Follow Us On

18

October

2024

Friday

  • മണിപ്പൂരില്‍ സ്ത്രീകള്‍ക്കുനേരെ നടന്നത് പ്രാകൃതവും പൈശാചികമായ അക്രമം

    മണിപ്പൂരില്‍ സ്ത്രീകള്‍ക്കുനേരെ നടന്നത് പ്രാകൃതവും പൈശാചികമായ അക്രമം0

    കൊച്ചി: ഇന്ത്യാ ചരിത്രത്തില്‍ ഏറ്റവും ലജ്ജാ കരവും പ്രാകൃതവും പൈശാചികവുമായ  അക്രമ പ്രവര്‍ത്തനങ്ങളാണ് മണിപ്പൂരില്‍ സ്ത്രീകള്‍ക്ക് നേരെ നടന്നതെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ).  മാസങ്ങളാ യി തുടരുന്ന ഈ ഭീകരാ വസ്ഥ നിയന്ത്രിക്കാന്‍ കഴിയാത്ത ഭരണകൂടത്തെ വച്ചുപൊറുപ്പിക്കുന്ന വരാണ് യഥാര്‍ത്ഥത്തില്‍ ഈ ആക്രമണ ങ്ങള്‍ക്ക് മറുപടി പറയേണ്ടത്.  സ്ത്രീകള്‍ ഇത്തര ത്തില്‍  ആക്രമിക്കപ്പെടുന്നത് ലോകത്തിനു മുന്നില്‍ രാജ്യ ത്തിന് അപമാനമാണ്. മണിപ്പൂരിലെ സഹോദരി മാരെ ഇത്തരം ക്രൂരതകള്‍ക്ക് വിട്ടു കൊടുത്തതിന് രാജ്യം ലജ്ജിച്ചു തലതാഴ്‌ത്തേണ്ട

  • മണിപ്പൂർ: സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി, പ്രതിഷേധം ഇരമ്പുന്നു

    മണിപ്പൂർ: സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി, പ്രതിഷേധം ഇരമ്പുന്നു0

    ന്യൂഡൽഹി: കലാപം തുടരുന്ന മണിപ്പൂരിൽ കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. സംഭവിച്ചത് ഏറ്റവും വലിയ ഭരണഘടനാ ദുരുപയോഗമാണെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കൈക്കൊണ്ട നടപടികൾ കോടതിയെ അറിയിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ ആൾക്കൂട്ടം നഗ്‌നരായി നടത്തുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് കോടതിയുടെ നിർണായക ഇടപെടൽ. ‘ഈ ദൃശ്യങ്ങൾ കോടതിയെ വല്ലാതെ

  • മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് ഇനി ദൈവദാസന്‍

    മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് ഇനി ദൈവദാസന്‍0

    കൊച്ചി: മോണ്‍. ഇമ്മാനുവല്‍ ലോപ്പസിനെ ദൈവദാസനായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മാതൃ ദൈവാലയമായ ചാത്യാത്  മൗണ്ട്  കാര്‍മല്‍ ദൈവാലയത്തില്‍ വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മ്മി കത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേയായിരുന്നു ദൈവദാസ പ്രഖ്യാപനം നടന്നത്. മോണ്‍. ഇമ്മാനുവല്‍ ലോപ്പസിനെ ദൈവദാസ പദവിയി ലേക്ക്  ഉയര്‍ത്തികൊണ്ടുള്ള പേപ്പല്‍ അനുമതി ലത്തീനില്‍ വരാപ്പുഴ അതിരൂപത ചാന്‍സലര്‍ ഫാ.എബിജിന്‍ അറക്കല്‍ വായിച്ചു. തുടര്‍ന്ന് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു. കണ്ണൂര്‍ രൂപതാ മെത്രാന്‍ ഡോ. അലക്‌സ്  വടക്കുംതല സുവിശേഷ പ്രഘോഷണം

  • അല്‍ഫോന്‍സാമ്മയുടെ വീട്ടിലെ താപസപിതാവ്‌

    അല്‍ഫോന്‍സാമ്മയുടെ വീട്ടിലെ താപസപിതാവ്‌0

    രഞ്ജിത് ലോറന്‍സ് മെത്രാന്‍ പദവിയുടെ അധികാരങ്ങള്‍ വേണ്ടെന്നുവച്ചുകൊണ്ട് ഏകാന്ത താപസ ജീവിതത്തിലേക്ക് പ്രവേശിച്ച പാലാ രൂപതയുടെ സഹായമെത്രാനായിരുന്ന മാര്‍ ജേക്കബ് മുരിക്കന്‍ ഈ വര്‍ഷം 60-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സൗമ്യമായ പെരുമാറ്റത്തിലൂടെയും കിഡ്‌നി ദാനം ചെയ്തും തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവരെ ശുശ്രൂഷിച്ചുമൊക്കെ ക്രിസ്തുവിന്റെ പ്രതിരൂപമായി മാറിയ ഈ ഇടയന്‍ ഇടുക്കി ജില്ലയിലെ നല്ലതണ്ണിയിലാണ് താപസജീവിതം നയിക്കുന്നത്. കോടമഞ്ഞ് പുതച്ചു നില്‍ക്കുന്ന ആശ്രമത്തിലിരുന്ന് താപസ ജീവിതത്തിലേക്ക് കടന്നുവരാനിടയായ സാഹചര്യവും ദൈവപരിപാലനയുടെ നാള്‍വഴികളെക്കുറിച്ചും പിതാവ് മനസുതുറന്നു. ? ആദ്യം ലഭിച്ച ദൈവവിളയില്‍

  • നഷ്ടപ്പെട്ടത് കേരളത്തിന്റെ ജനകീയ മുഖം: മാര്‍ ക്ലീമിസ് കാതോലിക്ക ബാവ

    നഷ്ടപ്പെട്ടത് കേരളത്തിന്റെ ജനകീയ മുഖം: മാര്‍ ക്ലീമിസ് കാതോലിക്ക ബാവ0

    തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത് ഏറ്റവും സ്വീകാര്യതയുള്ള ജനകീയമുഖമാണെന്ന് കെസിബിസി പ്രസിഡന്റും സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ചുബിഷപുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. രോഗബാധിതനായിരിക്കുമ്പോള്‍പോലും അദ്ദേഹത്തെ അലട്ടിയിരുന്നത് ശാരീരികമായി തന്റെ ക്ലേശങ്ങളെക്കാളും സാധാരണക്കാരന്റെ കണ്ണീരായിരുന്നു. അദ്ദേഹത്തിന്റെ പൊതുജീവിതം മാതൃകാപരമായിരുന്നു. സാധാരണക്കാരന്റെ ആവശ്യങ്ങളുടെ മുന്നില്‍ അദ്ദേഹത്തിന്റെ വീടോ ഓഫീസോ കൊട്ടിയടയ്ക്കപ്പെട്ടിരുന്നില്ല. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ, ആതുരശുശ്രൂഷാ മേഖലകളില്‍ അദ്ദേഹം നല്‍കിയിട്ടുള്ള പിന്തുണയും പ്രോത്സാഹനവും എന്നും ഓര്‍മിക്കപ്പെടുമെന്ന്

  • കേരളത്തെ മതനിരപേക്ഷ പാതയില്‍ നയിക്കാന്‍ ശ്രമിച്ച നേതാവ്: കെസിബിസി

    കേരളത്തെ മതനിരപേക്ഷ പാതയില്‍ നയിക്കാന്‍ ശ്രമിച്ച നേതാവ്: കെസിബിസി0

    കൊച്ചി: ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം കേരളത്തെ മതനിരപേക്ഷ പാതയില്‍ നയിക്കാന്‍ ശ്രമിച്ച നേതാവാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്ന് കെസിബിസി. കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ കേരളത്തിലുടനീളം അദ്ദേഹം സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടി ലക്ഷക്കണ ക്കിന് ആളുകളുടെ പ്രശ്നങ്ങള്‍ നേരിട്ട് പരിഹരിക്കു ന്നതിന് ഉപകരിച്ചു. കേരളത്തിന്റെ വികസനം മുന്നില്‍ക്കണ്ട് നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും സാധിച്ചു. എല്ലാവരോടും ബഹുമാനത്തോടെ പ്രതികരിക്കാനും സഹകരിക്കാനും സാധിച്ച മികച്ച വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടിയുടെ ദേഹവിയോഗത്തില്‍ കേരള ജനതയോടും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടുമൊപ്പം ദുഃഖിക്കുകയും

  • മനുഷ്യസ്നേഹിയായ പൊതുപ്രവര്‍ത്തകന്‍: മാര്‍ ജോസ് പുളിക്കല്‍

    മനുഷ്യസ്നേഹിയായ പൊതുപ്രവര്‍ത്തകന്‍: മാര്‍ ജോസ് പുളിക്കല്‍0

    കാഞ്ഞിരപ്പള്ളി: അവശതയനുഭവിക്കുന്നവരോട് പ്രത്യേക കരുതലുള്ള മനുഷ്യസ്നേഹിയായ പൊതുപ്രവര്‍ത്തകനായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. മുഖ്യമന്ത്രിയായും മന്ത്രിയായും നിയമസഭാ സാമാജികനായും ദീര്‍ഘവീക്ഷണ ത്തോടെ പദ്ധതികള്‍ വിഭാവനം ചെയ്ത അദ്ദേഹം സകലര്‍ക്കും സംലഭ്യനായ ഭരണാധികാരിയും രാഷ്ട്രീയ നേതാവുമായിരുന്നു. ജനാധിപത്യ മൂല്യങ്ങളെ മാനിക്കുകയും വിമര്‍ശനങ്ങളെ അക്ഷോഭ്യനായി നേരിടുകയും ചെയ്തു. പൊതു പ്രവര്‍ത്തനരംഗത്തെ തിരക്കുകള്‍ക്കിടയിലും വിശ്വാസജീവിതത്തെ മുറുകെപ്പിടിച്ച് കരുത്താര്‍ജിച്ച വ്യക്തിത്വമായിരുന്നു ഉമ്മന്‍ ചാണ്ടി. കാഞ്ഞിരപ്പള്ളി രൂപതയുള്‍പ്പെടുന്ന പ്രദേശ ങ്ങളുടെ ജനപ്രതിനിധിയെന്ന നിലയില്‍ നല്‍കിയ മികച്ച സംഭാവനകള്‍ സ്മരണീയമാണ്. അദ്ദേഹത്തിലൂടെ

  • ജനഹൃദയങ്ങളില്‍ ഇടംപിടിച്ച നേതാവ്: ബിഷപ് അലക്‌സ് വടക്കുംതല

    ജനഹൃദയങ്ങളില്‍ ഇടംപിടിച്ച നേതാവ്: ബിഷപ് അലക്‌സ് വടക്കുംതല0

    കോട്ടപ്പുറം: പ്രവര്‍ത്തനങ്ങളും നിലപാടുകളുംകൊണ്ട് ജനഹൃദയങ്ങളില്‍ ഇടംപിടിച്ച നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് കണ്ണൂര്‍ ബിഷപ്പും കോട്ടപ്പുറം രൂപതാ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുമായ ബിഷപ് ഡോ. അലക്‌സ് വടക്കുംതല അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കേരളത്തിന്റെ വികസനത്തിനുവേണ്ടി നിലകൊണ്ട രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. ജാതി-മത രാഷ്ട്രീയ വിവേചനമില്ലാതെ എല്ലാവരുടെയും ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരെ കൈപിടിച്ചുയര്‍ത്താന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ എന്നും അനുസ്മരിക്കപ്പെടും.  അദ്ദേഹത്തിന്റെ ആന്മശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായും ബിഷപ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു.

Latest Posts

Don’t want to skip an update or a post?