'ഏഷ്യയുടെ നോബല്‍ സമ്മാനം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന റമോണ്‍ മാഗ്സസെ പുരസ്കാരം എസ്വിഡി വൈദികന്
- Featured, INTERNATIONAL, LATEST NEWS, WORLD
- September 2, 2025
വത്തിക്കാന്‍ സിറ്റി: യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനമായ ‘ദിലെക്‌സിത് നോസ്’ (അവിടുന്ന് നമ്മെ സ്‌നേഹിച്ചു) 24-ന് പ്രസിദ്ധീകരിക്കും. വിശുദ്ധ മാര്‍ഗരറ്റ് മേലി അലക്കോക്കിന് യേശുവിന്റെ തിരുഹൃദയം പ്രത്യക്ഷപ്പെട്ടതിന്റെ 350-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ചാക്രികലേഖനം പ്രസിദ്ധീകരിക്കുന്നത്. 223 ഡിസംബര്‍ 27ന് ആരംഭിച്ച വാര്‍ഷികാഘോഷങ്ങള്‍ 2025 ജൂണ്‍ 27-നാണ് അവസാനിക്കുന്നത്. യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ച് താന്‍ ഒരു ഡോക്കുമെന്റ് തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ട ജൂണ്‍ മാസത്തിലെ ജന റല്‍ ഓഡിയന്‍സില്‍ പാപ്പ പറഞ്ഞിരുന്നു. സഭയുടെ നവീകരണത്തിന്റെ പാതയില്‍ വെളിച്ചം വീശുവാനും ഹൃദയം
കോലഞ്ചേരി: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ സീനിയര്‍ വൈദികനും പ്രമുഖ സുവിശേഷകനുമായ ഫാ. ജോണ്‍ വള്ളിക്കാട്ടില്‍ (72) അന്തരിച്ചു. ഇന്ന് (ഒക്‌ടോബര്‍ 22) ഉച്ചകഴിഞ്ഞ് 1.30-ന് വസതിയില്‍ കൊണ്ടുവരും. സംസ്‌കാരം നാളെ രാവിലെ എട്ടിന് സുഖദ ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷയ്ക്കുശേഷം 11 ന് സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. സുഖത ധ്യാനകേന്ദ്രം ഡയറക്ടര്‍, ട്രിനിറ്റി റിട്ടയര്‍മെന്റ് ഹോം സെക്രട്ടറി, കണ്ടനാട് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക സെക്രട്ടറി, എംജിഒസിഎസ്എം കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷന്‍, കണ്ടനാട്
തിരുവല്ല: ജീവിതത്തിലെ സകല മേഖലകളെയും വിശുദ്ധീകരിച്ച ശ്രേഷ്ഠാചാര്യനായിരുന്നു ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസെന്ന് പത്തനംതിട്ട മെത്രാന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയസ്. കല്ലൂപ്പാറ കോട്ടൂര്‍ ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ബഥനി കമ്യൂണിറ്റി സെന്ററില്‍ ആര്‍ച്ചുബിഷപ് മാര്‍ ഗ്രിഗോറിയോസിന്റെ മുപ്പതാം അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍, വിട്ടുവീഴ്ചയില്ലാത്തതും അതേസമയം ശാന്തവുമായ സമീപനം പുലര്‍ത്തിയ മാര്‍ ഗ്രിഗോറിയോസിന് അതിലൂടെ മറ്റുള്ളവരുടെ ഹൃദയം കവരുവാനും അവരെ നേര്‍വഴിക്ക് കൊണ്ടുവരുവാനും സാധിച്ചു. സര്‍വസ്പര്‍ശിയായ ശുശ്രൂഷകളായിരുന്നു അദ്ദേഹത്തിന്റേത്;
മല്ലപ്പള്ളി: ദൈവപരിപാലനയുടെ ചെറിയ ദാസികളുടെ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയും പ്രഥമ സുപ്പീരിയര്‍ ജനറലുമായിരുന്ന സിസ്റ്റര്‍ ഡോ. മേരി ലിറ്റിയുടെ എട്ടാമത് ചരമവാര്‍ഷികം നവംബര്‍ അഞ്ചിന് കുന്നന്താനം എല്‍എസ്ഡിപി ജനറലേറ്റില്‍ ആചരിക്കും. രാവിലെ 10.30-ന് ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും കബറിടത്തില്‍ ഒപ്പീസും നടത്തും.
തൃശൂര്‍: തൃശൂര്‍ ശക്തന്‍തമ്പുരാന്‍ മാര്‍ക്കറ്റിലെ മീറ്റ് ജീസസ് പ്രയര്‍ ടീം ഒരുക്കുന്ന 31-ാമത് ദൈവശബ്ദം ബൈബിള്‍ കണ്‍വന്‍ഷന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം പുത്തന്‍പള്ളി ബസിലിക്ക റെക്ടര്‍ ഫാ. ഫ്രാന്‍സിസ് പള്ളിക്കുന്നത്ത് നിര്‍വഹിച്ചു. തൃശുര്‍ അതിരൂപത കരിസ്മാറ്റിക്ക് ഡയറക്ടര്‍ ഫാ. റോയ് വേള കൊമ്പില്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോയ് കൂത്തുര്‍, ബേബി കളത്തില്‍, ജനറല്‍ കണ്‍വീനര്‍ എം.എ ബാബു എന്നിവര്‍ പ്രസംഗിച്ചു. നവംബര്‍ 13 മുതല്‍ 17 വരെയാണ് കണ്‍വന്‍ഷന്‍. ഫാ. അബ്രാഹം കടിയാക്കുഴി, സാബു അറുതൊട്ടില്‍ ടീം
ആന്‍സന്‍ വല്യാറ പാലക്കാട് ജില്ലയിലെ മനോഹാരിത നിറഞ്ഞ കുടിയേറ്റ ഗ്രാമമാണ് പാലക്കുഴി. അവിടുത്തുകാരിയായ മോളി ജോര്‍ജ് എന്ന സാധാരണ വീട്ടമ്മയുടെ തഴമ്പിച്ച കൈകളില്‍ പേന പിടിച്ചപ്പോള്‍ വെളിച്ചം കണ്ടത് ചിന്തോദ്ദീപകങ്ങളായ നിരവധി കഥകളാണ്. മനുഷ്യ മനസുകളെ സ്വാധീനിക്കുന്ന ഹൃദയസ്പര്‍ശിയായ രചനകളാണ് മോളി ജോര്‍ജിന്റേത്. ആ കഥകള്‍ വായിക്കുമ്പോള്‍ അറിയാതെ നമ്മുടെ കണ്ണുകള്‍ ഈറനണിയും. സമൂഹത്തില്‍ താന്‍ കണ്ട അനുഭവങ്ങളാണ് കഥകളായി രൂപംപ്രാപിച്ചത്. നാല് വര്‍ഷമേ ആയുള്ളൂ തന്റെ ഈ കഥാരചന ആരംഭിച്ചിട്ട്. പാലക്കുഴി കൂനാനിക്കല്‍ ജോര്‍ജിന്റെ ഭാര്യയാണ്
വാഷിംഗ്ടണ്‍ ഡിസി: അലബാമയിലെ ആലിസ്‌വില്ലയിലുള്ള ഫെഡറല്‍ ജയിലില്‍ മൂന്നരവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് കഴിയുന്ന 33 വയസുള്ള യുവതിയും ഒരു പെണ്‍കുട്ടിയുടെ അമ്മയുമായ ബെവലിന്‍ ബെറ്റി വില്യംസിനെ ശിക്ഷിക്കാന്‍ കാരണമായ ‘കുറ്റം’ മനുഷ്യജീവനെ മാനിക്കുന്ന ആരിലും ഞെട്ടലുളവാക്കുന്നതാണ്. ന്യൂയോര്‍ക്ക് നഗരത്തിലെ പ്ലാന്‍ഡ് പേരന്റ്ഹുഡ് സംഘടന നടത്തുന്ന അബോര്‍ഷന്‍ കേന്ദ്രത്തിന്റെ പ്രവേശനകവാടം തടഞ്ഞുകൊണ്ട് 2020 ജൂണ്‍ മാസത്തില്‍ നടത്തിയ പ്രതിഷേധപ്രകടനമാണ് പ്രോ ലൈഫ് പ്രവര്‍ത്തകയായ ബെവലിന്റെ ശിക്ഷയിലേക്ക് നയിച്ചത്. ഫെഡറല്‍ ഫ്രീഡം ഓഫ് ആക്‌സസ് റ്റു ക്ലിനിക്ക് എന്‍ട്രന്‍സസ് (ഫേസ്)
കൊളംബോ: 2019 ഈസ്റ്റര്‍ദിനത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ പുനരന്വേഷണം പ്രഖ്യാപിച്ച ഗവണ്‍മെന്റ് നടപടി ശുഭകരമായ അടയാളമാണെന്ന് ബിഷപ് പീറ്റര്‍ ആന്റണി വൈമാന്‍ ക്രൂസ്. നീതിലഭിക്കുമെന്ന പ്രത്യാശയോടെയാണ് പുതിയ അന്വേഷണത്തെ നോക്കി കാണുന്നതെന്ന് മധ്യശ്രീലങ്കയിലെ രത്‌നാപുര നഗരം ആസ്ഥാനമായുള്ള രൂപതയുടെ ചുമതല വഹിക്കുന്ന ബിഷപ് പീറ്റര്‍ പറഞ്ഞു. പ്രസിഡന്റ് അനുരകുമാരയുടെ നേതൃത്വത്തില്‍ ചുമതലയേറ്റ പുതിയ ഗവണ്‍മെന്റാണ് പുനരന്വേഷണം പ്രഖ്യാപിച്ചത്. 2019 ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ മൂന്ന് ദൈവാലയങ്ങളും മൂന്ന് ഹോട്ടലുകളും കേന്ദ്രീകരിച്ച് നടന്ന ചാവേര്‍ ആക്രമണങ്ങളില്‍
Don’t want to skip an update or a post?