യാനും പഠിപ്പിക്കുന്ന പാഠങ്ങള്‍0

    ചന്ദ്രയാന്‍-3ന്റെ വിക്രം ലാന്‍ഡര്‍ വിജയകരമായി ചന്ദ്രനില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ വൈറലായി മാറിയ ഒരു കുറിപ്പ് ഐഎസ്ആര്‍ഒയിലെ സയന്റിസ്റ്റായ സുജിത് മേനോന്റേതായിരുന്നു. ഇതുപോലുള്ള വലിയ ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഐഎസ്ആര്‍ഒ യിലെ സയന്റിസ്റ്റ്‌സിനെ പ്രാപ്തരാക്കുന്ന രഹസ്യം ആ കുറിപ്പില്‍ വിശദീകരിക്കുന്നു. ഐഐടി പോലുള്ള മുന്‍നിര സര്‍വകലാശാലാകളില്‍ നിന്ന് പഠിച്ചിറങ്ങുന്നവരെക്കാള്‍ സാധാരണ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചുവരുന്നവരാണ് ഐഎസ്ആര്‍ഒയിലെ പല ഉന്നത ഉദ്യോഗസ്ഥരുമെന്നാണ് സുജിത് ആ കുറിപ്പില്‍ സൂചിപ്പിക്കുന്നത്. വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ സ്ഥാപിച്ചിരിക്കുന്ന സാഗാ – 220

  • 33 വര്‍ഷം പൈലറ്റ്, ഇപ്പോള്‍  ദൈവാലയത്തിലെ ഗിറ്റാറിസ്റ്റ്‌

    33 വര്‍ഷം പൈലറ്റ്, ഇപ്പോള്‍ ദൈവാലയത്തിലെ ഗിറ്റാറിസ്റ്റ്‌0

    പ്ലാത്തോട്ടം മാത്യു അയര്‍ലന്റിന്റെ തലസ്ഥാനമായ ഡബ്ലിനില്‍ ലുക്കാന്‍ ദൈവകരുണയുടെ ദൈവാലയത്തില്‍ എല്ലാ ദിവസവും ആദ്യം എത്തുന്ന ഒരാളാണ് ബാര്‍ണി ലിഞ്ച് എന്ന ബര്‍ണാര്‍ഡ് ലിഞ്ച്. കൈയില്‍ ഒരു ഗിത്താറും ഉണ്ടാകും. 25,000 മണിക്കൂറിലധികം വിമാനം പറത്തിയ ഒരു പൈലറ്റാണ് ലിഞ്ച്. 33 വര്‍ഷം നീണ്ടതായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം. ലോകത്ത് വിവിധ നഗരങ്ങളിലേക്ക് അദ്ദേഹം വിമാനം പറത്തിയിട്ടുണ്ട്. അമേരിക്കന്‍-യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കായിരുന്നു കൂടുതല്‍ സര്‍വീസ്. ലിഞ്ച് ദൈവാലയത്തില്‍ എത്തിയാല്‍ ആദ്യം വിശുദ്ധ ഫൗസ്റ്റീനയുടെ പ്രാര്‍ത്ഥനകള്‍ ചൊല്ലും. തുടര്‍ന്ന്

  • തീവ്രവാദ നീക്കങ്ങളെ വേരോടെ പിഴുതെറിയാന്‍ സര്‍ക്കാരുകള്‍ തയാറാകണം

    തീവ്രവാദ നീക്കങ്ങളെ വേരോടെ പിഴുതെറിയാന്‍ സര്‍ക്കാരുകള്‍ തയാറാകണം0

    എറണാകുളം: മത-രാഷ്ട്രീയ സ്വാധീനങ്ങള്‍ക്ക് അതീതമായി ശരിയായ അന്വേഷണങ്ങള്‍ നടത്തി മതപരമോ, രാഷ്ട്രീയപരമോ ആയ എല്ലാ തീവ്രവാദ നീക്കങ്ങളെയും വേരോടെ പിഴുതെറിയാന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് കെസിബിസി ഐക്യ-ജാഗ്രത കമ്മീഷന്‍.  ഭീകര സംഘടനയായ ഐഎസിന്റെ കേരളത്തിലെ സജീവ പ്രവര്‍ത്തകരില്‍ രണ്ടുപേരാണ് രണ്ടുമാസങ്ങള്‍ക്കിടെ പിടിയിലായിട്ടുള്ളത്.  ലോകം ആശങ്കയോടെ നോക്കിക്കാണുന്ന  ഐഎസ്‌പോലുള്ള  ഒരു  ഇസ്ലാമിക ഭീകര സംഘടന കേരളത്തിലും വേരാഴ്ത്തിയിരിക്കുന്നു എന്ന വാര്‍ത്ത നടുക്കമുളവാക്കുന്നതാണ്. ഈ വസ്തുത നിസാരവല്‍ക്കരിക്കാന്‍ കഴിയുന്ന ഒന്നല്ല. ഇസ്ലാമിക ഭീകരസംഘടനകളുടെ ഒട്ടേറെ സജീവ പ്രവര്‍ത്തകര്‍ കേരളം

  • രജത ജൂബിലി നിറവില്‍  മേരിമാതാ മേജര്‍ സെമിനാരി

    രജത ജൂബിലി നിറവില്‍ മേരിമാതാ മേജര്‍ സെമിനാരി0

    സൈജോ ചാലിശേരി ”എന്റെ ഹൃദയത്തിന് ഇണങ്ങിയ ഇടയന്മാരെ ഞാന്‍ നിങ്ങള്‍ക്കു നല്‍കും” എന്ന പ്രവാചക വചനത്തിന്റെ പ്രചോദനത്താല്‍ ആര്‍ച്ചുബിഷപ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ നേതൃത്വത്തില്‍ തൃശൂര്‍ അതിരൂപത ആരംഭിച്ച മുളയം മേരി മാതാ മേജര്‍ സെമിനാരി 25 വര്‍ഷങ്ങള്‍ പിന്നിടുന്നു. 1998 ജൂണ്‍ ഒന്നിനാണ് മേരിമാത സെമിനാരി പ്രവര്‍ത്തനമാരംഭിക്കുന്നത്. ആ വര്‍ഷംതന്നെ ഓഗസ്റ്റ് 15-ന് അന്നത്തെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ഔപചാരികമായ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു. വൈവിധ്യമാര്‍ന്ന മിനിസ്ട്രികള്‍ പഠിപ്പിക്കുക, വിശുദ്ധീകരിക്കുക, നയിക്കുക എന്നീ ത്രിവിധ

  • വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ 10-ന്

    വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ 10-ന്0

    കൊച്ചി : ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 19-ാമത്  മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ 10-ന് നടക്കും. കിഴക്കന്‍ മേഖലയില്‍നിന്നും വല്ലാര്‍പാടത്തേക്കുള്ള തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം, എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ അങ്കണത്തില്‍ ഞായറാഴ്ച വൈകുന്നേരം മൂന്നിന്  വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ്  കളത്തിപ്പറമ്പില്‍ നിര്‍വഹിക്കും. പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള ദീപശിഖാപ്രയാണം വൈപ്പിന്‍ വല്ലാര്‍പാടം ജംഗ്ഷനില്‍ വൈകുന്നേരം  3.30ന്  വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം ഉദ്ഘാടനം ചെയ്യും. ഗോശ്രീ പാലങ്ങളിലൂടെ

  • നാമെന്തു  ചെയ്യുമ്പോഴും….

    നാമെന്തു ചെയ്യുമ്പോഴും….0

    ജയ്‌മോന്‍ കുമരകം സ്‌നേഹിതനായ പ്രശസ്ത സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ് പറഞ്ഞൊരു സംഭവം ഓര്‍മ്മയിലിന്നും മായാതെ നില്‍ക്കുന്നു. ജീസസ് യൂത്തിലൂടെ സിനിമാ മേഖലയില്‍ എത്തിച്ചേര്‍ന്ന വ്യക്തിയാണ് അല്‍ഫോന്‍സ്. അതുകൊണ്ട് തനിക്ക് കിട്ടിയ ദൈവാനുഭവങ്ങള്‍ സിനിമാമേഖലയിലേക്കും പകരാനാണ് അദേഹം എന്നും ശ്രമിക്കാറുള്ളത്. ഓസ്‌കര്‍ ജേതാവായ സംഗീതസംവിധായകന്‍ റഹ്മാന്‍ ‘വിണ്ണൈ താണ്ടി വരുവായ്’ എന്ന തമിഴ് സിനിമയ്ക്കുവേണ്ടി പാട്ടുപാടാന്‍ ഒരിക്കല്‍ അല്‍ഫോന്‍സിനെ ക്ഷണിക്കുകയുണ്ടായി. എന്നാല്‍ റഹ്മാനുമായി അന്ന് അല്‍ഫോന്‍സിനത്ര പരിചയമുണ്ടായിരുന്നില്ല. അദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് അല്‍ഫോന്‍സ് ചെന്നൈയിലെത്തി, ആകാംക്ഷയുടെ നിമിഷങ്ങള്‍.

  • നിറം മങ്ങുന്ന നീതിപീഠങ്ങള്‍

    നിറം മങ്ങുന്ന നീതിപീഠങ്ങള്‍0

    ഫാ. മാത്യു ആശാരിപറമ്പില്‍ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമ ജനപ്രീതിയില്‍ മികച്ചതായി ഈ വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ നിരവധി അവാര്‍ഡുകള്‍ നേടുകയുണ്ടായി. ജനത്തെ ഏറെ ചിന്തിപ്പിച്ചതും ചിരിപ്പിച്ചതുമായ ചാക്കോച്ചന്‍ ചിത്രം ഞാന്‍ രണ്ടുപ്രാവശ്യം കണ്ടു. ഒരു വഴിപോക്കനെ പട്ടി കടിച്ചതിന്റെ കാരണം തേടിയുള്ള അന്വേഷണം റോഡിലെ കുഴി ശരിയാക്കാത്ത മന്ത്രിയെ ശിക്ഷിക്കുന്ന അപ്രതീക്ഷിത രംഗത്തിലേക്ക് നയിക്കുന്ന രസകരമായ ചിത്രമാണിത്. ഓരോരുത്തരുടെയും അഭിനയം മികച്ചതാണെങ്കിലും മജിസ്‌ട്രേറ്റായി വരുന്ന കുഞ്ഞികൃഷ്ണന്‍ മാസ്റ്ററുടെ അഭിനയം എടുത്തുപറയേണ്ടതാണ്. ആദ്യമായി സിനിമയില്‍

Latest Posts

Don’t want to skip an update or a post?