Follow Us On

19

October

2024

Saturday

  • മതാന്തരസംവാദവുമായി സമൂഹത്തിന്റെ  അടിത്തട്ടിലേക്ക് ഇറങ്ങാന്‍ ഗോവന്‍ സഭ

    മതാന്തരസംവാദവുമായി സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങാന്‍ ഗോവന്‍ സഭ0

    പനാജി: മതാന്തരസംവാദവുമായി സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലേണ്ട സമയമിതാണെന്ന തിരിച്ചറിവോടെ ഗോവയിലെ പിലാര്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടന്ന ദ്വിദിന സെമിനാര്‍ സമാപിച്ചു. ബേസിക്‌സ് ഓഫ് ഇന്റര്‍റിലീജിയസ് ഡയലോഗ് എന്നതായിരുന്നു സെമിനാറിന്റെ വിഷയം. ഗോവയിലെ പിലാറില്‍ നടന്ന സെമിനാറില്‍ 40 ഇടവകകളില്‍ നിന്നായി 80 പ്രതിനിധികള്‍ പങ്കെടുത്തു. ഓരോ ഇടവകകളിലും മതാന്തരസംവാദത്തിന്റെ ആവശ്യകത മനസിലാക്കുന്നതിനും ബോധവത്ക്കരണം നടത്തുന്നതിനും അന്യമതസ്ഥരുമായി ഇടപഴകുന്നതിന് അവസരമൊരുക്കുവാനും സെമിനാറില്‍ തീരുമാനമെടുത്തു. ആര്‍ച്ച് ഡയസസ് ഓഫ് ഗോവ അപ്പസ്തലേറ്റ് ഓഫ് ഇന്റര്‍ റിലീജിയസ് ഡയലോഗും സൊസൈറ്റി ഓഫ് പിലാര്‍സ്

  • മദര്‍ തെരേസയുടെ 113-ാം ജന്മദിനാഘോഷം നടത്തി

    മദര്‍ തെരേസയുടെ 113-ാം ജന്മദിനാഘോഷം നടത്തി0

    കൊല്‍ക്കത്ത: വിശുദ്ധ മദര്‍ തെരേസയുടെ പ്രവര്‍ത്തന മണ്ഡലമായിരുന്ന കൊല്‍ക്കത്തയില്‍ മദറിന്റെ 113-മത് ജന്മദിനം ആഘോഷിച്ചു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ കൊല്‍ക്കത്തയിലെ ഹൗസിലായിരുന്നു അനുസ്മരണചടങ്ങ് സംഘടിപ്പിത്. കൊല്‍ക്കത്ത ആര്‍ച്ചുബിഷപ് ഡോ. തോമസ് ഡിസൂസ ദിവ്യബലിയര്‍പ്പിച്ച് മദര്‍ തെരേസയുടെ ഓര്‍മകള്‍ അനുസ്മരിച്ചു. ദൈവപരിപാലനയിലുള്ള മദറിന്റെ അമൂല്യമായ ആശ്രയത്തെക്കുറിച്ച് പ്രത്യേകം അനുസ്മരിച്ചു. വിശുദ്ധ മദര്‍ തെരേസ ജീവന്റെ ഉറവിടമായ യേശുവിലേക്ക് നോക്കിക്കൊണ്ട് തന്റെ ജീവിതം പരിപൂര്‍ണമായും മറ്റുള്ളവര്‍ക്കായി സമര്‍പ്പിച്ചു. പാവപ്പെട്ടവരില്‍ യേശുവിനെ ദര്‍ശിച്ചുകൊണ്ട്, ദിവ്യകാരുണ്യത്തില്‍ നിന്ന് ശക്തിസംഭരിച്ചുകൊണ്ട് അവര്‍ ജീവിച്ചു. മാത്രമല്ല,

  • പോളിയോ തോറ്റു, മദർ തെരേസ ജയിച്ചു; പ്രിയപുത്രൻ ഗൗതം പൈലറ്റ് സീറ്റിൽ0

    പോളിയോയും അനാഥത്വവും ഉയർത്തിയ വെല്ലുവിളികളെ വിശുദ്ധ മദർ തെരേസയുടെ കരംപിടിച്ച് തോൽപ്പിച്ച് പൈലറ്റ് ലൈസൻസ് നേടിയ ഗൗതമിനെ പരിചയപ്പെടാം, അഗതികളുടെ അമ്മയുടെ തിരുനാൾ ദിനത്തിൽ. “അനാഥാലത്തില്‍ ഉപേക്ഷിച്ച പെറ്റമ്മയോട് എനിക്ക് വിരോധമില്ല. പോളിയോ ബാധിച്ച എന്നെ വളര്‍ത്താനുള്ള നിവൃത്തികേടുകൊണ്ടായിരിക്കാം അമ്മ അങ്ങനെയൊരു കടുംകൈ ചെയ്തത്. ജീവിതത്തിലെ വിപരീത അനുഭവങ്ങളെപ്രതി മനസ്സില്‍ വിദ്വേഷം സൂക്ഷിക്കുന്നതിന് പകരം അവയെ സ്‌നേഹിക്കാന്‍ തുടങ്ങുമ്പോള്‍ ലോകം മനോഹരമായി മാറുകയാണ്.” ഗൗതം ലൂയിസിന്റെ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ വിശുദ്ധ മദര്‍ തെരേസ സ്വര്‍ഗത്തിലിരുന്ന് ആനന്ദാശ്രു

  • നെല്ലിക്കുന്നേല്‍ കുടുംബത്തില്‍ ഇനി രണ്ട് ബിഷപ്പുമാര്‍

    നെല്ലിക്കുന്നേല്‍ കുടുംബത്തില്‍ ഇനി രണ്ട് ബിഷപ്പുമാര്‍0

    ഇടുക്കി: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സീറോമലബാര്‍ രൂപതയുടെ അധ്യക്ഷനായി ഫാ. മാത്യു നെല്ലിക്കുന്നേല്‍ ഉയര്‍ത്തപ്പെടുമ്പോള്‍ ഒരേ കാലഘട്ടത്തില്‍ സഹോദരങ്ങള്‍ ബിഷപ്പുമാരാകുന്ന അപൂര്‍വസംഭവത്തിന് സാക്ഷിയാകുകയാണ് സീറോമലബാര്‍ സഭ. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ ജേഷ്ഠനാണ് നിയുക്ത മെത്രാന്‍. കോതമംഗലം രൂപതയുടെ മെത്രാനായിരുന്ന മാര്‍ ജോര്‍ജ് പുന്നക്കോട്ടിലില്‍നിന്ന് 1998 ഡിസംബര്‍ 30-ന് ഇരുവരും ഒരുമിച്ചായിരുന്നു പൗരോഹിത്യം സ്വീകരിച്ചതെന്നൊരു പ്രത്യേകതയുമുണ്ട്. രണ്ടു മക്കള്‍ വൈദിക മേലധ്യക്ഷ പദവിയിലേക്ക് എത്തിയതില്‍ ദൈവത്തിന് നന്ദിപറയുകയാണ് അമ്മ മേരി. എല്ലാം ദൈവാനുഗ്രഹം എന്നായിരുന്നു അമ്മയുടെ

  • പുനരൈക്യ വാര്‍ഷികവും സഭാസംഗമവും മൂവാറ്റുപുഴയില്‍

    പുനരൈക്യ വാര്‍ഷികവും സഭാസംഗമവും മൂവാറ്റുപുഴയില്‍0

    മൂവാറ്റുപുഴ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 93 -ാമത് പുനരൈക്യ വാര്‍ഷികവും സഭാസംഗമവും സെപ്റ്റംബര്‍ 20,21 തിയതികളില്‍ മൂവാറ്റുപുഴ ഭദ്രാസനത്തിലെ മാര്‍ ഈവാനിയോസ് നഗറില്‍(വിമലഗിരി ബിഷപ്‌സ് ഹൗസ്) നടക്കും. 20 ന് പുനരൈക്യസന്ദേശവിളംബര യാത്രക്ക് സ്വീകരണം നല്‍കും. 21 ന് അര്‍പ്പിക്കുന്ന സമൂഹബലിയില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യ കാര്‍മികത്വം വഹിക്കും. മലങ്കര സഭയിലെ ബിഷപ്പുമാരും വൈദികരും സഹകാര്‍മ്മികരാകും. ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ തിരുവചന സന്ദേശവും കര്‍ദിനാള്‍ ക്ലീമിസ് ബാവ പുനരൈക്യ

  • പരിശുദ്ധ കുര്‍ബാനയുടെ  ദൈവശാസ്ത്ര ഡിപ്ലോമ കോഴ്‌സ്  സെപ്റ്റംബര്‍ 9-ന് ആരംഭിക്കും

    പരിശുദ്ധ കുര്‍ബാനയുടെ ദൈവശാസ്ത്ര ഡിപ്ലോമ കോഴ്‌സ് സെപ്റ്റംബര്‍ 9-ന് ആരംഭിക്കും0

    കോട്ടയം: വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴില്‍ നടത്തുന്ന പരിശുദ്ധ കുര്‍ബാനയുടെ ദൈവശാസ്ത്ര ഡിപ്ലോമ കോഴ്‌സിന്റെ പുതിയ ബാച്ച് സെപ്റ്റംബര്‍ 9 -ന് ആരംഭിക്കുന്നു. കടുവാക്കുളം എംസിബിഎസ് എമ്മാവൂസ് ദിവ്യകാരുണ്യ പഠനകേന്ദ്രത്തിലാണ് ഡിപ്ലോമ കോഴ്‌സ് നടത്തുന്നത്. മാസത്തിലെ 2, 4 ശനിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 5.00 വരെയാണ് ക്ലാസുകള്‍. അല്മായര്‍ക്കും സന്യസ്തര്‍ക്കും വൈദികര്‍ക്കും ഈ കോഴ്‌സില്‍ പങ്കെടുക്കാം. സന്യസ്തര്‍ക്കും മതാധ്യാപകര്‍ക്കും അല്മായര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പരിശുദ്ധ കുര്‍ബാനയുടെ ദൈവശാസ്ത്രം, പരിശുദ്ധ കുര്‍ബാനയുടെ പഴയനിയമ

  • മിശ്രവിവാഹത്തിലെ കുഞ്ഞിന് മാമ്മോദീസ;  വൈദികനെതിരെയുള്ള കേസ് സ്റ്റേ ചെയ്തു

    മിശ്രവിവാഹത്തിലെ കുഞ്ഞിന് മാമ്മോദീസ; വൈദികനെതിരെയുള്ള കേസ് സ്റ്റേ ചെയ്തു0

    ഗാന്ധിനഗര്‍: ഗുജറാത്തില്‍ മിശ്രവിവാഹത്തിലുണ്ടായ കുഞ്ഞിന് മാമ്മോദീസ നല്‍കിയ വൈദികനെതിരെ മതപരിവര്‍ത്തനനിയമമനുസരിച്ച് കേസെടുത്തത് സുപ്രീംകോടതി താല്‍ക്കാലികമായി തടഞ്ഞു. കുഞ്ഞിന്റെ അമ്മ കത്തോലിക്കയായതിനാലാണ് വൈദികന്‍ കുഞ്ഞിന് മാമ്മോദീസ നല്‍കിയതെന്ന് ഈശോ സഭാവൈദികനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ ഫാ. സെഡറിക് പ്രകാശ് ഇതിനെക്കുറിച്ച് പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വൈദികനെതിരെ ക്രിമിനല്‍ നടപടികള്‍ കൈകൊള്ളുന്നത് സ്റ്റേ ചെയ്തത്. വൈദികന്റെ പേരും വിവരവും അദ്ദേഹത്തിന്റെ ജീവന് വെല്ലുവിളിയുള്ളതിനാല്‍ വെളിപ്പെടുത്തിയിട്ടില്ല. മൂന്ന് ആഴ്ചകള്‍ക്കുശേഷം കോടതി വീണ്ടും

  • അഗ്നിയുടെ നടുവില്‍  ലഹയിനായില്‍ സംഭവിച്ച അത്ഭുതം

    അഗ്നിയുടെ നടുവില്‍ ലഹയിനായില്‍ സംഭവിച്ച അത്ഭുതം0

    ന്യൂയോര്‍ക്ക്: എരിയുന്ന തീച്ചൂളയില്‍ എറിയപ്പെട്ട മൂന്ന് യുവാക്കള്‍ അത്ഭുതകരമായി സംരക്ഷിക്കപ്പെട്ട സംഭവം ബൈബിളില്‍ വിവരിക്കുന്നുണ്ട് (ദാനിയേല്‍ 3). സമാനമായൊരു സംഭവമാണ് അമേരിക്കയില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. അമേരിക്കയിലെ ഹവായ് ദ്വീപിലെ കാട്ടുതീയില്‍ ഒരു കേടുപാടും സംഭവിക്കാത്ത ലഹയിനായിലെ മരിയ ലാനാകിലാ കത്തോലിക്ക ദൈവാലയമാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. കനത്ത അഗ്നിബാധയില്‍ ചുറ്റുപാടുമുള്ള കെട്ടിടങ്ങള്‍ കത്തിയെരിഞ്ഞപ്പോള്‍ നടുവില്‍ ഉണ്ടായിരുന്ന ദൈവാലയം അത്ഭുതകരമായി സംരക്ഷിക്കപ്പെട്ടത് അവിശ്വസനീയമെന്നാണ് വിലയിരുത്തപ്പെടുന്നത്. 1918-ന് ശേഷം അമേരിക്കയില്‍ ഏറ്റവുമധികം ജീവന്‍ കവര്‍ന്ന കാട്ടുതീയാണ് കഴിഞ്ഞ മാസം

Latest Posts

Don’t want to skip an update or a post?