Follow Us On

18

October

2024

Friday

  • മണിപ്പൂരില്‍ നടക്കുന്നത് പ്രാകൃതവും ലജ്ജാകരവുമായ പ്രവൃത്തികള്‍: കെസിവൈഎം

    മണിപ്പൂരില്‍ നടക്കുന്നത് പ്രാകൃതവും ലജ്ജാകരവുമായ പ്രവൃത്തികള്‍: കെസിവൈഎം0

    കണ്ണൂര്‍: മണിപ്പൂരില്‍  സ്ത്രീകള്‍ക്ക് നേരെ നടക്കുന്നത്  പ്രാകൃതവും ലജ്ജാകരവും പൈശാ ചികവുമായ  പ്രവര്‍ത്തനങ്ങളാണെന്ന് കെസിവൈഎം കണ്ണൂര്‍ രൂപതാ സമിതി. മണിപ്പൂരിലെ സ്ത്രീ പീഡനങ്ങള്‍ക്കെതിരെ കെസിവൈഎം കണ്ണൂര്‍ രൂപതാ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും പ്രാര്‍ത്ഥനാ സായാഹ്നം നടത്തി. ഭരണകൂടത്തിന്റെ ഭീകരത പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചും മണിപ്പൂര്‍ ജനതയ്ക്ക് വേണ്ടി പൊതുസമൂഹം ഒന്നാകെ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടും നടത്തിയ പ്രതിഷേധ റാലി കേരള ലാറ്റിന്‍ കാത്തലിക് വുമണ്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഷേര്‍ളി സ്റ്റാന്‍ലി ഉദ്ഘാടനം ചെയ്തു. കെസിവൈഎം കണ്ണൂര്‍

  • ഒ.സിയുടെ മോട്ടിവേഷന്‍ ക്ലാസ്‌

    ഒ.സിയുടെ മോട്ടിവേഷന്‍ ക്ലാസ്‌0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) അദ്ദേഹവും എല്ലാവരെയുംപോലെ മണ്ണ് ആയിരുന്നു. ആ മണ്ണിനെ മനുഷ്യനാക്കിയത് അതില്‍ ദൈവം നിവേശിപ്പിച്ച ആത്മാവാണ്. ആ ആത്മാവിനെ ദൈവം തിരിച്ചെടുത്തു. അദ്ദേഹം വീണ്ടും മണ്ണായിത്തീരാന്‍ മണ്ണിലേക്ക് മടങ്ങി. മണ്ണായിക്കൊണ്ടിരിക്കുന്ന പ്രക്രിയയിലൂടെ ആ ശരീരം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. ആദരണീയനായ ഉമ്മന്‍ ചാണ്ടി സാറിന്റെ ഓര്‍മയ്ക്ക് മുമ്പില്‍ പ്രണാമം അര്‍പ്പിക്കുന്നു; ആ ശവകുടീരത്തില്‍ സ്‌നേഹത്തോടും ആദരവോടുംകൂടി ഏതാനും പൂക്കള്‍ സമര്‍പ്പിക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ മൃതശരീരം തിരുവനന്തപുരത്ത് എത്തിച്ചപ്പോള്‍ മുതല്‍ സംസ്‌കാരശുശ്രൂഷകള്‍ കഴിയുന്നിടംവരെയുമുള്ള

  • മണിപ്പൂരിലെ അതിക്രമങ്ങള്‍ക്കെതിരെ ജന്തര്‍ മന്തറില്‍  29ന് ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ പ്രതിഷേധം

    മണിപ്പൂരിലെ അതിക്രമങ്ങള്‍ക്കെതിരെ ജന്തര്‍ മന്തറില്‍ 29ന് ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ പ്രതിഷേധം0

    കൊച്ചി: മാസങ്ങളായി മണിപ്പൂരില്‍ നടക്കുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും രാഷ്ട്രപതിയും പ്രധാനമന്ത്രിയും  മൗനം വെടിയണമെന്നും ആവശ്യപ്പെട്ട്  ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ (കെഎല്‍സിഎ) ജൂലൈ 29-ന് പ്രതിഷേധ സമരം നടത്തുന്നു. ‘മൗനം വെടിയൂ- മുന്നേറൂ’ എന്ന മുദ്രാവാക്യവുമായി നടത്തുന്ന പ്രതിഷേധം രാവിലെ 10ന് ആരംഭിക്കും. സ്ത്രീകള്‍ക്കെതിരെയും ക്രിസ്ത്യാനികള്‍ക്കെതിരെയും  അഴിഞ്ഞാടുന്ന അക്രമികളെ നിലയ്ക്കുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കാത്ത സാഹചര്യത്തില്‍ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്ത ണമെന്നും  ആക്രമണത്തിന് ഇരയായവര്‍ക്ക്

  • വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം; ഒരുക്കങ്ങള്‍ ആരംഭിച്ചു

    വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം; ഒരുക്കങ്ങള്‍ ആരംഭിച്ചു0

    കൊച്ചി: ചരിത്രപ്രസിദ്ധമായ വല്ലാര്‍പാടം മരിയന്‍ ബസിലിക്കയിലേക്കുള്ള തീര്‍ത്ഥാടനം  സെപ്റ്റം ബര്‍ 10 ഞായറാഴ്ച നടക്കും. വരാപ്പുഴ അതി രൂപതയിലെ  വിശ്വാസികളും നാനാ ജാതി മതസ്ഥരായ മരിയഭക്തരും അന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ അങ്കണത്തില്‍ നിന്നും വരാപ്പുഴ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ കൈമാറുന്ന പതാകയുമായി വല്ലാര്‍പാടം ബസിലിക്കയിലേക്ക് ഗോശ്രീ പാലം വഴി തീര്‍ത്ഥാടനം നടത്തും. വൈകുന്നേരം 3.30-ന് വൈപ്പിന്‍ ഗോശ്രീ ജംഗ്ഷനിലെ വല്ലാര്‍പാടം സ്‌ക്വയറില്‍ നിന്നും ദീപശിഖയുമായി അതിരൂപതയിലെ യുവജനങ്ങ ളുടെ നേതൃത്വത്തില്‍ വിശ്വാസികള്‍

  • ഇന്ത്യന്‍ ക്രിക്കറ്റ് താരം മിന്നു മണിക്ക് മലബാര്‍ ഭദ്രാസനത്തിന്റെ ആദരവ്

    ഇന്ത്യന്‍ ക്രിക്കറ്റ് താരം മിന്നു മണിക്ക് മലബാര്‍ ഭദ്രാസനത്തിന്റെ ആദരവ്0

    മാനന്തവാടി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ ആദ്യ മലയാളി താരം മിന്നു മണിയെ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ സ്‌തേ ഫാനോസ് പൊന്നാടയണിയിച്ച് ആദരിച്ചു. കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ മിന്നു മണിക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ബിഷപ് രചിച്ച പുസ്തകവും സമ്മാനിച്ചു. ചടങ്ങില്‍ വൈദിക സെക്രട്ടറി ഫാ. ജെയിംസ് വന്‍മേലില്‍, സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, മാനന്തവാടി സെന്റ് ജോര്‍ജ് യാക്കേബായ സുറിയാനി പള്ളി വികാരി ഫാ. ബേബി പൗലേസ് ഓലിക്കല്‍,

  • മണിപ്പൂര്‍ ജനതയ്ക്ക് ഐകദാര്‍ഢ്യവുമായി തിരുവല്ലയില്‍ നാളെ നൈറ്റ് മാര്‍ച്ച്

    മണിപ്പൂര്‍ ജനതയ്ക്ക് ഐകദാര്‍ഢ്യവുമായി തിരുവല്ലയില്‍ നാളെ നൈറ്റ് മാര്‍ച്ച്0

    തിരുവല്ല: മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും തിരുവല്ലയില്‍ നാളെ (27/07/2023) നൈറ്റ് മാര്‍ച്ച്  നടത്തുന്നു. വിവിധ ക്രൈസ്തവസഭകളുടെ സഹകരണ ത്തോടെ നാഷണല്‍ ക്രിസ്ത്യന്‍ മുവ്മെന്റ് ഫോര്‍ ജസ്റ്റിസ് ആണ് ഐക്യദാര്‍ഢ്യ സാമാധാന മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കത്തിച്ച മെഴുകുതിരികളുമായി നാളെ വൈകുന്നേരം 6.30-ന് തുകലശേരി സെന്റ് തോമസ് സിഎസ്ഐ പള്ളി അങ്കണത്തില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് ബൈപ്പാസ് വഴി ടൗണ്‍ ചുറ്റി സെന്റ് ജോണ്‍സ് കത്തീഡ്രല്‍ പള്ളി അങ്കണത്തില്‍ സമാപിക്കും. ഡോ. തിയഡോഷ്യസ്

  • മണിപ്പൂരിൽ നടക്കുന്നത് ആസൂത്രിത ആക്രമണം; അടിയന്തര ശ്രദ്ധ ക്ഷണിച്ച് ഇംഗ്ലണ്ടിലെ ജനസഭ

    മണിപ്പൂരിൽ നടക്കുന്നത് ആസൂത്രിത ആക്രമണം; അടിയന്തര ശ്രദ്ധ ക്ഷണിച്ച് ഇംഗ്ലണ്ടിലെ ജനസഭ0

    യു.കെ: മണിപ്പൂരിൽ നടക്കുന്നത് ആസൂത്രിത ആക്രമണമാണെന്ന് തുറന്നടിച്ചും അക്രമങ്ങൾക്ക് അറുതിവരുത്താൻ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടും ഇംഗ്ലണ്ടിലെ ജന സഭ. സകലപരിധിയും വിടുന്ന മണിപ്പൂരിലെ അക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തുന്നതിനൊപ്പം ലോകത്തിന്റെ അടിയന്തര ശ്രദ്ധ ക്ഷണിക്കുംവിധം പ്രധാനമന്ത്രി ഋഷി സുനക്ക് സർക്കാരിന്റെ മതസ്വാതന്ത്ര്യ സമിതിയുടെ അധ്യക്ഷകൂടിയായ എം.പി ഫിയോണ ബ്രൂസ് വിഷയം ചർച്ചയ്ക്ക് കൊണ്ടുവരികയായിരുന്നു. കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്‌നരാക്കി നടത്തുകയും കൂട്ടബലാത്‌സംഘത്തിന് ഇരയാക്കുകയും ചെയ്യുന്ന വീഡിയോയ്‌ക്കെതിരെ രാജ്യവ്യാപകമായി രോഷം ഉയരുന്നതിനിടെയാണ് ഇക്കാര്യം ജന സഭ ചർച്ച

  • സ്‌നേഹ നിലാവ്‌

    സ്‌നേഹ നിലാവ്‌0

    ടി. ദേവപ്രസാദ് മുന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍, ദീപിക ദീപികയുടെ പ്രതിനിധിയായി 1979-ല്‍ തിരുവനന്തപുരത്ത് പത്രപ്രവര്‍ത്തകനായി എത്തിയതുകൊണ്ട് കേരളത്തിലെ മുഖ്യമന്ത്രിമാരായിരുന്ന ഇ.എം.എസ്, സി.അച്യുതമേനോന്‍, കെ. കരുണാകരന്‍, എ.കെ ആന്റണി, പി.കെ വാസുദേവന്‍ നായര്‍, സിഎച്ച് മുഹമ്മദ് കോയ, ഇ.കെ നായനാര്‍, വി.എസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരെ അടുത്തു കാണുന്നതിനും സംസാരിക്കുന്നതിനും അവരുടെ പത്രസമ്മേളനങ്ങളില്‍ സംബന്ധിക്കുന്നതിനും സാധിച്ചിട്ടുണ്ട്. എല്ലാവരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നൊന്നും പറയാനാവില്ലെങ്കിലും അടുത്തുനിന്ന് വീക്ഷിക്കാനും വിലയിരുത്താനും സാധിച്ചിട്ടുണ്ട്. ഇ.എം.എസ്

Latest Posts

Don’t want to skip an update or a post?