Follow Us On

19

October

2024

Saturday

  • ചൈനയിലെ സുവിശേഷവത്ക്കരണത്തിന്റെ ലക്ഷ്യം മതം മാറ്റമാകരുത്,  മറിച്ച് ദൈവസ്‌നേഹം പകരലാകണം: ഹോങ്കോംഗിലെ നിയുക്ത കർദിനാൾ സ്റ്റീഫൻ ചൗ

    ചൈനയിലെ സുവിശേഷവത്ക്കരണത്തിന്റെ ലക്ഷ്യം മതം മാറ്റമാകരുത്, മറിച്ച് ദൈവസ്‌നേഹം പകരലാകണം: ഹോങ്കോംഗിലെ നിയുക്ത കർദിനാൾ സ്റ്റീഫൻ ചൗ0

    വത്തിക്കാൻ സിറ്റി:  ചൈനയിൽ നടന്നുവരുന്ന സുവിശേഷവൽക്കരണ പദ്ധതികൾ അവരെ കത്തോലിക്കരാക്കി മാറ്റുക എന്ന അജtണ്ടയിലധിഷ്ഠിതമാക്കാതെ ദൈവസ്നേഹത്തിന്റെ ആശയവിനിമയത്തിനുള്ള മാർഗമെന്നതിലേക്ക്  മാറേണ്ടിയിരിക്കുന്നുവെന്ന്  ഹോങ്കോങ് ബിഷപ്പും നിയുക്ത കർദ്ദിനാളുമായ സ്റ്റീഫൻ ചൗ അഭിപ്രായപ്പെട്ടു. കർദിനാൾ സ്ഥാനാരോഹണത്തിനായി വത്തിക്കാനിൽ എത്തിയ അദ്ദേഹം, വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. ചൈനീസ് പൗരന്മാരെ കത്തോലിക്ക വിശ്വാസികളാക്കുക എന്ന അജണ്ടയ്ക്കു പകരം ദൈവസ്നേഹമെന്താണെന്ന് മനസ്സിലാക്കാൻ അവരെ സഹായിക്കുകയാണ് യഥാർത്ഥ സുവിശേഷവൽക്കരണമെന്ന തിരിച്ചറിവോടെയുള്ള പ്രവർത്തനങ്ങളാണ് അവിടെ ആവശ്യം. ഇതിന് വിപരീതമായ പ്രവർത്തനങ്ങൾ ചൈനയിൽ എതിർപ്പുകൾക്കിടയാക്കും.

  • ഡോ. സ്വാമിനാഥന്‍ തലമുറകള്‍ക്ക് വഴികാട്ടി: മാര്‍ ആലഞ്ചേരി

    ഡോ. സ്വാമിനാഥന്‍ തലമുറകള്‍ക്ക് വഴികാട്ടി: മാര്‍ ആലഞ്ചേരി0

    കാക്കനാട്: പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനും ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവുമായ ഡോ. എം.എസ് സ്വാമിനാഥന്‍ തലമുറകള്‍ക്ക് വഴിക്കാട്ടിയ പ്രതിഭയെന്ന് സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആല ഞ്ചേരി. ഡോ. സ്വാമിനാഥന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച മാര്‍ ആലഞ്ചേരി അദ്ദേഹ ത്തിന്റെ കാഴ്ചപ്പാടുകള്‍ നാടിന്റെ സമഗ്രവി കസനത്തിന് വഴിതെളിച്ചെന്നും രാജ്യത്തിന്റെ കാര്‍ഷിക വികസനത്തിനുവേണ്ടി അദ്ദേഹം തന്റെ ജീവിതംതന്നെ സമര്‍പ്പിച്ചുവെന്നും അനുസ്മരിച്ചു. കേരളത്തിന്റെ കാര്‍ഷിക പശ്ചാത്തലത്തില്‍നിന്നും ആരംഭിച്ച ഡോ. സ്വാമിനാഥന്റെ ജീവിതയാത്ര അത്ഭുതകരമായ വഴികളിലൂടെയാണ് മുന്നോട്ടു പോയത്. നാടിന്റെ

  • മനുഷ്യര്‍ക്കൊപ്പമുള്ള  മാലാഖമാര്‍

    മനുഷ്യര്‍ക്കൊപ്പമുള്ള മാലാഖമാര്‍0

    മാലാഖമാരുടെ തിരുനാളുകളില്‍ പ്രത്യേകമായി നാം അവരെ ഓര്‍ക്കാറുണ്ടെങ്കിലും, ഒരു മാലാഖാ സാന്നിധ്യം അനുഗ്രഹമായി എപ്പോഴും നമ്മോടൊപ്പമുണ്ട്. സെപ്തംബര്‍ 29-ന് മുഖ്യദൂതന്മാരായ ഗബ്രിയേല്‍, മിഖായേല്‍, റാഫേല്‍ എന്നിവരുടെയും ഒക്‌ടോബര്‍ രണ്ടിന് കാവല്‍മാലാഖമാരുടെയും തിരുനാളാണ്. അവരുടെ കരുതലിനെപ്പറ്റിയും സംരക്ഷണത്തെക്കുറിച്ചും നന്ദിയോടെ ഓര്‍ക്കാനുള്ള ദിനങ്ങള്‍. മനസില്‍ തെളിയുന്ന മൂന്ന് ചിത്രങ്ങള്‍ പഴയ സംക്ഷേപ വേദപാഠപുസ്തകത്തിലെ ഒരു മൂന്നുകോളം ചിത്രമാണ് ആദ്യത്തേത്. അതില്‍ ഒന്നാമത്തെ കോളത്തില്‍, ഒരു പിഞ്ചുബാലന്റെ പിന്നില്‍ പുഞ്ചിരിച്ചും ചിറകുവിരിച്ചും സംരക്ഷണമേകിയും നില്‍ക്കുന്ന മാലാഖയുടേതാണ്. ആ ബാലന്റെ കുഞ്ഞു ഹൃദയവും

  • ആഗോള സിനഡ്: ഒരുക്ക പ്രാർത്ഥനയുമായി യുവജനങ്ങൾ ലെബനനിൽ

    ആഗോള സിനഡ്: ഒരുക്ക പ്രാർത്ഥനയുമായി യുവജനങ്ങൾ ലെബനനിൽ0

    ജെബെ(ലെബനൻ): ആഗോള മെത്രാൻ സിനഡിന്റെ പൊതുസമ്മേളനത്തിനൊരുക്കമായി ലബനനിലെ ജെബെയിൽ അഞ്ഞൂറോളം യുവജനങ്ങൾ പ്രാർത്ഥന നടത്തി. സമാധാനം, യുദ്ധങ്ങളുടെ അവസാനം, സൃഷ്ടിയുടെ പരിപാലനം, സിനഡിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം തുടങ്ങിയ നിയോഗങ്ങൾക്കായിട്ടായിരുന്നു പ്രാർത്ഥന. മധ്യ പൂർവേഷ്യയിലെ വിവിധ സഭാ വിഭാഗങ്ങളിൽപ്പെട്ട യുവജനങ്ങളാണ് പ്രാർത്ഥനയിൽ പങ്കെടുത്തത്. ലെബനീസ് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെയും (പിഎംഎസ്) തെയ് സെ കമ്മ്യൂണിറ്റിയുടെയും നേതൃത്വത്തിലായിരുന്നു ‘ഒന്നിച് ‘ (together) എന്ന പേരിൽ നടന്ന ഈ എക്യൂമെനിക്കൽ പ്രാർത്ഥനാസമ്മേളനം.ജാഗരണ പ്രാർത്ഥനയ്ക്ക് മുന്നോടിയായി ജെബെയിൽ തുറമുഖത്ത് ബോട്ടിൽ എത്തിയ യേശുവിന്റെ

  • വന്യജീവി വാരാഘോഷത്തിന് ബദലായി കര്‍ഷക രക്ഷാവാരവുമായി കര്‍ഷക സംഘടനകള്‍

    വന്യജീവി വാരാഘോഷത്തിന് ബദലായി കര്‍ഷക രക്ഷാവാരവുമായി കര്‍ഷക സംഘടനകള്‍0

    കോട്ടയം: സംസ്ഥാന വനം വന്യജീവി വകുപ്പ് ഒക്ടോബര്‍ 2 മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന വന്യജീവി സംരക്ഷണ വാരാഘോഷത്തിനും  വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടത്തുവാനുദ്ദേശിക്കുന്ന വന്യജീവി സംരക്ഷണ പ്രതിജ്ഞയ്ക്കും ബദലായി കര്‍ഷക രക്ഷാവാരം പ്രഖ്യാപിച്ച് കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ്. വന്യജീവികള്‍ വനാതിര്‍ത്തിക്കുള്ളില്‍ സംരക്ഷിക്കപ്പെടേണ്ടതും, സംരക്ഷണ ഉത്തരവാദിത്വം വനംവകുപ്പിനുമാണ്. നാട്ടിലിറങ്ങുന്ന വന്യജീവി കളെ സംരക്ഷിക്കുവാന്‍ വനംവകുപ്പ് നടത്തുന്ന വിദ്യാര്‍ത്ഥി പ്രതിജ്ഞ വിരോധാഭാസവും നീതീകരണമില്ലാത്തതും എതിര്‍ക്കപ്പെടേണ്ടതുമാണ്. വന്യജീവികളുടെ അക്രമത്തില്‍ ആയിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ നഷ്ട പ്പെടുമ്പോള്‍ വന്യജീവി സംരക്ഷണ പ്രതിജ്ഞയെടുക്കാന്‍

  • തക്കല രൂപതയുടെ മഹാസമ്മേളനം 28-ന് തുടങ്ങും

    തക്കല രൂപതയുടെ മഹാസമ്മേളനം 28-ന് തുടങ്ങും0

    കന്യാകുമാരി: സീറോമലബാര്‍ സഭയുടെ തമിഴ്‌നാട്ടിലെ മിഷന്‍ രൂപതയായ തക്കല രൂപതയുടെ പ്രഥമ മഹാസമ്മേളനം സെപ്റ്റംബര്‍ 28 മുകല്‍ 30 വരെ സംഗമം ആനിമേഷന്‍ സെന്ററില്‍ നടക്കും. 2024-ല്‍ നടക്കാനിരിക്കുന്ന സീറോമലബാര്‍ ആഗോള സമ്മേളനത്തിന് ഒരുക്കമായാണ് സമ്മേളനം നടത്തുന്നത്. 28-ന് രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ പാളയംകോട്ട ബിഷപ് ഡോ. അന്തോണിസ്വാമി ശബരിമുത്തു, മാര്‍ത്താണ്ഡം

  • സിറിയയിലെ ആദ്യ കത്തോലിക്കാ തദ്ദേശീയ മെത്രാനായി മോണ്‍. ഹന്ന ജല്ലോഫ്  സ്ഥാനമേറ്റു

    സിറിയയിലെ ആദ്യ കത്തോലിക്കാ തദ്ദേശീയ മെത്രാനായി മോണ്‍. ഹന്ന ജല്ലോഫ്  സ്ഥാനമേറ്റു0

    അലെപ്പോ: സിറിയൻ കത്തോലിക്കാ സഭയുടെ ചരിത്രത്തിലാദ്യമായി ഫ്രാന്‍സിസ്കന്‍ വൈദികനായ മോണ്‍. ഹന്ന ജല്ലോഫ് ഒ.എഫ്.എം പ്രഥമ തദ്ദേശീയ മെത്രാനായി അവരോധിതനായി. ആലപ്പോയിലെ സെന്റ് ഫ്രാന്‍സിസ് ലത്തീന്‍ കത്തോലിക്കാ ദേവാലയത്തിൽ നടന്ന അഭിഷേക ശുശ്രൂഷകൾക്കൊടുവിലാണ് അലെപ്പോയിലെ കത്തോലിക്കാ സമൂഹത്തിന്റെ അപ്പസ്തോലിക വികാരിയായി ചുമതല മോണ്‍.ഹന്ന ഏറ്റെടുത്തത്. പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ തലവൻ ക്ലോഡിയോ ഗുഗെരോട്ടി ശുശ്രൂഷകൾക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സിറിയയിലെ അപ്പസ്തോലിക പ്രതിനിധി കര്‍ദ്ദിനാള്‍ മാരിയോ സെനാരി, ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് പിയര്‍ബാറ്റിസ്റ്റ പിസബെല്ല

  • ഇംഗ്ലീഷുകാരിയുടെ  അമ്പരപ്പിച്ച  മാനസാന്തരം

    ഇംഗ്ലീഷുകാരിയുടെ അമ്പരപ്പിച്ച മാനസാന്തരം0

    ജോസഫ് മൈക്കിള്‍ യുകെയിലെ ബെര്‍മിംഗ്ഹാമില്‍ നടക്കുന്ന ഏകദിന ധ്യാനത്തെക്കുറിച്ചുള്ള അറിയിപ്പ് നല്‍കുന്നതിനായിരുന്നു ഇംഗ്ലീഷുകാരിയുടെ വീട്ടില്‍ ലീഫ്‌ലെറ്റ് ഇട്ടത്. അഭിപ്രായഭിന്നതകളെ തുടര്‍ന്ന് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞായിരുന്നു അവരുടെ താമസം. പ്രോഗ്രാമിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ അവര്‍ക്ക് താല്പര്യം തോന്നി. അതിനുശേഷം ആ സെന്ററില്‍ നടക്കുന്ന മറ്റു പ്രോഗ്രാമുകളിലും സംബന്ധിക്കാന്‍ തുടങ്ങി. വിവാഹമോചനത്തിന്റെ വക്കില്‍ നിന്നും ദമ്പതികള്‍ വീണ്ടും ഒന്നിച്ചു. തുടര്‍ന്ന് 10 ദിവസം താമസിച്ചുള്ള ധ്യാനത്തില്‍ കുടുംബസമേതം പങ്കെടുത്തു. ഉന്നത പദവി വഹിച്ചിരുന്ന അവര്‍ ജോലി രാജിവച്ച് പിന്നീട് മുഴുവന്‍

Latest Posts

Don’t want to skip an update or a post?