Follow Us On

18

October

2024

Friday

  • ചന്ദ്രയാന്‍: ദൈവത്തിന് നന്ദിപറഞ്ഞ് ഡിസൈന്‍ എഞ്ചിനീയര്‍

    ചന്ദ്രയാന്‍: ദൈവത്തിന് നന്ദിപറഞ്ഞ് ഡിസൈന്‍ എഞ്ചിനീയര്‍0

    പത്തനംതിട്ട: ചന്ദ്രയാന്‍ മൂന്ന് സോഫ്റ്റ്‌ലാന്‍ഡിംഗ് ദൗത്യം വിജയിച്ചപ്പോള്‍ ആരാലും അറിയപ്പെടാന്‍ ആഗ്രഹിക്കാതെ ദൈവത്തിന് കൃതജ്ഞത അര്‍പ്പിക്കുകയാണ് പത്തനംതിട്ട മൈലപ്രാ കുമ്പഴവടക്ക് മണിപ്പറമ്പില്‍ എബിന്‍ തോമസ്. ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ്‌ലാന്‍ഡിംഗ് എഞ്ചിനീയറിങ്ങ് വിഭാഗത്തില്‍ എഞ്ചിനീയറാണ് എബിന്‍. റോക്കറ്റിന്റെ മൂന്ന് ഡിസൈനര്‍മാരില്‍ ഒരാളും. പത്തനംതിട്ട മൈലപ്രാ തിരുഹൃദയ മലങ്കര കത്തോലിക്കാ ഇടവകയില്‍ മണിപ്പറമ്പില്‍ തോമസ് എബ്രഹാമിന്റെയും അനു തോമസിന്റെയും മകനാണ് മുപ്പതുകാരനായ എബിന്‍. തോമസ് എബ്രഹാം കൊച്ചിന്‍ നേവല്‍ ബേസിലെ ഉദ്യോഗസ്ഥനാണ്. അനു തോമസ് മൈലപ്രാ സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂളിലെ

  • പ്രത്യാശയോടെ തീര്‍ത്ഥാടനം പൂര്‍ത്തിയാകണം

    പ്രത്യാശയോടെ തീര്‍ത്ഥാടനം പൂര്‍ത്തിയാകണം0

    കാഞ്ഞിരപ്പള്ളി: പ്രത്യാശയോടെ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കുവാന്‍ ദൈവത്തില്‍ പരിപൂര്‍ണ്ണമായി ആശ്രയിച്ച് ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണ മാക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപതാ ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ ഉപ്പുതറയില്‍ നടന്ന ഹൈറേഞ്ച് മേഖല മരിയന്‍ തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള പരിശുദ്ധ കുര്‍ബാനയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വ്യത്യസ്തമായ സാഹചര്യങ്ങളില്‍ ദൈവത്തില്‍ ഉത്തരം കണ്ടെത്തുന്നവരാകുവാന്‍ നമുക്കാവണമെന്നും മാര്‍ പുളിക്കല്‍ ഓര്‍മിപ്പിച്ചു.   ഉപ്പുതറ  സെന്റ് മേരീസ് ഫൊറോന പള്ളിവികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാല്‍ ചെറുപുഷ്പ മിഷന്‍ ലീഗ് കാഞ്ഞിരപ്പള്ളി രൂപതാ പ്രസിഡന്റ്

  • ക്ലീന്‍ കൊച്ചി പദ്ധതിയുമായി വരാപ്പുഴ അതിരൂപത

    ക്ലീന്‍ കൊച്ചി പദ്ധതിയുമായി വരാപ്പുഴ അതിരൂപത0

    കൊച്ചി: വരാപ്പുഴ അതിരൂപതയിലെ കുടുംബ യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന ക്ലീന്‍ കൊച്ചി പ്രോഗ്രാം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. തിരക്കു നിറഞ്ഞ ഇന്നത്തെ കാലഘട്ടത്തില്‍ മാലിന്യ സംസ്്കരണത്തിന് താല്പര്യം കാട്ടാതെ അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്ന സംസ്‌കാരം ഉപേക്ഷിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ പറഞ്ഞു.  കൊച്ചി മേയര്‍  അഡ്വ.എം അനില്‍കുമാര്‍  മുഖ്യാതിഥിയായിരുന്നു. വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം, ബിസിസി ഡയറക്ടര്‍ ഫാ. യേശുദാസ്

  • വിശ്വാസ സാഗരമായി രാജകുമാരി തീര്‍ത്ഥാടനം

    വിശ്വാസ സാഗരമായി രാജകുമാരി തീര്‍ത്ഥാടനം0

    ഇടുക്കി: ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ നടന്ന മൂന്നാമത് മരിയന്‍ തീര്‍ത്ഥാടനം വിശ്വാസ സാഗരമായി. രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ ദൈവാലയത്തില്‍നിന്നും രാജകുമാരി ദേവമാതാ തീര്‍ത്ഥാടന ദൈവാലയത്തിലേക്കായിരുന്നു തീര്‍ത്ഥാടനം. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നേതൃത്വം നല്‍കിയ തീര്‍ത്ഥാടനത്തില്‍ രൂപതയിലെ മുഴുവന്‍ വൈദിക രും സമര്‍പ്പിതരും രൂപതയുടെ വിവിധ ഇടവക കളില്‍നിന്നുള്ള വിശ്വാസികളും പങ്കുചേര്‍ന്നു. എല്ലാ ടൗണുകളിലും നാനാജാതി മതസ്ഥരായ ആളുകളും വ്യാപാരികളും തീര്‍ത്ഥാടനത്തിന് സ്വീകരണം നല്‍കിയത് ശ്രദ്ധേയമായി. തീര്‍ത്ഥാ ടകരെ സ്വീകരിക്കാന്‍ രാജകുമാരി പള്ളിയക്ക ണത്തില്‍

  • സ്നേഹത്തിനു മാത്രമേ യഥാർത്ഥ സന്തോഷം നൽകാനാകൂ;  മംഗോളിയയെ ചേർത്തുപിടിച്ച്  ഫ്രാൻസിസ് പാപ്പ

    സ്നേഹത്തിനു മാത്രമേ യഥാർത്ഥ സന്തോഷം നൽകാനാകൂ;  മംഗോളിയയെ ചേർത്തുപിടിച്ച് ഫ്രാൻസിസ് പാപ്പ0

    ഉലാൻബത്താർ: സന്തോഷത്തോടെ ആയിരിക്കാൻ നാം പ്രശസ്തരോ സമ്പന്നരോ ശക്തരോ ആകേണ്ടതില്ലെന്നും സ്നേഹത്തിനു മാത്രമേ യഥാർത്ഥ സന്തോഷം നൽകാനാകൂവെന്നും ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. സ്നേഹം മാത്രമേ നമ്മുടെ ഹൃദയത്തിന്റെ ദാഹം ശമിപ്പിക്കൂവെന്നും സ്നേഹം മാത്രമേ നമ്മുടെ മുറിവുകളെ സുഖപ്പെടുവെന്നും പാപ്പ കൂട്ടിച്ചേർത്തു. മംഗോളിയൻ പര്യടനത്തിന്റെ മൂന്നാം ദിനത്തിൽ തലസ്ഥാന നഗരിയായ ഉലാൻബത്താറിലെ സ്റ്റെപ്പി അരീനയിൽ ദിവ്യബലി അർപ്പിച്ച് വചനസന്ദേശം നൽകവേയായിരുന്നു പാപ്പയുടെ ഉദ്‌ബോധനം. ‘സ്നേഹം മാത്രമേ നമ്മുടെ ദാഹം ശമിപ്പിക്കൂ, നമ്മെ സുഖപ്പെടുത്തൂ. ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ നമ്മെ

  • സുവിശേഷം എത്തുംമുമ്പേ മംഗോളിയയിലെത്തിയ അത്ഭുത മാതാവ്!

    സുവിശേഷം എത്തുംമുമ്പേ മംഗോളിയയിലെത്തിയ അത്ഭുത മാതാവ്!0

    വടക്കൻ മംഗോളിയയിലെ ഡാർഖൻ എന്ന വിദൂര ഗ്രാമം. യാതൊരു പ്രത്യേകതയുമില്ലാത്തൊരു പ്രഭാതം. കുടിലിൽ വിശന്നു കരയുന്ന കുഞ്ഞുങ്ങൾക്ക് ഒരു നേരമെങ്കിലും ആഹാരത്തിനുള്ള വക കണ്ടെത്തണം. സെറ്റ്സെജി എന്ന മംഗോളിയൻ സ്ത്രീ തന്റെ കൂരയിൽ നിന്നിറങ്ങിയപ്പോൾ ചിന്തിച്ചത് ഇക്കാര്യമൊന്നു മാത്രം. മറ്റൊന്നും അവളുടെ മനസിലുണ്ടായിരുന്നില്ല. അസ്ഥികളിലേക്കെത്തുന്ന രാത്രിയിലെ കൊടും തണുപ്പിന്റെ മരവിപ്പ് അപ്പോഴും അവളുടെ ശരീരത്തെ വിറകൊള്ളിച്ചുകൊണ്ടിരുന്നു. പതിവുപോലെ അവൾ മാലിന്യക്കൂനകൾക്കിടയിൽ തിരച്ചിലാരംഭിച്ചു. പക്ഷേ ഏറെ നേരം പിന്നിട്ടിട്ടും യാതൊന്നും കിട്ടാത്തതിന്റെ നിരാശയോടെ ഓരോ സ്ഥലത്തുനിന്ന് പിന്തിരിയുമ്പോഴും കൺമുമ്പിലേക്കെത്തുന്നത്

  • മംഗോളിയയിലെ പേപ്പൽ പര്യടനം ലോകരാജ്യങ്ങൾക്ക് വേണ്ടിയുള്ള പ്രത്യാശയുടെ തീർത്ഥാടനം: വത്തിക്കാൻ വിദേശകാര്യ മന്ത്രി

    മംഗോളിയയിലെ പേപ്പൽ പര്യടനം ലോകരാജ്യങ്ങൾക്ക് വേണ്ടിയുള്ള പ്രത്യാശയുടെ തീർത്ഥാടനം: വത്തിക്കാൻ വിദേശകാര്യ മന്ത്രി0

    വത്തിക്കാൻ സിറ്റി: ഏഷ്യയുടെ ഹൃദയഭാഗത്തേക്ക് ‘ഒരുമിച്ച് പ്രതീക്ഷിക്കുന്നു’ എന്ന ആപ്തവാക്യവുമായി ഫ്രാൻസിസ് പാപ്പ കടന്നുചെല്ലുന്നതിൽ താൻ ഏറെ ആവേശഭരിതനാണെന്ന് അദ്ദേഹത്തോടൊപ്പം മംഗോളിയൻ തലസ്ഥാനമായ ഉലാൻബത്താറിലെത്തിയ വത്തിക്കാൻ വിദേശകാര്യ മന്ത്രി കൂടിയായ കർദിനാൾ പിയട്രോ പരോളിൻ. മംഗോളിയൻ ഭരണകൂടത്തിന്റെയും രാജ്യത്തെ കത്തോലിക്കാ സമൂഹത്തിന്റെയും ക്ഷണം സ്വീകരിച്ചാണ് ആഗോള കത്തോലിക്കാ സഭയുടെ തലവൻ ലോകത്തെ ഏറ്റവും ചെറിയ കത്തോലിക്കാ സമൂഹം ഉൾപ്പെടുന്ന മംഗോളിയയിലെത്തിയിരിക്കുന്നത്. പത്രോസിന്റെ പിൻഗാമിയെ ആദ്യമായി സ്വന്തം നാട്ടിൽ കാണുന്ന മംഗോളിയൻ വിശ്വാസികളുടെ ചടുലതയും യുവത്വവും പാപ്പയെ ആവേശഭരിതനാക്കുമെന്നും

  • ഫ്രാൻസിസ് പാപ്പയുടെ പര്യടനം ലോക സമാധാനത്തിനായുള്ള പേപ്പൽ ദർശനത്തിന്റെ അടയാളം: മുൻ മംഗോളിയൻ പ്രസിഡന്റ്‌

    ഫ്രാൻസിസ് പാപ്പയുടെ പര്യടനം ലോക സമാധാനത്തിനായുള്ള പേപ്പൽ ദർശനത്തിന്റെ അടയാളം: മുൻ മംഗോളിയൻ പ്രസിഡന്റ്‌0

    ഉലാൻബത്താർ: ഫ്രാൻസിസ് പാപ്പയുടെ മംഗോളിയ സന്ദർശനം ചരിത്രപരവും വളരെ പ്രധാനപ്പെട്ടതുമാണന്ന് മംഗോളിയയുടെ മുൻ പ്രസിഡന്റും മംഗോളിയൻ ചക്രവർത്തിയായിരുന്ന ചെങ്കിസ് ഖാന്റെ ചെറുമകനുമായ നമ്പാരിൻ എൻഖ്ബയാർ. 1990കളിൽ ആരംഭിച്ച ജനാധിപത്യ പരിഷ്‌കാരങ്ങളുടെ പശ്ചാത്തലത്തിൽ മതപരമായ ബഹുസ്വരതയെ ആശ്ലേഷിക്കുന്നത് മംഗോളിയ തുടരുന്നതിനാലാണ് ഫ്രാൻസിസ് പാപ്പ ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രം സന്ദർശിക്കുന്നതെന്നും മുൻ പ്രസിഡന്റ്‌ പറഞ്ഞു. 2005 മുതൽ 2009വരെ പ്രസിഡന്റായും 2000 മുതൽ 2004വരെ പ്രധാനമന്ത്രിയായും 2004 മുതൽ 2005വരെ പാർലമെന്റിന്റെ സ്പീക്കറുമായിരുന്നു എൻഖ്ബയാർ. അടുത്തിടെ വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയുമായി

Latest Posts

Don’t want to skip an update or a post?