സീറോ മലബാര്‍ സഭയില്‍ നാലു പുതിയ അതിരൂപതകള്‍; അദിലാബാദ്, ബല്‍ത്തങ്ങാടി, കല്യാണ്‍ രൂപതകളില്‍ പുതിയ മെത്രാന്മാര്
- ASIA, Kerala, LATEST NEWS
- August 28, 2025
വത്തിക്കാന്‍ സിറ്റി: ദരിദ്രരുടെ ആഗോളദിനമായി ആചരിക്കുന്ന നവംബര്‍ 17-ന് ‘ദൈവത്തിന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുള്ള’ 1300 പേരോടൊപ്പം പാപ്പ ഉച്ചഭക്ഷണം കഴിക്കുമെന്ന് വ്യക്തമാക്കി വത്തിക്കാന്‍. ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഡിക്കാസ്ട്രിയും ഇറ്റാലിയന്‍ റെഡ് ക്രോസുമായി സഹകരിച്ചാണ് അന്നേദിനം പോള്‍ ആറാമന്‍ ഹാളി ല്‍ ഏറ്റവും ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരും ക്ലേശിതരും അവഗണിക്കപ്പെട്ടവരുമായവര്‍ക്ക് വേണ്ടിയുള്ള ഉച്ചഭക്ഷണം ക്രമീകരിക്കുന്നത്. കൂടാതെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഡിക്കാസ്ട്രിയുടെ മേല്‍നോട്ടത്തില്‍ ദരിദ്രര്‍ക്കായുള്ള സൗജന്യം ആരോഗ്യപരിപാലനവും അന്നേ ദിവസം ഒരിക്കിയിട്ടുണ്ട്. 2016 മുതല്‍ ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ആഘോഷിക്കുന്നതിന്റെ തലേ ഞായറാഴ്ച
വാഷിംഗ്ടണ്‍ ഡിസി: സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും സന്യാസ അര്‍ത്ഥികള്‍ക്കും ക്രൈസ്തവ കൂട്ടായ്മയായ നൈറ്റ്‌സ് ഓഫ് കൊളംബസ് നല്‍കിവരുന്ന സഹായം പത്ത് കോടി ഡോളര്‍ കവിഞ്ഞു. റീഫണ്ട് സപ്പോര്‍ട്ട് വൊക്കേഷന്‍ പ്രോഗ്രാം(ആര്‍എസ്‌വിപി) എന്ന പദ്ധതിയിലൂടെ 40 വര്‍ഷമായി സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും സന്യാസ അര്‍ത്ഥികള്‍ക്കും നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ പ്രാദേശിക കൗണ്‍സിലുകള്‍ വഴിയായി സഹായം ലഭ്യമാക്കുന്നുണ്ടെന്ന് സുപ്രീം നൈറ്റ് പാട്രിക്ക് കെല്ലി പറഞ്ഞു. ദിവ്യകാരുണ്യത്തോടും സഭയോടുമുള്ള നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ സ്‌നേഹമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും കെല്ലി കൂട്ടിച്ചേര്‍ത്തു. പിതാവിന്റെ മരണത്തിന് ശേഷം
തിരുവനന്തപുരം: മുനമ്പം പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും സര്‍വകക്ഷിയോഗം വിളിക്കണമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ. മുനമ്പം സമരത്തിന് പിന്തുണയുമായി കത്തോലിക്ക രൂപതകളും ക്രൈസ്തവ സഭാ വിഭാഗങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംയുക്തമായി സംഘടപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതി വ്യവഹാരങ്ങളിലൂടെ തീരദേശജനതയെ ആജീവനാന്തം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ കഴിയില്ല. ശാശ്വത പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണം. ഇപ്പോള്‍ ഉണ്ടാകുന്നത് മതസൗഹാര്‍ദ്ദം തകര്‍ക്കുംവിധമുള്ള ഇടപെടലുകളാണ്.
ന്യൂഡല്‍ഹി: ദ കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ) ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ ചാക്രിക ലേഖനം ‘അവന്‍ നമ്മളെ സ്‌നേഹിച്ചു’ (ഡിലെക്‌സിത് നോസ്)-ഇന്ത്യന്‍ എഡീഷന്‍ പ്രസിദ്ധീകരിച്ചു. ഡല്‍ഹി ആര്‍ച്ചുബിഷപ്‌സ് ഹൗസില്‍ നടന്ന ചടങ്ങില്‍ സിസിബിഐ ജനറല്‍ സെക്രട്ടറി ആര്‍ച്ചുബിഷപ് ഡോ. അനില്‍ ജോസഫ് തോമസ് കൂട്ടോ നിര്‍വഹിച്ചു. റവ.ഡോ. സ്റ്റീഫന്‍ ആലത്തറ, ഫാ. മാത്യു കോയിക്കല്‍, സിസ്റ്റര്‍ റാഹില്‍ ലക്ര, നിഹാല്‍ പെഡ്രിക്, നൈജല്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ
ന്യൂഡല്‍ഹി: ഭാരതത്തിലെ നെല്ലൂര്‍, വെല്ലൂര്‍, ബഗദോഗ്ര, വസായി എന്നീ നാലു രൂപതകള്‍ക്ക് മാര്‍പാപ്പ പുതിയ മെത്രാന്മാരെ നിയമിച്ചു. മഹാരാഷ്ട്രയിലെ വസായ് ബിഷപ്പായി ഫാ. ഡോ. തോമസ് ഡിസൂസയെയും തമിഴ്‌നാട്ടിലെ വെല്ലൂര്‍ ബിഷപ്പായി ആംബ്രോസ് പിച്ചൈമുത്തുവിനെയും ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ബിഷപ്പായി ആന്റണി ദാസ് പിള്ളയെയും പാപ്പ നിയമിച്ചു. ഇതോടൊപ്പം നേപ്പാളിലെ അപ്പസ്‌തോലിക് വികാരിയായിരുന്ന ബിഷപ്പ് പോള്‍ സിമിക്കിനെ ബാഗ്‌ഡോഗ്രയിലെ ബിഷപ്പായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. 1970 മാര്‍ച്ച് 23 ന് വസായ് രൂപതയിലെ ചുല്‍നെയില്‍ ജനിച്ച തോമസ് ഡിസൂസ ഗോരേഗാവിലെ
മാനന്തവാടി: മുനമ്പം പ്രശ്‌നത്തില്‍ നിയമനിര്‍മ്മാണവും രാഷ്ട്രീയ തീരുമാനങ്ങളും ഉണ്ടാകണമെന്ന് ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന മാനന്തവാടി രൂപതയുടെ വൈദിക സമ്മേളനം ആവശ്യപ്പെട്ടു. മുനമ്പത്ത് ജനങ്ങളോടൊപ്പം നീതിക്കായി പോരാടുന്ന വൈദികരെ വര്‍ഗീയവാദികളായി ചിത്രീകരി ച്ച വഖഫ് മന്ത്രിയുടെ പ്രസ്താവനയെ വൈദികസമ്മേളനം അപലപിച്ചു. സാമുദായികമായ ചേരിതിരിവുകളിലേക്കും രാഷ്ടീയ താത്പര്യങ്ങളിലേക്കും വഴുതിപ്പോകാതെ നിയമപരമായിത്തന്നെ മുനമ്പം വിഷയം പരിഹരിക്കപ്പെടണമെന്ന് വൈദിക സമ്മേളനം നിരീക്ഷിച്ചു. മുനമ്പം വിഷയം പോലെതന്നെ ആശങ്കാജനകമാണ് തലപ്പു ഴയിലെ 5.77 ഏക്കര്‍ ഭൂമിയില്‍ അവകാശവാദം ഉന്നയിച്ചുകൊണ്ട് പന്ത്രണ്ട് കുടുംബങ്ങള്‍ക്ക് നോട്ടീസ്
റായ്പൂര്‍: ഛത്തീസ്ഘഡിലെ ഗോത്രവര്‍ഗ ക്രൈസ്തവര്‍ക്ക് തങ്ങളുടെ ഗ്രാമങ്ങളില്‍ മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് അനുവാദം നിഷേധിക്കുന്നത് തുടര്‍ക്കഥയാകുന്നു. മൃതസംസ്‌കാരത്തിന് ഇതരമതവിശ്വാസികളായ ഗ്രാമവസികള്‍ തടസം സൃഷ്ടിക്കുകയാണെന്ന് പ്രൊട്ടസ്റ്റന്റ് മിനിസ്റ്ററായ ജല്‍ദേവ് അന്തുകുറി പറയുന്നു. തന്റെ ബന്ധുക്കളുടെ ശവസംസ്‌കാരത്തിന് നേതൃത്വം നല്‍കിയതിന് ബസ്തറിലെ ചിന്താവാഡ വില്ലേജില്‍ നിന്ന് അദ്ദേഹത്തെയും മറ്റ് ഏഴുപേരെയും പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. തങ്ങളുടെ പൂര്‍വ്വികരുടെ ഗ്രാമത്തില്‍ മൃതസംസ്‌കാരം നടത്തുന്നതാണ് ഛത്തീസ്ഘഡിലെ ഗ്രാമവാസികളുടെ പരമ്പരാഗത രീതി. എന്നാല്‍ ക്രിസ്തുമതം സ്വീകരിച്ചവരെ അതേ ഗ്രാമത്തില്‍ തന്നെ അടക്കുവാന്‍ ഇതരമതവിശ്വാസികള്‍
ചിക്കാഗോ: ഓരോ പ്രവൃത്തികളും മറ്റുള്ളവരുടെ ജീവിതത്തില്‍ ഒരു തിരിവെളിച്ചമായി മാറ്റുവാന്‍ സാധിക്കണമെന്ന് ചിക്കാഗോ രൂപത അധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട്. ചെറുപുഷ്പ മിഷന്‍ ലീഗ് ചിക്കാഗോ രൂപതയുടെ രണ്ടാമത് വാര്‍ഷികാഘോഷങ്ങള്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ വിവിധ രീതികളിലൂടെ പങ്കാളിയാകുന്ന മിഷന്‍ ലീഗ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അഭിന്ദനാര്‍ഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറുപുഷ്പ മിഷന്‍ ലീഗ് ചിക്കാഗോ രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മിഷന്‍ ലീഗ് രൂപതാ
Don’t want to skip an update or a post?